Kingdom Community Church.

Kingdom Community Church. Kingdom Community Church Ministries Kottarakara

12/08/2026

ഏകാന്തത ആസ്വദിക്കാൻ കഴിയുന്നവർ, നമ്മൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ശക്തരാണ്.
ഒറ്റയ്ക്കായിരിക്കുമ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പഠിച്ച ഒരാളെ തോൽപ്പിക്കുക എളുപ്പമല്ല. കാരണം, അവരുടെ സന്തോഷവും ശക്തിയും മറ്റുള്ളവരുടെ സാന്നിധ്യത്തെയോ അംഗീകാരത്തെയോ ആശ്രയിച്ചല്ല.
ഏകാന്തതയെ ഭയക്കാതെ അതിനെ ആസ്വദിക്കാൻ പഠിക്കുന്നതും ഒരു വലിയ ശക്തിയാണ്.
ഒറ്റപ്പെടുത്തിയും അവഗണിച്ചും തോൽപ്പിക്കാമെന്ന് കരുതുന്നവർ, പലപ്പോഴും അറിയാതെ അവരെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നത്.
നിനക്ക് നഷ്ടപ്പെടാൻ ആരുമില്ലെന്ന് തിരിച്ചറിയുമ്പോൾ, നിന്റെ ഉള്ളിലെ സ്വാതന്ത്ര്യം വളരുന്നു.
നിന്റെ ഏറ്റവും നല്ല സുഹൃത്ത് നിന്റെ Creator ആകുമ്പോൾ, നീ ഒരിക്കലും യഥാർത്ഥത്തിൽ ഒറ്റയ്ക്കല്ല.
മനുഷ്യരുടെ സാന്നിധ്യം ഇല്ലാത്ത സമയത്തും Creator-ന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിയുന്ന ഒരാളെ തകർക്കുക വളരെ പ്രയാസമാണ്.
Solitude can make you powerful.
But solitude with God can transform you.
ഏകാന്തത നിന്നെ ശക്തയാക്കും;
ദൈവത്തോടൊപ്പമുള്ള ഏകാന്തത നിന്നെ രൂപാന്തരപ്പെടുത്തും.

09/08/2026

ഒരാളുടെ യഥാർത്ഥ ഗുണനിലവാരം എങ്ങനെ തിരിച്ചറിയാം?
വാക്കുകൾ കൊണ്ടുമാത്രം ഒരാളുടെ സ്വഭാവം അളക്കാൻ കഴിയുമോ?
പണം, പദവി, പ്രശസ്തി, ജനപ്രീതി—ഇവയൊന്നും ഒരാളുടെ യഥാർത്ഥ character തെളിയിക്കുന്നില്ല.
ഒരാളോട് ഒരു പ്രശ്നമുണ്ടാകട്ടെ.
അവരുടെ വാക്കുകളും പ്രവൃത്തികളും എങ്ങനെയാണ് മാറുന്നത് എന്ന് നോക്കൂ.
അവിടെയാണ് യഥാർത്ഥ വ്യക്തിത്വം പുറത്തുവരുന്നത്.
അനുകൂലമായ സാഹചര്യങ്ങളിൽ നമ്മുടെ ഏറ്റവും നല്ല version പുറത്തു കാണിക്കാൻ എല്ലാവർക്കും കഴിയും.
പക്ഷേ പ്രതികൂല സാഹചര്യങ്ങളിൽ ഉള്ളിൽ യഥാർത്ഥത്തിൽ എന്താണുള്ളത് എന്നത് അറിയാതെ തന്നെ പുറത്തുവരും.
അപ്പോഴാണ് ഒരാളുടെ character, culture, integrity എല്ലാം മനസ്സിലാകുന്നത്.
എല്ലാവരും കാണുന്നിടത്ത് നല്ലവരായി പെരുമാറാൻ ആർക്കും കഴിയും.
പക്ഷേ ആരും കാണാത്തിടത്തും integrity കാത്തുസൂക്ഷിക്കാൻ കഴിയുന്നവരാണ് യഥാർത്ഥത്തിൽ വിലപ്പെട്ട മനുഷ്യർ.
അങ്ങനെയുള്ള ആളുകളെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് എളുപ്പത്തിൽ വിട്ടുകളയരുത്.
അതുപോലെ, character ഇല്ലാത്തവരോട് ചേർന്ന് നിൽക്കുകയും അരുത്.
കാരണം, നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും.
ശരിയായ ആളുകളെ തിരിച്ചറിയുക, വിലമതിക്കുക, ചേർത്തുനിർത്തുക.
തെറ്റായ കൂട്ടുകെട്ടുകളിൽ നിന്ന് അകന്നുനിൽക്കുക.
Character is revealed under pressure.
Integrity is proven when nobody is watching.

06/08/2026

The Presence of the Holy Spirit brings relationship.
The Nature (Fruit) of the Holy Spirit brings transformation.
The Power of the Holy Spirit brings effective ministry.

06/06/2026

Address

Pulamon Junction
Kottarakara

Telephone

+918547476386

Website

Alerts

Be the first to know and let us send you an email when Kingdom Community Church. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kingdom Community Church.:

Shortcuts

Share

Category