Yuvamorcha Kadaplamattom

Yuvamorcha Kadaplamattom ഭാരതീയ ജനത യുവമോർച്ച കടപ്ലാമറ്റം

പാലായെ  പിന്നോട്ട് അടിച്ച ഇടത് വലത് രാഷ്ട്രീയത്തിന് വിട പറയേണ്ട സമയം.അവഗണനക്കും അഴിമതിക്കും എതിരെ ദേശീയ ജനാധിപത്യ സഖ്യത്...
27/03/2026

പാലായെ പിന്നോട്ട് അടിച്ച ഇടത് വലത് രാഷ്ട്രീയത്തിന് വിട പറയേണ്ട സമയം.
അവഗണനക്കും അഴിമതിക്കും എതിരെ
ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം അണി ചേരൂ.

പാലാ വളരും ഇനി രാജ്യത്തിനൊപ്പം

Lookout Notice By Kerala Policeഈ ചിത്രത്തിൽ കാണുന്ന ആളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ ഉടനെ പോലീസിൽ വിവരമറിയിക...
28/11/2025

Lookout Notice By Kerala Police

ഈ ചിത്രത്തിൽ കാണുന്ന ആളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമായാൽ ഉടനെ പോലീസിൽ വിവരമറിയിക്കുക.
എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യകം ശ്രദ്ധിക്കുക..!

മരാമത്ത് മന്ത്രി ❌മരുമകൻ മന്ത്രി ✅
03/05/2025

മരാമത്ത് മന്ത്രി ❌
മരുമകൻ മന്ത്രി ✅

23/04/2025
30/03/2025

❤️

ഇട്ടിയപ്പാറ-ചേർപ്പുങ്കൽ റോഡ് പ്രധാനമന്ത്രി ഗ്രാമിൻ സടക് യോജന (PMSY) പദ്ധതിയിൽപ്പെടുത്തിയുള്ള ടാറിംഗ് ആരംഭിച്ചു ഫ്ളക്സ് മ...
13/03/2025

ഇട്ടിയപ്പാറ-ചേർപ്പുങ്കൽ റോഡ് പ്രധാനമന്ത്രി ഗ്രാമിൻ സടക് യോജന (PMSY) പദ്ധതിയിൽപ്പെടുത്തിയുള്ള ടാറിംഗ് ആരംഭിച്ചു

ഫ്ളക്സ് മന്ത്രിയുടെ ഫ്ളക്സ് ഉടനെ പ്രതീക്ഷിക്കുന്നു

അപ്രിയ സത്യങ്ങൾ ആണ്. 🚨കിട്ടുന്ന വടി ഏതായാലും അത് കർഷകൻ ആയാലും ദളിതൻ ആയാലും സ്പോർട്ട്സ് താരം ആയാലും അത് എടുത്ത് രാജ്യത്തി...
07/08/2024

അപ്രിയ സത്യങ്ങൾ ആണ്. 🚨

കിട്ടുന്ന വടി ഏതായാലും അത് കർഷകൻ ആയാലും ദളിതൻ ആയാലും സ്പോർട്ട്സ് താരം ആയാലും അത് എടുത്ത് രാജ്യത്തിന്റെ സംവിധാനങ്ങളെ ആകമിക്കുകയും ചെയ്യുന്ന ഈ ഊളകൾ ആരും സ്പോർട്ട്സ് പ്രേമികൾ ആയത് കൊണ്ടോ വിനേഷ് ഫോഗാതിന് ഉണ്ടായ നഷ്ടം അവർക്ക് ഫീൽ ചെയ്യുന്നതോ കൊണ്ടോ അല്ല. അത് കൊണ്ട് തന്നെ അത്തരം എല്ലാ ഊളകൾക്കും വേണ്ടി ആണ് ഇത്.

