Madhu Muttom

Madhu Muttom This page is a tribute to the legendary script writer Sri Madhu Muttom, who wrote Manichitrathazh the blockbuster psychological thriller.

04/09/2026

Alummoottil Kochukunju Channar: The Magnate Who Came to Travancore’s Aid

When Sree Moolam Thirunal Maharaja ruled Travancore, Alummoottil Kochukunju Channar was said to be wealthier than the Maharaja himself. Whenever Travancore faced financial difficulties, it was Kochukunchu Channar who came forward to lend money and provide assistance. During that period, he also transported to Madras the money that Travancore was required to pay to the British. In this way, he played a significant role in helping Travancore avoid falling completely under British domination. It was Kochukunchu Channar who built the imposing mansion known as Alummoottil Meda, which stands behind and between the Ettukettu and the granary of the Alummoottil ancestral home. The predominantly wooden Ettukettu seen to the left in front of Alummoottil Meda is approximately 150 years old, while the granary on the right is believed to be around 400 years old. Alummoottil Meda itself is approximately 115 years old. It is said that nearly 200 people were employed at Alummoottil Meda solely for household duties. Kochukunju Channar also owned horse-drawn carriages and horses for his travel. At a time when motorcars were still unknown in Travancore, Alummoottil Kochukunju Channar was the first person to import a motorcar from England. He even constructed a special road for travelling in the car. This road was later surrendered for the construction of the National Highway.

ശ്രീമൂലംതിരുനാൾ രാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്നപ്പോൾ രാജാവിനേക്കാൾ സമ്പന്നനായിരുന്നു ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. തിരുവിതാംകൂറിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ പണം കടംകൊടുത്തു സഹായിച്ചിരുന്നത് ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. അക്കാലത്ത് തിരുവിതാംകൂർ ബ്രിട്ടീഷുകാർക്ക് നൽകേണ്ടിയിരുന്ന പണം മദ്രാസിലെത്തിച്ചു കൊടുക്കുകയും അപ്രകാരം തിരുവിതാംകൂർ പരിപൂർണ്ണമായി ബ്രിട്ടീഷുകാരുടെ ആധിപത്യത്തിലാകാതെ രക്ഷിച്ചതും ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. അദ്ദേഹമാണ് ആലുംമൂട്ടിൽ തറവാട്ടിലെ എട്ടുകെട്ടിനും, ധാന്യപ്പുരക്കും ഇടയിൽ പിന്നിലായി നിലകൊള്ളുന്ന 'ആലുംമൂട്ടിൽ മേട' എന്നറിയപ്പെടുന്ന പ്രൗഢഗംഭീര മാളിക പണിതത്. ആലുംമൂട്ടിൽ മെടയുടെ മുൻപിൽ ഇടതുവശത്തുകാണുന്ന ഭൂരിഭാഗവും തടിയിലുള്ള എട്ടുകെട്ടിന് ഏകദേശം നൂറ്റിയൻപതോളം വർഷങ്ങളുടെയും, വലതുവശത്തുള്ള ധാന്യപുരക്ക് നാന്നൂറ് വർഷത്തോളവും പഴക്കവുമുണ്ട്. ആലുംമൂട്ടിൽ മേടക്ക് ഏകദേശം നൂറ്റിപതിനഞ്ചോളം വർഷങ്ങൾ പഴക്കമുണ്ടാകും. ആലുംമൂട്ടിൽ മേടയിൽ വീട്ടുജോലികൾക്കായി മാത്രം ഇരുന്നൂറോളംപേർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന് സഞ്ചരിക്കാൻ കുതിരവണ്ടികളും, കുതിരകളുമുണ്ടായിരുന്നു. തിരുവിതാംകൂറിൽ മോട്ടോർകാറുകൾ ഇല്ലാതിരുന്നകാലത്ത് ആദ്യമായി ഇംഗ്ലണ്ടിൽ നിന്നും മോട്ടോർ കാർ ഇറക്കുമതി ചെയ്യ്തത് ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാരായിരുന്നു. ആ കാറിൽ സഞ്ചരിക്കാനായി അദ്ദേഹം പ്രത്യേകം റോഡ് നിർമ്മിച്ചു. ആ റോഡ് പിൽക്കാലത്ത് എൻ. എച്ച് റോഡിനുവേണ്ടി വിട്ടുകൊടുത്തു

