Maramon Convention

Call Directions Website Contact the organization

Maramon Convention The Offical page of Mar Thoma Evangelistic Association.

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ  മഹായോഗം നടക്കുന്ന മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കര ...
01/12/2025

131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ മഹായോഗം നടക്കുന്ന മണല്‍പ്പരപ്പിലേക്കുള്ള താത്കാലികപാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കുന്നു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ, ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി. പി. അച്ചന്‍കുഞ്ഞ്, റ്റിജു എം. ജോര്‍ജ്, ഇവാ. മാത്യു ജോണ്‍ എം., അനി കോശി ചാക്കോ, ലാലമ്മ മാത്യു, ഇടിക്കുള വര്‍ഗീസ്, റവ. അലക്‌സ്. എ., ഇവാ. സുബി പള്ളിയ്ക്കല്‍, സാം ചെമ്പകത്തില്‍, അഡ്വ. മനോജ് മലയില്‍, സാം ജേക്കബ്, ഡോ. ഷാജി എ. എസ്, ബിനോജ് എസ്., റവ. ജോജി ജേക്കബ്, ഇവാ. ജോര്‍ജ്കുട്ടി എം.സി, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, സമീപ ഇടവകകളിലെ വൈദികര്‍, വിശ്വാസ സമൂഹം എന്നിവർ സമീപം.

14/11/2025

131st Maramon Convention

131-ാം മാരാമണ്‍ കണ്‍വന്‍ഷന്‍2026 ഫെബ്രുവരി 8 മുതല്‍ 15 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.തിരുവല്ല : ചരിത്രപ്രസിദ്ധമായ മാരാമണ്...
31/10/2025

131-ാം മാരാമണ്‍ കണ്‍വന്‍ഷന്‍

2026 ഫെബ്രുവരി 8 മുതല്‍ 15 വരെ : ഒരുക്കങ്ങള്‍ ആരംഭിച്ചു.

തിരുവല്ല : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131 -ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടത്തപ്പെടും. മലങ്കരയുടെ 22-ാമത് മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായുള്ള മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ മിഷനറി പ്രസ്ഥാനമായ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം സംഘടിപ്പിക്കുന്നതിന് മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ കൂടിയ സുവിശേഷപ്രസംഗ സംഘം മാനേജിംഗ് കമ്മറ്റി വിവിധ സബ് കമ്മറ്റികള്‍ക്ക് രൂപം നല്‍കി. സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ജനറല്‍ കൺവീനറായും സംഘം ഭാരവാഹികളായ പ്രൊഫ.ഏബ്രഹാം പി. മാത്യു (ലേഖക സെക്രട്ടറി), റവ. ജിജി വര്‍ഗീസ് (സഞ്ചാര സെക്രട്ടറി), ഡോ. എബി തോമസ് വാരിക്കാട് (ട്രഷറാര്‍) എന്നിവരുടെ നേതൃത്വത്തില്‍ സാം ചെമ്പകത്തില്‍, റ്റിജു എം. ജോര്‍ജ്ജ് (പ്രസ് & മീഡിയ), റവ. റൊണാള്‍ഡ് രാജു, ഇവാ. മാത്യു ജോണ്‍ (പാട്ടുപുസ്തകം), റവ. ജിജി വര്‍ഗീസ്, ഡോ. എബി തോമസ് വാരിക്കാട് (പന്തല്‍ & പാലം നിര്‍മ്മാണം), പി.പി. അച്ചന്‍കുഞ്ഞ്, ഇവാ. മാത്യു ജോണ്‍ (പന്തല്‍ ഓലമേയല്‍), റവ. ബിജു സാം, റവ. ജോജി ജേക്കബ് (ക്രമപരിപാലനം), ഇവാ. എം.സി. ജോര്‍ജ്ജ്കുട്ടി, ഇവാ. സുബി പള്ളിക്കല്‍(ലൈറ്റ് & സൗണ്ട്), റവ. ജോജി തോമസ്, സാം ജേക്കബ് (ഹോസ്പിറ്റാലിറ്റി), ബിനോജ് എസ്., അഡ്വ. മനോജ് മലയില്‍ (റിസപ്ഷന്‍) പി.പി. അച്ചന്‍കുഞ്ഞ്, അഡ്വ. മനോജ് മലയില്‍ (സീറ്റിംഗ് അറേഞ്ച്‌മെന്റ്), ജോണ്‍സണ്‍ ഏബ്രഹാം, റ്റിജു എം. ജോര്‍ജ്ജ് (സ്റ്റാള്‍ ക്രമീകരണം), റവ. അലക്‌സ് എ., ഇവാ. സെല്‍വരാജ് ജെ.ഐ. (പ്രയര്‍ & പ്രിപ്പറേഷന്‍), ലാലമ്മ മാത്യു, ബിനോജ് എസ്. (തല്‍സമയ സംപ്രേഷണം), ഡോ. ഷാജി എ.എസ്., ഗീതാ മാത്യു (പരിസ്ഥിതി), ഡോ. എബി തോമസ് വാരിക്കാട്, റവ. ജിജി വര്‍ഗീസ് (ഫിനാന്‍സ്) റവ. അലക്‌സ് എ., റവ. ബൈജു തോമസ്, (യുവവേദി), റവ. സുനില്‍ എ. ജോണ്‍ (ഇവാഞ്ചലിസ്റ്റ്‌സ് ഷെഡ്), റവ. ജോജി തോമസ്, ജോസി കുര്യന്‍ (മന്ദിരങ്ങള്‍), റവ.സുനില്‍ എ. ജോണ്‍, റവ. കെ.സി. വര്‍ഗീസ്, (സമര്‍പ്പണ ശുശ്രൂഷ), റവ. സുനില്‍ എ. ജോണ്‍, റവ. ജെയിംസ് പി.സി., (പേഴ്‌സണല്‍ ഇവാഞ്ചലിസം), റവ. ഉമ്മന്‍ കെ. ജേക്കബ് (സി.ഡി. പ്രൊഡക്ഷന്‍), റവ. ഡോ. തോമസ് കുര്യന്‍ അഞ്ചേരി, റവ. സുനില്‍ ജോയ് (റീജിയണല്‍ മീറ്റിംഗ്) ഇവാ. സെല്‍വരാജ് ജെ.ഐ., ഡോ. ഷാജി എ.എസ്. (എക്‌സിബിഷന്‍) എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മറ്റികളുടെ ചുമതലയില്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മറ്റിയില്‍ തീരുമാനിച്ചു.
ആഗോളവ്യാപകമായി ഓണ്‍ലൈനിലൂടെയും ഓഫ് ലൈനിലൂടെയും ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ ലോകപ്രസിദ്ധരായ പ്രഭാഷകര്‍ വചന പ്രഘോഷണം നിർവഹിക്കും.