# വിനേഷ് ഫോഗാത് യോഗ്യത മത്സരത്തിൽ 53 കിലോ വിഭാഗത്തിൽ മത്സരിച്ച് പൂജ്യം സ്കോർ നേടി താരതമ്യേനെ ജൂനിയർ ആയ ആളോട് പരാജയപ്പെട്ടു. അതിന് ശേഷം അവർ 50 kg വിഭാഗത്തിൽ മത്സരിച്ച് യോഗ്യത നേടുകയായിരുന്നു. ഒരാൾക്ക് ഒരേ സമയം രണ്ട് കാറ്റഗറിയിൽ യോഗ്യത മത്സരത്തിൽ മത്സരിക്കാമോ എന്നുള്ളത് അറിയില്ല. ഉണ്ടെങ്കിൽ അത് ആശ്ചര്യം ആണ്.

# കേവലം 100 ഗ്രാമിന് ഓവർ വെയ്റ്റ് ആയി എന്നത് തത്വത്തിൽ ശരി അല്ല. 2 കിലോയുടെ എക്‌സംപ്‌ഷൻ ഉണ്ട്. അതായത് 52 കിലോ വരെ ആവാം. അപ്പോൾ വിനേഷ് 50 + 2 + 100 ഗ്രാം ആണ് ഓവർ വെയ്റ്റ്. 52.1 കിലോ. അവരുടെ നാച്ചുറൽ വെയ്റ്റ് കാറ്റഗറി 53 കിലോ വിഭാഗം ആണെന്ന് ഓർക്കണം.
(Edit : 2 കിലോ എക്‌സംപ്‌ഷൻ ലോകചാമ്പ്യൻഷിപ്പിന് ആണ് ഉള്ളത്. ഒളിമ്പിക്സിന് കൃത്യം വെയ്റ്റിനുള്ളിൽ വേണം എന്ന് ഉണ്ട്. പിന്നീട് അറിഞ്ഞത് കൊണ്ട് തിരുത്ത് കൊടുക്കുന്നു )

# 2016 ലെ യോഗ്യത മത്സരത്തിന് മുന്നേയും ഇത് പോലെ ഓവർ വെയ്റ്റ് ആയി വിനേഷ് പുറത്തായിരുന്നു. ഇത് ആദ്യമല്ല.

# വിനേഷിന്റെ കോച്ച്, ഫിസിയോ, സപ്പോർട്ട് ടീം എല്ലാം വിദേശികൾ ആണ്. അവരെ വിനേഷ് സ്വയം തെരെഞ്ഞെടുത്തത് ആണ്. ഒളിമ്പിക് അസോസിയേഷൻ നിയമിച്ച പരിശീലകനെ ഒഴിവാക്കി ആണ് വിനേഷ് സ്വയം തന്റെ തീരുമാനം എടുത്തത് . പക്ഷെ ഇവർക്കുള്ള പരിശീലനത്തിനും പരിശീലകനും സൗകര്യങ്ങൾക്കുമായി രാജ്യം ആണ് പണം ചിലവാക്കുന്നത്. വിനേഷിന്റെ പരിശീലകർക്ക് ആർക്കും ഈ അധികം വന്ന 2.1 കിലോ തൂക്കത്തിൽ പങ്കില്ല എങ്കിൽ അവർക്ക് പ്രൊഫണലിസം എന്ന വാക്കിന്റെ അർത്ഥം അറിയില്ല.

# ഫൈനലിനു തൂക്കം നോക്കുന്നതിന്റെ തലേന്ന് കഴിയാവുന്ന എല്ലാ പണിയും തൂക്കം കുറക്കാൻ നോക്കി. എന്നിട്ടാണ് അധികം തൂക്കം ആയ 2.1 കിലോ വന്നത്. 98 ഡിഗ്രി സോണയിൽ ആണ് അവർ വിയർത്ത് തൂക്കം കുറയാൻ സമയം ചിലവഴിച്ചത്. ചർമ്മത്തിൽ ചൂട് കൂടി പൊള്ളൽ ഏറ്റിട്ടുണ്ട് എന്നറിയുന്നു. കൂടാതെ ഭക്ഷണം വെള്ളം എന്നിവയെല്ലാം ഒഴിവാക്കി. രക്തം എടുത്തു. വസ്ത്രം ചെറുതാക്കി. എന്തിന്, മുടി വെട്ടാൻ വരെ തയ്യാറായി. ഇതെല്ലാം തലേന്ന് നടന്നതാണ് എന്നോർക്കണം.

