Dalit Voice of Kerala

Dalit Voice of Kerala ദളിത് സമൂഹത്തിന്റെ അവകാശങ്ങൾ, പോരാട്ടങ്ങൾ, ചരിത്രം, രാഷ്ട്രീയം, യുവജന ചിന്തകൾ — എല്ലാം ഒരേ വേദിയിൽ.

23/06/2026
05/06/2026

"Inspired by Nature. For Climate. For Our Future."✨

31/05/2026

പട്ടികവർഗ്ഗ വികസന വകുപ്പും,പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ 'സംസ്ഥാനതല MRS പ്രവേശനോത്സവം 2026' ജൂൺ 1-ന് കട്ടേല ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ്-ൽ വെച്ച് നടക്കുന്നു.
"പാഠം 1 പുതുയുഗ വിദ്യാലയം" എന്ന സന്ദേശവുമായി പുതിയ അധ്യയന വർഷത്തിലേക്ക് ആവേശത്തോടെ കടക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്നേഹം നിറഞ്ഞ ആശംസകൾ!

26/05/2026

കേരളത്തിലെ പട്ടികജാതി-ഈഴവ വിഭാഗങ്ങളിൽപ്പെട്ട പിന്നോക്ക സമുദായ അംഗങ്ങൾ ആണ് ദശാബ്ദങ്ങളോളം ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അടിത്തറയായി നിലകൊണ്ടത്. ജാഥയിൽ മുന്നിൽ നിന്നത് ഇവർ, തല്ല് വാങ്ങിയത് ഇവർ, പോലീസ് കേസുകൾ ചുമന്നത് ഇവർ, രാത്രിയോളം പോസ്റ്റർ ഒട്ടിച്ചതും തോരണം കെട്ടിയതും ഇവർ തന്നെയാണ്. എന്നാൽ കോളേജ് കഴിഞ്ഞപ്പോൾ അവരുടെ കൈയിൽ ബാക്കിയാകുന്നത് പലപ്പോഴും കേസുകളും നശിച്ച കരിയറുകളും മാത്രം.

ജാഥയിൽ മൈക്ക് പിടിച്ച് മുന്നിൽ നടന്ന ചിലർ പിന്നീട് പാർട്ടിയിലെ ഉന്നത പദവികളിലും, കോർപ്പറേഷൻ-ബ്ലോക്ക്-ജില്ലാ നേതൃത്വങ്ങളിലും, MLA-യും MP-യും ആയി ഉയർന്നു. തലച്ചോറ് പണയം വെക്കാതെ ജീവിതം നോക്കിയവർ മറ്റു ജോലികൾ തേടി പിരിഞ്ഞു. കേസുകളുടെ കറ പിടിച്ച ചിലർക്ക് സാധാരണ ജോലി പോലും കിട്ടാതെ ജീവിതം അലഞ്ഞുതിരിയേണ്ടി വന്നു.

ഇതിലൊരു വേറിട്ട ഉപവിഭാഗവും ഉണ്ടായിരുന്നു — പിന്നോക്ക സമുദായങ്ങളിൽപ്പെട്ടെങ്കിലും “നേതാക്കളുടെ വിശ്വസ്തർ” എന്ന് കരുതപ്പെട്ടവർ. അവർ അധികാരത്തിലിരിക്കുന്ന സമയത്ത് നേതാക്കളുടെ കാലുപിടിച്ച് എന്തെങ്കിലും സർക്കാർ-അർധസർക്കാർ ജോലികളിൽ കയറി. പക്ഷേ ജോലി കിട്ടിയ ശേഷവും അവരുടെ പ്രധാന ദൗത്യം സ്വന്തം സമുദായത്തിൽ നിന്ന് വീണ്ടും പ്രസ്ഥാനത്തിനായി ആളെ സംഘടിപ്പിക്കുകയായിരുന്നു.

