21/03/2020
⛔️വ്യാജ വാർത്തകളെ കരുതിയിരിക്കുക ⛔️
നാളെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനു വൈറസ് പടരുന്നതിനെ ഒരുപാട് തടയാനാവും. അതുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു സന്ദേശമാണ് 14 മണിക്കൂർ പുറത്തിറങ്ങാതെ ഇരുന്നാൽ നിലവിൽ പുറത്തുണ്ടായിരുന്ന വൈറസുകൾ മറ്റൊരു ശരീരം ലഭിക്കാതെ ആയുസ്സ് തീർന്ന് നശിച്ചു പോകും എന്ന്.
വെളുത്തുള്ളി കഴിച്ചാൽ മാറുമെന്ന് മുതൽ സൂര്യ പ്രകാശം തട്ടിയാൽ വരെ വൈറസ് നശിച്ചു പോവുമെന്ന് വരെ യുള്ള whatsapp യൂണിവേഴ്സിറ്റി യുടെ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും ഒടുവിലത്തെ കണ്ടുപിടുത്തമാണ് 14 മണിക്കൂറിൽ വൈറസ് നാടുവിടുമെന്നത്.
സത്യത്തിൽ പുതിയ corona വൈറസിന്റെ ആയുസ്സിനെ പറ്റി ലോകാരോഗ്യ സംഘടനയടക്കം പറയുന്നത് ഇതുവരെ അതിന്റെ ആയുസ്സിനെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല എന്നാണ്, എന്നാൽ ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെആയുസ്സ് ഉണ്ടായേക്കാം. (SARS corona വൈറസുകളുടേത് പ്ലാസ്റ്റിക്, സ്റ്റീൽ തുടങ്ങ പ്രതലങ്ങളിൽ 3 ദിവസങ്ങൾ വരെ ആണ് ആയുസ്സ് )
ഇപ്പോൾ covid19 ന് അങ്ങനെ കൃത്യമയ കണക്ക് ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല, എന്നാൽ ഒരുപക്ഷെ SARS, MERS പോലെ മണിക്കൂറുകൾ മാത്രമല്ല മൂന്നു ദിവസങ്ങൾ വരെ തന്നെ നീണ്ടുനിൽക്കും അങ്ങനെ ആണെങ്കിൽ നാളെ ജനതാ കുർഫ്യൂവിനു ശേഷം വൈറസ് ആയുസ്സ് തീർന്ന് മയ്യത്തായി എന്ന് കരുതി മുൻകരുതലുകളില്ലാതെ പോയാൽ വൈറസ് ഉണ്ടായേക്കാവുന്ന പ്രതലത്തിൽ നിന്ന് പകരാൻ സാധ്യത ഉണ്ട്
ജനതാ കുർഫ്യൂ കൊണ്ടുള്ള നന്മ നമുക്ക് നേടാം. വ്യാജ വാർത്തകളെ പറ്റി ജാഗ്രത പാലിക്കാം.
🙏