Nisha Snehakoodu

Nisha Snehakoodu മുന്നിൽ നിന്നും നയിക്കൂ
അല്ലങ്കിൽ പിറകേ വരൂ
കഴിയില്ലങ്കിൽ
എൻ്റെ വഴിയിൽ നിന്നും മാറി നിൽക്കൂ
(6)

നാളെയാണ് ആ സുദിനം,,ഓഗസ്റ്റ്  മാസത്തിൽ പിറന്നവരും,  ഓഗസ്റ്റ് മാസത്തിൽ സ്നേഹത്തിൻ്റെ കൂട്ടിൽ എത്തിയവരുമായ നമ്മുടെ പത്ത് അച...
22/08/2026

നാളെയാണ് ആ സുദിനം,,
ഓഗസ്റ്റ് മാസത്തിൽ പിറന്നവരും, ഓഗസ്റ്റ് മാസത്തിൽ സ്നേഹത്തിൻ്റെ കൂട്ടിൽ എത്തിയവരുമായ നമ്മുടെ പത്ത് അച്ഛനമ്മമാർ കേക്ക് മുറിച്ചും, സദ്യയുണ്ടും പിറന്നാളാഘോഷിക്കുന്ന ദിനം,
എല്ലാ മക്കൾക്കും സ്വാഗതം,

21/08/2026

19 വയസ്സുള്ള ഒരു തയ്യൽക്കാരി പെൺകുട്ടി കണ്ട സ്വപ്നം,
23 വർഷത്തെ കഠിനാധ്വാനം,,
അക്ഷര നഗരിയിലേയും, സ്വദേശത്തേയും, വിദേശ രാജ്യങ്ങളിലേക്കും പ്രിയപ്പെട്ട ഉപഭോക്താക്കളുടെ കരുതൽ,
എൻ്റെ അച്ഛനമ്മമാരുടെയും, കടകളിൽ നിന്നും ലഭിച്ച ലാഭത്തിൻ്റെ ഒരു വിഹിതം തങ്ങളുടെ വിഷമഘട്ടങ്ങളിൽ സഹായമായി ലഭിച്ച സഹോദരങ്ങളുടേയും ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ.
ഒരു മകളായി, സഹോദരിയായി ഹൃദയത്തിൽ ഇത്തിരി ഇടം നല്കിയ പ്രിയപ്പെട്ടവരുടെ സ്നേഹം,
കട്ടയ്ക്ക് കൂടെ നിൽക്കുന്നപ്രിയപ്പെട്ട കെട്ടിയോൻ്റെയും, സ്നേഹക്കൂട് കുടുംബത്തിലെ സഹോദരങ്ങളുടേയും ചേർത്തു പിടിക്കൽ,

ഒടുവിൽ " നിഷാനു ബൈ നിഷ സ്നേഹക്കൂട്" സ്വന്തം ബ്രാൻഡെന്ന സ്വപ്നസാക്ഷാത്കാരത്തിലേയ്ക്ക്,

കോട്ടയം പുതുപ്പള്ളി - തെങ്ങണ റോഡിൽ തൃക്കോത്തമംഗലത്ത് ആണ് നിഷാനു എന്ന നമ്മളുടെ പുതിയ സംരംഭം,
അതുവഴി യാത്ര ചെയ്യുന്നവർ ഉറപ്പായും സന്ദർശിക്കണം, പ്രാർത്ഥിയ്ക്കണം,

മനോഹരമായ വീഡിയോയ്ക്ക് നന്ദി മീനു,

ഖൽബ് നിറയ്ക്കും ഈ കാഴ്ച! അഞ്ച് വർഷം നീണ്ട കഷ്ടപ്പാടിന് അന്ത്യം; ഇഖ്ബാലിനെ താങ്ങിപ്പിടിച്ച് അനന്ത് അംബാനി!​കരയിൽ കാൽ കുത്...
20/08/2026

ഖൽബ് നിറയ്ക്കും ഈ കാഴ്ച! അഞ്ച് വർഷം നീണ്ട കഷ്ടപ്പാടിന് അന്ത്യം; ഇഖ്ബാലിനെ താങ്ങിപ്പിടിച്ച് അനന്ത് അംബാനി!

​കരയിൽ കാൽ കുത്തിയാൽ ശരീരം ആകെ എരിഞ്ഞു പൊള്ളുന്ന അവസ്ഥ. കഴിഞ്ഞ അഞ്ച് വർഷമായി ബംഗാളിലെ ഉൾഗ്രാമത്തിൽ നിന്നുള്ള 16കാരനായ ഇഖ്ബാൽ ഷെയ്ഖ് പൊരുതുന്നത് ഈ അപൂർവ രോഗത്തോടാണ്. സഹിക്കാനാവാത്ത വേദന കാരണം ദിവസത്തിൽ ഭൂരിഭാഗം സമയവും അവൻ ചെലവഴിച്ചിരുന്നത് ഗ്രാമത്തിലെ കുളത്തിലെ തണുത്ത വെള്ളത്തിലായിരുന്നു.

