Motor Vehicle Department Kerala Fans Association

Motor Vehicle Department Kerala Fans Association This is a mvd supporter official page Anyone can support.. who believes we all are one

12/11/2024

ഡ്രൈവിംഗ് എന്നത് ഓരോരുത്തരുടേയും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്

ഡ്രൈവിംഗ് പഠനം ഓരോരുത്തരുടേയും സ്വഭാവരീതിയ്ക്കനുസരിച്ച് വ്യത്യസ്തമായ തരത്തിലുമായിരിക്കും. നൈപുണ്യം ആർജ്ജിക്കുന്നത് ഓരോത്തരും വ്യത്യസ്ത കാലപരിധിയിലായിരിക്കും.

അതിന് കാരണം വ്യത്യസ്ത മനോനിലയാണ്. മനോനില നിശ്ചയിയ്ക്കപ്പെടുന്നത് ഓരോരുത്തരുടേയും അടിസ്ഥാന സ്വഭാവരീതിയക്കനുസൃതമായിട്ടായിരിക്കുകയും ചെയ്യും.

മനോനിലയെ അലോസരപ്പെടുത്തുന്ന സാഹചര്യങ്ങളിലൂടെ പ്രതിസന്ധികളിലൂടെ സമചിത്തതയോടെ വാഹനത്തെ ചലിപ്പിക്കുന്ന പ്രവൃത്തിയാണ് ഡ്രൈവിംഗ് എന്നത്. നമ്മുടെ മനോനില തകർക്കുന്ന പരീക്ഷകളുടെ പരീക്ഷണങ്ങളുടെ തിരമാലയിൽ ഉലയാതെ സൂക്ഷിക്കേണ്ട ഒരു ഭഗീരഥപ്രയത്നമാണ് ഓരോ ഡ്രൈവിംഗും.

റോഡിലെ ചെറിയ തെറ്റു കുറ്റങ്ങൾ പോലും വലിയ വാഗ്വാദങ്ങളിലേയ്ക്കും ഇതുവരെ കാണാത്ത ഒരാളുമായി പകയും വിദ്വേഷവും ഉണ്ടാവുകയും ഒരു പക്ഷെ ഒരു കൊലപാതകത്തിൽ കലാശിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്.

ഡ്രൈവിംഗിൽ ഉണ്ടായ പലവിധ 'ശല്യങ്ങൾ' നമ്മളിൽ ഒരു ആക്രമണസ്വഭാവം ജനിപ്പിക്കാൻ, അധികരിക്കാൻ കാരണമാകാറുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക

വഴിയിൽ വാഹനങ്ങൾ തമ്മിൽ ഉരസലോ തട്ടലോ പരിക്കോ ഉണ്ടായാൽ താഴെ പറയുംവിധം മുൻഗണനാക്രമത്തിൽ സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യുക

1) ആദ്യം പരിക്കേറ്റവർക്ക് അടിയന്തിരി ചികിത്സ ഉറപ്പാക്കുക

2) മറ്റു വാഹനങ്ങൾക്കോ നമുക്ക് തന്നേയോ അപകടകരമല്ലാത്ത വിധം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറി നിൽക്കുക

3) മറ്റു വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് തടസ്സമാകാത്തവിധം സ്ഥാനം ക്രമീകരിക്കുക

4) വാഹനസംബന്ധമായ കഷ്ടനഷ്ടങ്ങൾക്കും മറ്റു നഷ്ടങ്ങൾക്കും നിയമപരമായ സഹായം തേടുക

നമുക്കൊന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം.

18/01/2024

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന, പ്രത്യക്ഷത്തിൽ നിർദ്ദോഷമെന്ന് തോന്നുന്ന ഒരു കാഴ്ചയാണിത്!

ഇത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടാകുമോ?

ഇത് സംബന്ധിച്ചുള്ള ഏവരുടെയും അഭിപ്രായങ്ങൾ കമൻ്റ് ചെയ്യൂ!

18/01/2024

നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന, പ്രത്യക്ഷത്തിൽ നിർദോഷമെന്നു തോന്നുന്ന കാഴ്ചയാണെങ്കിലും ഇത് ഉണ്ടാക്കുന്ന അപകടം ഭീകരമാണ്.

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലുൾപ്പെട്ട വാഹനങ്ങളുടെ ചിത്രമാണ് ചുവടെ നൽകിയിരിക്കുന്നത് .