02/09/2026

A. P. Udayabhanu: The “Unsinging” Udayabhanu

During the period when A. P. Udayabhanu was writing numerous humorous articles for Mathrubhumi, he once wrote about his own “identity crisis”: “If I say over the phone that I am Udayabhanu, everyone immediately asks, ‘Are you the singing Udayabhanu?’ Eventually, I began introducing myself first by saying, ‘This is the Udayabhanu who does not sing.’” This was, of course, a humorous reference to the renowned singer K. P. Udayabhanu, who was a prominent singer of that era. A. P. Udayabhanu worked in many capacities—as a social reformer, freedom fighter, lawyer, legislator, political leader, editor, environmental activist, and writer. Above all, however, he was a freedom fighter. He later emerged as a prominent Malayalam journalist, and only thereafter took on other roles, including that of a political leader.

'മാതൃഭൂമി'യിൽ ധാരാളം നർമ്മ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്തു എ. പി. ഉദയഭാനു തൻറെ 'അസ്തിത്വ പ്രതിസന്ധി' (identity crisis) യെക്കുറിച്ചെഴുതി "... ഫോണിൽ ഞാൻ ഉദയഭാനുവാണ് എന്ന്പറഞ്ഞാൽ എല്ലാവരും ഉടൻ ചോദിക്കും: 'പാടുന്ന ഉദയഭാനുവാണോ?' എന്ന്... പിന്നെപ്പിന്നെ ഞാൻ ആദ്യമേ പറയും, (അക്കാലത്തെ പ്രമുഖ ഗായകയായിരുന്നുവല്ലോ 'കെ.പി. ഉദയഭാനു'.)സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമര സേനാനി, അഭിഭാഷകൻ, നിയമസഭാ സാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. എ.പി. ഉദയഭാനു പ്രാഥമികമായി സ്വാതന്ത്ര്യ സമരസേനാനിയാണ്; പിന്നീട് പ്രമുഖ മലയാള പത്രപ്രവർത്തകനും... അതും കഴിഞ്ഞാണ് രാഷ്‌ട്രീയ നേതാവ്‌ എന്നതു ഉൾപെടെയുള്ള മറ്റു സ്ഥാനങ്ങൾ.

Alummoottil T. K. Madhavan: From a Childhood Spark to a Lifelong Struggle for EqualityT. K. Madhavan was a courageous an...
31/08/2026

Alummoottil T. K. Madhavan: From a Childhood Spark to a Lifelong Struggle for Equality

T. K. Madhavan was a courageous and noble social reformer who nurtured an unextinguished thirst for civil rights from the age of six until the end of his life. The spark of this revolutionary spirit first ignited during his early schooling at the village kudipallikoodam (traditional school) run by Nariyinchil Asan, who was deeply caste-conscious. There, students from lower castes were treated with discrimination. While upper-caste children were disciplined by being lightly touched with a stick, others were beaten by having the stick thrown at them. When Asan struck Govindan—Madhavan’s neighbor and close companion—by throwing the stick, the young Madhavan was filled with moral outrage. This incident ignited in him a deep desire for equality and justice. In a bold and unprecedented act of defiance—something no student had dared before—young Madhavan confronted the teacher, angrily declaring, “Take your writing tools, and give me back my palm leaf!” With that, he left Nariyinchil Asan’s school and continued his education at the English school run by his family at Alummoottil. However, the fire of patriotism and rebellion within him never died; it smoldered within his heart like embers beneath ashes. It was this very inner fire that later shaped him into a champion of civil rights, an outstanding organizer, and a brilliant journalist in the political arena of Travancore. He played a crucial role in transforming local struggles against social inequality in Kerala into a broader national movement with the support of the Indian National Congress.

