03/08/2026
കാലവർഷം കനത്തു; മാവൂരിൽ പ്രളയബാധിത പ്രദേശങ്ങളിൽ എം.എൽ.എയുടെയും ജനപ്രതിനിധികളുടെയും സന്ദർശനം
പ്രതിരോധ പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും പൂർണമെന്ന് ഗ്രാമപഞ്ചായത്ത്
മാവൂർ: കാലവർഷം കനത്തതോടെ വെള്ളപ്പൊക്ക ഭീഷണിയിലായ മാവൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്ററുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുന്നിറത്ത് ടീച്ചറും മറ്റു പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും എം.എൽ.എയ്‌ക്കൊപ്പം വെള്ളം കയറിയ പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി.
കോഴിക്കോട് ജില്ലയിൽ തന്നെ കാലവർഷത്തിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിക്കുന്ന പഞ്ചായത്തുകളിലൊന്നാണ് മാവൂർ. എന്നാൽ മുൻവർഷങ്ങളിലേതുപോലെ കൃത്യവും ആസൂത്രിതവുമായ ഇടപെടലുകളിലൂടെ നിലവിലെ പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ പഞ്ചായത്ത് ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ സേന, ഫയർഫോഴ്സ്, പോലീസ്, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഏകോപിപ്പിച്ച് പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടപ്പിലാക്കിവരുന്നത്.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവർക്കും ദുരിതബാധിതർക്കും സുരക്ഷിതരായിരിക്കാൻ ആവശ്യമായ എല്ലാ അടിയന്തര നടപടികളും സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശത്ത് ഗ്രാമപഞ്ചായത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഈ പ്രതിസന്ധിയെയും മാവൂർ ഒറ്റക്കെട്ടായി അതിജീവിക്കുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.
✳✳✳✳✳✳✳✳✳✳
👇👇Follow Us On. 👇👇
WhatsApp https://chat.whatsapp.com/BQ8ngikC3Kl0nEihcGdkpm
Facebook https://www.facebook.com/MavoorGramaPanchayath