Meenadom, Kottayam

Meenadom, Kottayam Meenadom The God's Own Village IT IS SAID THAT THE NAME MEENADOM HAS ITS ORIGIN FROM VEENEDAM AS THE METEORITE FELL DOWN HERE.

IT IS A SMALL VILLAGE AND PANCHAYAT EXTENDING FROM NJANDUKULAM PALAM TILL ELAKODINJI KAVALA, DISTANCE OF ABOUT 7KM.IT HAS BORDER WITH PAMPADY PANCHAYAT AND PUTHUPPALLY PANCHAYAT.VILLAGERS ARE MOSTLY FARMERS .MAIN CULTIVATION IS RUBBER,COCONUT .ALMOST ALL VEGETABLES CAN BE SEEN HERE.THE ONLY PLACE IN KOTTAYAM WHERE BULLOCK CART CAN BE SEEN EVEN NOW IS MEENADOM. IT HAS A GREAT PAST.MEENADOM WAS A FA

MOUS BUSINESS CENTRE.IN THE PAST,THEY USED TO TAKE IRON FROM THE ARANIL KUNNU AND EVEN NOW THOSE PITS FROM WHERE THEY TOOK IRON CAN BE SEEN .THESE PITS ARE WELLS, TOO DEEP FOR THE HUMANS TO DIG AND THEY ARE NOT WIDE.THEY MIGHT HAVE DUG OUT THESE wells WITH SOME MACHINERY for mining iron or may be that some meteorite might have fallen here AND THE PITS GOT FORMED in aranil kunnu.This may be CORRECT, SINCE THE STONES IN THIS AREA HAS TOO MUCH CONCENTRATION OF IRON. WE CAN SEE MANY TEMPLES AND CHRISTIAN CHURCHES HERE.THE MOST IMPORTANT AMONG CHURCHES is "THE PAMPADY DAYARA" , is in MEENADOM PANCHAYAT ; the Tomb of ST.KURIAKOSE GRIGORIOUS of the Syrian Orthadox Church., ST. JOHNS JACOBITE SYRIAN CHURCH,St.Marys Church, near Manjadi Meenadom, KURIKKUKUNNEL PALLI ,MEENADOM DEVI KSHETRAM ARE VERY FAMOUS AND VERY OLD.PEOPLE HERE ARE PEACE LOVING,GOD FEARING AND VERY FRIENDLY. THERE ARE ABOUT 7 SCHOOLS ,1 SPINNING MILL,1 PUBLIC LIBRARY ,1 Ayurvedic Hospital, 1 Veterinary Clinic, Banks - Nationalised & Private,ETC IN THIS VILLAGE. IT IS A VERY NICE PLACE TO LIVE.

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ മീനടം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മീനടം ഗ്രാമപഞ്ചായത്ത്. 11.44 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകള്‍, കിഴക്ക് പാമ്പാടി പഞ്ചായത്ത്, പടിഞ്ഞാറ് പുതുപ്പള്ളി പഞ്ചായത്ത്, തെക്ക് പുതുപ്പള്ളി, കറുകച്ചാല്‍, വാകത്താനം പഞ്ചായത്തുകള്‍ എന്നിവയാണ്. പാമ്പാടി പഞ്ചായത്തിന്റെ ഭാഗമായി ദീര്‍ഘകാലം നിലനിന്നിരുന്ന മീനടം പ്രദേശം ഉള്‍പ്പെട്ട ഒരു പഞ്ചായത്ത് 1982 നവംബര്‍ മാസം 3ാം തിയതി രൂപികൃതമായി. കുന്നുകളും, ചരിവുകളും, താഴ്വരകളും, വയലുകളും ചേര്‍ന്ന ഈ പ്രദേശം പ്രകൃതിരമണീയവും, ചെങ്കല്ലും ചരലും ചേര്‍ന്ന പശിമരാശിമണ്ണിന്റെ സ്വാഭാവമുള്ളതുമാണ്. കാലാവസ്ഥയും, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ക്കൂടി ഒഴുകുന്ന തോടുകളും ഈ പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുകയും, തന്മൂലം കാര്‍ഷികപ്രധാന്യമുള്ള ഒരു പ്രദേശമാക്കുകയും ചെയ്യുന്നു. പഞ്ചിമഘട്ടത്തില്‍ നിന്നും ആരംഭിച്ച് ഇടുക്കി ജില്ലയുടെ പടിഞ്ഞാറു ഭാഗത്തുള്ള കോട്ടയം ജില്ലയുടെ ഏകദേശം മദ്ധ്യഭാഗത്തു സ്ഥിതിചെയ്യുന്ന മീനടം ഗ്രാമപഞ്ചായത്ത് പ്രദേശം കുന്നുകളും, താഴ്വരകളും ചേര്‍ന്നതാണ്. മുന്‍കാലങ്ങളില്‍ ആറാണികുന്നിന്റെ നെറുകയില്‍ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിരുന്ന മണ്ണ് കുഴിച്ചെടുത്ത് സംസ്കരിക്കുന്നതിനുള്ള ശ്രമം നടന്നിരുന്നു. താഴ്വരയോട് അടുത്ത സമതലപ്രദേശങ്ങളിലാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. എന്നാല്‍ കുന്നിന്‍ പ്രദേശങ്ങളിലും ഗതാഗതസൌകര്യം ഉണ്ടായതോടെ അത്തരം സ്ഥലങ്ങളും ജനവാസ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.