ആറാംവയസ്സിൽ കുരുത്ത പൗരാവകാശതൃഷ്ണ ജീവിതാവസാനംവരെ അണയാതെസൂക്ഷിച്ച ധീരോദാത്തനായ സാമൂഹികപരിഷ്കർത്താവായിരുന്നു ടി.കെ. മാധവൻ. നിലത്തെഴുത്തു പഠിക്കുന്ന കാലത്ത് ജാത്യാഭിമാനിയായ നരിയിഞ്ചിൽ ആശാന്റെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു ആ വിപ്ലവജ്ജ്വാലയുടെ തുടക്കം. അവിടെ അവർണർക്ക് താഴ്ന്ന പരിഗണനയാണ് ലഭിച്ചിരുന്നത്. സവർണ കുട്ടികളെ വടികൊണ്ട് തൊട്ടടിക്കുന്ന ആശാൻ മറ്റുവിദ്യാർഥികളെ പ്രത്യേകരീതിയിൽ വടി എറിഞ്ഞാണ് അടിച്ചിരുന്നത്. തന്റെ അയൽവാസിയും സന്തതസഹചാരിയുമായിരുന്ന ഗോവിന്ദനെ തൊട്ടടിച്ച ആശാൻ തന്നെ എറിഞ്ഞടിച്ചപ്പോഴുണ്ടായ ധാർമികരോഷം മാധവനിലെ അവകാശസമത്വതൃഷ്ണ ജ്വലിപ്പിച്ചു. അക്കാലംവരെ ഒരുവിദ്യാർഥിയും ചിന്തിക്കുകപോലും ചെയ്യാതിരുന്ന സമരമുറയാണ് കൊച്ചുമാധവൻ അന്ന് പുറത്തെടുത്തത്. ‘‘ആശാന്റെ എഴുത്തങ്ങ് എടുത്തോ, എന്റെ ഓലയിങ്ങ് തന്നേക്ക്’’ എന്ന് കോപാകുലനായ കൊച്ചുധിക്കാരി ആശാനോട് ആക്രോശിച്ചു. അതോടെ നരിയിഞ്ചിൽ ആശാന്റെ കളരിയോട് വിടപറഞ്ഞ് പിതാവിന്റെ തറവാടായ ആലുംമൂട്ടിൽ കുടുംബക്കാരുടെ ഇംഗ്ലീഷ് സ്കൂളിൽ തുടർപഠനം നടത്തിയെങ്കിലും ആ ദേശാഭിമാനിയുടെ വിപ്ലവവീര്യം ചാരംമൂടിയ കനലായി മനസ്സിൽ അണയാതെ കിടക്കുകയായിരുന്നു. അതുതന്നെയാകാം പിന്നീട് തിരുവിതാംകൂറിന്റെ രാഷ്ട്രീയമണ്ഡലത്തിൽ പൗരവകാശസമത്വവാദിയായും മികച്ച സംഘാടകനായും ധിഷണാശാലിയായ പത്രപ്രവർത്തകനായുമൊക്കെ അദ്ദേഹത്തെ പ്രശസ്തനാക്കിയതെന്നകാര്യം വ്യക്തമാണ്. കേരളത്തിലെ സാമൂഹികമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാൻ തുടക്കമിട്ട പ്രാദേശിക സമരങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സഹായത്തോടെ ദേശീയപ്രക്ഷോഭമാക്കി വളർത്തിയെടുത്തതും ആ മനസ്സിൽ അണയാതെ കിടന്ന തീക്കനലുകളാണ്.

28/08/2026

The Freedom Fighter Who Found His Passion on the Stage

Udayabhanu was a personality who deeply loved watching Drama and acting in them. In his autobiography “Ente Kadhayum Alpam,” he wrote about the first musical drama he watched during his childhood. When the musical drama “Nallathankaal” was staged at the Naduvattam School where he studied, he insisted on watching it. He even recalls the childhood memory of being sent to see the play along with one of the workers from the Alummoottil Tharavad. He began acting in plays at the age of thirteen. His first role was a female character. Later, he performed various roles—hero, heroine, supporting characters, and even a monk. He received appreciation from audiences on many stages, and he was known as a powerful theatre actor. He once performed a drama at the well-known Vanchiyoor Chithira Thirunal Library, which was famous for theatre presentations at the time. He also wrote about the memories of performing in front of the royal audience. The last play he acted in was during his studies at the Law College. His ancestral home, the Alummoottil Tharavad in Muttom, also actively encouraged drama. Describing it, he wrote: “After we returned to Alummoottil, temporary stages would be set up—sometimes on the eastern side of the house, sometimes in the western courtyard. Large and small wooden platforms would rise, and Kochu Kunju Channar used to conduct plays for us. But these were not Tamil theatre companies. It was Sebastian Kunjukunju, Ochira Velukutty, Augustine Joseph, the children of Kadakkavoor, and others who performed.”

