Pensioner’s Help Desc

Pensioner’s  Help Desc A Help Desc to the State Service Pensioners

28/03/2026
10%DA Order
20/02/2026

10%DA Order

DA Order 3% from March 1 2026
09/02/2026

DA Order 3% from March 1 2026

20/01/2026

*2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതിയിൽ പുതിയ നികുതി വ്യവസ്ഥയിൽ ചില പ്രധാന മാറ്റങ്ങൾ വന്നിട്ടുണ്ട്,*
*അതിൽ വരുമാനത്തിന്റെ അടിസ്ഥാന ഇളവ്*

*₹3 ലക്ഷത്തിൽ നിന്ന് ₹4 ലക്ഷമായി ഉയർത്തി,*

*സ്റ്റാൻഡേർഡ് ഡിഡക്ഷൻ ₹75,000-ൽ നിന്ന് ₹75,000 ആയി നിലനിർത്തി,*

*സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് ₹7 ലക്ഷത്തിൽ നിന്ന് ₹12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ബാധകമാക്കി,*

*പുതിയ സ്ലാബുകൾ പ്രകാരം 12 ലക്ഷം രൂപ വരെ നികുതിയിളവ് നൽകുന്നു.*

*വാടകയുടെ TDS പരിധി പ്രതിമാസം ₹50,000 ആയി ഉയർത്തുകയും മുതിർന്ന പൗരന്മാർക്കുള്ള പലിശ ഇളവ് ₹1 ലക്ഷമായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.*

*പുതിയ നികുതി വ്യവസ്ഥയിലെ സ്ലാബുകൾ (FY 2025-26 AY 2026-27):*

*₹0 - ₹4 ലക്ഷം: നികുതിയില്ല (Nil)*

*₹4 ലക്ഷം - ₹8 ലക്ഷം: 5%*

*₹8 ലക്ഷം - ₹12 ലക്ഷം: 10%*

*₹12 ലക്ഷം - ₹16 ലക്ഷം: 15%*

*₹16 ലക്ഷം - ₹20 ലക്ഷം: 20%*

*₹20 ലക്ഷം - ₹24 ലക്ഷം: 25%*

*₹24 ലക്ഷത്തിനു മുകളിൽ: 30%*

*പ്രധാന മാറ്റങ്ങൾ:*

*ബേസിക് എക്സെംഷൻ ലിമിറ്റ്: ₹4 ലക്ഷം വരെ വരുമാനം നികുതിയില്ലാത്തത് (പഴയത് ₹3 ലക്ഷം).*

*റിബേറ്റ് (Section 87A): ₹12 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല.*

*സ്റ്റാൻഡേർഡ് ഡിഡക്ഷൻ: പുതിയ വ്യവസ്ഥയിൽ ₹75,000 സ്റ്റാൻഡേർഡ് ഡിഡക്ഷൻ ലഭിക്കും.*

*TDS പരിധി: വാടകയിനത്തിൽ പ്രതിമാസം ₹50,000 വരെ TDS കിഴിവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.*

*മുതിർന്ന പൗരന്മാർ:*

*പലിശയിനത്തിൽ ₹1 ലക്ഷം വരെ ഇളവ്.*

*ഈ മാറ്റങ്ങൾ 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന 2025-26 സാമ്പത്തിക വർഷത്തേക്കാണ് ബാധകമാവുക (അസസ്മെന്റ് വർഷം 2026-27).*

*പഴയ നികുതി വ്യവസ്ഥയും ഓപ്ഷണലായി നിലനിൽക്കുന്നുണ്ട്.*

*സംസ്ഥാന പെൻഷൻകാർക്ക് ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും പൂർത്തിയാക്കണം**16/01/2026*ട്രഷറിയിൽ നിന്ന് നേരിട്ടും ബാ...
19/01/2026