സുരക്ഷിതമായി ബന്ധിക്കാതെ വലിപ്പം കുറഞ്ഞ വാഹനങ്ങളിൽ ഇങ്ങിനെ മുൻപിലേക്കോ പിറകിലേക്കോ തളളി നിൽക്കുന്ന കമ്പികൾ, ഇരുമ്പു പൈപ്പുകൾ, മെറ്റൽ ഷീറ്റുകൾ, ഏണി, തടികൾ തുടങ്ങിയവ അപകടകാരികളാണ് എന്ന കാര്യം പലപ്പോഴും നാം സൗകര്യപൂർവം മറക്കാറുണ്ടെന്നതാണ് സത്യം. പക്ഷേ മുൻപിലും പിന്നിലും ഉളള മറ്റു വാഹനങ്ങളുടെ ഡ്രൈവർമാക്കും യാത്രികർക്കും, വാഹനങ്ങൾക്കും ഇവ ഉണ്ടാക്കുന്ന ഭീഷണി ചെറുതല്ല. വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ ഇവ കെട്ട് അഴിഞ്ഞ് മുന്നോട്ടോ പിറകിലോട്ടോ വീഴാനോ പിറകിലുള്ള വാഹനം സുരക്ഷിത അകലം കണക്കാക്കി പാലിക്കാത്തതിനാൽ ഇത്തരം പ്രൊജക്ഷനിലേക്ക് ഇടിച്ച് കയറാനോ സാധ്യത ഉണ്ട്.

വാഹനത്തിൽ നിന്ന് മുന്നിലേക്കോ, പിറകിലേക്കോ വശങ്ങളിലേക്കോ ഒരു കാരണവശാലും ലോഡ് പുറം തള്ളി നിൽക്കാൻ പാടില്ല.

3500kg വരെ GVW ഉള്ള വാഹനങ്ങൾക്ക് തറനിരപ്പിൽ നിന്ന് പരമാവധി 3 മീറ്റർ മാത്രമെ ഉയരം അനുവദിക്കുന്നുള്ളൂ. 3500kg ൽ കൂടുതൽ GVw ഉള്ള വാഹനങ്ങൾക്ക് 4 മീറ്ററും വാഹനങ്ങൾ കൊണ്ടു പോകുന്ന വലിയ വാഹനങ്ങൾക്ക് പരമാവധി 4.75 മീറ്ററുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

18/01/2024

ശബരിമല തീർഥാടനോടനുബന്ധിച്ചു മോട്ടോർ വാഹന വകുപ്പിൻ്റെ സേഫ് സോൺ ദേശീയ ശ്രദ്ധയാകർഷിച്ചു കൊണ്ടു തുടരുകയാണ്.

ശബരിമല കാനനപാത അപകടരഹിതമാക്കുന്നതിനു മുഴുവൻ സമയ പട്രോളിംഗിനു പുറമെ പ്രമുഖ വാഹന നിർമ്മാതാക്കളുമായും ഡീലർമാരുടേയും സഹായത്തോടെ 24 മണിക്കൂറും വാഹനങ്ങളുടെ റിപ്പയറിംഗിനുള്ള സൗകര്യവും ഈ പ്രോജക്ടിൻ്റെ സവിശേഷതയാണ്
കൂടാതെ കാനന പാതയിൽ 24x7 ആംബുലൻസ് സേവനവും QRT സേവനവും സേഫ് സോണിൻ്റെ പ്രത്യേകതയാണ്.

ശബരിമല കാനനപാതയിൽ അടിയന്തരാവശ്യങ്ങൾക്ക് താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്

ഇലവുങ്കൽ
9400044991
9562318181

എരുമേലി
9496367974
8547639173

കുട്ടിക്കാനം
9446037100
8547639176

18/01/2024

വെറുക്കല്ലേ... ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുക എന്നത് ഞങ്ങളുടെ കടമയാണ്...

വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കയ്യും തലയും പുറത്തേയ്ക്കിട്ടുകൊണ്ട് കാഴ്ചകൾ കാണുന്ന ശീലവും, ഈ രീതിയിൽ സഞ്ചാരം ചെയ്തു കൊണ്ട് പുറമേ കാണുന്നവരെ കൈ വീശി കാണിക്കുന്ന ശീലവും തീർച്ചയായും ഉപേക്ഷിക്കേണ്ടതാണ്. ഡ്രൈവർമാർ കൃത്യമായ ഇടവേളകളിൽ റിയർവ്യു കണ്ണാടികൾ നോക്കുന്ന രീതി അനുവർത്തിച്ചാൽ കുട്ടികൾ ഉൾപ്പെടെ ചെയ്യാറുള്ള ഇത്തരം അപകടകരമായ പ്രവൃത്തികൾ ഒരു പരിധി വരെ നിയന്ത്രിയ്ക്കാൻ കഴിയും. കൂടാതെ സീറ്റിംഗ് കപ്പാസിറ്റിയെക്കാൾ വളരെ കൂടുതലാളുകൾ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഈ അപകടകരമായ പ്രവർത്തി പലരും ചെയ്യാറുണ്ട്. കൂടെ യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച് വിവേകത്തോടെ അത്തരക്കാരെ പിന്തിരിപ്പിക്കുകയാണ് ചെയ്യേണ്ടത്.

18/01/2024
19/04/2023

☝️

15/02/2023
06/08/2020

MVD Not anyones for everyone's at the same way and right way

Address

Kottayam
686 001

Website

Alerts

Be the first to know and let us send you an email when Motor Vehicle Department Kerala Fans Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category