നാടകങ്ങൾ കാണുവാനും നാടകത്തിൽ അഭിനയിക്കുവാനും വളരെയേറെ ഇഷ്ടം ഉണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ശ്രീ എ.പി.ഉദയഭാനു. അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ ആദ്യമായി കണ്ട സംഗീത നാടകത്തെക്കുറിച്ച് അദ്ദേഹം 'എന്റെ കഥയും അല്പം' എന്ന ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 'നല്ലതങ്കാൾ' എന്ന സംഗീത നാടകം അദ്ദേഹം പഠിച്ചിരുന്ന നടുവട്ടം സ്കൂളിൽ അരങ്ങേറിയപ്പോൾ അത് കാണണം എന്ന് വാശിപിടിച്ച അദ്ദേഹത്തെ ആലുംമൂട്ടിൽ തറവാട്ടിലെ ഒരു വേലക്കാരന്റെ കൂടെ അയച്ച കുട്ടിക്കാലത്തെ ഓർമ്മകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹം പതിമൂന്നാമത്തെ വയസ്സിലാണ് ആദ്യമായി നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയത്. സ്ത്രീ വേഷം ആയിരുന്നു അദ്ദേഹം ആദ്യം കെട്ടിയത്. ശേഷം നായകന്റെ വേഷം, നായികയുടെ വേഷം, സഹനടന്റെ വേഷം, സന്ന്യാസിയുടെ vesham , അങ്ങനെ പലതും. പല വേദിയിലും അദ്ദേഹത്തിന് സദസ്സിൽ നിന്നും അംഗീകാരങ്ങളും ലഭിച്ചിരുന്നു. ഗംഭീരനായ ഒരു നാടകനടൻ കൂടിയായിരുന്നു അദ്ദേഹം. നാടക അവതരണത്തിന് അന്ന് പേര് കേട്ടിരുന്ന വഞ്ചിയൂർ ചിത്തിര തിരുനാൾ ഗ്രന്ഥശാലയിലും ഒരിക്കൽ അദ്ദേഹം നാടകം അവതരിപ്പിച്ചിരുന്നു. രാജസദസ്സിലും അദ്ദേഹം നാടകം അവതരിപ്പിച്ച ഓർമ്മകൾ എഴുതിയിട്ടുണ്ട്. അവസാനമായി അദ്ദേഹം നാടകം അവതരിപ്പിച്ചത് ലോ കോളേജിൽ പഠിക്കുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ തറവാട് ആയ മുട്ടം ആലുംമൂട്ടിൽ തറവാട്ടിലും നാടകം പ്രോത്സാഹിപ്പിച്ചിരുന്നു. അതേപ്പറ്റി അദ്ദേഹം രേഖപ്പെടുത്തിയിട്ടുള്ള വാക്കുകൾ ഇപ്രകാരമാണ്, "ഭാഗം കഴിഞ്ഞ് ഞങ്ങൾ ആലുംമൂട്ടിൽ വന്നശേഷം വീടിന്റെ കിഴക്കേ തറയിലോ പടിഞ്ഞാറെ കളത്തിലോ മാറിമാറി കൊട്ടകകൾ ഉയരുകയും വലിയ കൊട്ടുക്കൽ കൊച്ചു കുഞ്ഞ് ചാന്നാർ നാടകങ്ങൾ കളിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അതൊന്നും തമിഴ് നാടക കമ്പനികൾ ആയിരുന്നില്ല. സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞും ഓച്ചിറ വേലുകുട്ടിയും അഗസ്റ്റിൻ ജോസഫും കടയ്ക്കാവൂർ ബാലജനങ്ങളും ഒക്കെ ആയിരുന്നു. "

A.P. Udayabhanu’s Recollection of His Uncle — “Editor Chittappan” T. K. Madhavan“The illustrious T. K. Madhavan, whom I ...
27/08/2026

A.P. Udayabhanu’s Recollection of His Uncle — “Editor Chittappan” T. K. Madhavan

“The illustrious T. K. Madhavan, whom I respectfully called Editor Chittappan (Uncle Editor), earned that name because he was the editor of Deshabhimani newspaper at the time. Back then, there were not many newspapers as there are today; in fact, daily newspapers did not even exist. Editor Chittappan’s Deshabhimani was a weekly publication. I still remember, with fascination, the days I spent—four or five of them—at Kollam, watching Editor Chittappan print the paper on a hand press. The process had a certain charm to it, much like cooking dosas one by one on a griddle. I also recall the advertisement in that paper for Keshavardhini Hair Oil, along with the accompanying picture showing how, by applying it, one could become someone with ‘dense, curly, luxuriant hair.’”