ഇങ്ങനെ ജീവിതം മുഴുവൻ പാർട്ടിക്ക് കൊടുത്തു നിൽക്കുമ്പോഴും തങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെട്ടുവെന്ന് പോലും മനസിലാക്കാതെ ജീവിച്ച വലിയൊരു വിഭാഗം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി സ്വന്തം വോട്ട് ബാങ്ക് എന്ന “ഫിക്സഡ് ഡെപ്പോസിറ്റ്” പിൻവലിച്ചു. അതാണ് ഇടതുപക്ഷത്തിന്റെ വൻ തോൽവിയുടെ യഥാർത്ഥ അടിത്തറ.

പണ്ടത്തെ പോലെ ഇനി കാര്യങ്ങൾ എളുപ്പമല്ല. കമ്മ്യൂണിക്കേഷൻ പരിമിതമായിരുന്ന കാലത്ത് എന്ത് നുണ പറഞ്ഞാലും ആളുകൾ വിശ്വസിക്കുമായിരുന്നു. പോസ്റ്റർ ഒട്ടിച്ച തലമുറയെ വീണ്ടും മുദ്രാവാക്യങ്ങളിലൂടെ, വൈകാരിക പ്രസംഗങ്ങളിലൂടെ കബളിപ്പിക്കാൻ എളുപ്പമായിരുന്നു. പക്ഷേ ഇന്ന് നിർമിതബുദ്ധിയും സോഷ്യൽ മീഡിയയും വിവരപ്രവാഹവും ഉള്ള കാലമാണ്. ഇപ്പോഴത്തെ രണ്ടാമത്തെയും മൂന്നാമത്തെയും തലമുറ ചോദ്യം ചെയ്യും, ക്രോസ് ചെക്ക് ചെയ്യും, ചരിത്രം തിരഞ്ഞ് നോക്കും. അതുകൊണ്ടുതന്നെ പഴയ പോലെ വികാരമുണർത്തി ആളെക്കൂട്ടാനും, ഒരിക്കൽ തകർന്ന വിശ്വാസം തിരികെ പിടിക്കാനും ഇനി അത്ര എളുപ്പമല്ല

അതിന്റെ ഏറ്റവും വലിയ ഇപ്പോഴത്തെ ഉദാഹരണം കിഴക്കമ്പലത്തെ മലയിടംതുരുത്ത് പട്ടികജാതി കോളനിയിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ നടക്കുന്ന സമരമാണ്. കഴിഞ്ഞ പത്ത് വർഷം അധികാരത്തിൽ ഇരുന്നപ്പോൾ ഈ ജനങ്ങളുടെ ദുർവിധിയിലേക്ക് ഒന്ന് തിരിഞ്ഞു പോലും നോക്കാത്തവർ, ഇന്ന് സമര നായകരായി അഭിനയിക്കുന്നു. അധികാരത്തിൽ ഇരുന്നപ്പോൾ പ്രശ്നം പരിഹരിക്കാൻ ഒന്നും ചെയ്യാതെ ഇരുന്നവർ, അധികാരം നഷ്ടപ്പെട്ടതോടെ ദളിതരുടെ വേദനയെ ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കി സതീശൻ സർക്കാരിനെ അടിക്കാൻ ഉപയോഗിക്കുന്നു. ഇപ്പോഴത്തേ തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത തലമുറയെ ഇതു പറഞ്ഞു മനസിലാക്കാൻ പാടുപെടും. പ്രത്യേകിച്ച് വിവരശേഖരണം എളുപ്പമായ ഈ കാലഘട്ടത്തിൽ

കേരളത്തിലെ പട്ടികജാതി- വർഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അക്ഷരാർത്ഥത്തിൽ ഒരു ‘ഫിനിഷിങ് സ്കൂൾ’ ആയി മാ...
25/05/2026

