SDPI കോവളം മണ്ഡലം

SDPI കോവളം മണ്ഡലം ഭയത്തിൽ നിന്നും മോചനം വിശപ്പിൽ നിന്നും മോചനം

ബാലരാമപുരം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷവും കുടുംബശ്രീ ഓണം വിപണന മേളയും എന്ന പരിപാടിയിൽ...
22/08/2026

ബാലരാമപുരം ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷവും കുടുംബശ്രീ ഓണം വിപണന മേളയും എന്ന പരിപാടിയിൽ SDPI തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം എ ആർ അനസ് ആശംസകൾ അറിയിച്ചു സംസാരിക്കുന്നു

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനക്കെതിരെ എസ്ഡിപിഐ  നെയ്യാറ്റിൻകര താലൂക്ക് ഓ...
07/08/2026

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനക്കെതിരെ എസ്ഡിപിഐ നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് ധർണ്ണ നടത്തി.

നെയ്യാറ്റിൻകര: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവഞ്ചനക്കെതിരെ എസ്ഡിപിഐ നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് ധർണ്ണ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷ്റഫ് പ്രാവ്ച്ചമ്പലം ഉദ്ഘാടനം ചെയ്തു.

ജില്ലാ ട്രഷറർ ഷംസുദ്ദീൻ മണക്കാടിന്റെ അധ്യക്ഷതയിൽ നടന്ന ധർണ നെയ്യാറ്റിൻകര മണ്ഡലം പ്രസിഡണ്ട് ഷമീം സ്വാഗതം ആശംസിച്ചു. പാറശാല മണ്ഡലം പ്രസിഡണ്ടന്റ് സക്കീർ ഹുസൈൻ, കോവളം മണ്ഡലം വൈസ് പ്രസിഡന്റ് കാദർ പൂവാർ. ബാലരാമപുരം പഞ്ചായത്ത് ഇടമനക്കുഴി വാർഡ് മെമ്പർ ഇർഫാന എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോവളം മണ്ഡലം സെക്രട്ടറി ഷമീർ നന്ദി പറഞ്ഞു

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്ഡിപിഐ നെയ്യാറ്റിൻകര താലൂക്ക് ഓ...
06/08/2026

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ്ഡിപിഐ നെയ്യാറ്റിൻകര താലൂക്ക് ഓഫീസ് ധർണ

2026 ഓഗസ്റ്റ് 07 തീയതികളിൽ രാവിലെ 10 മണിക്ക്

ഉദ്ഘാടനം:- പ്രാവച്ചമ്പലം അഷറഫ് മൗലവി (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)
പങ്കെടുക്കുന്നവർ:-
ഷംസുദ്ദീൻ മണക്കാട് (ജില്ലാ ട്രഷറർ)
സിയാദ് കണ്ടള (ജില്ല സെക്രട്ടറിയേറ്റ് അംഗം)
എ ആർ അനസ് ( ജില്ല പ്രവർത്തക സമിതി) അംഗം
ഇർഫാന കാമിൽ (ഇടമനക്കുഴി വാർഡ് മെമ്പർ)
അഹമ്മദ് ഷമീം ( നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ്)
സക്കീർ പാറശ്ശാല ( പാറശ്ശാല മണ്ഡലം പ്രസിഡന്റ്)

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രതിനിധി സഭ വെമ്പായം, തേക്കട റോയൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ...
01/08/2026

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രതിനിധി സഭ വെമ്പായം, തേക്കട റോയൽ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

SDPI തിരുവനന്തപുരം ജില്ലാ പ്രതിനിധി സഭ വെമ്പായം, തേക്കട റോയൽ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ്‌ ഷിഹാബുദീൻ മാന്നാനി പതാക ...
01/08/2026

SDPI തിരുവനന്തപുരം ജില്ലാ പ്രതിനിധി സഭ വെമ്പായം, തേക്കട റോയൽ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ്‌ ഷിഹാബുദീൻ മാന്നാനി പതാക ഉയർത്തി.

എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി

SDPIയുടെ പതിനെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂവാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്  മിഹ്റാജ് പൂവാറിൽ പതാക ഉയർത്തുന്നു ...
21/06/2026

SDPIയുടെ പതിനെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് പൂവാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മിഹ്റാജ് പൂവാറിൽ പതാക ഉയർത്തുന്നു


21/06/2026

SDPIയുടെ പതിനെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബാലരാമപുരം ജംഗ്ഷനിൽ ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റിയാസ് പതാക ഉയർത്തുന്നു


പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും, ജനകീയ രാഷ്ട്രീയത്തിന്റെ പാതയിൽ ഒരു പുതിയ മുന്നേറ്റം സൃ...
21/06/2026

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും, ജനകീയ രാഷ്ട്രീയത്തിന്റെ പാതയിൽ ഒരു പുതിയ മുന്നേറ്റം സൃഷ്ടിക്കാനും സാധിക്കട്ടെ

#സ്ഥാപകദിനാശംസകൾ


20/06/2026

ജൂണ്‍ 21
എസ്ഡിപിഐ 18-ാം സ്ഥാപക ദിനം

വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പിതിരുവനന്തപുരം: മത...
15/06/2026

വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: മതേതരത്വ മേലങ്കിയണിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍ സംഘപരിവാരത്തിന് ഒത്താശ ചെയ്തുകൊണ്ട് കേരള ജനതയെ അപമാനിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎംശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റി. പിഎംശ്രീ നടപ്പിലാക്കിയ രീതിയെയാണ് എതിര്‍ത്തതെന്നാണ് സതീശന്‍ ഇപ്പോള്‍ പറയുന്നത്. നിയമനങ്ങളിലും നാമനിര്‍ദ്ദേശങ്ങളിലുമടക്കം സംഘപരിവാര സഹയാത്രികരെ ഉള്‍പ്പെടുത്തി കാവിവല്‍ക്കരണം സമ്പൂര്‍ണമാക്കുകയാണ് സതീശന്‍. ഇത് പൗരബോധമുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ ന്യായീകരിക്കുക വഴി കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ പൊതുണ്ഡലത്തെ സംഘപരിവാരത്തിനും വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കും തീറെഴുതുന്ന ജോലിയാണ് സതീശന്‍ നിര്‍വഹിക്കുന്നത്. യുഡിഎഫിന്റെ വിജയത്തിനു വേണ്ടി പണിയെടുത്ത രാഷ്ട്രീയ കക്ഷികളും മതസംഘടനകളും സാമൂഹിക വിഭാഗങ്ങളും പിആര്‍ വര്‍ക് ചെയ്ത മാധ്യമങ്ങളും വരെ തിരുത്തി പറയേണ്ട ഗതികേടിലാണിന്ന്.
നല്ല വായനയും വിവരവുമുള്ളയാളാണ് വി ഡി സതീശന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്കും വിവരമുണ്ടെന്ന സത്യം അദ്ദേഹം തിരിച്ചറിയണം. അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ ഇന്നു വരെ സതീശന്‍ അനുവര്‍ത്തിക്കുന്ന എല്ലാ നടപടികളും ആര്‍എസ്എസ്സിന് കുടപിടക്കുന്നതും മണ്ണൊരുക്കുന്നതുമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ സംഘപരിവാര വിധേയത്വം കാണിക്കുന്നെന്നും അവരുമായി ഡീല്‍ ഉണ്ട് എന്നും പ്രചരിപ്പിച്ചതിന്റെ ഗുണഫലമാണ് യുഡിഎഫ് വിജയം. എന്നാല്‍ ഇടതു സര്‍ക്കാര്‍ 10 വര്‍ഷം ചെയ്തത് 10 ദിവസം കൊണ്ടു തന്നെ മറികടന്നിരിക്കുകയാണ്.
വി ഡി സതീശന്‍ സംഘ പരിവാറിന് കുഴലൂത്ത് നടത്തുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ തെരുവിലിറങ്ങിയ പലരും ഇപ്പോള്‍ നിശബ്ദരാകുകയാണ്. കൂടെയുള്ളവരെ നിശബ്ദരാക്കുന്ന ജോലി വളരെ ഭംഗിയായി സതീശന്‍ നിര്‍വഹിക്കുന്നുണ്ട്. ആര്‍എസ്എസ്സിന് മണ്ണൊരുക്കുന്ന ജോലി സതീശന്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കേരളം പുതിയൊരു പ്രതിഷേധ സമരത്തിന് വേദിയാകുമെന്നും അതിന്റെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങളെയും വിഭവങ്ങളെയും നവഫാഷിസ്റ്റ് കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തി നേടിയ വിജയമാണ് വി ഡി സതീശന്റേതെന്ന് അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന തൂഫാന്‍ സ്വാഗതാര്‍ഹമാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം ലഹരിയെത്തുന്നത് അദാനി പോര്‍ട്ട് വഴിയാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖവും എയര്‍പോര്‍ട്ടും അദാനിയുടെ ഉടമസ്ഥതയിലാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചതും തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതും ഭരണ സ്വാധീനമുറപ്പിക്കുകയെന്ന കോര്‍പറേറ്റ് അജണ്ടയുടെ ഫലമാണ്. രാഷ്ട്രീയ നേതാക്കളെ മറകടന്ന് ബിസിനസ് കോര്‍പറേറ്റായ ഒരാള്‍ ബിജെപി അധ്യക്ഷനായതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അദാനി ഗ്രൂപ് മാനേജരുമായി വി ഡി സതീശന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതും തുറമുഖ വകുപ്പ് വി ഡി തന്നെ ഏറ്റെടുത്തതും ചേര്‍ത്തു വായിക്കുമ്പോള്‍ പൗരബോധമുള്ളവരില്‍ വലിയ ആശങ്കയുണ്ടാകുന്നതായും പി കെ ഉസ്മാന്‍ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, സബീന ലുഖ്മാന്‍, ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട് സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് കവാടത്തില്‍ പോലിസ് തടഞ്ഞു.

Address

Balaramapuram
Kovalam
695501

Alerts

Be the first to know and let us send you an email when SDPI കോവളം മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI കോവളം മണ്ഡലം:

Shortcuts

Share