— Words of A. P. Udayabhanu, a member of the Alummoottil family, who regarded his uncle T. K. Madhavan both as a guiding light and a heroic figure.

"യശ:ശരീരനായ ടി.കെ.മാധവനെ ഞാൻ വിളിച്ചു പോന്നിരുന്നത് പത്രാധിപർ ചിറ്റപ്പൻ എന്നായിരുന്നു. അദ്ദേഹം അന്നത്തെ ദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്നതാണ് അതിന് കാരണം. അന്ന് ആകട്ടെ ഇന്നത്തെ പോലെ പത്രങ്ങൾ ഏറെ ഉണ്ടായിരുന്നില്ല. ദിനപത്രങ്ങൾ തന്നെ ആദ്യകാലത്ത് ഉണ്ടായിരുന്നില്ല. പത്രാധിപർ ചിറ്റപ്പന്റെ ദേശാഭിമാനി ഒരു വാരികയായിരുന്നു. ഹാൻഡ് പ്രസ്സിൽ അത് അടിക്കുന്നത് പത്രാധിപർ ചിറ്റപ്പന്റെ കൂടെ ഞാൻ നാലഞ്ചു നാൾ കൊല്ലത്ത് കഴിഞ്ഞപ്പോൾ കൗതുകത്തോടെ കണ്ടതോർക്കുന്നു. ദോശക്കല്ലിൽ ഓരോന്നായി ദോശകൾ ചുട്ടെടുക്കുന്നത് പോലെ ഒരു കൗതുകം അതിന് ഉണ്ടായിരുന്നു. അന്ന് പത്രത്തിൽ വന്നിരുന്ന കേശവർധിനി തൈലത്തിന്റെ പരസ്യവും അത് പുരട്ടുകയാൽ ഞാൻ 'നിബിഢ കുടിലഘനകുന്തള'യായി എന്ന് കാണിക്കുന്ന ചിത്രവും ഓർക്കുന്നു."

—ആലുമൂട്ടിൽ തറവാട്ടിലെ അംഗവും, ടി.കെ.മാധവൻ എന്ന ചിറ്റപ്പനെ വഴികാട്ടിയും വീര പുരുഷനുമായി കണ്ടിരുന്ന ശ്രീ എ പി ഉദയഭാനുവിന്റെ വാക്കുകൾ

A Son’s Heartbreaking Memory of His FatherRemembering the last day of his father, T. K. Madhavan, Babu Vijayanath wrote:...
25/08/2026

A Son’s Heartbreaking Memory of His Father

Remembering the last day of his father, T. K. Madhavan, Babu Vijayanath wrote: “I spend my time with my Father. That gave him great joy. He wanted me close, to stay by his side. He would recite Kumaranashan’s Balaramayanam and I would recite and sing along with him. I fell asleep hugging him. My father woke earlier than usual—perhaps around 4:30 in the morning. He cleared his throat softly. Mother and my brothers all rushed in. Soon he coughed again, this time with his mouth full of blood, which kept flowing without stop. Everyone wept silently. When I looked, Father was leaning on his walking stick, bending toward a large vessel to spit. But he couldn’t stay upright; his neck gave way and tilted to one side. His wide eyes tried to find Mother, who was kneeling nearby. Gradually those eyes softened and slowly closed.”

ശ്രീ ടി.കെ. മാധവന്റെ അന്ത്യദിനത്തെ ഓർമിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മകൻ ബാബു വിജയനാഥ് ഇപ്രകാരം എഴുതിയിട്ടുണ്ട്, "ഞാൻ അച്ഛന്റെ അടുത്തു തന്നെ കഴിച്ചു. അച്ഛന് അത് വലിയ ആനന്ദമാണ്. ഞാൻ അടുത്തിരിക്കണം, കിടക്കണം. കുമാരനാശാന്റെ ബാലരാമായണം ചൊല്ലിത്തരും. ഞാൻ കൂടെ ചൊല്ലണം, പാടണം. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് ഉറക്കമായി. അച്ഛൻ നേരത്തെ ഉണർന്നു. വെളുപ്പിന് നാലര മണി കഴിഞ്ഞിരിക്കും. അച്ഛൻ കുറച്ച് ശബ്ദത്തോടെ തുപ്പി. അമ്മയും അക്കന്മാരും എല്ലാം ഓടിയെത്തി. അപ്പോഴേക്കും വീണ്ടും തുപ്പി. വായ് നിറഞ്ഞ് രക്തം. നിറഞ്ഞു ഒഴുകുകയാണ്, നിർത്താതെ. എല്ലാവരും ശബ്ദം ഉണ്ടാക്കാതെ കരയുകയാണ്. ഞാൻ നോക്കുമ്പോൾ അച്ഛൻ വടി ഊന്നി ഇരുന്നുകൊണ്ട് നീട്ടി പിടിച്ചിരിക്കുന്ന വലിയ പാത്രത്തിലേക്ക് തുപ്പാൻ കുനിയുന്നു. കുനിയാൻ കഴിയാതെ കഴുത്ത് നേരെ നിൽക്കാതെ ഒടിഞ്ഞു ഒരു വശത്തേക്ക് വീഴുന്നു. അച്ഛന്റെ വലിയ കണ്ണുകൾ വിടർത്തി അമ്മയെ നോക്കാൻ ശ്രമിച്ചു. അമ്മയിൽ മുട്ടിനിന്ന കരുണായി ആ കണ്ണുകൾ തളർന്ന് പതിയെ അടഞ്ഞു."

