Kozhikode City Traffic Police

Kozhikode City Traffic Police City traffic Police is Responsible for the Enforcement of traffic rules, Investigation of traffic accidents and other traffic offences

17/12/2024
2024  നവംബർ 19 മുതൽ 23 വരെ ജില്ലയിലെ  വിവിധ വേദികളിലായി നടക്കുന്ന കോഴിക്കോട്  റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ 20 വേദ...
20/11/2024

2024 നവംബർ 19 മുതൽ 23 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ 20 വേദികളിലേക്കും ഫുഡ് കോർട്ടിലേക്കും വളരെ എളുപ്പത്തിൽ ജില്ലയുടെ വിവിധ ഭാഗത്ത് നിന്നും എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് വഴി തെറ്റാതെ എത്തിച്ചേരാൻ വേണ്ടി കോഴിക്കോട് സിറ്റി സൈബർ സെല്ലും, സിറ്റി ട്രാഫിക് പോലീസും സംയുക്തമായി നിർമ്മിച്ച QR code സംവിധാനം നിലവിൽ വന്നു. നമ്മുടെ സംസ്ഥാനത് തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു റവന്യു സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ കേരള പോലീസിൻ്റെ QR code സംവിധാനം നിലവിൽ വരുന്നത്.

പ്രസ്തുത QR code നിങ്ങളുടെ സ്മാർട് ഫോണിൽ സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ ദൃശ്യമാകും. നിങ്ങൾക്ക് പോവേണ്ട വേദി ഏത് നമ്പർ / സ്കൂൾ ഏതാണോ ആ പേരിനു നേരെ ടച്ച്/ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപ്പൺ ആവുകയും അതിൽ നമ്മുടെ വേദി എവിടെയാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു. ലൈവ് മാപ് ആയതുകൊണ്ട് നമ്മൾ നിൽകുന്ന സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് വേദി ഉള്ളത് എന്നും നമുക്ക് ഏത് വഴി ട്രാഫിക് തടസ്സമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചു തരികയും ചെയ്യുന്നു.

കോഴിക്കോട് സിറ്റി പോലീസിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ Kozhikode city police, Kozhikode city traffic police. എന്നീ ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് പേജുകളിലും, ബസ്സ് സ്റ്റാൻഡ്, പോലീസ് വാഹനങ്ങൾ, സിറ്റിയിൽ സർവീസ് നടത്തുന്ന ഓട്ടോ, ടാക്സികൾ , എന്നിവയിലും കൂടാതെ മത്സരങ്ങൾ നടക്കുന്ന എല്ലാ വേദികൾക്ക് സമീപവും ഈ QR code പ്രദർശിപ്പിക്കുന്നതാണ്.

Address

City Traffic Enforcement Unit
Kozhikode
673001

Telephone

+914952721017

Website

Alerts

Be the first to know and let us send you an email when Kozhikode City Traffic Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kozhikode City Traffic Police:

Share