'മീനടം കരയിൽ' പ്രഥമ ദേവാലയത്തിന് സ്ഥലം കണ്ടെത്തിയ കഥ(റജി മാത്യു, ഇലവുക്കടുപ്പിൽ) മീനടം എന്ന മൂന്നക്ഷരം കേവലം ജന്മനാട്  എ...
21/01/2023

'മീനടം കരയിൽ'
പ്രഥമ ദേവാലയത്തിന് സ്ഥലം കണ്ടെത്തിയ കഥ
(റജി മാത്യു, ഇലവുക്കടുപ്പിൽ)

മീനടം എന്ന മൂന്നക്ഷരം കേവലം ജന്മനാട് എന്നതിന് ഉപരി ഓരോ മീനടംകാരന്റെയും അഭിമാനം കൂടിയാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിക്കുന്ന മീനടംകാരനും അവന്റെ മുൻപിൽ വരുന്ന മനുഷ്യന്മാരോട് രാജ്യവും ഭാഷയും സംസ്കാരവും ജാതിയും മതവും വർണവും നോക്കാതെ നന്നായി ഇടപെടാനും ചേർത്തുനിർത്താനും സാധിക്കുന്നത് നമ്മുടെ നാട്ടിൽ നിന്ന് സ്വായത്തമാക്കിയ മത:സൗഹാർദമാണ് എന്ന് കരുതുന്നു. നമ്മുടെ പൂർവികർ നൂറ്റാണ്ടുകൾക്ക് മുന്നേ പാലിച്ചുപോന്ന മത:സൗഹാർദം ഇപ്പോഴും തുടരുന്നു എന്നതിൽ നമുക്കും അഭിമാനിക്കാം. മീനടത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ചരിത്രം മീനടത്തിന്റെ മത:സൗഹാർദത്തിന്റെ കൂടി ചരിത്രമാണ്. "വലിയ പള്ളി" യെന്നും "കുരിക്കകുന്നേൽ പള്ളി" എന്നുമൊക്കെ അറിയപ്പെടുന്ന പള്ളിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പഴമക്കാരിൽ നിന്ന് പറഞ്ഞുകേട്ടൊരു കഥയുണ്ട്! കഥയല്ല ചരിത്രമാണ്. പാമ്പാടി പള്ളിയിലും പുതുപ്പള്ളി പള്ളിയിലും ഇടവകക്കാരായിരുന്നവർ ചേർന്ന് സ്വന്തം നാട്ടിൽ പള്ളി പണിയാൻ തീരുമാനിച്ചു. പഞ്ചായത്ത് ആകുന്നതിനും വളരെ മുന്നേ തന്നെ മീനടംദേശം സ്വന്തമായ അസ്തിത്വം ഉള്ള ഒരു പ്രദേശമായിരുന്നു. പഴയ പ്രമാണങ്ങളിലും മറ്റും 'മീനടം കരയിൽ' എന്ന് എഴുതിയിരിക്കുന്നത് അതിന്റെ സൂചനയാണ്. പള്ളി എവിടെപണിയണം എന്നായി അടുത്ത ആലോചന. നമ്മുടെ നാട്ടിൽ പൊതുവായി ഒരു പ്രസ്ഥാനം വരുമ്പോൾ എവിടെവേണം എന്നൊരു തർക്കം ഇപ്പോഴും