Hameedkolathol

Hameedkolathol IUML kuttippuram panchayath secretary

പ്രിയപ്പെട്ട നാട്ടുകാരെ , സഹോദരി സഹോദരൻമാരെ , മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം കൊളത്തോൾ പള്ളിപ്പടിക...
08/09/2026

പ്രിയപ്പെട്ട നാട്ടുകാരെ , സഹോദരി സഹോദരൻമാരെ , മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ നടുവട്ടം കൊളത്തോൾ പള്ളിപ്പടിക്ക് സമീപം താമസിക്കുന്ന വെട്ടിക്കാട്ട് ഉണ്ണീൻകുട്ടി എന്ന സഹോദരൻ കിഡ്നി സംബന്ധമായ രോഗത്താൽ വലിയ പ്രയാസത്തിലാണ് എന്നറിയാമല്ലോ : ഇദ്ദേഹത്തിന് വിദഗ്ദ്ധ ഡോക്‌ടർമാർ നിർദേശിച്ച പ്രകാരം കിഡ്നി മാറ്റിവെക്കുന്നതിനായി ഏകദേശം നാൽപ്പത് ലക്ഷത്തിലധികം രൂപ ചിലവ് വരും : ഇത്രയും വലിയ തുകയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് നിലവിൽ കഴിയില്ല എന്ന് ഏവർക്കും അറിയാവുന്നതാണല്ലോ : നേരത്തെ മദ്രസ അധ്യാപകനായും ദീർഘകാലം പ്രവാസിയായും ജീവിത പ്രയാണം നടത്തി കുടുംബത്തെ സംരക്ഷിക്കുകയും മൂന്ന് പെൺമക്കളെ നല്ല നിലയിൽ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്ത ഇദ്ദേഹം ഇപ്പോൾ ഗുരുതരമായ രോഗത്താൽ ബുദ്ധിമുട്ടിലായി നമ്മുടെ ഉദാരമായ സഹായ ഹസ്‌തം തേടാൻ നിർബന്ധിതനായിരിക്കയാണ് : ഇദ്ദേഹവും ഭാര്യയും വിദ്യാർത്ഥിയായ ഏക ആൺകുട്ടിയും അടങ്ങുന്ന കുടുംബത്തിൻ്റെ ഈ പ്രതിസന്ധി ഘട്ടം മറികടക്കുന്നതിന് എല്ലാ സുമനസ്സുകളുടെയും നിസ്സീമമായ സഹായ സഹകരണങ്ങൾ അത്യന്താപേക്ഷിതമാണ് : ഇദ്ദേഹത്തെ സഹായിക്കുന്നതിനായി ജനപ്രതിനിധികളും സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മത മേഖലകളിലെ പ്രമുഖരും നാട്ടുകാരും ബന്ധുമിത്രാദികളും ചേർന്ന് ഒരു ചികിത്സാ സഹായ കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ട് : എല്ലാവരും ഈ കമ്മറ്റിയുടെ അക്കൗണ്ടിലേക്ക് ഉദാരമായി സഹായങ്ങൾ നൽകി നമ്മുടെ പ്രിയപ്പെട്ട ഉണ്ണീൻകുട്ടിയെ രോഗമുക്തി നേടി സുഗമമായ നിത്യ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഈ നാടിൻ്റെ കൂട്ടായ പരിശ്രമത്തെ നിർലോഭം പിന്തുണക്കണം എന്ന് ഇതിനാൽ വിനീതമായി അപേക്ഷിക്കുന്നു
ചെയർമാൻ / കൺവീനർ
വെട്ടിക്കാട്ട് ഉണ്ണീൻകുട്ടി ചികിത്സാ സഹായ സമിതി
കൊളത്തോൾ പള്ളിപ്പടി , നടുവട്ടം Po 679571 കുറിപ്പുറം മലപ്പുറം ജില്ല
Mob : 85900 56 900

08/09/2026
04/09/2026

🙏🌹 ഓർമ്മകളിൽ മാഷ്

നബിദിനാശംസകൾ ﷺലോകത്തിന് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകിയ പ്രിയപ്പെട്ട...
24/08/2026

നബിദിനാശംസകൾ ﷺ
ലോകത്തിന് കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകിയ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ ജന്മദിന സ്മരണകൾക്ക് മുന്നിൽ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.
ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് മനുഷ്യരെ നയിച്ച പ്രവാചക ജീവിതം നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാനും ക്ഷമിക്കാനും സഹജീവികളെ ചേർത്തുപിടിക്കാനുമാണ്. വിശക്കുന്നവന് ഭക്ഷണം നൽകാനും വേദനിക്കുന്നവന് ആശ്വാസമാകാനും അയൽക്കാരനെ സ്നേഹിക്കാനും മനുഷ്യരോട് കരുണ കാണിക്കാനും നബി ﷺ നമ്മെ പഠിപ്പിച്ചു.
നബിദിനം ആഘോഷത്തിന്റെ ഒരു ദിവസം മാത്രമാകാതെ, പ്രവാചക സ്നേഹവും സ്വഭാവവും നമ്മുടെ ജീവിതത്തിൽ പകർത്താനുള്ള ഒരു ഓർമ്മപ്പെടുത്തലായി മാറട്ടെ.
നമ്മുടെ ഹൃദയങ്ങളിൽ നബിസ്നേഹത്തിന്റെ പ്രകാശം നിറയട്ടെ. സമാധാനവും സ്നേഹവും കാരുണ്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ ﷺ
ഹമീദ് കൊളത്തോൾ
കുറ്റിപ്പുറം

Address

Kottayam
686 001

Telephone

8590056900

Website

Alerts

Be the first to know and let us send you an email when Hameedkolathol posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share