06/07/2017
അവകാശ പത്രിക
1. സംഘടിക്കാനും അഭിപ്രായം പറയുവാനും ഉള്ളസ്വാതന്ത്ര്യം മൗലികമാണ്. രാഷ്ട്രീയ രഹിതകലാലയങ്ങളുടെ സൃഷ്ടിയായിരുന്നു ജിഷ്ണുപ്രണോയിയുടെ രക്തസാക്ഷിത്വം. കേരളത്തിലെമുഴുവന്‍ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യംഉറപ്പുവരുത്തുന്നതിലും ജനാധിപത്യ വേദികളുടെരൂപീകതരണത്തിനും നിലനില്‍പ്പിനുമായിനിയമനിര്‍മ്മാണം നടത്തുക.
2. ഭിന്നലിംഗ സൗഹൃദമായ വിദ്യാഭ്യാസഅന്തരീക്ഷം ഉറപ്പുവരുത്തുക. സ്‌കൂള്‍ കോളേജ്പ്രവേശന രേഖകളില്‍ സ്ഥാനം ഉറപ്പുവരുത്തുക
3. സ്വാശ്രയ കോളേജുകളോ, കോഴ്‌സുകളോപുതുതായി അനുവദിക്കരുത്.
4. സ്വയംഭരണ കോളേജുകളിലെ നടപടിക്രമങ്ങള്‍ സര്‍വ്വകലാശാല നിരീക്ഷണത്തിനു കീഴില്‍ പ്രവേശന നടപടികള്‍ കേന്ദ്രീകൃത പ്രവേശനപ്രക്രിയയിലൂടെ നടത്തണം.
5. ഗവേഷക വിദ്യാര്‍ത്ഥി രംഗത്ത് നിലവിലെഏറ്റവും ഉയര്‍ന്ന ഫെലോഷിപ്പ് സ്റ്റൈപന്റ്തുല്യമായി ഏകീകൃത ഫീസ് നടപ്പാക്കുക. സ്റ്റേറ്റ്‌മെന്റ് വര്‍ദ്ധന ഇടവേളകളില്‍ മുഴുവന്‍ ഗവേഷകര്‍ക്കും ഗുണം കിട്ടും വിധം നടപ്പില്‍ വരുത്തുക. സ്റ്റുഡന്റ് ഏകരീകരണം രോഹിത്വെമുല ആക്ടിന്റെ പേരില്‍ പ്രാബല്യത്തില്‍ വരുത്തുക.
6. വിദ്യാഭ്യാസാ വായ്പാ തിരിച്ചടവ് പദ്ധതിയിലെആശയക്കുഴപ്പങ്ങഴള്‍ പരിഹരിക്കുക.
7. സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനംജനാധിപത്യവല്‍ക്കരിക്കുക. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യ വേദികള്‍ഉറപ്പുവരുത്തുക. സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയൂണിയനും സെനറ്റും രൂപീകരിക്കുക. ഗവേണിംങ് കൗണ്‍സില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യംഉറപ്പുവരുത്തുക.
8. ഇന്റേണല്‍ അസെസ്‌മെന്റിനെ സെപ്രേറ്റ് മിനിമംഎന്ന മാനദണ്ഡം പിന്‍വലിക്കുക. പരീക്ഷാനടത്തിപ്പും റിസള്‍ട്ടുകള്‍ സമയബന്ധിതമാക്കുക. ആസൂത്രിതമായ നിയമനങ്ങള്‍ പിന്‍വലിക്കുക.
9. പോളിടെക്‌നിക്ക് ഐ ടി ഐ സിലബസുകള്‍ കാലാനുസൃതമായി
പരിഷ്‌ക്കരിക്കുക.
10. ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസ നയംസമക്രമായി വ്യാപിപ്പിക്കുക.
11. പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുക, അനിയന്ത്രിതമായി അണ്‍ എയ്ഡഡ് ,സി.ബി.എസ്.സി
സ്‌കൂളുകള്‍ക്ക് അനുമതിനല്‍കുന്ന നടപടി അവസാനിപ്പിക്കുക.
12. സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളില്‍കാലാനുസൃതമായ പുതിയ കോഴ്‌സുകള്‍ അനുവദിക്കുക. പുതുതായി അനുവദിക്കപ്പെട്ടകോളേജുകളില്‍ സ്ഥിരാധ്യാപകരെ നിയമിക്കുക. കെട്ടിട സൗകര്യം ഉറപ്പുവരുത്തുക..
13. തോട്ടം തൊഴിലാളികളുടെ /മത്സ്യതൊഴിലാളികളുടെ മക്കളുടെ ആനുകൂല്യംഉറപ്പുവരുത്തി സമയബന്ധിതമായി വിതരണംചെയ്യുക.
14 അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തുന്നസ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെനിയന്ത്രിക്കുക
15 എസ്.സി.എസ്.ടി, ഒ.ബി.സി, മറ്റ് പിന്നോക്കവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ളആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, സമയബന്ധിതമായി വിതരണം ചെയ്യുക.
16. റാഗിംഗ്, മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെകര്‍ശന നിയമനടപടി സ്വീകരിക്കുക, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുംപരാതി പരിഹാര സെല്ലുകള്‍ രൂപീകരിക്കുക.
17. ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് പുതിയകോഴ്‌സുകള്‍ അനുവദിക്കുക. നിലവിലുള്ളസീറ്റുകള്‍ വര്‍ദ്ധിപ്പിക്കുക. ആരോഗ്യസര്‍വകലാശാലാ പ്രവര്‍ത്തനംകാര്യക്ഷമമാക്കുക. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മുഴുവന്‍ സീറ്റുകളുടെയുംഅംഗീകാരം ഉറപ്പുവരുത്തുക.