24/08/2026

T.K. Madhavan Memorial College: A Lasting Tribute to a Great Social Reformer

T.K. Madhavan is an indelible name in the history of Kerala’s renaissance. A prominent social reformer, freedom fighter, and journalist, he played a pivotal role in championing the cause of social justice and equality, particularly through his involvement in the historic temple entry movement. Key Works of T.K. Madhavan:1. Kshethrapraveshanam (Temple Entry): A foundational work advocating for the rights of marginalized communities to enter temples, which was a cornerstone of the Vaikom Satyagraha. 2. Dr. Palpu – Jeevacharithram: A biography of Dr. Padmanabhan Palpu, a prominent social reformer and advocate for the rights of the Ezhava community. 3. Haridasi (Translation): A translated work contributing to the literary field. 4. Ente Jailvasam (My Imprisonment): A memoir recounting his experiences during his imprisonment for participating in freedom and social justice struggles. In honor of his contributions, the T.K. Madhava Memorial College was established in 1964 at Nangiarkulangara, near Haripad in Alappuzha district. The institution stands as a tribute to his legacy, nurturing generations of students in the values of equality, education, and reform that Madhavan embodied. T.K. Madhavan’s relentless efforts for temple entry rights and his dedication to the upliftment of marginalized communities have cemented his place as a stalwart of Kerala’s social renaissance.

കേരള നവോത്ഥാന ചരിത്രമാകുന്ന ഗിരിശൃംഗത്തിൽ മായ്ക്കാനാകാത്ത ഒരു പേരു കൊത്തിവച്ചിട്ടുണ്ട്, ശ്രീ ടി.കെ. മാധവൻ .ടി.കെ മാധവന്‍റെ പ്രധാന കൃതികൾ ആണ് ക്ഷേത്രപ്രവേശനം, ഡോ. പല്പു - ജീവചരിത്രം, ഹരിദാസി (വിവർത്തനം), എന്‍റെ ജയിൽ വാസം എന്നിവ .ആലപ്പുഴയിലെ ഹരിപ്പാടിനടുത്ത് നങ്ങ്യാർകുളങ്ങരയിൽ സ്ഥിതിചെയ്യുന്ന കലാലയമാണ് ടി.കെ. മാധവ മെമ്മോറിയൽ കോളേജ്. അദ്ദേഹത്തിന്‍റെ സ്മരണാർത്ഥം 1964-ലാണ് ഈ കലാലയം സ്ഥാപിതമായത്.

21/08/2026

Oppression and Resistance: Early Life Struggles of T.K. Madhavan( A.P. Udayabhanu's Uncle) and C. Kesavan

T.K. Madhavan, a prominent leader of the Vaikom Satyagraha, once lived and studied in a building constructed by the Alummoottil Channar in the Kayamkulam market area. This same building also housed the C.O. brothers—C.O. Karunakaran, C.O. Madhavan, and C.O. Damodaran—members of the respected Alummoottil family. Historical records about T.K. Madhavan describe how he and his companions were frequently subjected to caste-based humiliation by forward-caste individuals. They were often insulted with degrading acts like having cow dung thrown at them, ink splashed, and being mocked with names such as "Kotti" and "Chilanthy" (spider). Even C. Kesavan, despite being a member of the Sree Moolam Praja Sabha, faced similar discrimination. While working as a teacher in Mavelikkara School, he was not permitted to walk through the path near the Mavelikkara Sreekrishna Swamy Temple. However, Kochikkal Balakrishna Thampi, a fellow teacher at the same school and a progressive-minded member of the Nair community, boldly escorted Kesavan through the temple path. This incident is documented in Kesavan’s autobiography, Jeevithasamaram (The Struggle of Life).

