IUML Cyber wing Thennala

IUML Cyber wing Thennala indian union muslim league politics

തലമുറകൾക്ക്തണലായ തങ്ങൾപാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെവിയോഗത്തിന് ഇന്നേക്ക് 17 വർഷം
01/08/2026

തലമുറകൾക്ക്
തണലായ
തങ്ങൾ

പാണക്കാട് സയ്യിദ്
മുഹമ്മദലി ശിഹാബ് തങ്ങളുടെ
വിയോഗത്തിന്
ഇന്നേക്ക് 17 വർഷം

ആറുമാസം... 75-ലധികം വികസന-സേവന പ്രവർത്തനങ്ങളുടെ മുന്നേറ്റം2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി, ...
29/07/2026

ആറുമാസം... 75-ലധികം വികസന-സേവന പ്രവർത്തനങ്ങളുടെ മുന്നേറ്റം

2025 ഡിസംബർ 20-ന് ചുമതലയേറ്റ തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി, വെറും ആറുമാസത്തിനുള്ളിൽ തന്നെ വികസനത്തിലും ജനസേവന രംഗത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് കൈവരിച്ചത്. ഏകദേശം രണ്ട് മാസം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നിട്ടും വികസന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു.

ഈ കാലയളവിൽ 50-ഓളം പൊതുമരാമത്ത് പ്രവൃത്തികൾ പൂർത്തീകരിച്ചു. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമായിരുന്ന അറക്കൽ–ഒഴൂർ റോഡിന്റെ BM പ്രവൃത്തി യാഥാർത്ഥ്യമാക്കി. കുളങ്ങര ലിങ്ക് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു. റോഡ് വികസനത്തിന് തടസ്സമായിരുന്ന HT വൈദ്യുതി പോസ്റ്റുകൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വെറും മൂന്ന് ദിവസത്തിനകം മാറ്റിസ്ഥാപിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാനും സാധിച്ചു.

ദേശീയപാതയോരത്ത് വർഷങ്ങളായി ജനങ്ങൾ നേരിട്ടിരുന്ന മഴവെള്ളക്കെട്ട്, ഡ്രൈനേജ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റിയിൽ (NHAI) നിന്ന് ₹1 കോടി 17 ലക്ഷം രൂപ അനുവദിപ്പിക്കാൻ പഞ്ചായത്തിന് സാധിച്ചു. ഈ തുക ഉപയോഗിച്ച് ദേശീയപാതയിലെ ഡ്രൈനേജ് നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാകുന്നതോടെ മഴക്കാലത്തെ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും വലിയ തോതിൽ പരിഹാരമാകും.

ജലനിധി പദ്ധതിയിലൂടെ പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന തരത്തിൽ 100 ശതമാനം കവറേജിലേക്കുള്ള വലിയ മുന്നേറ്റം കൈവരിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 200-ലധികം പുതിയ ജലനിധി കണക്ഷനുകൾ അനുവദിച്ചു. ജലനിധി SLEC മുഖേന ഡയാലിസിസ് രോഗികൾക്ക് ധനസഹായവും ലഭ്യമാക്കി.

2030-ഓടെ ഭവനരഹിതരില്ലാത്ത തെന്നല സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയിൽ 174 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പട്ടികയ്ക്ക് അംഗീകാരം നേടി. പഞ്ചായത്തിലെ അർഹരായ കുടുംബങ്ങൾക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള വലിയ ചുവടുവയ്പാണിത്.

2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി വിവിധ വ്യക്തിഗത ആനുകൂല്യ പദ്ധതികളുടെ ഗുണഭോക്തൃ പട്ടികകൾ സമയബന്ധിതമായി അംഗീകരിക്കുകയും, ആനുകൂല്യ വിതരണം ആരംഭിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിൽ ആദ്യമായി 2026–27 വാർഷിക പദ്ധതിയുടെ വ്യക്തിഗത ആനുകൂല്യ വിതരണം ആരംഭിക്കാൻ തെന്നല ഗ്രാമപഞ്ചായത്തിന് സാധിച്ചു. 1000 ഗുണഭോക്താക്കൾക്ക് തെങ്ങുകൃഷി വികസനം–ജൈവവളം പദ്ധതി ഉൾപ്പെടെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്ത് പദ്ധതിനിർവഹണത്തിൽ ജില്ലയ്ക്ക് മാതൃകയാകാൻ പഞ്ചായത്തിന് കഴിഞ്ഞു.

ജനസേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുന്നതിനായി വീട് നമ്പറിംഗ്, കെട്ടിട നമ്പറിംഗ് നടപടികൾ ത്വരിതപ്പെടുത്തി. അപേക്ഷ ലഭിച്ച ഉടൻ വിവാഹ രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മാതൃകാപരമായ സേവനം ഉറപ്പാക്കി. പഞ്ചായത്തിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനായി "തെന്നല സമ്പൂർണ ഡിജിറ്റലൈസേഷൻ" പദ്ധതിക്കും തുടക്കം കുറിച്ചു.

ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി തെന്നല ഗ്രാമപഞ്ചായത്തിൽ മൊബൈൽ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിനും തുടക്കമിട്ടു. ഇതിലൂടെ പാസ്‌പോർട്ട് അപേക്ഷ, പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾ പഞ്ചായത്തിൽ തന്നെ ലഭ്യമാക്കി സാധാരണ ജനങ്ങൾക്കും പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസമൊരുക്കാൻ സാധിച്ചു.

തെന്നല ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ ചരിത്രം രേഖപ്പെടുത്തുന്നതിനായി പ്രത്യേക പാനൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് രൂപീകരണം മുതൽ ഇന്നുവരെയുള്ള വികസന നേട്ടങ്ങളും സാമൂഹിക-സാംസ്കാരിക വളർച്ചയും ചരിത്രരേഖയായി സംരക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.

സാമൂഹ്യനീതി മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ചു. കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നതിൽ മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ പഞ്ചായത്തിന് സാധിച്ചു. ഭിന്നശേഷിക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഭിന്നശേഷി കലോത്സവവും വിവിധ ക്ഷേമപദ്ധതികളും നടപ്പിലാക്കി.

സ്ത്രീ ശാക്തീകരണത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി പെൺകുട്ടികൾക്കായി സ്വയംരക്ഷാ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അങ്കണവാടി കുട്ടികളുടെ കലോത്സവം, അധ്യാപകരുടെയും ആശാ പ്രവർത്തകരുടെയും യോഗങ്ങൾ എന്നിവയിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പോഷണം, ക്ഷേമം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി.

യുവജനങ്ങളുടെയും പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി യുവജനസഭയും പ്രവാസി ഗ്രാമസഭയും സംഘടിപ്പിച്ചു. ക്ലബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റും ലഹരി വിരുദ്ധ പ്രതിജ്ഞാ പരിപാടികളും സംഘടിപ്പിച്ചു.

ആരോഗ്യരംഗത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ OP സമയം വർധിപ്പിച്ച് കൂടുതൽ രോഗികൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കി. കറുത്താൽ സബ് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഭരണാനുമതി നേടി നടപടികൾ ആരംഭിച്ചു.

കർഷകരുടെയും മൃഗസംരക്ഷണ മേഖലയുടെയും ആവശ്യങ്ങൾ പരിഗണിച്ച് വെറ്ററിനറി ആശുപത്രി മുഖേന കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും സഹായ പദ്ധതികളും നടപ്പിലാക്കി.

ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ശുചിത്വരംഗത്ത് ശ്രദ്ധേയമായ മാറ്റം സൃഷ്ടിച്ചു. പ്രതിമാസം ഏകദേശം 20,000 കിലോ പ്ലാസ്റ്റിക് ശേഖരിച്ച് സംസ്കരണത്തിനായി അയക്കുകയും പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തു.

ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി മിനി മാസ്റ്റ് ലൈറ്റുകൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, പുതിയ സ്ട്രീറ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിച്ചു. KSEB പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതടക്കമുള്ള ഇടപെടലുകളിലൂടെ നിരവധി യാത്രാ തടസ്സങ്ങൾ പരിഹരിച്ചു.

സാമ്പത്തിക കാര്യനിർവഹണത്തിലും പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചു. ഫണ്ട് വിനിയോഗത്തിൽ കേരളത്തിൽ 39-ാം സ്ഥാനവും മലപ്പുറം ജില്ലയിൽ 8-ാം സ്ഥാനവും നേടാൻ കഴിഞ്ഞത് ഭരണസമിതിയുടെ കാര്യക്ഷമതയുടെ തെളിവാണ്.