കേരളത്തിലെ പട്ടികജാതി- വർഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അക്ഷരാർത്ഥത്തിൽ ഒരു ‘ഫിനിഷിങ് സ്കൂൾ’ ആയി മാറിയ കോഴിക്കോടുള്ള ‘ക്രെസ്റ്റ്’എന്ന സ്ഥാപനം വളരെ വലിയ സംഭാവന ആണ് കേരള പട്ടികജാതി വർഗ സമൂഹത്തിനു നൽകിയിട്ടുള്ളത്, കഴിഞ്ഞ സർക്കാരിന്റെ തെറ്റായ sc/st ഫണ്ട് വിനിയോഗം ‘ക്രെസ്റ്റിന്റെ' പ്രവർത്തനങ്ങൾ അവതാളത്തിൽ ആക്കിയതായി അറിയുവാൻ സാധിക്കുന്നതിനാൽ കേരളത്തിലെ വകുപ്പ് മന്ത്രി ശ്രീമതി. തുളസി ടീച്ചർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു. ക്രെസ്റ്റിന്റെ ഗവേർണിംഗ് കൗൺസിലിന്റെ അധ്യക്ഷ എന്ന നിലയിൽ വകുപ്പ് മന്ത്രിയുടെ ഇടപെടൽ ഈ വിഷയത്തിൽ വളരെ അനിവാര്യം ആണ്. ക്രെസ്റ്റ് നിലനിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ്, അതോടൊപ്പം ക്രെസ്റ്റ് എന്ന സ്ഥാപനത്തിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്ന പൂർവവിദ്യാർത്ഥികളുടെ സഹായം കൂടി തേടുന്നത് എന്തുകൊണ്ടും നന്നായിരിക്കും. സത്യത്തിൽ വകുപ്പ് മന്ത്രി ഒരു ഇനിഷ്യറ്റീവ് എടുത്താൽ കേരളത്തിൽ അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ ക്രെസ്റ്റിലൂടെ നമുക്ക് സാധിക്കും. ക്രെസ്റ്റിന്റെ പൂർവവിദ്യാർഥി സംഘടനയുടെ അധ്യക്ഷൻ ശ്രീ. ശ്യാം കുമാറും Syamkumar Sasiഇപ്പോൾ ക്രെസ്റ്റിന്റെ ഡയറക്ടർ ശ്രീ. വിനോദ് കൃഷ്ണനും Vinod Krishnan ആണെന്നാണ് മനസിലാക്കുന്നത്. Scheduled Caste Development Department, Kerala - SCDD Scheduled Tribes Development Department - STDD CREST Calicut

ToSmt. K. A. Thulasi Thulasi TeacherMinister for Scheduled Castes, Scheduled Tribes and Backward Classes WelfareGovernme...
24/05/2026

To

Smt. K. A. Thulasi Thulasi Teacher
Minister for Scheduled Castes, Scheduled Tribes and Backward Classes Welfare
Government of Kerala

Subject: Request for Inquiry into Videsha Padana Sahayam beneficiary records and fund disbursement (2017–2022)

Respected Madam,

I respectfully submit this representation requesting a detailed inquiry into the implementation of the Videsha Padana Sahayam overseas scholarship scheme during the period 2017–2022, prior to the present Unnathi-related administration/process changes.

During my review of the publicly available beneficiary details and related records, I noticed that several beneficiary entries appear incomplete and lacking sufficient verification details.

As the scheme reportedly involved substantial public expenditure, including scholarship assistance reportedly extending up to approximately ₹25 lakh per beneficiary in some cases, there is a serious need to ensure that all disbursements were made to genuine and eligible beneficiaries in accordance with the scheme guidelines.

In the interest of transparency and protection of SC/ST welfare funds, I humbly request that the Government may kindly order a detailed enquiry/audit into:

Beneficiary verification from 2017–2022,
Authenticity of beneficiary records,
Completeness of beneficiary database,
University admission verification,
Course completion verification,
Fund disbursement records,
Any irregularitie UI s, duplicate entries, or ineligible beneficiary approvals,
Audit and accountability mechanisms followed during the said period.

I further request that the inquiry may specifically examine whether all sanctioned amounts were properly utilised for the intended educational purposes and whether all beneficiaries satisfied the prescribed eligibility conditions.

Since these funds are intended for the educational advancement of Scheduled Caste students, ensuring transparency and accountability in implementation is of utmost public importance.

I request your kind intervention and necessary action in this matter.

Yours faithfully,
###############

Address

Kozhikode
673004

Website

Alerts

Be the first to know and let us send you an email when Dalit Voice of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category