District Information Office Kottayam

  • Home
  • District Information Office Kottayam
Directions Website Contact the organization

District Information Office Kottayam This page managed by the district information office kottayam aim to disseminate various information, schemes of the government to the public.

The Information Public Relations Department (I&PRD) is the nodal agency of the Government of Kerala for disseminating information on various activities of the State Government to the people.

11/11/2026

കായികക്ഷമതാ പരീക്ഷ നവംബർ 17 മുതൽ
പോലീസ് കോൺസ്റ്റബിൾ ട്രെയിനി, ആംഡ് പോലീസ് ബറ്റാലിയൻ തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പർ: 563/2025, 339/2025) നിയമനത്തിന് പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട, കോട്ടയം ജില്ലയിൽ കായികക്ഷമതാ പരീക്ഷാകേന്ദ്രം അനുവദിച്ച ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17, 18, 19, 20, 23, 24, 26, 27, 30 തിയതികളിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് ഒ.ടി.ആർ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. നിർദേശിച്ചിട്ടുള്ള രേഖകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുമായി നിശ്ചിതദിവസം രാവിലെ 5.30ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അന്നേ ദിവസം രാവിലെ 10.30ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ ഹാജരാകണമെന്നും ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

11/11/2026

സ്‌കോളർഷിപ്പ്: തിയതിനീട്ടി
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായയവരുടെ മക്കളിൽ ഈ അധ്യയനവർഷം പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം ലഭിച്ചവർക്കുള്ള സ്‌കോളർഷിപ്പിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം; വെബ്‌സൈറ്റ്: http:/services.unorganisedwssb.org/index.php/home . നിലവിൽ പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം, എസ്.എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, തൊട്ടുമുമ്പ് വിജയിച്ച പരീക്ഷയുടെ മാർക്ക്‌ലിസ്റ്റ്, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, അംഗത്തിന്റെയും കുട്ടിയുടെയും ആധാർ കാർഡ്, ക്ഷേമനിധി ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 0481 2300762.

11/11/2026

ഇലക്ട്രിക് വാഹന സർവീസ് ടെക്‌നീഷ്യൻ കോഴ്‌സ്
അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ സർട്ടിഫൈഡ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. എൻ.സി.വി.ഇ.ടി. അംഗീകാരമുള്ള 450 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ സർവീസിംഗ്, ബാറ്ററി സാങ്കേതികവിദ്യ, ചാർജിംഗ് സംവിധാനങ്ങൾ, അറ്റകുറ്റപ്പണികൾ എന്നിവയിൽ പരിശീലനം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും നൽകും. ഫോൺ: 9495999688

സൈബർ സുരക്ഷാ അവബോധ ക്വിസ്കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി നവംബർ 12 മുതൽ 30 വരെ ഓൺലൈൻ സൈബർ സു...
11/11/2026

സൈബർ സുരക്ഷാ അവബോധ ക്വിസ്
കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി നവംബർ 12 മുതൽ 30 വരെ ഓൺലൈൻ സൈബർ സുരക്ഷാ അവബോധ ക്വിസ് സംഘടിപ്പിക്കുന്നു. ഇന്റർനെറ്റ് സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, സുരക്ഷിതമായ സോഷ്യൽ മീഡിയ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അറിവുപരിശോധിക്കാനും മെച്ചപ്പെടുത്താനും ഈ അവസരമൊരുക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് മത്സരം. ക്വിസിൽ പങ്കാളികയാകാനുള്ള ലിങ്ക്; ഇംഗ്ലീഷ്: https://kottayam.nic.in/en/cyber-quiz/, മലയാളം: https://kottayam.nic.in/സൈബർ-ക്വിസ്.

11/11/2026
11/11/2026

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പ്
വിമുക്തഭടന്മാരുടെ മക്കൾക്കുള്ള ബ്രൈറ്റ് സ്റ്റുഡൻറ് സ്‌കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകൾ, ഡിപ്ലോമ, ബി.എഡ് എന്നിവയ്ക്ക് കഴിഞ്ഞ അധ്യയനവർഷത്തെ പരീക്ഷയിൽ ആകെ 50% മാർക്കെങ്കിലും ലഭിച്ചവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയിൽ താഴെ. അപേക്ഷകൾ സർവ്വീസ് പ്ലസ് പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0481-2371187

11/11/2026

അക്ഷയ സംരംഭകർക്കുള്ള വെരിഫിക്കേഷൻ 11 മുതൽ
ജില്ലയിൽ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നവംബർ 11ന് ആരംഭിക്കും. വെരിഫിക്കേഷനുള്ള തീയതി, സമയം, സ്ഥലം എന്നിവ അറിയാൻ https://lbsedp.lbscentre.in/akshaya26 സന്ദർശിക്കണം. വെരിഫിക്കേഷന് എത്തുന്നവർ അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങൾ തെളിയിക്കാനുള്ള അസൽരേഖകളും അവയുടെ ഒരു സെറ്റ് പകർപ്പുകളും അപേക്ഷയുടെ ഒരുസെറ്റ് പ്രിന്റൗട്ടും സഹിതം നിശ്ചിതതീയതിയിലും സമയത്തും റെയിൽവേ ഗുഡ്ഷെഡ് റോഡിലുള്ള അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷകൻ നേരിട്ട് ഹാജരാകണം. ഫോൺ: 0481- 2574477

കരിമ്പുകയം ശുദ്ധജല വിതരണ പദ്ധതിയുടെ ആറു ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ ഉദ്ഘാടനം കരിമ്പുകയത്ത് മന്ത...
11/11/2026

കരിമ്പുകയം ശുദ്ധജല വിതരണ പദ്ധതിയുടെ ആറു ദശലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ ഉദ്ഘാടനം കരിമ്പുകയത്ത് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.

