CPIM kozhikode NORTH AC

CPIM kozhikode NORTH AC CPIM KOZHIKKODE NORTH AC

വലതുപക്ഷരാഷ്ട്രീയ പാർട്ടികളും വലതുമാധ്യമങ്ങളും നുണപ്രചരണങ്ങളുടെ കെട്ടഴിച്ചുവിടുന്ന കെട്ടകാലത്ത് സ്വയം പ്രതിരോധമാണ് മാർഗ്ഗം..
കോഴിക്കോട് നോർത്ത് ഏരിയയിൽ സിപിഐ എമ്മിന് ജനങ്ങളോട് പറയാനുള്ളതെല്ലാം നെറിയോടെ പറയാൻ,നുണകളെ പ്രതിരോധിക്കാൻ കഴിയൊന്നിരിടം.
മറയില്ലാതെ പറയാനും നുണകളെ പ്രതിരോധിക്കാനും രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങൾ പ്രചരിപ്പിക്കാനും സ്വതന്ത്രമായ ഒരിടം എന്നതാണ് ഈ പേജ് ലക്ഷ്യം വെക്കുന്നത്.

23/08/2026
സതീശന്റെയും കുഞ്ഞാലിക്കുട്ടിയുടെയും യുഡിഎഫ് ഭരണകാലം കേരളത്തിൽ ആർഎസ്എസിന് വെടിമരുന്നുണക്കാനുള്ള കാലമാണെന്ന് സിപിഐ എം സംസ്...
23/08/2026

സതീശന്റെയും കുഞ്ഞാലിക്കുട്ടിയുടെയും യുഡിഎഫ് ഭരണകാലം കേരളത്തിൽ ആർഎസ്എസിന് വെടിമരുന്നുണക്കാനുള്ള കാലമാണെന്ന് സിപിഐ എം സംസ്ഥാനകമ്മറ്റിയംഗം പി ജയരാജൻ പറഞ്ഞു, തണ്ണീർപന്തലിൽ രക്തസാക്ഷികൾവിജുവിജയൻ രക്തസാക്ഷിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജൻ.2031ൽ അധികാരത്തിലെത്താനുള്ള വെടിമരുന്നുകളോരോന്നായി 3 എംഎൽഎമാർ മാത്രമുള്ള കേരളത്തിൽഅവർ നടപ്പാക്കുന്നു. കേരളം ഇതുവരെ അഭിമുഖീകരിക്കാത്ത അപകടകരമായ തലത്തിലേക്കാണ് പോവുന്നത്. കേന്ദ്രത്തിനെതിരെ പരീക്ഷാക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികളെ അപമാനിക്കുകയും വെടിവെച്ചുകൊല്ലണമെന്നും ആഹ്വാനം ചെയ്ത ടിജി മോഹൻദാസ് എന്ന ആർഎസ്സ്എസ്സ് സൈദ്ധാന്തികന് ഹാജരായ ദിവസം തന്നെ ജാമ്യം ലഭിച്ചു. എൽഡിഎഫ് സർക്കാർ പാലത്തായി പെൺകുട്ടിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവിതാന്ത്യം വരെ ശിക്ഷവാങ്ങുക്കൊടുത്തു. സതീശനെ ചെന്ന് കണ്ട ഹിന്ദുഐക്യവേദിയുടെ അഭ്യർത്ഥന പ്രകാരം ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങി. മറുഭാഗത്ത് കേന്ദ്രത്തോടൊപ്പം ചേർന്ന് സിപിഐഎമ്മിനെ ആക്രമിക്കാനാണ് ശ്രമിക്കുന്നത്.സതീശൻ ആർഎസ്എസ്സിന് വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നു. കോഴിക്കോട്ടെ നേതാക്കൻമാർക്ക്‌നേരെ ഇഡി നടത്തിയ കേസ് പാർടി നിയമപരമായി നേരിടും. ഇഡിയോടും ബിജെപിയോടും വലതുപക്ഷ മാധ്യമങ്ങളോടും പറയാനുള്ളത് ഇതിലുമധികം ആക്രമണങ്ങൾ നേരിട്ട പാർടിയാണ് സിപിഐ എം എന്നുമാത്രമാണ്. രാജ്യത്ത് ഇഡി എടുത്ത 5000ലധികം കേസുകളിൽ 0.5 ശതമാനം മാത്രമാണ് ശിക്ഷനിരക്ക് ഉണ്ടായത്. കേരളത്തിൽ ജനവിശ്വാസമാർജ്ജിച്ച് അതിശക്തമായി ഇടതുപക്ഷം തിരിച്ചുവരുമെന്നും ജയരാജൻ പറഞ്ഞു.