ആറുമാസത്തിനിടെ 19 ബോർഡ് മീറ്റിംഗും 20 മറ്റു കമ്മിറ്റി മീറ്റിംഗുകളും ഉൾപ്പെടെ ആകെ 39 യോഗങ്ങൾ ചേർന്ന് വികസന-സേവന പദ്ധതികൾക്ക് സമയബന്ധിതമായ തീരുമാനങ്ങൾ കൈക്കൊണ്ടു.

കഴിഞ്ഞ സർക്കാർ അനുവദിക്കേണ്ടിയിരുന്ന ₹1 കോടി ഇതുവരെ ലഭ്യമാകാതിരുന്നിട്ടും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. സാമ്പത്തിക പരിമിതികളെ മറികടന്ന് ലഭ്യമായ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിച്ച് പദ്ധതികൾ പൂർത്തീകരിക്കുകയും ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്തു.

വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയ ഇടപെടലുകൾ നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വായനാദിനാചരണത്തിന്റെ ഭാഗമായി ആർ.ആർ.ആർ.എഫ്. ക്യാമ്പ് ഗ്രൗണ്ടിൽ ഒ.വി. വിജയൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ആർ.ആർ.ആർ.എഫ്. ക്യാമ്പ് സന്ദർശിക്കാനുള്ള അവസരം ഒരുക്കി പോലീസ് സേനയുടെ പ്രവർത്തനരീതികളും അച്ചടക്കവും സേവന മനോഭാവവും അടുത്തറിയാൻ അവസരമൊരുക്കി.

പഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളായ ഗ്രാമവണ്ടി (മിനി കെ.എസ്.ആർ.ടി.സി. സർവീസ്), ആധുനിക കളിസ്ഥലം എന്നിവ യാഥാർത്ഥ്യമാക്കുന്നതിനായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരെയും നേരിൽ കണ്ട് നിവേദനങ്ങൾ സമർപ്പിക്കുകയും ആവശ്യങ്ങളുടെ അടിയന്തര പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഗ്രാമവണ്ടി സർവീസിനായുള്ള നടപടികൾ ഇതിനകം പുരോഗമിക്കുകയാണ്.

രാഷ്ട്രീയ ആരോപണങ്ങളോ പ്രചാരണങ്ങളോ അല്ല, ജനങ്ങൾക്ക് ലഭിച്ച സേവനങ്ങളും പൂർത്തീകരിച്ച പദ്ധതികളും വികസനത്തിന്റെ വേഗതയുമാണ് ഒരു ഭരണസമിതിയുടെ യഥാർത്ഥ വിലയിരുത്തലിന്റെ മാനദണ്ഡം. വെറും ആറുമാസത്തിനുള്ളിൽ 75-ലധികം വികസന-സേവന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞത് ഈ ഭരണസമിതിയുടെ പ്രവർത്തനമികവിന്റെ വ്യക്തമായ തെളിവാണ്.

വികസനം തുടരും... ജനക്ഷേമം മുൻനിർത്തി, കൂടുതൽ കരുത്തോടെ.

– ശരീഫ് വടക്കയിൽ
പ്രസിഡന്റ്, തെന്നല ഗ്രാമപഞ്ചായത്ത്

29/07/2026
09/05/2026

പ്രിയപ്പെട്ടവരെ ,
03.05.2026
Sunday 4 pm

തെന്നലയിലെ നിർദ്ധനരായ രോഗികൾക്ക് ആശ്വാസത്തിന്റെ കരുതൽ പകർന്നു നൽകിയ 3 വർഷത്തെ ചരിത്ര യാത്രയുമായി മുന്നോട്ടു പോകുന്ന *തെന്നല സി എച്ച് സെൻറർ & പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ* വാർഷികവും ആദരിക്കലും

ഗാതറിങ്ങ്-07

ഞായർ വൈകുന്നേരം സി.എച് സെൻ്റിറിൽ നടന്ന
തെന്നലയിലെ 19 വാർഡിലെയും അവശത അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് സാന്ത്വനമേകിയ കൂട്ടായ്മയുടെ പ്രവർത്തക സംഗമം

Address

Pookipparamb
Kottakkal
676508

Website

Alerts

Be the first to know and let us send you an email when IUML Cyber wing Thennala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share