04/02/2025

130th Maramon Convention

130-ാമത് മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള പരിസ്ഥിതി സൗഹൃദ സന്ദേശ യാത്രമാരാമണ്‍ : 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധ...
15/01/2025

130-ാമത് മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള
പരിസ്ഥിതി സൗഹൃദ സന്ദേശ യാത്ര

മാരാമണ്‍ : 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ‘പ്രകൃതിക്ക് കാവലാവുക’ എന്ന സന്ദേശവുമായി പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര പരിസ്ഥിതി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലിശേരി കടവില്‍ മാളികയില്‍ നിന്ന് മാരാമണ്ണിലേക്ക് സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് സംഘടിപ്പിക്കുന്ന യാത്രയില്‍ കടവില്‍ മാളിക മുതല്‍ മാരാമണ്‍ റിട്രീറ്റ് സെന്റര്‍ വരെ വിവിധ സ്ഥലങ്ങളില്‍ 130 ഫലവൃക്ഷതൈകള്‍ നട്ട് പരിസ്ഥിതി സൗഹൃദ സന്ദേശം നല്‍കും. കല്ലിശേരി കടവില്‍ മാളികയില്‍ രാവിലെ 8ന് ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പൊലിത്ത യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉമയാറ്റുകര, ഓതറ എബനേസര്‍, സെന്റ് പോള്‍സ്, സെന്റ് ആന്‍ഡ്രൂസ് ഇടവകകളും ഓതറ എ. എം. എം സ്‌കൂള്‍, നെല്ലിമല ബഥേല്‍, കുമ്പനാട് വലിയ പള്ളി, കൂര്‍ത്തമല, പൂവത്തൂര്‍ സെന്റ് പോള്‍സ്, മാരാമണ്‍, കോഴഞ്ചേരി ഇടവകകളും സന്ദര്‍ശിച്ചു വൈകുന്നേരം 3.30ന് മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ എത്തും. തുടര്‍ന്ന് ചേരുന്ന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ബഹു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ്മ യുവജന സഖ്യം, സഭയുടെ ഇക്കോളജിക്കല്‍ കമ്മീഷന്‍, തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, വിവിധ എക്കോ ക്ലബ്ബുകള്‍ എന്നിവ യാത്രയില്‍ സഹകരിക്കും. പരിസ്ഥിതി ഗാനം, പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ എന്നിവ യാത്രയുടെ ഭാഗമായി ഒരുക്കും. അന്നേ ദിവസം ഉച്ച മുതല്‍ പരിസ്ഥിതി വിഷയം അടിസ്ഥാനമാക്കി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം റിട്രീറ്റ് സെന്ററില്‍ ഒരുക്കും.

