CPIM Manarcad West LC

CPIM Manarcad West LC CPIM മണർകാട് വെസ്റ്റ് ലോക്കൽ കമ്മറ്റി

"സി.പി.ഐ(എം) കണിയാംകുന്ന് ബ്രാഞ്ച് സെക്രട്ടറി സഖാവ് റെജിമോൻ റ്റി. ഡി. (കുഞ്ഞേട്ടൻ), 62, നിര്യാതനായി.പ്രിയ സഖാവേ, വിട..."...
23/03/2026

"സി.പി.ഐ(എം) കണിയാംകുന്ന് ബ്രാഞ്ച് സെക്രട്ടറി സഖാവ് റെജിമോൻ റ്റി. ഡി. (കുഞ്ഞേട്ടൻ), 62, നിര്യാതനായി.
പ്രിയ സഖാവേ, വിട..." 💔

16/03/2026
DYFI അയർക്കുന്നം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം മണർകാട് നടന്നു. DYFI കേന്ദ്ര സെക്...
26/11/2025

DYFI അയർക്കുന്നം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം മണർകാട് നടന്നു. DYFI കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം സ: ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ്‌ രഞ്ജിത്ത് ബിജു അധ്യക്ഷനായി.ജില്ലാ ജോ: സെക്രട്ടറി അനീഷ് അന്ത്രയോസ്,ബ്ലോക്ക്‌ സെക്രട്ടറി അജയ് മോഹൻ, ട്രഷറര്‍ സുധിൻ സതീശ്,ജോ: സെക്രട്ടറി അരുൺ ശങ്കർ, ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ പ്രബിൻ, അപർണ്ണ മനോജ്‌ എന്നിവർ സംസാരിച്ചു.

സംസ്ഥാനത്തെ സ്ത്രീശക്തിയുടെ പ്രതീകമായ കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായകമായ തീരുമാനവുമായി സർക്കാർ...
12/11/2025

സംസ്ഥാനത്തെ സ്ത്രീശക്തിയുടെ പ്രതീകമായ കുടുംബശ്രീ പ്രസ്ഥാനത്തിന് കൂടുതൽ കരുത്തുപകരുന്ന നിർണ്ണായകമായ തീരുമാനവുമായി സർക്കാർ മുന്നോട്ട് വരുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എ.ഡി.എസ്സുകൾക്ക് (Area Development Society) പ്രതിമാസ പ്രവർത്തന ഗ്രാന്റ് നൽകിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, എ.ഡി.എസ്സുകൾക്ക് പ്രതിമാസം ₹1000/- (ആയിരം രൂപ ) നൽകാൻ ഉത്തരവായി. ചരിത്രത്തിൽ ആദ്യമായാണ് എ.ഡി.എസ്സുകൾക്ക് പ്രവർത്തന ഗ്രാന്റ് അനുവദിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണ്. സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടും. കേരളത്തിന്റെ ന...
10/11/2025

തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് പൂർണസജ്ജമാണ്. സംസ്ഥാന സർക്കാർ കൈവരിച്ച നേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടും. കേരളത്തിന്റെ നല്ല ഭാവിക്ക് എൽഡിഎഫ് വീണ്ടും വരണം. എൽഡിഎഫിൽ സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് ഒരു തർക്കങ്ങളുമില്ല. മറ്റു പാർടികളിൽ നിന്ന് വിട്ട് വരുന്നവർ എൽഡിഎഫിന്റെ നയങ്ങൾ അംഗീകരിച്ചാൽ അവരുമായി സഹകരിക്കാം. അതേസമയം രഹസ്യധാരണ ആരുമായുമില്ല. മതനിരപേക്ഷ കക്ഷികളുമായി മാത്രമാണ് എൽഡിഎഫിന് ബന്ധം. വർഗീയ കക്ഷികളുമായി എൽഡിഎഫ് ബന്ധമുണ്ടാക്കില്ല. വെൽഫെയർ പാർടിക്കും എസ്ഡിപിഐയ്ക്കും യുഡിഎഫുമായാണ് ബന്ധം. എസ്ഐആർ നിലപാടിൽ സിപിഐ എമ്മിന് മാറ്റമില്ല.

സ. ടി പി രാമകൃഷ്ണൻ
എൽഡിഎഫ് കൺവീനർ

ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയിൽ സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പില്‍ നിന്നും 50 ലക്ഷം രൂപയും, പുതുപ്പള...
24/10/2025

ഒരു പഞ്ചായത്ത് ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയിൽ സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പില്‍ നിന്നും 50 ലക്ഷം രൂപയും, പുതുപ്പളളി എം.എൽ.എ ശ്രീ. ചാണ്ടി ഉമ്മന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് 1 കോടി രൂപ മണർകാട് ഗ്രാമപഞ്ചായത്തു ഗ്രൗണ്ടിന് അനുവദിച്ചു.

ആദ്യഘട്ടത്തിൽ ഇവിടെ മള്‍ട്ടിപർപ്പസ് മഡ്കോർട്ട്, ഓപ്പൺ ജിം, വോക്ക് വെയ്, ഫെന്‍സിംഗ്, ഫ്ലെഡ് ലൈറ്റ്‌സ്, മറ്റ് അടിസ്ഥാന സൗകര്യ വികസനങ്ങളുടെ നിർമ്മാണമാവും നടപ്പാക്കുക.

ഹൃദയപൂർവ്വം ❤️
21/10/2025

ഹൃദയപൂർവ്വം ❤️

Address

Manarcad
Kottayam
686019

Telephone

+919947121025

Website

Alerts

Be the first to know and let us send you an email when CPIM Manarcad West LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share