06/09/2025
മാവേലിയും, അത്തപ്പൂക്കളവും ഒരുക്കി ഇഖ്‌ബാൽ ലൈബ്രറിയുടെ ഓണ സൗഹൃദ സംഗമം.
ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളുമായി ഓണവും....
ഒരു പുഞ്ചിരി പോലും ധർമ്മമാണന്ന് ലോകത്തോട് പഠിപ്പിച്ച മുഹമ്മദ് നബിയുടെ ജന്മദിന ഓർമ്മകളുമായി നബിദിനവും....
പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ക്കാനും അവര്‍ക്ക് നന്ദി പറയാനുമുള്ള ദിവസമായ അദ്ധ്യാപകദിനവും ...
നന്മകളുടെയും, സ്നേഹം പങ്ക് വെക്കലിന്റെയും, ഒത്തുചേരലിന്റെയും ദിനത്തിൽ ഇഖ്‌ബാൽ ലൈബ്രറി ഒരുക്കിയ സൗഹൃദ സംഗമം നാടിന് പുതിയൊരു അനുഭവമായി.
കുടുംബശ്രീ താഴത്തങ്ങാടി യൂണിറ്റ് ഒരുക്കിയ അത്തപ്പൂക്കളവും,താഴത്തങ്ങാടിയിലെ വിവിധ മസ്ജിദുകൾ ചേർന്ന് നടത്തിയ നബിദിന റാലിയോടൊപ്പം മാവേലിയും, സൗഹൃദ സദസ്സിൽ പങ്കെടുത്തവർ ചേർന്ന് റാലിക്ക് സ്വീകരണവും നൽകി.
"മാനുഷ്യരെല്ലാരും ഒന്നു പോലെ" എന്ന ശീർഷകത്തിൽ നടന്ന സൗഹൃദ സംഗമം ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടന കർമ്മം നിർവഹിച്ചു.
നാടിന്റെ സാംസ്കാരിക രംഗത്തും, ഇതുപോലുള്ള സൗഹൃദ സംഗമങ്ങൾക്ക് എന്നും പ്രാധാന്യം നൽകുന്ന ഇഖ്‌ബാൽ ലൈബ്രറി ഏറെ പ്രശംസനീയമായ പ്രവർത്തങ്ങളാണ് നടത്തിവരുന്നതെന്ന് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA അഭിപ്രായപ്പെട്ടു.
സംഗമത്തെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹിച്ച താഴത്തങ്ങാടി മാർ ബസോലിയോസ് ഓർത്തഡോൿസ് പള്ളി വികാരി റവ. ഫാ. പി. എ.ഫിലിപ്പ്,വിശ്വാസത്തിൽ മതങ്ങൾ തമ്മിൽ വ്യത്യസ്തരാണെങ്കിലും,പരസ്പരം സ്നേഹം പങ്ക് വെക്കുന്നതിൽ ആരും വ്യത്യസ്തരല്ല എന്നുള്ളതാണെന്നും,ആഘോഷ വേളകളിലെ ഇത്തരം സംഗമങ്ങൾ സ്നേഹം പങ്ക് വെക്കുന്ന വേദികളാണെന്നും ആശംസകൾ നേർന്നു കൊണ്ട് അദ്ദേഹം പറഞ്ഞു.
താഴത്തങ്ങാടിയിൽ ഇഖ്‌ബാൽ ലൈബ്രറി നേതൃത്വം നൽകി മഹത്തായ ഈ സുധിനത്തിൽ നടത്തുന്ന ഈ സംഗമം മികച്ച മാതൃക യാണെന്നും,ഈ നാടിന്റെ സാമൂഹിക-സാംസ്കാരിക മേഖലയിൽ ഇഖ്‌ബാൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ ക്ക് എന്നും പിന്തുണ നൽകുന്നവരാണ് തങ്ങളെന്നും, ആശംസകൾ നേർന്നു കൊണ്ട് കോട്ടയം നഗരസഭ വാർഡ് 25 പ്രതിനിധി ശ്രീമതി. ജിഷ ജോഷി, വാർഡ് 23 പ്രതിനിധി ശ്രീ ടോം കോര അഞ്ചേരി എന്നിവർ പറഞ്ഞു.
മതസഹാർദ്ദങ്ങൾക്ക് എന്നും മാതൃകയായ താഴത്തങ്ങാടിയിൽ അതു തുടർന്നും നിലനിർത്താൻ ഇത്തരം സംഗമങ്ങൾക്ക് കഴിയുമെന്ന് ആശംസകൾ അറിയിച്ചു കൊണ്ട് തളിയിൽ മഹാദേവ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് സുഹൃത്ത് ശ്രീ. സതീഷ് ബാബു.ഭാരവാഹി ശ്രീ. സതീശൻ
തിരുമല ശ്രീ വെങ്കിഡേശ്വര സ്വാമി ക്ഷേത്ര സമിതി അധികാരി ശ്രീ. ദിലീപ് കമ്മത്ത്,കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹി ശ്രീ. രാധാകൃഷ്ണൻ.
പൊതുപ്രവർത്തന രംഗത്ത് ഏവർക്കും സുപരിചിതരായ മുൻ കൗൺസിലർമാരായ ശ്രീ. സച്ചിദാനന്ദ നായ്ക്, ശ്രീമതി എലിസബേത്ത്, ശ്രീ. കുഞ്ഞുമോൻ. കെ. മേത്തർ എന്നിവർ സന്നിഹതരായിരുന്നു.
ഇഖ്‌ബാൽ ലൈബ്രറിയുടെ പ്രവർത്തനങ്ങളോടൊപ്പം നിൽക്കുന്ന അഡ്വ. ശ്രീനിവാസ പൈ, മുൻ ലൈബ്രറി ഭാരവാഹികളായ ശ്രീ. അസീസ്, ശ്രീ. ഷരീഫ്. പി. പി എന്നിവരും സന്നിഹതരായിരുന്നു.
അത്തപ്പൂക്കളം ഒരുക്കിയ കുടുംബശ്രീ താഴത്തങ്ങാടി യൂണിറ്റ് :
ലൈബ്രറി ഭാരവാഹിയായ പൂജ ശിവകുമാർ,അഖില കേരള ബാലജന സഖ്യം താഴത്തങ്ങാടി ശാഖ സഹകാരി ശ്രീമതി.സജിത ലാലു,ശ്രീമതി.സൂസമ്മ
,ശ്രീമതി.ശാന്തമ്മ,ശ്രീമതി.ഷമീറ നസീർ, ശ്രീമതി.സ്വപ്ന ഇബ്രാഹിംകുട്ടി,ശ്രീമതി. ബീന ഹാഷിം