Vazhamuttom East

Vazhamuttom East its for all from vazhamuttom east.. about 4kms from district capital pathanamthitta ...
on the rive

പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും തേരിലേരിയുള്ള ഈ ജീവിത യാത്രയിൽ സന്തോഷവും സമൃദ്ധിയും സമാദാനവും എന്നും കണികാണാൻ കഴിയട്ടെ...
14/04/2016

പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും തേരിലേരിയുള്ള ഈ ജീവിത യാത്രയിൽ സന്തോഷവും സമൃദ്ധിയും സമാദാനവും എന്നും കണികാണാൻ കഴിയട്ടെ .

ഹാപ്പി വിഷു

26/12/2015

ഭഗവാൻ ശ്രീ പരമേശ്വരൻറെ അവതാരനാളാണ് ധനുമാസത്തിലെ തിരുവാതിര. പാർവതീ പരിണയം നടന്നതും ധനുമാസത്തിലെ തിരുവാതിര നാളിലാണ്‌. അതിനാൽതന്നെ സുമംഗലികളായ സ്ത്രീകൾ നെടുതാലിഭാഗ്യത്തിനും, കന്യകമാർ ഉത്തമനായ പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുമാണ് തിരുവാതിര വ്രതമനുഷ്ഠിക്കുന്നത്. ദാക്ഷായണീ വിരഹത്താൽ ഉഗ്ര തപസ്സനുഷ്ടിച്ചുകൊണ്ടിരുന്ന ശിവനു നേർക്ക്‌ കാമദേവൻ മലർശരമെയ്തു. ഇതിൽ കുപിതനായ ഭഗവാൻ കാമദേവനെ ഭസ്മീകരിച്ചു. കാമദേവന്റെ ഭാര്യയായ രതീ ദേവി തപസ്സുചെയ്തു കാമനെ പുനർജ്ജ്നിപ്പിച്ചതിന്‍റെ സന്തോഷത്താല്‍ സ്ത്രീകൾ ആടിപ്പാടി . വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിര 'പൂത്തിരുവാതിര'യായും ആഘോഷിക്കുന്നു .

രേവതി മുതൽ തിരുവാതിര വരെയുള്ള നാളുകളിലാണ്‌ തിരുവാതിര വ്രതം ആചരിക്കുന്നത്. അതിരാവിലെ ഉള്ള തുടിച്ചുകുളിയാണ് ഈ ദിവസങ്ങളിലെ പ്രഥമ ചടങ്ങ്.ഇത് ഗംഗാ ദേവിയെ ഉണർത്തുകയാണെന്നാണ് വിശ്വാസം. പാട്ടുപാടി വെള്ളത്തിൽ കൈ തള്ളിവേണം കുളിക്കാൻ. കുളികഴിഞ്ഞ് ശിവക്ഷേത്രത്തിൽ ദർശനം നടത്തണം. മകയിരം നാളിലും തിരുവാതിര നാളിലും വ്രതമനുഷ്ടിക്കണം. അരിഭക്ഷണം പാടേ ഉപേക്ഷിക്കണം. മകയിരം നാളിൽ മക്കൾക്ക്‌ വേണ്ടിയും തിരുവാതിര നാളിൽ ഭർത്താവിനു വേണ്ടിയുമാണ് വ്രതം നോൽക്കേണ്ടത്. ഉമാ-മഹേശ്വര പ്രീതികരമാണ് ഈ വ്രതം. ധര്‍മ്മത്തില്‍ ഉറച്ച് ജീവിക്കുക, അധര്‍മ്മങ്ങള്‍ ചെയ്യാതെ ഇരിക്കുക. സുമംഗലികള്‍ തങ്ങളുടെ ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനും, കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടി ഭയഭക്തി പൂര്‍വം അനുഷ്ഠിക്കുന്ന ഈ തിരുവാതിര വ്രതത്തിന് അമിതമായ പ്രാധാന്യം ഉണ്ട്.