പ്രളയ ദുരന്തപ്രതിരോധ നടപടികളുടെ ഭാഗമായി ജലാശയങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞ...
11/11/2026

പ്രളയ ദുരന്തപ്രതിരോധ നടപടികളുടെ ഭാഗമായി ജലാശയങ്ങളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി കരിമ്പുകയത്ത് മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.

കോടിമത രണ്ടാം പാലം തുറന്നുജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കും: മന്ത്രി പി.കെ. ബഷീർറോഡ് നി...
11/11/2026

കോടിമത രണ്ടാം പാലം തുറന്നു

ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കും: മന്ത്രി പി.കെ. ബഷീർ

റോഡ് നിർമാണത്തിൽ ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണാൻ നവംബർ 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. എം.സി. റോഡിൽ (ദേശീയപാത 183) നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് പ്രവൃത്തികൾക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കൽ വെല്ലുവിളിയാണ്. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണം. സ്ഥലം ലഭ്യമാകാത്തതിനാൽ നിർമാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡുകൾ പൂർത്തിയാക്കാനാകാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂട്ടായ ഇടപെടൽ വേണം.

ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മുൻഗണനാക്രമം നിശ്ചയിച്ചായിരിക്കും പ്രവൃത്തികൾ ഏറ്റെടുക്കുക. ആറുതവണ ടെൻഡർ ചെയ്തിട്ടും കരാറുകാർ ഏറ്റെടുക്കാത്ത പ്രവൃത്തികൾ പോലുമുണ്ട്. ഇത്തരം തടസങ്ങൾ മറികടന്ന് നിർമാണപ്രവൃത്തികൾ മുന്നോട്ടുകൊണ്ടുപോകാന്‍ നടപടികൾ സ്വീകരിക്കും.

പൊതുമരാമത്ത് വകുപ്പാണ് കേരളത്തിൽ ഇന്നു കാണുന്ന വിപ്ലവകരമായ മാറ്റങ്ങളൊക്കെ കൊണ്ടുവന്നത്. പൊതുമരാമത്ത് പ്രവൃത്തികളുടെ രൂപകൽപനയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിൽ പരിചയസമ്പന്നരായ എൻജിനീയർമാരുടെ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തണം. പുതിയ ജംഗ്ഷൻ വികസന പദ്ധതികൾ, ബൈപ്പാസുകൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി പദ്ധതികൾ വകുപ്പിന്‍റെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 350 പുതിയ പാലങ്ങൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള റോഡിൽ ശേഷിക്കുന്ന 13000 കിലോമീറ്റർ കൂടി ബി.എം.ബി.സി നിലവാരത്തിലാക്കുമെന്നും മന്ത്രി പി.കെ. ബഷീർ പറഞ്ഞു.

കോടിമത പുതിയ പാലത്തിനു സമീപം നടന്ന ഉദ്ഘാടണ ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേൽപ്പാലം യാഥാർഥ്യമാക്കണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സ്പീക്കർ പൊതുമരാമത്ത് വകുപ്പുമന്ത്രിയോട് അഭ്യർഥിച്ചു.

അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്‌സൺ ഷീബ പുന്നൻ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈനി വർഗീസ്, കോട്ടയം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സനൽ കാണക്കാലിൽ, എസ്. ഗോപൻ, കെ.കെ. പ്രസാദ്, സാലി മാത്യു, ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രൻ, രഞ്ജിമോൻ, ടി.എൻ. ഹരികുമാർ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എൻജിനീയർ ഐ. റംലാബീവി, എക്സിക്യൂട്ടീവ് എൻജിനീയർ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

നാട്ടകം ഭാഗത്തുള്ള പാലത്തിന്‍റെ മറുകരയിൽ നിന്ന് നാടമുറിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികള്‍ സമ്മേളനപ്പന്തലില്‍ എത്തിയത്.

ഫോട്ടോ:

കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർവഹിക്കുന്നു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, നഗരസഭ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ എന്നിവർ സമീപം.

കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നാടമുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ നിർവഹിക്കുന്നു. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ് എം.പി, നഗരസഭ ചെയർമാൻ എം.പി. സന്തോഷ്‌കുമാർ എന്നിവർ സമീപം.

Address

District Information Office, Civil Station

Alerts

Be the first to know and let us send you an email when District Information Office Kottayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Information Office Kottayam:

Shortcuts

  • Want your organization to be the top-listed government service?

Share