Ente Thidanadu

Ente Thidanadu കോട്ടയം ജില്ലയുടെ കിഴക്കന് പ്രദേശമായ മീനച്ചില് താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം.

കോട്ടയം ജില്ലയുടെ കിഴക്കന് പ്രദേശമായ മീനച്ചില് താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണില് പൊന്നു വിളയിക്കുന്ന കര്ഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. തിടനാട് ശിവക്ഷേത്രത്തിലെ ഓംകാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്.
നൂറ്റാണ്ടുകളെ നൂപുരമണ

ിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളില് ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പര്ശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹബങ്ങള് ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടില് നിന്നും പലായനം ചെയ്തെത്തിയ " വൈശ്വര് " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാല് ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അര്ത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്.
തിടനാട്ടിലെത്തിയ " തിരുവുടയാര്സ്വാമികള് " മഹാദേവക്ഷേത്രത്തോടു ചേര്ന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തില് " തിരുവുടയാര്നാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ല് (21.06.1915) ഈ ഗ്രാമത്തില് അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവര് പ്രൈമറി സ്കൂള് ഈ ഗ്രാമത്തിലാരംഭിച്ചു. ഇന്നത്തെ വൊക്കേഷണല് ഹയര് സെക്കന്റ്ററി സ്കൂളിന്റെ ആരംഭമായിരുന്നു അത്. ഇതു നാടിനൊരു പൊൻവെളിച്ചമായി ഇന്നും തുടരുന്നു....

ഏവർക്കും പെസഹ തിരുനാൾ ആശംസകൾ
02/04/2026

ഏവർക്കും പെസഹ തിരുനാൾ ആശംസകൾ

*ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് എൻജിനിറിംഗ് വിഭാഗത്തിലെ കൊടുകാര്യസ്ഥത മൂലം ഒരു പ്രദേശത്തെ ജനങ്ങൾക്കു ദുരിതം*              ഇറി...
31/03/2026

*ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് എൻജിനിറിംഗ് വിഭാഗത്തിലെ കൊടുകാര്യസ്ഥത മൂലം ഒരു പ്രദേശത്തെ ജനങ്ങൾക്കു ദുരിതം*

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് എൻജിനിറിംഗ് വിഭാഗത്തിലെ കൊടുകാര്യസ്ഥത മൂലം, തിടനാട് പടിഞ്ഞാറേ കുരിശ് - പള്ളി ചപ്പാത്തു- പൊതു സമശാനം - ഗവൺമെൻ്റ് ആശുപത്രി റോഡിൽ ചിറ്റാറിനു കുറുകെ checkdam with bridge നിർമ്മിയ്ക്കുവാൻ പ്രാരംഭ ജോലികളുടെ ഭാഗമായി ആറ്റിലെ മണ്ണ് എടുത്തു മാറ്റി വലിയ പാറകല്ലുകളും മണ്ണും നിറച്ചു താല്ക്കാലികമായി ചിറ്റാറിൽ ഒഴുകി എത്തുന്ന വെള്ളം തടഞ്ഞു നിറുത്തുകയും, മാടമല ഭാഗത്തു നിന്നും ഒഴുകി എത്തുന്ന തോട് പൂർണ്ണമായും അടയ്ക്കുകയും ചെയ്യിതു നിർമ്മിയ്കുകയും, പില്ലർ (തുണ്) നിർമ്മിയ്കുന്നതിനായി വലിയ കുഴികൾ ആറിൻ്റെ പല ഭാഗത്തു എടുത്തു എന്ന ജോലികളും / *നിലവിൽ ഉണ്ടായിരുന്ന ചപ്പാത്തു പാലം പൊളിയ്ക്കുകയും ചെയിതു, തന്മൂലം പൊതുജനങ്ങൾക്കുo പരിസരവാസികളുടെയും യാത്ര സൗകര്യം ഇല്ലാതെയാക്കുകയും ചെയ്യിത പ്രവർത്തിയാണ് നിലവിൽ നടന്നതു ,* *കഴിഞ്ഞ ഒന്നര (45 ദിവസം ) മാസം ആയിട്ട് നിർമ്മാണ മേഖലയിൽ പ്രാധമികമായി ചെയ്യേണ്ട അടിയന്ത്രിര ജോലികൾ ഒന്നും ചെയ്യിതിട്ടില്ല*.
ഇപ്പോൾ മഴ ആരംഭിച്ചു കഴിഞ്ഞു, *നിലവിൽ താല്ക്കാലികമായി നിർമ്മിച്ചിരിയ്ക്കുന്ന സംവിധാനങ്ങൾ പൊളിച്ചു നീക്കിയില്ലെങ്കിൽ*, പരിസര പ്രദേശത്തു താമസിക്കുന്ന 30 -ൽ പരം വീട്ടുകാർ ഈ കാലവർഷം മൂലം ഉണ്ടാകുന്ന വെള്ളപ്പെക്കം എങ്ങനെ തരണം ചെയ്യും എന്ന ആശങ്കയിൽ ആണ്.

tomichan scaria aikara

അമ്മ ഇല്ലാത്ത ലോകം ശൂന്യമാണ്....🥹
24/02/2026

അമ്മ ഇല്ലാത്ത ലോകം ശൂന്യമാണ്....🥹

അരുവിത്തുറ പള്ളി ⛪
21/02/2026

അരുവിത്തുറ പള്ളി ⛪

Good Night
02/02/2026

Good Night

02/02/2026

🕉️ദേശാധിപന്മാരായ ശ്രീമഹാദേവൻ, ശ്രീകൃഷ്ണഭഗവാൻ, ശ്രീനരസിംഹമൂർത്തി എന്നിവരുടെ തിരുമുഖത്തിന് മുമ്പിൽ നടക്കുന്ന തിരുവുത്സവം 2026 മാർച്ച് 8 (1201 കുംഭം 24), ഞായറാഴ്‌ച ചോതി നക്ഷത്രത്തിൽ കൊടിയേറി, 2026 മാർച്ച് 17 (1201 മീനം 3), ചൊവ്വാഴ്‌ച തിരുവാറാട്ടോടുകൂടി സമാപിക്കുന്നു.🙏

ഓർമ്മകളോടിക്കുവാൻ എത്തുന്ന മുറ്റത്തെ... ചക്കര മാവിൻ ചുവട്ടിൽ......
17/01/2026

ഓർമ്മകളോടിക്കുവാൻ എത്തുന്ന മുറ്റത്തെ...
ചക്കര മാവിൻ ചുവട്ടിൽ......

15/01/2026

നമ്മുടെ സ്വന്തം തിടനാട് മഹാക്ഷേത്രം
കടപ്പാട് : Akshay Kumar PV

തിടനാട് കാട്ടുപന്നി ശല്യം ..... പൊറുതിമുട്ടി തിടനാട് നിവാസികൾ
12/01/2026

തിടനാട് കാട്ടുപന്നി ശല്യം ..... പൊറുതിമുട്ടി തിടനാട് നിവാസികൾ

Address

Thidanadu
Kottayam
686123

Alerts

Be the first to know and let us send you an email when Ente Thidanadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ente Thidanadu:

Share