*സംസ്ഥാന പെൻഷൻകാർക്ക് ആദായനികുതി സ്റ്റേറ്റ്മെന്റും മസ്റ്ററിംഗും പൂർത്തിയാക്കണം*

*16/01/2026*

ട്രഷറിയിൽ നിന്ന് നേരിട്ടും ബാങ്ക് മുഖേനയും പെൻഷൻ കൈപ്പറ്റുന്ന സംസ്ഥാന പെൻഷൻകാർ 2025-26 സാമ്പത്തിക വർഷത്തെ പെൻഷനിൽ നിന്ന് നിയമപ്രകാരം കുറവ് വരുത്തേണ്ടതായ ആദായനികുതി സംബന്ധിച്ച ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ഇതുവരെ സമർപ്പിക്കാത്തവരും റിവൈസ്ഡ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടവരും 2026 ജനുവരി 25-ന് മുൻപായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കണം.
സ്റ്റേറ്റ്മെന്റ് [email protected] എന്ന ഇമെയിൽ ഐഡിയിൽ സ്‌കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in എന്ന ട്രഷറി 2026 പോർട്ടലിൽ അപ്ലോഡ് ചെയ്യുകയോ വേണം. നിർദേശിച്ച തീയതിക്കകം സ്റ്റേറ്റ്മെന്റ് സമർപ്പിക്കാത്ത പക്ഷം, 2025-26 സാമ്പത്തിക വർഷത്തെ ആദായനികുതി (New Regime പ്രകാരം) ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തുല്യ ഗഡുക്കളായി ഈടാക്കുന്നതായിരിക്കും.ഇതോടൊപ്പം, ഇതുവരെ പെൻഷനേഴ്‌സ് ഡാറ്റാ ഷീറ്റ് ട്രഷറികളിൽ സമർപ്പിക്കാത്ത പെൻഷൻകാർ എത്രയും വേഗം സമർപ്പിക്കണമെന്നും അറിയിച്ചു.
വാർഷിക മസ്റ്ററിങ് ഇതുവരെ നടത്താത്ത പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും തുടർപെൻഷൻ ലഭിക്കുന്നതിനായി സമീപ ട്രഷറികളിൽ നേരിട്ട് ഹാജരായോ Life Jeevan Pramaan ആപ്പ്/പോർട്ടൽ വഴി സർട്ടിഫിക്കറ്റ് സമർപ്പിച്ചോ മസ്റ്ററിങ് പൂർത്തിയാക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പെൻഷൻ താത്കാലികമായി നിർത്തിവെക്കുന്നതായിരിക്കും എന്നും ട്രഷറി വകുപ്പ് അറിയിച്ചു.

Kerala Pensioners' Portal is a digital initiative of Department of Treasuries. It provides a single window to access various online services conveniently and securely for pensioners whose pension is processed by Treasury Department.

