27/07/2022
ഒരുക്കം 22
ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഒരു മാസത്തെ ഒരു മിഷൻ ഏറ്റെടുത്തിരിക്കുകയാണ്.
ഒറ്റപ്പെടാതിരിക്കാൻ ഒരുമിച്ചു നിൽക്കാം...
സ്വത്വബോധത്തിലൂടെ മുന്നേറാം... എന്ന മുദ്രാവാക്യം ചർച്ച ചെയ്തുകൊണ്ട് ഒരുമാസം നീണ്ടു നിൽക്കുന്ന സംഘടന ശാക്തീകരണ ക്യാമ്പയിൻ.
ക്യാമ്പയിൻ പ്രഖ്യാപനവും പോസ്റ്റർ പ്രകാശനവും മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ പി കെ കെ ബാവ സാഹിബ് നിർവഹിച്ചിരിക്കുകയാണ്.
മുസ്ലിം ലീഗ് പാർട്ടിയുടെയും പോഷക ഘടകങ്ങളുടെയും അടിത്തറ കൂടുതൽ വിപുലീകരിച്ചു സംഘടന സംവിധാനം സജീവമാക്കി യോജിക്കാവുന്ന എല്ലാവരെയും ഒരുമിച്ചു നിർത്തി പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ സംഘടനയെ പ്രാപ്തമാക്കുകയാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്.
*യൂണിറ്റ് സംഗമം*
ക്യാമ്പയിനിലെ ഏറ്റവും പ്രധാനപ്പെട്ട പരിപാടിയാണ് യൂണിറ്റ് സംഗമങ്ങൾ.ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന് കീഴിലെ 14 യൂണിറ്റുകളിലും മുസ്ലിം ലീഗ് കമ്മിറ്റികളുടെയും സമ്പൂർണ്ണ യൂണിറ്റ് സംഗമങ്ങൾ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.ശാഖ അല്ലെങ്കിൽ വാർഡ് പരിധിയിലെ മുസ്ലിം ലീഗ്,യൂത്ത് ലീഗ്,എം എസ് എഫ്,എസ് ടി യു,വനിത ലീഗ്,കെ എം സി സി,പ്രവാസി ലീഗ് തുടങ്ങി മുഴുവൻ പോഷക ഘടകങ്ങളുടെയും പ്രവർത്തകരെയും സംഘടിപ്പിച്ചു കൊണ്ടാവും യൂണിറ്റ് സംഗമം.പ്രദേശത്തെ മുഴുവൻ ലീഗ് പ്രവർത്തകരെയും അനുഭാവികളെയും ഈ സംഗമത്തിൽ പങ്കെടുപ്പിക്കും.പാർട്ടി ക്ലാസും പൊതു ചർച്ചയും ഉൾപ്പെടുന്നതാവും പരിപാടിയുടെ ഷെഡ്യൂൾ.സംഘടന ഓഡിറ്റിങ് യൂണിറ്റ് സംഗമത്തിലെ പ്രധാന പരിപാടിയാണ്.
*ഗ്രഹ സമ്പർക്കം*
യൂണിറ്റ് സംഗമത്തിന്റെ ഭാഗമായി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി തയ്യാറാക്കുന്ന പ്രത്യേക ലഘുലേഖയുമായി യൂണിറ്റ് പരിധിയിലെ മുഴുവൻ വീടുകളിലും സന്ദർശിക്കുകയും യൂണിറ്റ് സംഗമത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്യും.യൂണിറ്റ് ഭാരവാഹികൾക്കൊപ്പം ആ പ്രദേശത്തെ പഞ്ചായത്ത്-മണ്ഡലം-ജില്ല-സംസ്ഥാന നേതാക്കളും ഗൃഹ സമ്പർക്കത്തിൽ പങ്കാളിയാവും.
പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠന ക്യാമ്പ്,ചർച്ച യോഗങ്ങൾ
തുടങ്ങിയ പരിപാടികളാൽ സമ്പന്നമായിരിക്കും ഇനിയുള്ള ചേമഞ്ചേരിയിലെ മുസ്ലിം ലീഗ് സംഘടനാ രംഗം.
പഞ്ചായത്തിലെ മുസ്ലിം ലീഗ് സംഘടന പ്രവർത്തനം കൂടുതൽ സജീവമാകുന്നതിനോടൊപ്പം തന്നെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖയും ഒരുക്കം ക്യാമ്പയിൻറെ അവസാന ഘട്ടത്തിൽ പ്രഖ്യാപിക്കപ്പെടുകയാണ്.
മേൽപറഞ്ഞ മുഴുവൻ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന ഓരോ മുസ്ലിം ലീഗ് പ്രവർത്തകനും സജീമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു, എല്ലാവരുടെയും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ
പ്രസിഡണ്ട്
അനസ് കാപ്പാട്
ജനറൽ സെക്രട്ടറി ഫൈസൽ പൂക്കാട്
ട്രഷറർ
ഇമ്പിച്ചി അഹമ്മദ് ഹാജി കല്ലിൽ