CPI-M Kurumulloor Branch

CPI-M Kurumulloor Branch The official page of CPIM Kurumulloor branch

15/06/2026

അങ്ങനെ ഇന്ന് ജൂൺ 15 ഓർഡിനറി ബസ് സിറ്റി ഫാസ്റ്റ് ആക്കി ജനങ്ങളെ വഞ്ചിച്ച് ഇന്ദിരാ ഗ്യാരൻ്റി വഞ്ചനാ ഗ്യാരൻ്റി ആക്കി മുഖ്യൻ.

കിഫ്ബിയും വികസനവും വെറും കടലാസിലല്ല, ഇതാ ഇവിടെ കണ്ണുതുറന്നു കാണൂ!​കേരളം കടക്കെണിയിലാണെന്നും വികസനം നടക്കുന്നില്ലെന്നും വ...
13/06/2026

കിഫ്ബിയും വികസനവും വെറും കടലാസിലല്ല, ഇതാ ഇവിടെ കണ്ണുതുറന്നു കാണൂ!

​കേരളം കടക്കെണിയിലാണെന്നും വികസനം നടക്കുന്നില്ലെന്നും വിലപിക്കുന്ന 'ധവളപത്രക്കാർ' ഈ യാഥാർത്ഥ്യങ്ങളിലേക്ക് ഒന്ന് കണ്ണുതുറക്കണം. നമ്മൾ വാങ്ങിയ കടം ഊണുകഴിക്കാനല്ല, മറിച്ച് വരുംതലമുറയ്ക്കുള്ള നിക്ഷേപമായാണ് മാറ്റിയത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതൽ കൊച്ചി വാട്ടർ മെട്രോയും കെ-ഫോണും വരെയുള്ള അടിസ്ഥാന സൗകര്യ വിപ്ലവങ്ങൾ ഈ മണ്ണിൽ യാഥാർത്ഥ്യമായത് ഇടതുപക്ഷ സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഗെയിൽ പൈപ്പ്‌ലൈൻ, കുതിരാൻ തുരങ്കം, ഡിജിറ്റൽ യൂണിവേഴ്സിറ്റി, നൂറിലധികം റെയിൽ മേൽപ്പാലങ്ങൾ, ആയിരക്കണക്കിന് കിലോമീറ്റർ നീളുന്ന ബി.എം.ബി.സി റോഡുകൾ എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ ഈ പത്ത് വർഷം കൊണ്ട് മാറിമറിഞ്ഞു. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഗ്രാഫിൻ ഇന്നൊവേഷൻ സെന്ററും ഡിജിറ്റൽ സയൻസ് പാർക്കും വഴി നാളെയുടെ വ്യവസായ ലോകത്തേക്ക് കേരളം കുതിക്കുകയാണ്.
​കേവലം കോൺക്രീറ്റ് കെട്ടിടങ്ങൾ മാത്രമല്ല, മനുഷ്യപക്ഷത്തുനിന്നുള്ള വികസനമാണ് ഇടതുപക്ഷ ബദൽ. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് തലചായ്ക്കാൻ 'ലൈഫ്' ഭവനങ്ങളും, 62 ലക്ഷം പേർക്ക് ഉറപ്പാക്കിയ ക്ഷേമപെൻഷനുകളും, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളും വഴി സാധാരണക്കാരനെ ചേർത്തുപിടിച്ചാണ് ഈ നാട് മുന്നോട്ട് പോകുന്നത്. വിദ്യാലയങ്ങളെ രാജ്യാന്തര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ്റൂമുകളാക്കിയും, സാധാരണക്കാരന്റെ ആശ്രയമായ താലൂക്ക്-കുടുംബാരോഗ്യ കേന്ദ്രങ്ങളെ ഹൈടെക് ആക്കിയും പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നാം വിപ്ലവം സൃഷ്ടിച്ചു. ദേശീയപാതയും തീരദേശ-മലയോര പാതകളും വയനാട് തുരങ്കപാതയും അടക്കം നാടിന്റെ നട്ടെല്ലായ മെഗാ പ്രോജക്ടുകൾ അതിവേഗം പുരോഗമിക്കുമ്പോൾ, വികസന വിരോധികളുടെ കുപ്രചരണങ്ങൾക്ക് ജനകീയ വികസനത്തിന്റെ ഈ മഹാപട്ടിക തന്നെയാണ് ഞങ്ങളുടെ ഉറപ്പുള്ള മറുപടി!

മുൻകൂർ ഡീൽ അനുസരിച്ച് കള്ളനെ കാവലേൽപിച്ച് സ്വർണ്ണം കട്ടവനെ രക്ഷിക്കാൻ  പുക്കി മേനോൻ മുഖ്യൻ നടത്തിയ നിയമനം ദേവസ്വം മന്ത്ര...
13/06/2026

മുൻകൂർ ഡീൽ അനുസരിച്ച് കള്ളനെ കാവലേൽപിച്ച് സ്വർണ്ണം കട്ടവനെ രക്ഷിക്കാൻ പുക്കി മേനോൻ മുഖ്യൻ നടത്തിയ നിയമനം ദേവസ്വം മന്ത്രിയുടെ തലയിലാടാൻ നോക്കിയത് നൈസായി കിങ്ങിണികുട്ടൻ തലയൂരി .

ദേവസ്വം സെപ്ഷ്യൽ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം കെ.ബി. പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ നിർദേശപ്രകാരമാണ് രാജി വയ്ക്കുന്നത്. ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉൾപ്പെട്ട സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ പ്ലീഡർ ആക്കിയത് വിവാദമായിരുന്നു.

അമിഠിന് കേരളത്തിലെ ഇടപെടലിൽ പലതും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. വടക്കേ ഇന്ത്യയിലെ ജനങ്ങളെ നിശബ്ദരാക്കുന്നതുപോലെ മലായാളിയുടെ വാപൊത്താൻ വരേണ്ട. ഇത് ചെങ്കൊടിയൂടെ കൂടി നാടാണ്.

സവർക്കറുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ പിൻ തലമുറ സംഘി അണിയറയിൽ റെഡിയാകുന്നു.മാപ്പേ.....മാപ്പ്....മാപ്പ്😜😅😅😂
12/06/2026

സവർക്കറുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ പിൻ തലമുറ സംഘി അണിയറയിൽ റെഡിയാകുന്നു.

മാപ്പേ.....
മാപ്പ്....
മാപ്പ്
😜😅😅😂

വയനാട് ഫണ്ട് അർഹത പെട്ടവർക്ക് കിട്ടുമോ ആവോ
12/06/2026

വയനാട് ഫണ്ട് അർഹത പെട്ടവർക്ക് കിട്ടുമോ ആവോ

12/06/2026
11/06/2026

ഒരു സാമൂഹികപ്രവർത്തകൻ
പ്രതിപക്ഷത്തിരിക്കുമ്പോൾ എന്ത് വേണ്ടാതീനവും പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് ശരിയാണ് എന്ന് നിങ്ങൾ കരുതുന്നുവോ ?

രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമ്മികതയും ഒന്നും വേണ്ടെന്നാണോ?

നാല് വോട്ട് മാത്രം ലക്ഷ്യം വെച്ച് കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നതാണോ രാഷ്‌ട്രീയ പ്രവർത്തനം ?

മാധ്യമങ്ങൾക്ക് പക്ഷപാതിത്വം ഉണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

Address

Kurumulloor PO Kallampara
Kottayam
686632

Website

Alerts

Be the first to know and let us send you an email when CPI-M Kurumulloor Branch posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Kurumulloor Branch:

Shortcuts

Share