ഉണ്ടല്ലോ!. പ്രായോഗിക ബുദ്ധിയിൽ കേമന്മാരായ നമ്മുടെ പൂർവ്വികർ ഒരു തീരുമാനത്തിൽ എത്തി. "മീനടത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ നിന്നും കിഴക്കേ അതിർത്തിയിൽ നിന്നും ഒരേ സമയത്ത് മധ്യഭാഗത്തേക്ക് നടന്ന് പരസ്പരം കണ്ടുമുട്ടുന്നിടത്ത് പള്ളി പണിയാം". അങ്ങനെ നടന്ന് കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോഴത്തെ പള്ളിയത്രേ. ഏകദേശം ആ കഥ വിശ്വസിക്കാതെ തരമില്ല. കാരണം മീനടത്തിന്റെ ഒത്ത നടുക്കാണ് 'വലിയ പള്ളി' സ്ഥിതി ചെയ്യുന്നത്. അന്ന് അവർ കണ്ടുമുട്ടിയിടത്ത് പള്ളി പണിയാൻ തീരുമാനമായി. പള്ളി പണിയാനുള്ള സ്ഥലം ( വസ്തു ) ചിറക്കൽ നായർ കുടുംബം സൗജന്യമായി നൽകുകയും ചെയ്തു. ചിറക്കൽ കുടുംബത്തിന്റെ പിൻതലമുറയിൽപ്പെട്ടവരാണ് "ളാകത്ത്" കുടുംബക്കാർ. മീനടം വലിയപള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ച് നേർച്ചയപ്പം ചെണ്ടമേളക്കാരുടെ അകമ്പടിയോടെ മുത്തുക്കുടയും കൊടിയുമായി ചിറക്കൽ തറവാട്ടിലെ കാരണവർക്ക് കാണിക്കയായി നൽകുന്ന ചടങ്ങ് ഉണ്ടായിരുന്നത്രേ!. ഇടയ്ക്ക് എപ്പോഴോ നിന്നുപോയ ആ ചടങ്ങുകൾ കഴിഞ്ഞ വർഷങ്ങളിൽ വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. നമ്മുടെനാട്ടിൽ ഒരു പള്ളി വേണം എന്നത് അക്കാലത്തെ നാട്ടുകാരുടെ മുഴുവൻ ആഗ്രഹമായിരിന്നിരിക്കാം. അതുകൊണ്ടുകൂടിയായിരിന്നിരിക്കണം ചിറക്കൽ വീട്ടുകാരെ പള്ളി പണിയുവാനുള്ള സ്ഥലം ദാനം നൽകുവാൻ പ്രേരിപ്പിച്ചത്. പള്ളിക്ക് സ്ഥലം ദാനമായി നൽകിയ തറവാട്ടിലെ ഇളമുളക്കാരായ സുഹൃത്തുക്കൾ പലരും "നമ്മുടെ പള്ളി" എന്ന് വിളിക്കുന്നതും അങ്ങനെയൊരു ചിന്തയ്ക്ക് ശക്തി കൂട്ടുന്നു. നാട്ടിൽ പണ്ടുമുതലേ തുടർന്നുവന്ന സൗഹൃദവും കരുതലുമായിരിക്കും ഇങ്ങനെ ഒരു അന്തരീക്ഷം അന്ന് രൂപപ്പെടുവാൻ കാരണം.

