Deepa Sports & Arts Club, Kozhencherry East

Deepa Sports & Arts Club, Kozhencherry East Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Deepa Sports & Arts Club, Kozhencherry East, Social service, Kozhencherry.

ചിരിയുടെ രാജാവിന് കണ്ണീരോടെ വിട...🌹ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ നടൻ സലിം കുമാറിന് ക...
06/06/2026

ചിരിയുടെ രാജാവിന് കണ്ണീരോടെ വിട...🌹

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ്സിൽ ഇടം നേടിയ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട...
ആദരാഞ്ജലികൾ🌹🙏

🌸 പുതിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി മറ്റൊരു അധ്യയന വർഷത്തിലേക്ക്... 🌸പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും,അധ്യാപകർക്...
01/06/2026

🌸 പുതിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി മറ്റൊരു അധ്യയന വർഷത്തിലേക്ക്... 🌸

പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും,അധ്യാപകർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.

അറിവിന്റെ പുതിയ വഴികൾ തേടിയും, സൗഹൃദത്തിന്റെ പുതിയ നിമിഷങ്ങൾ പങ്കുവെച്ചും, വിജയത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിയും ഈ അധ്യയന വർഷം മനോഹരമാകട്ടെ.

"ഓരോ ദിനവും ഓരോ പുതിയ അറിവിലേക്കുള്ള വാതിലുകളാണ്. ഒത്തൊരുമയോടെയുള്ള ഈ യാത്രയിൽ നമുക്ക് മികച്ച നേട്ടങ്ങൾ കൈവരിക്കാം."

✨ എല്ലാവർക്കും വിജയകരമായ ഒരു അധ്യയന വർഷം ആശംസിക്കുന്നു. ✨

സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി പുതിയ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഈ മനോഹര നിമിഷത്തിൽ, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ പ...
28/05/2026

സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി പുതിയ ഉയരങ്ങളിലേക്ക് പറന്നുയരുന്ന ഈ മനോഹര നിമിഷത്തിൽ, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹

നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മനോഹരമായ ഫലമാണ് ഈ വിജയം.
ഇനി ജീവിതത്തിലെ ഓരോ ചുവടിലും കൂടുതൽ നേട്ടങ്ങളും സന്തോഷങ്ങളും കൈവരിക്കട്ടെ.

പ്രകാശമുള്ള ഭാവിക്ക് ഹൃദയം നിറഞ്ഞ ആശംസകൾ ❤️✨

സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ മനോഹര വിജയത്തിന്, CBSE പരീക്ഷയിൽ വിജയിച്ച എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭി...
28/05/2026

സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ മനോഹര വിജയത്തിന്, CBSE പരീക്ഷയിൽ വിജയിച്ച എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐✨
നിങ്ങളുടെ കഠിനാധ്വാനവും ആത്മവിശ്വാസവും ഇന്ന് ഒരു മനോഹര വിജയമായി മാറിയിരിക്കുന്നു 🌸

ഈ നേട്ടം നിങ്ങളുടെ ജീവിതത്തിലെ കൂടുതൽ വലിയ വിജയങ്ങളിലേക്കുള്ള തുടക്കമാകട്ടെ ❤️

സ്വപ്നങ്ങൾ എന്നും ഉയരങ്ങളിലേക്ക് പറന്നുയരട്ടെ ✨

വിജയത്തിളക്കത്തിൽ നമ്മൾ! ✨ ​കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലം...SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രിയപ്പെ...
21/05/2026

വിജയത്തിളക്കത്തിൽ നമ്മൾ! ✨

​കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലം...SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പ്രിയപ്പെട്ട കൂട്ടുകാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎓🎉😍🏅

​നിങ്ങളുടെ ഈ വിജയം വരാനിരിക്കുന്ന വലിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യപടിയാകട്ടെ. മുന്നോട്ടുള്ള യാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു!😍❤️🎉

ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ് അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് സമാപിച്ചു ✨🏐🔥​    മലയാള മനോരമ 2026 മെയ്‌ 10 ഞായർ
10/05/2026

ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ് അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് സമാപിച്ചു ✨🏐🔥

​ മലയാള മനോരമ
2026 മെയ്‌ 10 ഞായർ

വോളിബോൾ കോർട്ടിലെ പുതുതാരോദയം; ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ് അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് ആവേശകരമായി സമാപിച്ചു ✨🏐...
09/05/2026

വോളിബോൾ കോർട്ടിലെ പുതുതാരോദയം;
ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ്
അവധിക്കാല വോളിബാൾ പരിശീലന ക്യാമ്പ് ആവേശകരമായി സമാപിച്ചു ✨🏐🔥
*********************************************
​കോഴഞ്ചേരി: കളിക്കളത്തിൽ പുതിയ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴഞ്ചേരി ഈസ്റ്റ്‌ ദീപ സ്പോർട്സ് & ആർട്സ് ക്ലബ്ബ് സംഘടിപ്പിച്ച 10 ദിവസത്തെ അവധിക്കാല വോളിബോൾ ക്യാമ്പ് വിജയകരമായി പൂർത്തിയായി. പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ കോഴഞ്ചേരി ഈസ്റ്റ് വയ്നാട് എക്സ്പോർട്സ് മിനി സ്റ്റേഡിയത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.