​ദാരിദ്ര്യം കാരണം ശരിയായ ചികിൽസ ലഭ്യമായിരുന്നില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ ഈ വീഡിയോ തരംഗമായതോടെ സഹായഹസ്തവുമായി എത്തിയത് മറ്റാരുമല്ല, സാക്ഷാൽ അനന്ത് അംബാനി!

​ഇഖ്ബാലിന്റെ അവസ്ഥ അറിഞ്ഞ ഉടൻ തന്നെ അനന്ത് അംബാനി സഹായത്തിന് മുന്നോട്ട് വരികയായിരുന്നു. ചികിത്സയ്ക്കായി ഇഖ്ബാലിനെ പ്രത്യേക എയർ ആംബുലൻസിൽ മുംബൈയിലേക്ക് കൊണ്ടുവന്നു. സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ ഇപ്പോൾ അവനെ ചികിൽസിക്കുന്നുണ്ട്.

​ഇത്രയും കാലം കുളത്തിൽ കഴിഞ്ഞിരുന്ന മകൻ ഇനി പൂർണ്ണ ആരോഗ്യത്തോടെ കരയിലേക്ക് നടന്നു കയറുമെന്ന പ്രതീക്ഷയിലാണ് പ്രാർത്ഥനയോടെ എല്ലാവരും...

സ്നേഹത്തിൻ്റെ കൂട്ടിലെ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങാൻ,വഞ്ചിപ്പാട്ടുകൾ ചേർന്നു പാടാൻ,ഒപ്പമിരുന്ന് ഓണമുണ്ണാൻ,,നിരണം ചുണ്ട...
20/08/2026

സ്നേഹത്തിൻ്റെ കൂട്ടിലെ അച്ഛനമ്മമാരുടെ അനുഗ്രഹം വാങ്ങാൻ,
വഞ്ചിപ്പാട്ടുകൾ ചേർന്നു പാടാൻ,
ഒപ്പമിരുന്ന് ഓണമുണ്ണാൻ,,
നിരണം ചുണ്ടൻ വള്ള സമിതിയിലേയും, കുമരകം ടൗൺ ബോട്ട് ക്ലബ്ബിലേയും പ്രിയപ്പെട്ടവർ സ്നേഹത്തിൻ്റെ കൂട്ടിൽ ഇന്നെത്തുന്നു,
പ്രിയപ്പെട്ട സഹോദരങ്ങൾക്ക് സ്നേഹത്തിൻ്റെ കൂട്ടിലേയ്ക്ക് ഹൃദയപൂർവ്വം സ്വാഗതം,

19/08/2026

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ ഒരു മനോഹര രംഗവുമായി സ്നേഹത്തിൻ്റെ കൂട്ടിലെ അച്ഛന്മാർ,
ഇഷ്ടമായാൽ പ്രോൽസാഹിപ്പിച്ചേക്കണേ,,,

18/08/2026

പ്രിയ സഹോദരനും,വ്ളോഗറുമായ പ്രമോദ് ബാബു സ്നേഹത്തിൻ്റെ കൂട്ടിലെ അച്ഛനമ്മമാരെ കാണാനായി എത്തിയപ്പോൾ,, നന്ദി സഹോദരാ,,,

ഞങ്ങളുടെ  അച്ഛനമ്മമാരാണ് ഞങ്ങളുടെ സെലിബ്രറ്റികൾ,ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിലുമുള്ളത് അവരുടെ പ്രാർത്ഥനകളാണ്,നമ്മൾ കഷ്ടപ്പെ...
18/08/2026

ഞങ്ങളുടെ അച്ഛനമ്മമാരാണ് ഞങ്ങളുടെ സെലിബ്രറ്റികൾ,
ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിലുമുള്ളത് അവരുടെ പ്രാർത്ഥനകളാണ്,
നമ്മൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിക്കേണ്ടത് ആ പ്രസ്ഥാനം നന്നായി വരണമെന്ന് വാക്കുകളിൽ പറയുന്നവരാകരുത്,
ഹൃദയത്തിൽ ആത്മാർത്ഥത കൂടിയുള്ളവരാകണം,
ഇവരാകാതെ ഞങ്ങൾക്ക് മറ്റാര്, ?

നിഷാനു ഡിസൈൻസിൻ്റെ പുതിയ ഷോറും പുതുപ്പള്ളി തൃക്കോതമംഗലത്ത് സ്നേഹത്തിൻ്റെ കൂട്ടിലെ നമ്മുടെ അച്ഛനമ്മമാർ ചേർന്ന് ഉദ്ഘാടനം ചെയ്തപ്പോൾ,

Address

Snehakoodu Abhayamandiram, Near Thrikovil Mahadeva Temple, Kollad
Kottayam
686004

Alerts

Be the first to know and let us send you an email when Nisha Snehakoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nisha Snehakoodu:

Shortcuts

Share

Category