# മത്സരത്തിന് മുന്നേ എല്ലാവർക്കും ഒരേ സമയം തൂക്കം നോക്കുന്നത് എന്നറിയാമല്ലോ. ആ സമയത്ത് ഓവർ വെയ്റ്റ് ആയാലും ഒരു 15-20 min സമയം കൂടി നൽകി ഒരിക്കൽ കൂടി തൂക്കം നോക്കാൻ അവസരം ഉണ്ട്. എന്നിട്ടും വെയ്റ്റ് 100 gm കുറക്കാൻ സാധിച്ചില്ല എങ്കിൽ തീർച്ചയായും അവർക്ക് തൂക്കം നന്നേ കൂടുതൽ ആയി കാണും. ഒരു ലോകോത്തര പ്രൊഫഷണൽ മത്സരത്തിൽ മത്സരിക്കുന്ന അത്ലറ്റ് ആണ് അവർ എന്നോർക്കണം.

# വിനേഷ് ഫോഗതിന് 2 തവണ അവസരം കൊടുത്താണ് അവർ യോഗ്യത നേടിയത്. അത് കൂടാതെ അവർക്ക് അവർ പറഞ്ഞ ലോകോത്തര പരിശീലകനെ തന്നെ നൽകി. അവർക്ക് അവർ പറഞ്ഞ പണം നൽകി. ഇതിൽ ഏതിൽ എങ്കിലും കുറവ് വന്നിരുന്നു എങ്കിലോ അവർക്ക് ഒളിമ്പിക്സ് യോഗ്യത നൽകിയില്ല എങ്കിലും രാജ്യത്തിന് എതിരെ തെരുവിൽ കലാപം ഉണ്ടാക്കാൻ കോൺഗ്രസ്സ് കമ്മികളും ഖാലിസ്ഥാൻ വാദികളും തയ്യാറായിരുന്നു എന്നും മറക്കരുത്.

# എന്നിട്ടും വിനേഷിന് അയോഗ്യത കല്പിച്ച ഉടനെ ഒരു മകളോട് എന്ന പോലെ പ്രധാനമന്ത്രി നേരിട്ട് അവരെ വിളിച്ചു അശ്വസിപ്പിക്കാൻ ആണ് ശ്രമിച്ചത്.
അവർക്കൊപ്പം തന്നെ നിൽക്കാൻ വേണ്ടി ഒളിംപ്യൻ പിടി ഉഷയോടു നിർദേശം നൽകുകയും ചെയ്തു. ഭക്ഷണം വെള്ളം രക്തം എല്ലാം ഉപേക്ഷിച്ച വിനേഷിനെ ആശുപത്രിയിൽ ആക്കേണ്ടി വന്നു.

സ്പോർട്ട്സ് ആയാലും മതം ആയാലും രാഷ്ട്രീയമായാലും സിനിമ ആയാലും എന്ത് കുന്തം ആയാലും രാഷ്ട്രത്തിന്റെ മുകളിൽ അല്ല ഒന്നും. അവിടേക്ക് പാഞ്ഞു കയറാൻ അനുവദിക്കുകയും ഇല്ല.

വിനേഷ് ഫോഗത്തിന്റെ നഷ്ടത്തിൽ 140 കോടി ജനങ്ങളിൽ മേല്പറഞ്ഞ അവസരവാദി തെണ്ടികൾ ഒഴികെ എല്ലാവരും ദുഖിതരാണ്. പക്ഷെ അത് അവസരമാക്കി ഇവിടെ ബംഗ്ലാദേശിലെ ഹാപ്പിനെസ്സ് ഉണ്ടാക്കാം എന്നൊക്കെ ധാരണ ഉണ്ടെങ്കിൽ അത് മറന്നേക്ക്. അതിൽ ഒരുപാടു റിസ്ക്ക് എലമെന്റസ് ഉണ്ട്. മറക്കണ്ട.


By വിശ്വരാജ്

"വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ഫ്യൂസ് ഊരിയ ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു, മറ്റൊന്നും ചെയ്തില്ല"..!ഔദ്യോഗിക ജോ...
08/07/2024

"വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ഫ്യൂസ് ഊരിയ ഉദ്യോഗസ്ഥന്റെ ദേഹത്ത് കറി ഒഴിച്ചു, മറ്റൊന്നും ചെയ്തില്ല"..!

