15/12/2025
പ്രിയപ്പെട്ടവരെ,
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലേക്ക് ഇടതുപക്ഷജനാധിപത്യമുന്നണി സ്ഥാനാത്ഥിയായി രണ്ടില ചിഹ്നത്തിൽ മണ്ണാറക്കയം ഡിവിഷനിൽ നിന്ന് മത്സരിച്ച എനിക്ക് വോട്ടുകൾ നൽകിയവർക്കും കാഞ്ഞിരപ്പള്ളിയിലെ സ്നേഹനിധികളായ എല്ലാവർക്കും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു .
കഴിഞ്ഞ 25 വർഷത്തെ പൊതു പ്രവർത്തനത്തിൽ നിങ്ങൾ എനിക്ക് നല്കിയ അംഗീകാരം ഒരിക്കലും മറക്കില്ല.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പറായും വൈസ് പ്രസിഡണ്ടായും, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറായും, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആയും, ജില്ലാ പ്ലാനിംഗ് കമ്മറ്റി മെമ്പറായും, കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് മെമ്പറായും, പ്രവർത്തിക്കുവാൻ സാധിച്ചത് നിങ്ങൾ ഒരോരുത്തരും നൽകിയ സഹായവും , പ്രോത്സാഹനവും പ്രചോദനവും കൊണ്ടാണ് .
നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കാത്ത് സംരക്ഷിച്ച് പ്രവർത്തിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നാളിതു വരെ നിങ്ങൾ എനിക്കു നല്കിയ പിന്തുണയ്ക്കും, സ്നേഹത്തിനും ,ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു. ജനവിധിയെ ഞാൻ നിറമനസ്സോടെ അംഗീകരിക്കുന്നു. ഇനിയും നിങ്ങളിൽ ഒരാളായി നിങ്ങ ളോടൊപ്പം എക്കാലവും ഉണ്ടാകും.
കഴിഞ്ഞ നാളുകളിൽ വിവിധ തലങ്ങളിൽ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുവാൻ വോട്ടു നൽകി സഹായിച്ചവർക്ക്. നമ്മുടെ നാടിൻ്റെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായവർക്കും നാടിൻ്റെവികസന പ്രവർത്തനങ്ങളിൽ സഹായവും സഹകരണവും നൽകിയവർക്ക് , തെരഞ്ഞെടുപ്പിൽ നമ്മുടെ വിജയത്തിനായി രാപകലില്ലാതെ കഷ്ടപ്പെട്ട എൻ്റെ പ്രിയപ്പെട്ടവർക്കും , ജന സേവനത്തിനായി എനിക്കു അവസരം നല്ലിയ എല്ലാവർക്കും നന്ദി ...നന്ദി... നന്ദി...
സർവ്വോപരി സവ്വശക്തനായ ദൈവത്തിനും നന്ദി🙏🙏🙏
നമ്മുടെ നാടിൻ്റെ, നാട്ടുകാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുവാനായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും അഭിനന്ദന ങ്ങളും ... വിജയാശംസകളും... 🙏