DA Order
26/08/2025

DA Order

16/02/2025

*നിലവില്‍ ലഭ്യമായ അറിയിപ്പ് അനുസരിച്ച്, പെന്‍ഷന്‍ റിവിഷന്‍ അരിയര്‍ നാലാം ഗഡു 26/2/2025 (ബുധനാഴ്ച, അവധി ദിവസം) അക്കൗണ്ടുകളില്‍ ക്രഡിറ്റ് ചെയ്യപ്പെട്ട് 27 ന് മുതല്‍ പിന്‍വലിക്കാനാവും. 7/2019 മുതല്‍ 3/2021 വരെ വാങ്ങിയിരുന്ന പെന്‍ഷന്‍റെ അരിയറില്‍ നല്‍കാന്‍ ബാക്കിയായിരുന്ന പെന്‍ഷന്‍ റിവിഷന്‍ അരിയര്‍ ആണ് ഇപ്പോള്‍ ക്രഡിറ്റ് ചെയ്യപ്പെടുന്നത്. ആ കാലയളവില്‍ ശമ്പളം വാങ്ങിയിരുന്ന നിലവിലെ പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ അരിയറിന് അര്‍ഹതയുണ്ടാവില്ല, അവര്‍ക്ക് അവസാനം വര്‍ക്ക് ചെയ്തിരുന്ന ഓഫീസില്‍ നിന്നും ശമ്പള അരിയറിനാണ് (അനുവദിക്കപ്പെടുന്ന മുറയ്ക്ക്) അര്‍ഹത. സെന്‍ട്രലി പ്രൊസസ്സ് ചെയ്യപ്പെട്ട് മൂന്നാംഗഡു അരിയര്‍ ക്രഡിറ്റ് ചെയ്യപ്പെട്ട എല്ലാ അക്കൗണ്ടുകളിലും അരിയര്‍ നോര്‍മലി തന്നെ ക്രഡിറ്റ് ചെയ്യപ്പെടാനാണ് സാദ്ധ്യത. അരിയര്‍ കാല്‍ക്കുലേറ്റ് ചെയ്യപ്പെട്ടിരുന്ന കാലത്ത് പെന്‍ഷണര്‍ക്ക് നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ കോഡ് മാറിയവര്‍ക്കും (പെന്‍ഷന്‍ കൈപ്പറ്റുന്ന രീതി ട്രഷറി/ബാങ്ക് ടൈപ്പുകള്‍ പരസ്പരം മാറിയവര്‍ക്ക്) പഴയ കാലയളവിലെ പെന്‍ഷന്‍ കാല്‍ക്കുലേഷന്‍ കഴിഞ്ഞ് പുതുതായി മാറിത്തുടങ്ങിയവര്‍ക്കും, പെന്‍ഷന്‍ റിവിഷന്‍ പിന്നീട് ലഭ്യമായവര്‍ക്കും അരിയര്‍ ഓട്ടോമാറ്റിക് ആയി കാല്‍ക്കുലേറ്റ് ചെയ്യപ്പെട്ട് ക്രഡിറ്റ് ചെയ്ത് ലഭ്യമാകണമെന്നില്ല. അത്തരത്തിലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് ട്രഷറി തലത്തില്‍ മാനുവല്‍ ആയി കാല്‍ക്കുലേറ്റ് ചെയ്ത് ക്രഡിറ്റ് ചെയ്ത് ലഭ്യമാക്കേണ്ടി വരും. അത്തരത്തില്‍ മാനുവല്‍ അരിയര്‍ ലഭ്യമാകേണ്ടവര്‍, അരിയര്‍ ലഭ്യമാകാത്ത കാര്യം ചൂണ്ടിക്കാട്ടി ഒരു അപേക്ഷ ബന്ധപ്പെട്ട ട്രഷറികളില്‍ 27 ന് ശേഷം നല്‍കുന്നത് omissions ഒഴിവാക്കാന്‍ ഉപകാരപ്പെടും. മാനുവല്‍ കാല്‍ക്കുലേഷനും ക്രഡിറ്റിംഗും റെഗുലര്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സമയമെടുത്ത് ചെയ്യേണ്ടുന്ന ഒന്ന് ആയതിനാല്‍, ലഭ്യമാകുന്ന അപേക്ഷകള്‍ ആയതിന്‍റെ മുന്‍ഗണനാ ക്രമത്തില്‍ ട്രഷറി എത്രയും പെട്ടെന്ന് ചെയ്യുന്നതായിരിക്കും. LTA, Residual Gratuity എന്നിവയുടെ നാലാം ഗഡു ലഭ്യമാകാനുള്ളവര്‍ക്കും ഇത്തരത്തില്‍ 27 ന് മുതല്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. നാലാംഗഡു പെന്‍ഷന്‍ അരിയര്‍ ലഭ്യമാകുമ്പോള്‍ അടയ്ക്കേണ്ടതായ ഇന്‍കംടാക്സില്‍ വ്യത്യാസം വരുന്നവര്‍ 27 നു തന്നെ ട്രഷറിയെ അറിയിക്കേണ്ടതാണ്. 28 ന് തന്നെ മാര്‍ച്ചിലെ പെന്‍ഷന്‍ കാല്‍ക്കുലേറ്റ് ചെയ്ത് ക്രഡിറ്റ് ചെയ്യേണ്ടതിനാല്‍, അതിനുശേഷം ട്രഷറി തലത്തില്‍ ഇന്‍കംടാക്സ് പെന്‍ഷനില്‍ നിന്നും പിടിക്കുവാന്‍ സാധിക്കുകയില്ല. കൂടുതലായി അടയ്ക്കേണ്ടുന്ന ഇന്‍കംടാക്സ് പെന്‍ഷണര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ബാങ്കുകളില്‍ പോയി ബന്ധപ്പെട്ട ട്രഷറിയുടെ TAN നമ്പറില്‍ അടയ്ക്കേണ്ടി വന്നേക്കാം. ശരിയായ ഇന്‍റിമേഷന്‍റെ അഭാവത്തില്‍ ഇത് IT returns file ചെയ്യുന്നതിനെ തന്നെ ബാധിച്ചേക്കാം. കൂടുതല്‍ complications ഒഴിവാക്കുന്നതിന് എല്ലാവരും സഹകരിക്കുക. ഈ വിവരങ്ങള്‍ എല്ലാ പെന്‍ഷന്‍കാരിലേയ്ക്കും എത്തുന്നതിന് സഹായിക്കുക... സഹകരിക്കുക.*( അമ്പലപ്പുഴ ട്രഷറി ജൂനിയർ സൂപ്രണ്ട് ഷിബു അയച്ചു തന്ന കുറിപ്പാണ്).

Address

Kottayam
686008

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+919496000095

Website

Alerts

Be the first to know and let us send you an email when Pensioner’s Help Desc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pensioner’s Help Desc:

Share