സഖാക്കൾ വിജു വിജയൻ രക്തസാക്ഷി ദിനാചരണത്തിന് തുടക്കംതണ്ണീർപന്തൽവേങ്ങേരിയിലെ രക്തസാക്ഷികൾ വിജയന്റെയും വിജയന്റെയും 37ാം രക്...
23/08/2026

സഖാക്കൾ വിജു വിജയൻ രക്തസാക്ഷി ദിനാചരണത്തിന് തുടക്കം

തണ്ണീർപന്തൽ
വേങ്ങേരിയിലെ രക്തസാക്ഷികൾ വിജയന്റെയും വിജയന്റെയും 37ാം രക്തസാക്ഷിദിനാചരണത്തിന് തുടക്കമായി. തണ്ണീർപന്തലിൽ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പാതുയോഗം സംസ്ഥാനകമ്മറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാസെക്രട്ടറി കെ രതീഷ് അധ്യക്ഷനായി.ജില്ലാകമ്മറ്റിയംഗങ്ങളായ ടി വി നിർമ്മലൻ,കെ ടി കുഞ്ഞിക്കണ്ണൻ,മേയർ ഒ സദാശിവൻ, ഏരിയാകമ്മറ്റിയംഗങ്ങളായ കെ കിഷോർ,ഇ പ്രേംകുമാർ,അക്ഷയ് പ്രമോദ്,ലോക്കൽ സെക്രട്ടറി എം ഷാജി എന്നിവർ സംസാരിച്ചു.26 ന് രക്തസാക്ഷി ദിനത്തിൽ വേങ്ങേരിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും രാവിലെ ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും നടക്കും രാവിലെ 9 ന് പൊതുയോഗവും പ്രകടനവും തടക്കും
ചിത്രം
വിജു വിജയൻ ദിനാചരണത്തിന്റെ ഭാഗമായ പൊതുയോഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്ടെ സിപിഐ എം നേതാക്കക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിച്ച് വേട്ടയാടാനനുവദിക്കില്ല... കേന്ദ്രസർക്കാര...
23/08/2026

കോഴിക്കോട്ടെ സിപിഐ എം നേതാക്കക്കളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പുകമറ സൃഷ്ടിച്ച് വേട്ടയാടാനനുവദിക്കില്ല... കേന്ദ്രസർക്കാരിന്റെയും ചില നിക്ഷിപ്ത താൽപര്യക്കാരുടെയും ആസൂത്രിതമായ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.

23/08/2026

മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ ഉള്‍പ്പെടെ സുപ്രധാന ഭാഗങ്ങള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തോട് റെയില്‍വേയും മന്ത്രലയവും സര്‍ക്കാരും കടുത്ത വിവേചനവും അവഗണനയുമാണ് പുലര്‍ത്തുന്നത്. കടുത്ത അനീതിയാണിത്.
പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഇതുവഴി 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തെറ്റായ ഈ നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എംപിമാരും ശക്തമായി ഇടപെടണം. മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനോട് ചേര്‍ക്കുന്നതോടെ പാലക്കാട് ഡിവിഷന് ഫലത്തില്‍ അന്ത്യം കുറിക്കുകയാണ്. ഉള്ളാള്‍ വരെയുള്ള സ്റ്റേഷനുകളാണ് മൈസൂരിലേക്ക് മാറ്റിയത്.
പ്രധാന തുറമുഖ നഗരമായ മംഗലാപുരം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. പനമ്പൂര്‍ ഗുഡ്‌സ് യാര്‍ഡ് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 625 കോടിയുടെ ചരക്കുനീക്കമാണ് നടന്നത്. ഇത് പൂര്‍ണ്ണമായും നഷ്ടമാകും. തിരുവനന്തപുരത്തേക്ക് ഉള്‍പ്പെടെ നിലവില്‍ മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ മൈസൂര്‍ ഡിവിഷന്റെ ഭാഗമാകുന്നതോടെ സ്വന്തമായി ഒരു ട്രെയിന്‍ പോലും ഇല്ലാത്ത ഡിവിഷനായി പാലക്കാട് മാറും.
പാലക്കാട് കഞ്ചിക്കോടിന് അനുവദിച്ച കോച്ച് ഫാക്ടറി നടപ്പാകില്ലെന്ന് ഉറപ്പായതിന് തൊട്ടുപിന്നാലെയാണ് പാലക്കാട് ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കുന്നത്. അതിവേഗ റെയില്‍വേ പാത എന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രം അംഗീകാരം പോലും നല്‍കിയട്ടില്ല. 2006ല്‍ സേലം ഡിവിഷന്‍ ആരംഭിച്ചതോടെ കോയമ്പത്തൂര്‍ അടക്കം വാണിജ്യപ്രധാനമായ നഗരങ്ങള്‍ പാലക്കാടിന് നഷ്ടപ്പെട്ടു. പകുതിയോളം വരുമാനമാണ് അന്ന് നഷ്ടമായത്. ഇപ്പോള്‍ മംഗലാപുരം കൂടി വേര്‍പെടുന്നതോടെ കേരളത്തിന്റെ റെയില്‍വേ വികസനം ഇനി സ്വപ്നമായി അവശേഷിക്കും.
തിരുവനന്തപുരം ഡിവിഷന്‍ മാത്രമാക്കി കേരളത്തെ പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വരുമാനം കുറവാണെന്ന ന്യായത്തില്‍ പുതിയ ട്രെയിനുകളൊന്നും കേരളത്തിന് ലഭിക്കാതാവും. തിരുവനന്തപുരത്തേക്ക് അടക്കം മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ഇനി മൈസൂര്‍ ഡിവിഷന് ആയിരിക്കും. ഇത് കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കും. City & Local Guides
റെയില്‍വേയുടെ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടിക്ക് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. കേന്ദ്ര നടപടി തിരുത്തിക്കാന്‍ മുഴുവന്‍ എംപിമാരേയും കൂട്ടിയോജിപ്പിച്ച് ശക്തമായി ഇടപെടണം.
സ. പിണറായി വിജയന്‍
പ്രതിപക്ഷനേതാവ്

