30/11/2022
നവീകരിച്ച മാർക്കറ്റ് കപ്പേള കൂദാശയും തിരുനാളും ഡിസം. ഒന്നു മുതൽ
പള്ളിക്കത്തോട് : അരുവിക്കുഴി ലൂർദ് മാതാ പള്ളിയുടെ പള്ളിക്കത്തോട് മാർക്കറ്റിലെ നവീകരിച്ച ഫാത്തിമാ മാതാ കുരിശടിയുടെ കൂദാശ ഡിസം. ഒന്നിന് നടക്കും. വൈകുന്നേരം ആറിന് കുരിശടിയുടെ വെഞ്ചരിപ്പ് ഫാ. സൈജു തുരുത്തിയിൽ നിർവഹിക്കുo. തുടർന്ന് ജപമാല, ലദീത്ത്. രണ്ട് മുതൽ ഏഴു വരെ ദിവസവും വൈകുന്നേരം ആറിന് ജപമാല, ലദീഞ്ഞ്. എട്ടിന് വൈകുന്നേരം 4.30 ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ വിശുദ്ധ കുർബാന - ഫാ. ആന്റണി കാട്ടൂപ്പാറ കാർമികത്വം വഹിക്കും. തുടർന്ന് മാർക്കറ്റ് കുരിശടിയിലേക്ക് പ്രദക്ഷിണം. 7.15 ന് വചന സന്ദേശം- വികാരി റവ.ഡോ. സോണി തെക്കുംമുറിയിൽ , ലദീഞ്ഞ്, സമാപന ആശീർവാദം. തുടർന്ന് ബാൻഡ് മേളം, ചെണ്ടമേളം. 8. 30ന് ആകാശ വിസ്മയം .ഒമ്പതിന് ഗാനമേള.