കൊട്ടിഘോഷിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന കാഴ്‌ചയല്ല മീനടത്തെ മത:സൗഹാർദം. മത:സൗഹാർദം എന്നതിന് പകരം സൗഹാർദം എന്നുമാത്രം പറയുന്നതായിരിക്കും നമുക്ക് കൂടുതൽ ചേരുന്നത്. മനുഷ്യന്മാർ തമ്മിലുള്ള സൗഹാർദത്തിനും കരുതലിനും മതമോ ജാതിയോ തടസ്സമാവുന്നില്ല എന്നതാണ് നമ്മുടെ നാടിന്റെ പ്രത്യേകത. പള്ളിപെരുന്നാളോ ഉത്സവമോ വന്നാൽ എല്ലാരും കൂടി നടത്തും. അടുത്ത കരകളിലേക്ക് വിവാഹം ചെയ്തുവിട്ട സ്ത്രീകൾ കുടുംബസമേതം നാട്ടിലെ പെരുന്നാളിനും ഉത്സവത്തിനും ജാതിമത ഭേദമന്യേ വരുന്ന ഒരു പതിവും നമുക്കുണ്ട്. മീനടംകാർ അവർക്ക് മനസ്സിനിഷ്ടപ്പെടുന്നവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ സഹോദര തുല്യരായി കരുതുകയും ചെയ്യും. ഇങ്ങനെയൊക്കെ ശീലിച്ച മീനടംകാർക്ക് ലോകത്ത് എവിടെ ചെന്നാലും ആളുകളുമായി സഹകരിച്ച് ജീവിക്കുവാൻ എളുപ്പമാണ്. വിദേശ രാജ്യങ്ങളിലെ പ്രതികൂല സാഹചര്യങ്ങളിൽ പിടിച്ച് നിൽക്കാനുള്ള മീനടംകാരുടെ പ്രാപ്തിക്ക് പിന്നിൽ നമ്മുടെ നാടിന്റെ ഈ ശീലവും കൂടിയുണ്ട്. വ്യത്യസ്‍ത മതത്തിലും ജാതിയിലും വിശ്വസിക്കുന്നവർ പരസ്പരം കരുതലോടെ ജീവിക്കുന്ന നമ്മുടെനാട് ലോകത്തിന് മാതൃകയാവട്ടെ. പൂർവികർ പകർന്ന് നൽകിയശീലം കാത്ത് സൂക്ഷിക്കാൻ ഓരോ മീനടംകാരനും ബാധ്യസ്ഥനാണ്.

ഈ സൗഹാർദ്ദം എന്നെന്നും നാട്ടിൽ പുലരട്ടെ!

അഭിമാനത്തോടെ നമുക്ക് തലയുയർത്തി പറയാം "ഞാൻ മീനടംകാരൻ"

(FB കടപ്പാട്: വഴിയോരക്കാറ്റ് മീനടം)

നമ്മുടെ പിള്ളേര് സ്ട്രോങ്ങാ,ഡബിൾ സ്ട്രോങ്ങ്‌ 🔥 #പന്തുകളിഗ്രാമം #മീനടം
03/07/2022

നമ്മുടെ പിള്ളേര് സ്ട്രോങ്ങാ,
ഡബിൾ സ്ട്രോങ്ങ്‌ 🔥

#പന്തുകളിഗ്രാമം
#മീനടം

23/02/2021

വഴിയോരക്കാറ്റ് പദ്ധതി കൂടുതൽ ജനങ്ങളിലേക്ക്.. ഇത് മീനടംകാരുടെ ഒത്തൊരുമയുടെ വിജയം ❤

ഇനിയും page ലൈക്ക് ചെയ്യാനുള്ളവർക്കായി facebook link ചുവടെ ചേർക്കുന്നു.

#വഴിയോരക്കാറ്റ് മീനടം

page Link : https://www.facebook.com/വഴിയോരക്കാറ്റ്-മീനടം-104392401696391/

അതിജീവനം പ്രകൃതിയിലൂടെ

15/11/2020

നന്ദി
1. പി. എം. സ്കറിയ : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600101
2. സിന്ധു വിശ്വൻ : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600201
3. സിനി ബിജു : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600301
4. വത്സലകുമാരി ടി. പി. : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600401
5. എബി ജോർജ് : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600501
6. സന്തോഷ് വർക്കി : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600601
7. സരസമ്മ ശശിധരൻ : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600701
8. തമ്പികുഞ്ഞു ഫിലിപ്പ് : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600801
9. പ്രസാദ് നാരായണൻ : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054600901
10. ലാലി ജേക്കബ് : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054601001
11. വർഗീസ് മാത്യു : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054601101
12. സിന്ധു കൃഷ്ണ : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054601201
13. രജനി കുര്യൻ : https://lsgkerala.gov.in/en/lbelection/electdmemberpersondet/2015/546/2015054601301

കഴിഞ്ഞ അഞ്ച് വർഷം മീനടം ഗ്രാമപഞ്ചായത്ത് മെമ്പർ എന്ന നിലയിൽ സേവനം ചെയ്ത എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഗ്രാമപഞ്ചായത്ത് സമിതിയുടെ കാലാവധി തീരുകയും നിങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ കാലയളവിൽ പഞ്ചായത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ ഒരു വിവരണം നൽകാൻ എല്ലാ മെമ്പറുമാരും തയാറാകും എന്ന് വിശ്വസിക്കുന്നു. പൂർത്തിയാക്കിയ പ്രവർത്തനങ്ങളും പ്രാവർത്തികമായികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും പരാമർശിക്കണം എന്ന് ഓർമിപ്പിക്കുന്നു. മീനടത്തെ ജനങ്ങൾക്ക് പഞ്ചായത്തിലെ കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും നാടിന് ആവശ്യമുള്ള പ്രതിനിധികളെ തീരുമാനിക്കാനും ഈ വിവരണങ്ങൾ സഹായിക്കും എന്ന് വിശ്വസിക്കുന്നു.