മകയിരം നാളിൽ വൈകീട്ടു എട്ടങ്ങാടി ചുട്ടെടുക്കുക എന്ന ചടങ്ങുണ്ട്. നേന്ത്രക്കായ, എട്ടുതരം കിഴങ്ങുകൾ, എട്ടുതരം ധാന്യങ്ങൾ എന്നിവ ചുട്ടെടുക്കുന്നു. ഇതിലേക്ക് ശർക്കര പാവ് കാച്ചിയതും, തേങ്ങക്കൊത്തും, തേനും, എള്ളും ചേർത്തു വേവിച്ചുവച്ച കിഴങ്ങുകളും ചേർത്ത് യോജിപ്പിച്ചാൽ എട്ടങ്ങാടിയായി. സുമംഗലികളായ സ്ത്രീകളാകും ഇത് പാകം ചെയ്യുക. അന്നുവൈകിട്ട് തിരുവാതിരക്കളിക്ക് ശേഷം എല്ലാവർക്കും എട്ടങ്ങാടി നൽകും. പിറ്റേന്നാൾ തിരുവാതിര തുടങ്ങുന്ന ദിവസമാണ് ഉറക്കമൊഴിയേണ്ടത്. ചില സ്ഥലങ്ങളില്‍ മകയിരം നാളിലും ഉറക്കമൊഴിയാറുണ്ട്. തിരുവാതിരപ്പിറ്റേന്ന് രാവിലെ കുളിച്ചു ദശപുഷ്പം ചൂടി ഇലക്കുറിയും ചാന്തും തൊട്ടുവേണം ക്ഷേത്രദർശനം നടത്താൻ. ഇതോടെ തിരുനോമ്പിന്‍റെ ചടങ്ങുകൾ അവസാനിക്കുന്നു.

15/12/2015
11/09/2015
Sree krishna janthi celebration at Vazhamuttom east
06/09/2015

Sree krishna janthi celebration at Vazhamuttom east

സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു വര്ഷം ആശംസിക്കുന്നു,സര്വ്വശക്തനായ ദൈവത്തിന്റെ കൃപയും കരുണയും എന്നാളും നിങ്ങളോട...
14/04/2015

സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു വര്ഷം ആശംസിക്കുന്നു,സര്വ്വശക്തനായ ദൈവത്തിന്റെ കൃപയും കരുണയും എന്നാളും നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ

Advance happy vishu
14/04/2015

Advance happy vishu

Sree Mahavishnu kshetram sapthaham2015
23/03/2015

Sree Mahavishnu kshetram sapthaham2015

പമ്പാനദി------------------കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ...
29/01/2015

പമ്പാനദി
------------------
കേരളത്തിലെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് പമ്പാനദി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഗംഗ”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം സമുദ്രനിരപ്പിൽ നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പീരുമേടിലെ പുളച്ചിമലയിലാണ്‌. പിന്നീടത് റാന്നി,പത്തനംതിട്ട, കോഴഞ്ചേരി, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി,കുട്ടനാട്,അമ്പലപ്പുഴ എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം വേമ്പനാട്ട് കായലിൽ പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌.

സാംസ്കാരികമായ അംശങ്ങൾ
---------------------------------------
കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മയായ 1896-ൽ ആരംഭിച്ച [[മാരാമൺ കൺവൻഷൻ], ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ എന്നിവ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തുന്നത്. കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന ആറന്മുള വള്ളംകളി പമ്പാനദിയിലാണ് നടക്കുന്നത്. സ്വാമി അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്.

സ്ഥിതിവിവരം
--------------------
നീളം - 176 കി. മീ.
നദിതടപ്രദേശം - 2355 ച.കി.
പോഷക നദികൾ- പമ്പയാർ, കക്കിയാർ, അഴുതയാർ, കക്കാടാർ, കല്ലാർ

ഉത്ഭവവും സഞ്ചാരവും
-----------------------------
പീരുമേട്ടിലെ 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, ആറന്മുള, എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി ആലപ്പുഴ ജില്ലയിൽ വച്ച് മണിമലയാർ, അച്ചൻ‌കോവിലാർ എന്നിവയുമായി ചേർന്ന് വേമ്പനാട്ടു കായലിൽ പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി അറബിക്കടലിൽ പതിക്കുന്നു.

07/09/2014

സ്നേഹത്തിന്റെ, ബാല്യത്തിന്റെ,നന്മ്മയുടെ ഓണം വന്നെത്തി. ആ ഓര്മ്മകളിലേക്ക് ഒരിക്കല്ക്കുടി മടങ്ങാം¸.•*✿ ഓണാശംസകള്

Address

Vazhamuttom East Po, Mallassery
Kozhencheri
689646

Website

Alerts

Be the first to know and let us send you an email when Vazhamuttom East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share