23/08/2026

ജാതിമത ഭേദമെന്യെ മലയാളികളെല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണക്കാലം ഇക്കുറി വിലക്കയറ്റത്തിന്‍റെ ആശങ്കയിലാണ്. സാധാരണ ജനങ്ങളെ സംബന്ധിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ്. ഓണമാകുമ്പോഴേയ്ക്ക് വിലനില
വാരം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടേണ്ടതാണ്. എന്നാല്‍, ആ നിലയില്‍ ഒരു നീക്കവും നടന്നതായി കാണുന്നില്ല.

കഴിഞ്ഞ പത്തുവര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് ഇക്കുറിയുള്ളത്. അരി, പച്ചക്കറി, വെളിച്ചെണ്ണ, പഞ്ചസാര, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് നിത്യേന വില വര്‍ദ്ധിച്ചുവരികയാണ്. അരിക്ക് കിലോവിന് 15 രൂപയിലേറെയാണ് വര്‍ദ്ധന. പച്ചക്കറിക്കും പഴങ്ങള്‍ക്കും ദിനംപ്രതി വിലകുതിച്ചുയരുന്നു. ഓണത്തിന് ഏറ്റവുമധികം ഉപയോഗിക്കുന്ന ഏത്തന്‍, പൂവന്‍ തുടങ്ങിയ പഴങ്ങള്‍ക്ക് വില 100 - 150 കടക്കുന്ന സ്ഥിതിയാണ്.

വിപണി ഇടപെടലിന് എല്‍ഡിഎഫ് സര്‍ക്കാരിന് പ്രത്യേക സംവിധാനങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു. 2016 മുതല്‍ 13 നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ വില്‍പ്പനശാലകളില്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. പത്താംവര്‍ഷം അവസാനമാണ് സബ്സിഡി നിരക്കില്‍ നാമമാത്രമായ വര്‍ദ്ധന വരുത്തിയത്. അരിയും പലവ്യഞ്ജനങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് നേരിട്ട് സംഭരിച്ചാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിയത്.

ഭരണമാറ്റത്തെ തുടര്‍ന്ന് സപ്ലൈകോ, റേഷന്‍കട എന്നിവ വഴിയുള്ള വിപണി ഇടപെടല്‍ താളം തെറ്റിയിയിരിക്കുന്നു. റേഷന്‍ കടകള്‍ വഴി മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന സ്പെഷ്യല്‍ അരിയുടെ വില 10.90 രൂപയില്‍ നിന്ന് 26 രൂപയായി വര്‍ദ്ധിപ്പിച്ചു. അളവും വെട്ടിക്കുറച്ചു. മാത്രമല്ല വളരെ ഗുണനിലവാരം കുറഞ്ഞ അരിയാണ് നല്‍കിവരുന്നത് എന്ന ആരോപണം വ്യാപകമാണ്. ഇതോടെ പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ദ്ധിച്ചു.

ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറി സംഭരിച്ച് വിതരണം ചെയ്യുന്നത് നിലച്ചതോടെ വില പിടിച്ചുനിര്‍ത്താന്‍ സംവിധാനം ഒന്നുമില്ലാതായി. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും നല്‍കിവന്നിരുന്ന സൗജന്യ ഓണക്കിറ്റ് വിതരണം പലയിടത്തും താളം തെറ്റി. ആറുലക്ഷത്തിലേറെ കിറ്റുകള്‍ വിതരണം ചെയ്തിരുന്ന സ്ഥാനത്ത് അര
ലക്ഷത്തില്‍പരം മാത്രമാണ് ഇതുവരെ നല്‍കിയത്. ഇത്തവണ ഇത് ഗണ്യമായി കുറയ്ക്കുവാന്‍ രഹസ്യ നീക്കം നടക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം വരെ ഓണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കിയത് ഗുണഭോക്താക്കളുടെ അനുഭവത്തിലുണ്ട്.
ഓണം പടിവാതിലില്‍ എത്തിയ ഈ വേളയിലെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

23/08/2026

Address

M Dasan Mandiram, Westhill
Kozhikode (Calicut)

Telephone

+919446305625

Website

Alerts

Be the first to know and let us send you an email when CPIM kozhikode NORTH AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM kozhikode NORTH AC:

Shortcuts

Share