Kottayam Collector

Kottayam Collector District Administration Kottayam
(503)

വൈക്കം മേഖലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബഹുമാനപ്പെട്ട കെ. ബിനിമോന്‍ എംഎല്‍എയ്‌ക്കൊപ്പം സന്ദ...
06/09/2026

വൈക്കം മേഖലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ബഹുമാനപ്പെട്ട കെ. ബിനിമോന്‍ എംഎല്‍എയ്‌ക്കൊപ്പം സന്ദര്‍ശനം നടത്തി. വൈക്കം താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇവിടുത്തെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

ആരോഗ്യ വകുപ്പിലെയും നിര്‍മാണച്ചുമതലയുള്ള ഹൗസിംഗ് ബോര്‍ഡിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.

മറവന്‍തുരുത്തിലുള്ള കോട്ടയം പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാരുടെ (കിഫ്ബി) ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വൈക്കം-വെച്ചൂര്‍ റോഡിന്റെ നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയയുടെ പുരോഗതി വിലയിരുത്തി.

കടുത്തുരുത്തി മണ്ഡലത്തിലെ നിര്‍ദ്ദിഷ്ട കൊല്ലങ്കേരി -പാറയില്‍ കോളനി സൊസൈറ്റി റോഡ് പദ്ധതി മേഖലയും സന്ദര്‍ശിച്ചു.

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബര്‍ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പ്രസിദ്ധീക...
03/09/2026

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബര്‍ 28ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു. ജില്ലാ പഞ്ചായത്ത് 17-ാംഡിവിഷന്‍(തൃക്കൊടിത്താനം), മീനടം പഞ്ചായത്ത് ഒന്നാം വാര്‍ഡ്(ചീരംകുളം), പാമ്പാടി പഞ്ചായത്ത് പത്താം വാര്‍ഡ്(കുമ്പന്താനം) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

നാമനിര്‍ദേശ പത്രികകള്‍ സെപ്റ്റംബര്‍ പത്തുവരെ സ്വീകരിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന 11ന് നടക്കും. സെപ്റ്റംബര്‍ 14 വരെ പത്രിക പിന്‍വലിക്കാം.

ജില്ലാ കളക്ടറാണ് ജില്ലാപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിന്‍റെ വരണാധികാരി. കൃഷി വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവരാണ് യഥാക്രമം ചീരംകുളം, കുമ്പന്താനം വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ വരണാധികാരികള്‍.

കളക്ടറേറ്റില്‍ നടന്ന യോഗം ഉപതെരഞ്ഞെടുപ്പിന്‍റെ ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും  കോട്ടയത്തിന്‍റെ മുന്‍ ജില്ലാ കളക്ടറുമായ പി.എച്ച്. കുര്യന് പാന്...
29/08/2026

കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കോട്ടയത്തിന്‍റെ മുന്‍ ജില്ലാ കളക്ടറുമായ പി.എച്ച്. കുര്യന് പാന്പാടിയിലെ വസതിയില്‍ അന്തിമോപചാരമര്‍പ്പിച്ചു.

25/08/2026
25/08/2026
ഉത്രാടദിനത്തിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ  കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി  ഉത്രാടക...
25/08/2026

ഉത്രാടദിനത്തിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നല്‍കിയത്.

കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്.

അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് ( തിങ്കൾ,ഓഗസ്റ്റ് 24 )ഓറഞ്ച് അലെർട്ട...
24/08/2026

അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് ( തിങ്കൾ,ഓഗസ്റ്റ് 24 )ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്.

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന് തു...
24/08/2026

ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന് തുടക്കംകുറിച്ചു നടന്ന സാംസ്കാരിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് എത്തിയപ്പോള്

കോട്ടയം തിരുനക്ക മൈതാനത്ത് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന...
24/08/2026

കോട്ടയം തിരുനക്ക മൈതാനത്ത് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Address

District Collectorate, Collectorate P. O.
Kottayam
686002

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914812562201

Website

Alerts

Be the first to know and let us send you an email when Kottayam Collector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kottayam Collector:

Shortcuts

Share