ഔദ്യോഗിക ജോലിക്കിടയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് കേരളത്തിലെ മാപ്രകൾ ഒരുത്തനെ വീരപരിവേഷം കൊടുത്തു നടക്കുന്നല്ലോ, ആ ക്രിമിനലിന്റെ തിരുമൊഴികൾ ആണ് ആദ്യം പറഞ്ഞത്...!

തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ പ്രതി സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചു വിട്ടത്രെ...! 3 ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായി എന്ന് KSEB പറയുന്നു..!

ഇതെന്താ വെള്ളരിക്ക പട്ടണം ആണോ..? ഇന്ത്യൻ നിയമങ്ങൾ ഇവിടെ ബാധകം അല്ലേ..? ഒരു ക്രിമിനലിനെ മാപ്രകൾ വാഴ്ത്തി പാടുന്നത് എന്ത് കണ്ടിട്ടാണ്..?

ക്രിമിനലുകൾക്ക് കിട്ടുന്ന ഇത്തരം പിന്തുണയും, വാഴ്ത്തി പാടാലുകളും സമൂഹത്തിന് നൽകുന്ന സന്ദേശം എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കൂ..? ക്രിമിനലുകൾക്ക് ഇതുപോലെ എന്തും ചെയ്യാൻ ഉള്ള ലൈസൻസ് ആണ് ഇത്തരം പിന്തുണ നല്കുന്നത് മൂലം സ്ഥാപിച്ചു കൊടുക്കുന്നത്.

KSEB പോലുള്ള സർക്കാർ കുത്തക സ്ഥാപനങ്ങളുടെ സർവീസ്, സ്വകാര്യ മേഖലയുടേത് പോലെ പ്രൊഫഷണൽ ആകണം എന്ന് വാശി പിടിക്കരുത്. ആ സംവിധാനം അങ്ങനെയാണ്. അത് മാറില്ല. മാറ്റാൻ ആര് ശ്രമിച്ചാലും അത് സാധ്യവുമല്ല. ആ സ്ഥാപനം അങ്ങനെയേ പോകൂ.

KSEB യുടെ മോശം സർവീസിനെ കുറ്റം പറയുന്ന ആളുകൾ തന്നെ കേരളത്തിൽ സ്വകാര്യ വൈദ്യുതി വിതരണം അനുവദിക്കുകയുമില്ല. അപ്പോൾ ആഗോളവൽക്കരണം, ഉദാരവൽക്കരണം, അമേരിക്ക, കുത്തക, അംബാനി, അദാനി, പൊതുമേഖല എന്നൊക്കെ പറഞ്ഞ് തെരുവിൽ ഇറങ്ങും...

KSEB ഇന്നല്ലെയും ഇങ്ങനെ ആയിരുന്നു, ഇന്നും ഇങ്ങനെ ആണ്, നാളെ ഇതിലും മോശം ആകാനേ സാധ്യതയും ഉള്ളൂ. ഒരു സർക്കാർ കുത്തക സ്ഥാപനം ഇങ്ങനെ തന്നെ പോകുന്നത് വലിയ കാര്യമാണ്..!

അതിന്റെ പേരിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചാൽ സംഭവിക്കുന്നത്, ജീവനക്കാർ നിയമവും, ചട്ടവും ഒക്കെ നോക്കി അവരുടെ ഭാഗം സുരക്ഷിതമാക്കി ജോലി ചെയ്യും, അങ്ങനെ വരുമ്പോൾ മനുഷ്യത്വം എന്നത് ഇല്ലാതാകും. ഇപ്പോൾ കിട്ടുന്ന സേവനം പോലും പൊതുജനങ്ങൾക്ക് കിട്ടാതാകും. നമ്മുടെ സംവിധാനത്തിന്റെ മൊത്തം പ്രശ്നത്തിന്റെ പേരിൽ ജീവനക്കാരെ ആക്രമിച്ചിട്ട് എന്ത് കാര്യം..?