കായംകുളം കമ്പോളത്തിൽ ചാന്നാർ പണികഴിപ്പിച്ച മേടയിലാണ് വൈക്കം സത്യാഗ്രഹത്തിന്‍റെ മുന്നണിപ്പോരാളിയായ ടി. കെ. മാധവൻ താമസിച്ചു പഠിച്ചത്. സി. ഒ സഹോദരൻമാർ എന്നറിയപ്പെട്ടിരുന്ന ഈഴവ കുടുബത്തിലെ സി. ഒ കരുണാകരൻ, സി. ഒ മാധവൻ, സി. ഒ ദാമോദരൻ എന്നിവരും ഇവിടെയായിരുന്നു താമസിച്ചു പഠിച്ചത്. അന്ന് ഇവരെയൊക്കെ സവർണർ അധിക്ഷേപിക്കുമായിരുന്നെന്ന് ടി. കെ മാധവനെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിൽ പറയുന്നു. ചാണകം വലിച്ചെറിയുക, മഷി കുടയുക, കൊട്ടി, ചിലന്തി എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുക തുടങ്ങിയവയും പതിവായിരുന്നു. ശ്രീമൂലം പ്രജാസഭയിൽ അംഗമായിട്ടു പോലും സി. കേശവനും സമാന അനുഭവമുണ്ടായി. മാവേലിക്കര സ‌്കൂളിൽ അധ്യാപകനായിരുന്ന കേശവനെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിലൂടെ പോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ പുരോഗമന ചിന്താഗതിക്കാരനും അതേ സ‌്കൂളിലെ അധ്യാപകനുമായ നായർ സമുദായാംഗം കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പി മുൻകൈയെടുത്ത് സി. കേശവനെ നടയിലൂടെ നടത്തി. ഇക്കാര്യം സി കേശവൻ 'ജീവിതസമരം' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

T.K. Madhavan: The Voice Behind the Temple Entry MovementEven during his student days, T.K. Madhavan had earned a reputa...
20/08/2026

T.K. Madhavan: The Voice Behind the Temple Entry Movement

Even during his student days, T.K. Madhavan had earned a reputation as an excellent orator, and he possessed the same ability to express his ideas effectively through writing. During that period, he contributed numerous articles to newspapers such as New India, Kerala Kaumudi, and Malayala Manorama, as well as magazines such as Bhashaposhini and Mangalodayam. In 1913, when the Eleventh Sreemoolam Praja Sabha was in session, Madhavan prepared a petition on behalf of the then Ezhava representative, Alummoottil Govinda Das. The following year, when Sree Narayana Guru travelled to raise funds for establishing a Sanskrit school at Aluva, Madhavan served as one of the principal campaigners and orators. It was during this period that he began to feel the need to start a newspaper as a platform through which people from all sections of society could bring their problems to the attention of the government and seek solutions. He was elected to the Praja Sabha as an Ezhava representative and served as a member in 1917 and 1918, where he strongly advocated civil equality and promoted interaction among different communities and freedom of expression. T.K. Madhavan occupies an unforgettable place in Kerala’s history as a pioneer of the Temple Entry Movement. He championed temple entry with the aim of eliminating social evils such as theendal (untouchability) and thodeel (restrictions on physical contact), which stood as barriers to civil equality. By around 1916, favourable conditions for the movement had begun to emerge in Kerala, and Madhavan published a book titled Kshethra Praveshanam (Temple Entry), explaining the aims and objectives of the movement. In 1916, at the 32nd session of the Indian National Congress held in Calcutta under the presidency of Annie Besant, a resolution supporting temple entry was passed for the first time, largely as a result of Madhavan’s persistent efforts. The following year, similar resolutions were also passed at the Maharaja’s Assembly in Mumbai.

