District Information Office Kottayam

District Information Office Kottayam This page managed by the district information office kottayam aim to disseminate various information, schemes of the government to the public.
(3)

The Information Public Relations Department (I&PRD) is the nodal agency of the Government of Kerala for disseminating information on various activities of the State Government to the people.

*അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച്  അലെർട്ട്* അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ ...
05/06/2026

*അതിശക്തമായ മഴ സാധ്യത: കോട്ടയം ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലെർട്ട്*

അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ശനിയാഴ്ച(ജൂൺ 6) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജില്ലയിൽ ജൂൺ അഞ്ച് (ഇന്ന്) ഏഴ്, എട്ട്(ഞായർ, തിങ്കൾ) തിയതികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാവകുപ്പ് അർഥമാക്കുന്നത്.

സെന്‍സസ്; എന്യുമറേറ്റര്‍മാരുടെ പരിശീലനം തുടങ്ങിസെന്‍സസ് -2027ന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്...
05/06/2026

സെന്‍സസ്; എന്യുമറേറ്റര്‍മാരുടെ
പരിശീലനം തുടങ്ങി

സെന്‍സസ് -2027ന്റെ ഭാഗമായി എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ആദ്യ ദിവസമായ ഇന്നലെ(വ്യാഴം) പരിശീലനം നടന്നത്.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി സെന്‍സസ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.സി. നിഷ ഉദ്ഘാടനം ചെയ്തു. ചാര്‍ജ് സെന്‍സസ് ഓഫീസറായ തഹസില്‍ദാര്‍ അനീഷ് ഈപ്പന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍, ട്രെയിനര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാലു ബാച്ചുകളിലായി 45 ഉദ്യോഗസ്ഥര്‍ വീതമാണ് മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.

ഫോട്ടോ ക്യാപ്ഷന്‍...
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടി സെന്‍സസ് ഡെപ്യൂട്ടി ഡയറ്കര്‍ വി.സി. നിഷ ഉദ്ഘാടനം ചെയ്യുന്നു

05/06/2026

ടെൻഡർ ക്ഷണിച്ചു
ഏറ്റുമാനൂർ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ ആറിന്് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും.

കോട്ടയത്തെ ഗതാഗതക്കുരുക്ക്; പരിഹാരത്തിനായി ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന തുടങ്ങികോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക്  പരിഹരി...
05/06/2026

കോട്ടയത്തെ ഗതാഗതക്കുരുക്ക്; പരിഹാരത്തിനായി ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന തുടങ്ങി

കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം എം.സി റോഡിൽ ചിങ്ങവനം മുതൽ പുളിമൂട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും സന്ദർശനം നടത്തിയത്.

നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, നഗരസഭാ കൗൺസിലർമാരായ എസ്. ഗോപകുമാർ, ധന്യ ഗിരീഷ്, കെ.കെ. പ്രസാദ്, സൂസൻ കെ. സേവ്യർ എന്നിവരും വ്യാപാരികളും പൊതുജനങ്ങളും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ സമിതിയുമായി പങ്കുവച്ചു.

ശേഷിക്കുന്ന ഭാഗങ്ങളിൽ സമിതി വരും ദിവസങ്ങളിൽ സന്ദർശനം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സമിതിയുടെ കരട് റിപ്പോർട്ടിൽ വിശദമായ ചർച്ച നടത്തി തയ്യാറാക്കിയായിരിക്കും അടിയന്തര പരിഷ്‌കാരങ്ങൾ വരുത്തുകയെന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കോട്ടയം ആർ.ടി.ഒ ഡി. ജയരാജ്, പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോൺ കെന്നത്ത്, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ് ജയരാജ്,
വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ രാജ്,നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ ബൈജു,
ദേശീയപാതാ വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എ.എസ്. സുര, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബാസ്റ്റിൻ ജോൺ,പൊതുമരാമത്തു വകുപ്പ് മെയിൻറനൻസ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മായ കെ. നായർ, കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ വിജി പ്രഭാകരൻ,നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവരും പരിശോധനാ സമിതിയിൽ ഉണ്ടായിരുന്നു.

ഫോട്ടോ ക്യാപ്ഷൻ- 1
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസമിതി ചിങ്ങവനത്ത് സന്ദർശനം നടത്തിയപ്പോൾ. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ എന്നിവർ സമീപം.

ഫോട്ടോ ക്യാപ്ഷൻ- 2
കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസമിതി കഞ്ഞിക്കുഴിയിൽ സന്ദർശനം നടത്തിയപ്പോൾ. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ എന്നിവർ സമീപം.

05/06/2026

നടപടികൾ റദ്ദാക്കി
ജില്ലയിലെ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി)പാർട്ട്-2 (ബൈ ട്രാൻസ്ഫർ)
തസ്തികയിലേക്കുള്ള നിയമനത്തിന് പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം (കാറ്റഗറി നമ്പർ 565/2025) യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്തതിനാൽ ഈ വിജ്ഞാപനപ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

05/06/2026

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിച്ചുവരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പട്ടികജാതി /പട്ടികവർഗ്ഗ /മറ്റ് അർഹരായ/മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി / ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ നാലിനു മുൻപായി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 0484-2623304,6282858374.

05/06/2026

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സിൽ ചേരുന്നതിന് പ്ലസ് ടു / തത്തുല്യ പരീക്ഷ പാസായ 18 -35പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പഠനകാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ നാലിനു മുൻപ്നേരിട്ട് എത്തി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ: 0484-2623304,6282858374.

05/06/2026

ഗതാഗത നിയന്ത്രണം
എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ജംഗ്ഷനിൽ ഹോട്ടൽ ആനന്ദ്ഭവന് മുൻപിലായി കുഴി(സിങ്ക് ഹോൾ) രൂപപ്പെട്ടുണ്ടായ അപകടാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായി ജൂൺ അഞ്ചു മുതൽ ഒരാഴ്ചത്തേക്ക് ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്തു വകുപ്പ് റോഡ്സ് മെയിന്റനൻസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

05/06/2026

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കുറിച്ചി മോഡൽ റസിഡൻഷ്യൽ ഐറ്റിഐ യിൽ ഫുൾടൈം സ്വീപ്പറുടെ ഒഴിവിലേക്ക് ഏഴാം ക്ലാസ് വിജയിച്ച 35 നും 55 നും ഇടയിൽ പ്രായമുള്ള വൈകല്യങ്ങൾ ഇല്ലാത്ത പുരുഷന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ ഒൻപത് ചൊവ്വാഴ്ച രാവിലെ 11ന്് കുറിച്ചി ഗവണ്മെന്റ് ഐറ്റിഐ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 99544023159 9400448485, 9809110010.

05/06/2026

ടെൻഡർ ക്ഷണിച്ചു

വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാർ,പൊന്നുംവില (കിഫ്ബി) ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ജൂൺ 15 മുതൽ 11 മാസത്തേയ്ക്ക് മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. ജൂൺ12-ന് വൈകുന്നേരം മൂന്നുവരെ ടെൻഡറുകൾ സ്വീകരിക്കും.

Address

District Information Office, Civil Station
Kottayam

Alerts

Be the first to know and let us send you an email when District Information Office Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Kottayam:

Share