ജനങ്ങളുമായി ഏറ്റവും കൂടുതൽ സമ്പർക്കത്തിൽ ഏർപ്പെടുന്നവർ ആണല്ലോ പഞ്ചായത്ത് മെമ്പർ.
രാഷ്ട്രീയ പാർട്ടികളുടെ വീതം വയ്പ്പിനു പിന്നിൽ നില്കാതെ നാടിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാസമ്പന്നരായ വാർഡ് മെമ്പറെ തിരഞ്ഞെടുക്കാൻ നമുക്ക് ശ്രമിക്കാം.

ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപെടാതിരുന്നാൽ മാത്രമേ നമ്മുടെ നാടിനു നന്മയുണ്ടാകൂ - ജനാധിപത്യം വിജയിക്കട്ടെ.

15/11/2020

വോട്ട് അവകാശം മാത്രമല്ല ഓരോ പൗരന്റെയും ഉത്തരവാദിത്വം കൂടിയാണ്.

Register now and ensure your vote for the coming Kerala Legislative Assembly

നന്ദി!നല്ല ഭരണത്തിനും പക്ഷപാതം ഇല്ലാത്ത കരുത്തലിനും
12/11/2020

നന്ദി!

നല്ല ഭരണത്തിനും പക്ഷപാതം ഇല്ലാത്ത കരുത്തലിനും

എന്റെ വോട്ട് ആലീസ് ടീച്ചർക്ക്വാർഡിൻ്റെ വികസന തുടർച്ചയ്ക്ക് ഒരു വോട്ട്
08/11/2020

എന്റെ വോട്ട് ആലീസ് ടീച്ചർക്ക്
വാർഡിൻ്റെ വികസന തുടർച്ചയ്ക്ക് ഒരു വോട്ട്

അഭിമാനമാണ് നിങ്ങളെന്നും....
04/05/2018

അഭിമാനമാണ് നിങ്ങളെന്നും....

കോട്ടയം SAINTGITS College of Engineering -ൽ ചിത്രീകരിച്ച ശബരീഷ് വർമ്മ ഗായത്രി സുരേഷ് എന്നിവർ ചേർന്നഭിനയിക്കുന്ന നാം എന്ന...
18/03/2018

കോട്ടയം SAINTGITS College of Engineering -ൽ ചിത്രീകരിച്ച ശബരീഷ് വർമ്മ ഗായത്രി സുരേഷ് എന്നിവർ ചേർന്നഭിനയിക്കുന്ന നാം എന്ന ചിത്രത്തിലെ ഒരടിപൊളി ഗാനം.
കണ്ടു നോക്കു !! 👍 😍

Starring - Shabareesh Varma, Gayathri Suresh, Ajay Mathew, Rahul Madhav, Aditi Ravi, Noby Marcos, Niranj Suresh, Renji Panicker, Thampi Antony Thekkek, Maree...

Kuwait Meenadom Pravasi Associationകുവൈറ്റിൽ മീനടംകാരുടെ സംഘടന രൂപീകൃതമായി... മുൻപോട്ടുള്ള ഭംഗിയായ നടത്തിപ്പിന് എല്ലാവരു...
30/12/2017

Kuwait Meenadom Pravasi Association
കുവൈറ്റിൽ മീനടംകാരുടെ സംഘടന രൂപീകൃതമായി...
മുൻപോട്ടുള്ള ഭംഗിയായ നടത്തിപ്പിന് എല്ലാവരുടെയും ആശീർവാദവും പ്രാർത്ഥനയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു ....ഇനി ഈ സംഘടനയുമായി പരിചയമില്ലാത്ത കുവൈറ്റിൽ ഉള്ള മീനടംകാർ ദയവായി ജോയിൻ ചെയ്യുമല്ലോ ...

Address

Meenadom
Kottayam
686516

Alerts

Be the first to know and let us send you an email when Meenadom, Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share