18.വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നംപരിഹരിക്കുക, ബസ്റ്റാന്റ് ഇന്റര്‍വ്യൂ പീഢനംഅവസാനിപ്പിക്കാന്‍ നടപടിയെടുക്കുക. വിദ്യാര്‍ത്ഥികളുടെ ബസ്ചാര്‍ജ്ജ്വര്‍ദ്ധിപ്പിക്കരുത്. കെ.എസ്.ആര്‍.ടി.സി മുഴുവന്‍റൂട്ടുകളിലും വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അനുവദിക്കുക
19.പാരലല്‍/ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം അവസാനിപ്പിക്കുക.
20.ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക്വിദ്യാഭ്യാസം ഉറപ്പുവരുത്താനാവശ്യമായകര്‍മ്മപദ്ധതി തയ്യാറാക്കുക. ആദിവാസിവിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍/ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനംഉറപ്പുവരുത്താന്‍ പ്രത്യേകം പദ്ധതി നടപ്പിലാക്കുക.
21. എയ്ഡഡ് സ്‌കൂള്‍- കോളേജുകളിലെഅധ്യാപക നിയമനം പി.എസ്.സിക്കു വിടുക. എയ്ഡഡ് കോളേജുകളില്‍ സ്വാശ്രയവല്‍ക്കരണംഅവസാനിപ്പിക്കുക.
22.സര്‍വകലാശാലകളിലെ അധ്യാപക അനധ്യാപക ക്ഷാമം
പരിഹരിക്കുക. പുതുതായിആരംഭിച്ച ഗവ.കോളേജുകള്‍ക്ക് സ്വന്തമായികെട്ടിടം നിര്‍മ്മിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുക.
23. സര്‍വകലാശാല പരീക്ഷാ സംവിധാനംമെച്ചപ്പെടുത്തുക ഫലപ്രഖ്യാപനംസമയബന്ധിതമായി നടത്തുക. സര്‍വകലാശാലസിലബസ് പരിഷ്‌കരണത്തില്‍ വിദ്യാര്‍ത്ഥിപങ്കാളിത്തം ഉറപ്പാക്കുക. സര്‍വകലാശാലകളില്‍ലൈബ്രറി സമയം 24 മണിക്കൂര്‍ ആയിനിശ്ചയിക്കുക
24.ആയുര്‍വേദ-നേഴ്‌സിംഗ്,
ഹോമിയോസ്റ്റൈപന്റ് വര്‍ദ്ധിപ്പിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക്പാരിറ്റി ഉറപ്പുവരുത്തുക.
25.IHRD കോളേജുകളിലെയുംഐ.ടി.ഐ കളിലെയും ശോചനീയാവസ്ഥപരിഹരിക്കുക. കെട്ടിട സൗകര്യം ഉറപ്പുവരുത്തുക.
26.പ്രീമെട്രിക്-പോസ്റ്റ്
മെട്രിക്ഹോസ്റ്റലുകളിലെ അടിസ്ഥാന സൗകര്യംവര്‍ദ്ധിപ്പിക്കുക.
27.മുഴുവന്‍ സര്‍ക്കാര്‍ കലാലയങ്ങളിലുംഹോസ്റ്റല്‍ സൗകര്യം ഉറപ്പുവരുത്തുക.സര്‍വകലാശാലകളില്‍ യു.ജി.സി നിര്‍ദ്ദേശിക്കുന്നസൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ സംവിധാനംഉറപ്പുവരുത്തുക മുഴുവന്‍ സര്‍വകലാശാലകളിലുംഗവേഷകര്‍ക്ക് പ്രത്യേക ഹോസ്റ്റല്‍ നിര്‍മ്മിക്കുക.പ്രവര്‍ത്തനം പൂര്‍ത്തിയായ ഹോസ്റ്റലുകള്‍ തുറന്ന്പ്രവര്‍ത്തിക്കാനാവശ്യമായ ഇടപെടല്‍ നടത്തുക.
28.കാലാനുസൃതമായി പാഠ്യപദ്ധതിപരിഷ്‌കരിക്കുക.
29.ഫിഷറീസ് സര്‍വകലാശാലയില്‍അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുക.
30.കോളേജ് യൂണിയന്‍ -മാഗസിന്‍ഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുക.
31.അധ്യാപക രക്ഷാകര്‍തൃ സമിതികളില്‍(പി.ടി.എ) വിദ്യാര്‍ത്ഥി പ്രാതിനിധ്യംഅനുവദിക്കുക,അനുവദിച്ച് അധ്യാപകരക്ഷകര്‍ത്തൃ വിദ്യാര്‍ത്ഥി സമിതികളായി മാറ്റുക.
32.കൃഷി പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
33.RMSA സ്‌കൂളുകളില്‍ ആവശ്യമായ
അധ്യാപകരെയും അടിസ്ഥാനസൗകര്യവും ഉറപ്പുവരുത്തുക ബദല്‍/ട്രൈബല്‍ മേഖലനിര്‍ബന്ധിത അധ്യാപക നിയമനം നടത്തണം.
34.എന്റോസള്‍ഫാന്‍ മേഖലയില്‍ പ്രത്യേകവിദ്യാഭ്യാസ പാക്കേജ് അനുവദിക്കുക.
35.കായിക വിദ്യാഭ്യാസ മേഖലകളിലെകമ്മിറ്റികളില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം അനുവദിക്കുക.
36. വെറ്റിനറി സർവകലാശാല വൈസ്ചാൻസിലറെ ഉടൻ നിയമിക്കുക.വിദ്യാർഥികളുടെ സ്റ്റൈപ്പന്റ് വിഷയംപരിഹരിക്കുക.