പഠനകാലത്തേ തന്നെ അദ്ദേഹം മികച്ച പ്രാസംഗികന്‍ എന്ന് പേരെടുത്തിരുന്നു. ഈ കഴിവ് അദ്ദേഹത്തിനു പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നതിനും ഉണ്ടായിരുന്നു. അക്കാലത്ത് ‘ന്യൂ ഇന്‍ഡ്യ’, ‘കേരള കൗമുദി’, ‘മലയാള മനോരമ’ തുടങ്ങിയ വര്‍ത്തമാന പത്രങ്ങളിലും ‘ഭാഷാപോഷിണി’, ‘മംഗളോദയം’ മുതലായ മാസികകളിലും അദ്ദേഹം ധാരാളം ലേഖനങ്ങള്‍ എഴുതിയിരുന്നു. 1913ല്‍ പതിനൊന്നാം ശ്രീമൂലം പ്രജാസഭ സമ്മേളിച്ച ഘട്ടത്തില്‍, അന്നത്തെ ഈഴവ പ്രതിനിധിയായിരുന്ന ആലുമ്മൂട്ടില്‍ ഗോവിന്ദ ദാസിനു വേണ്ടി നിവേദനം തയ്യാറാക്കി നല്‍കിയത് മാധവനായിരുന്നു. അടുത്ത വര്‍ഷം ശ്രീ നാരായണഗുരു ആലുവയിലെ സംസ്‌കൃത പഠനശാല ആരംഭിക്കുന്നതിനായി പണം സംഭരിക്കാന്‍ നടത്തിയ യാത്രയിലെ മുഖ്യ പ്രചാരകനും പ്രാസംഗികനും മാധവനായിരുന്നു. ഇക്കാലത്താണ് ഒരു പത്രം തുടങ്ങണമെന്ന ആവശ്യം അദ്ദേഹത്തിന് തോന്നിത്തുടങ്ങിയത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭരണകൂടത്തെ അറിയിക്കുവാനും അതിനു സമാധാനം കാണുവാനുമുള്ള ഒരു വേദിയായിരുന്നു അത്. അദ്ദേഹത്തെ സഭയില്‍ ഈഴവ പ്രതിനിധി അംഗമായി തിരഞ്ഞെടുത്തു. 1917, 18 വര്‍ഷങ്ങളില്‍ അദ്ദേഹം അംഗമായിരുന്നു. വിഭിന്ന സമുദായങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കവും അഭിപ്രായ സ്വാതന്ത്ര്യവും നിലനിന്നിരുന്നു. ഈ ഘട്ടങ്ങളില്‍ അദ്ദേഹം പൗരസമത്വത്തിനായി ശക്തിയായി സഭയില്‍ വാദിച്ചിരുന്നു. ക്ഷേത്ര പ്രവേശന വാദത്തിന്റെ ജനയിതാവ് എന്ന നിലയിലാണ് ടി.കെ.മാധവന് കേരള ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനം ലഭിച്ചത്. പൗര സമത്വത്തിന് വിലങ്ങു തടിയായിരുന്ന തീണ്ടല്‍, തൊടീല്‍ എന്നീ സാമൂഹിക ദുരാചാരങ്ങളെ ഹിന്ദു മതത്തില്‍ നിന്ന് തന്നെ നിഷ്‌കാസനം ചെയ്യാനാണ് അദ്ദേഹം ക്ഷേത്രപ്രവേശന വാദം ഉയര്‍ത്തിപ്പിടിച്ചത്. ഇതിനനുകൂലമായ പരിതസ്ഥിതികള്‍ 1916 ഓടെ കേരളത്തില്‍ ഉടലെടുത്തിരുന്നു. അദ്ദേഹം ഇതിന് മുന്നോടിയായി ‘ക്ഷേത്രപ്രവേശനം’ എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതില്‍ ക്ഷേത്രപ്രവേശന വാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. 1916ല്‍ കൊല്‍ക്കത്തയില്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ 32-മത് ഭാരത മാഹാ സഭാ സമ്മേളനത്തില്‍ ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് ആദ്യമായി ഒരു പ്രമേയം പാസ്സാക്കപ്പെട്ടു. ഇതിനു പിന്നില്‍ മാധവന്റെ നിരന്തര പരിശ്രമമം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത വര്‍ഷം മുംബൈ യില്‍ അവിടത്തെ മഹാരാജാവിന്റെ സഭയിലും പ്രമേയങ്ങള്‍ പാസാക്കപ്പെട്ടു.

18/08/2026

Address

Thiruvarppu PO · Kottayam
Kottayam

Website

Alerts

Be the first to know and let us send you an email when Madhu Muttom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share