​പ്രൗഢഗംഭീരമായ സമാപന ചടങ്ങ്

​2026 മെയ് 9 ശനിയാഴ്ച നടന്ന സമാപന സമ്മേളനം ഇലന്തൂർ ബ്ലോക്ക് മെമ്പർ(ചെറുകോൽ ഡിവിഷൻ ) ശ്രീ. അശോക് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശ്രീ. E.A. ഫിലിപ്പോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും ആശംസകൾ നേർന്നു:

• ​ശ്രീമതി. ലതാ ചെറിയാൻ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്)

• ​ശ്രീ. അനീഷ് ചക്കുംങ്കൽ (മെമ്പർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്)

• ​ശ്രീമതി. മായ സന്തോഷ് (മെമ്പർ, നാരങ്ങാനം ഗ്രാമപഞ്ചായത്ത്)

• ​ശ്രീ. രാജു കുപ്പയ്ക്കൽ (വോളിബോൾ പരിശീലകൻ & മുൻ ഇൻകം ടാക്സ് താരം)

​ക്ലബ്ബ് ട്രഷറർ ശ്രീ. സന്തോഷ് കുമാർ G ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

​പരിശീലകന് ആദരം
കുരുന്നുകൾക്ക് പ്രോത്സാഹനം🏅🎖️

​മുൻ ഇൻകം ടാക്സ് താരം ശ്രീ. രാജു കുപ്പയ്ക്കലിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 30-ലധികം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. വർഷങ്ങളായി ക്ലബ്ബ്‌ നടത്തുന്ന ക്യാമ്പിനെ മികച്ച രീതിയിൽ പരിശീലിപ്പിച്ച രാജു കുപ്പയ്ക്കലിനെ ക്ലബ്ബ് മൊമെന്റോ നൽകി ആദരിച്ചു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാ കൊച്ചുതാരങ്ങൾക്കും സർട്ടിഫിക്കറ്റുകളും മൊമെന്റോകളും വിതരണം ചെയ്തു.

​ക്ലബ്ബ് ഭാരവാഹികളായ ഉഷസ് V.G(വൈസ് പ്രസിഡന്റ്‌ ), രാജേഷ് P.N, വിജോയ് പി. ജോൺ(എക്സിക്യൂട്ടീവ് മെംബർ), സുനിൽ P.G, രഞ്ജിത്ത് രവീന്ദ്രൻ(എക്സിക്യൂട്ടീവ് മെമ്പർ ), ബാലു മോഹൻ A(എക്സിക്യൂട്ടീവ് മെമ്പർ ), അവിനാഷ് അലക്സ് തോമസ്(ടീം ക്യാപ്റ്റൻ & എക്സിക്യൂട്ടീവ് മെമ്പർ), അനീഷ് N, ചെറിയാൻ ജോൺ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

​വിജയത്തിലേക്ക് ഒന്നിച്ച് പന്തുയർത്താം! 🏐🚀

കുട്ടികളുടെ അച്ചടക്കവും ആവേശവും ക്യാമ്പിനെ ഒരു വൻ വിജയമാക്കി മാറ്റി. സഹകരിച്ച എല്ലാ മാതാപിതാക്കൾക്കും കായിക പ്രേമികൾക്കും ഹൃദയം നിറഞ്ഞ നന്ദി. വോളിബോൾ കോർട്ടിലെ ഈ കുതിപ്പ് ഇനിയും തുടരട്ടെ! 🔥🏐

𝐕𝐨𝐥𝐥𝐞𝐲𝐛𝐚𝐥𝐥 𝐂𝐨𝐚𝐜𝐡𝐢𝐧𝐠 𝐂𝐚𝐦𝐩 𝟐𝟎𝟐𝟔 🏐💫
04/05/2026

𝐕𝐨𝐥𝐥𝐞𝐲𝐛𝐚𝐥𝐥 𝐂𝐨𝐚𝐜𝐡𝐢𝐧𝐠 𝐂𝐚𝐦𝐩 𝟐𝟎𝟐𝟔 🏐💫

04/05/2026

𝐕𝐨𝐥𝐥𝐞𝐲𝐛𝐚𝐥𝐥 𝐂𝐨𝐚𝐜𝐡𝐢𝐧𝐠 𝐂𝐚𝐦𝐩 𝟐𝟎𝟐𝟔 🏐💫🔥

02/05/2026

🔥😍

Address

Kozhencherry
689641

Website

Alerts

Be the first to know and let us send you an email when Deepa Sports & Arts Club, Kozhencherry East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Deepa Sports & Arts Club, Kozhencherry East:

Share

Category