15/01/2025

മാരാമണ്‍ കണ്‍വന്‍ഷനായുള്ള ഒരുക്കപ്രാര്‍ത്ഥന

ഫെബ്രുവരി 9 മുതല്‍ 16 വരെ നടക്കുന്ന 130-ാമത് മാരാമണ്‍ കണ്‍വന്‍ഷനായുള്ള ഒരുക്ക പ്രാര്‍ത്ഥന ജനുവരി 12 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ മാര്‍ത്തോമ്മാ സഭയിലെ ഇടവകകളിലുള്ള സംഘടനകളുടെ ചുമതലയില്‍ ആരംഭിച്ചു. ഫെബ്രുവരി 1 -ാം തീയതി മാര്‍ത്തോമ്മാ സഭയിലെ എല്ലാ കുടുംബങ്ങളിലും വൈകിട്ട് 8 മുതല്‍ 8.30 വരെ കുടുംബ പ്രാര്‍ത്ഥന ക്രമീകരിക്കുന്നു. ഫെബ്രുവരി 2-ാം തീയതി വൈകിട്ട് 8 മണിക്ക് ആഗോള പ്രാര്‍ത്ഥനാ സംഗമം സും പ്ലാറ്റ്‌ഫോമില്‍ നടത്തുന്നതാണ്. ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 4.30 മുതല്‍ 6 മണി വരെ ഒരുക്ക പ്രാര്‍ത്ഥന മാരാമണ്‍, ഇടയാറന്മുള, തിരുവല്ല, ചെങ്ങന്നൂര്‍, ഉമയാറ്റുകര, ഇരവിപേരൂര്‍, അയിരൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി എന്നീ സെന്ററുകളുടെ നേതൃത്വത്തില്‍ മണല്‍പ്പുറത്ത് സംഘടിപ്പിക്കുന്നു. കണ്‍വന്‍ഷന്‍ ആഴ്ചയില്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ രാവിലെ 7 മണി മുതല്‍ വൈകിട്ട് 8.30 വരെ മണല്‍പ്പുറത്ത് പ്രത്യേക പ്രാര്‍ത്ഥനാ ക്രമീകരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. റവ. ജോണ്‍ നോക്‌സ് എം.ജെ., റവ. അലക്‌സ് എ. എന്നീവര്‍ കണ്‍വീനര്‍മാരായുള്ള കമ്മറ്റി വിപുലമായ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണെന്ന് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ അറിയിച്ചു.

09/01/2025

*മാരാമണ്‍ കണ്‍വന്‍ഷന്‍ സമര്‍പ്പിതരുടെ റിട്രീറ്റ്*

മാരാമണ്‍ കണ്‍വന്‍ഷനില്‍ പൂര്‍ണ്ണസമയ സുവിശേഷവേലയ്ക്കായി സമര്‍പ്പിച്ചവര്‍ക്കായുള്ള റിട്രീറ്റ് മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 2025 ജനുവരി 11 ശനിയാഴ്ച രാവിലെ 9.30 മുതല്‍ മാരാമണ്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് നടത്തപ്പെടും. സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ ഉദ്ഘാടനം നിര്‍വ്വഹിക്കും. റവ. റെന്‍സി തോമസ് ജോര്‍ജ്ജ് (ഡയറക്ടര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അനിമേഷന്‍ സെന്റര്‍), കൊമ്പാടി ഇ.ജെ. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ റവ. ഡോ. കെ.സി. വര്‍ഗീസ്, ഗോസ്പല്‍ ടീം ഡയറക്ടര്‍ റവ. സുനില്‍ എ. ജോണ്‍, സുവിശേഷ പ്രസംഗസംഘം ലേഖക സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട് എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗോസ്പല്‍ ടീം ഡയറക്ടര്‍ റവ. സുനില്‍ എ. ജോണിനെ (9846989439) അറിയിക്കണം.

Address

Kozhencherry
689549

Alerts

Be the first to know and let us send you an email when Maramon Convention posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Maramon Convention:

Shortcuts

Share