അക്രമം നടത്തിയത് ഒരു തവണ അല്ല.. രണ്ട് തവണയാണ്. അപ്പോൾ പ്രതികൾ ക്രിമിനലുകൾ തന്നെയാണ്. അവർക്ക് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഭയവുമില്ല, വിശ്വാസവുമില്ല എന്ന് വേണം അനുമാനിക്കാൻ. അതിന്റെ ഉത്തമ ഉദാഹരണം ആണ്, ചെയ്ത കുറ്റം വലിയ വീരകൃത്യം ചെയ്തത് പോലെ പരസ്യമായി വിളിച്ചു പറയുന്നത്.

അത്തരം ക്രിമിനലുകളെ വാഴ്ത്തി പാടുന്നവരുടെയും, പിന്തുണയ്ക്കുന്നവരുടെയും ഉള്ളിൽ ഉള്ളതും ക്രിമിനൽ ചിന്താഗതി തന്നെയാണ്. സ്ത്രീകളെ പീഡിപ്പിച്ച് കൊല്ലുന്ന ആഗോള തീവ്രവാദി സംഘടനയ്ക്ക് പോലും പരസ്യ പിന്തുണ കൊടുത്ത് തെരുവിൽ ഇറങ്ങുന്ന ആളുകളും, മാധ്യമങ്ങളും ഉള്ള കേരളത്തിൽ ഇത്തരം പാടി പുകഴ്ത്തലുകളിൽ അത്ഭുതം ഒന്നുമില്ല. പക്ഷെ ഇതെല്ലാം കണ്ട് പ്രതികരിക്കാതെ അടിമകളായി ഇരിക്കാൻ എല്ലാവരെയും എപ്പോഴും കിട്ടും എന്ന് കരുതരുത് എന്നേ പറയാനുള്ളൂ..

04/06/2024

Modi will rule again

01/06/2024
കേന്ദ്ര പദ്ധതികളെല്ലാം ഇനി കോട്ടയത്തെ ഓരോ ഭവനങ്ങളിലും...
26/03/2024

കേന്ദ്ര പദ്ധതികളെല്ലാം ഇനി കോട്ടയത്തെ ഓരോ ഭവനങ്ങളിലും...

കേരള സർവകലാശാല യുവജനോത്സവത്തിന്. ആശംസകൾ.ഇതും ഈ ചിത്രവും തമ്മിൽ ഉള്ള ബന്ധം ആണ് അന്വേഷിക്കുന്നത് എങ്കിൽIntifada!ലോകമെങ്ങും...
28/02/2024

കേരള സർവകലാശാല യുവജനോത്സവത്തിന്. ആശംസകൾ.

ഇതും ഈ ചിത്രവും തമ്മിൽ ഉള്ള ബന്ധം ആണ് അന്വേഷിക്കുന്നത് എങ്കിൽ

Intifada!
ലോകമെങ്ങും ഹമസ് isis പാക് തീവ്രവാദികൾ നടത്തുന്ന യുദ്ധങ്ങളുടെ പേരായി പറയുന്ന intifada തന്നെയാണ് ഇങ്ങു കേരളത്തിലൊരു വിദ്യാഭ്യാസ സ്ഥാപനത്തിൽ യുവജനോത്സവത്തിന്റെ ലോഗോയിലെ പേര്..

സുഖവും സംരക്ഷണവും എല്ലിന്റെ ഇടയിൽ കുത്തുന്ന
പച്ച¡!! , പിടിച്ച ചുവപ്പിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം എന്താണ് മക്കളെ??

ആ,, മത നിരപേക്ഷത കാത്തു സൂക്ഷിക്കൽ🤮🤮

ഇത്‌ ഖേരളമാണ് ഇവിടെ ഇങ്ങനെയാണ്..!¡!

പഠിക്കാൻ വിട്ട പിള്ളേരെ ഒക്കെ ഒന്ന് സൂക്ഷിച്ചോ
പെട്ടിയും പാക്ക് ചെയ്ത് ഇന്റിഫദക്ക് അയക്കാൻ ലിസ്റ്റിൽ കേറി എത്ര എണ്ണം ഇരിപ്പുണ്ട് എന്ന് 🙏

Address

Kottayam
686571

Website

Alerts

Be the first to know and let us send you an email when Yuvamorcha Kadaplamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share