Health Care Foundation Disaster Management Team Kerala

Health Care Foundation Disaster Management Team Kerala Leading Disaster Management Wing in Kozhikode, Kerala & Adventure Academy.

കൊടുവള്ളി മാനിപുരം കരീറ്റിപ്പറമ്പ് ഇരുമ്പോത്ത് കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയ...
28/08/2026

കൊടുവള്ളി മാനിപുരം കരീറ്റിപ്പറമ്പ് ഇരുമ്പോത്ത് കടവിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ് ഷഹിൻ (15) ആണ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്.

വിവരമറിഞ്ഞ് മുക്കത്തു നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പ്രാദേശിക സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

26/08/2026

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മലയാളികളെയും കാണാതായതോടെ മുന്നറിയിപ്പുമായി മുഖ്യമന്ത്രിയുടെ ഓഫീസ്‌. നേപ്പാളിലെ സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീഷിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഓഫീസ്‌ അറിയിച്ചു. വിനോദ സഞ്ചാരത്തിനു പോയ നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് പറ്റുന്നില്ലെങ്കിൽ ആ വിവരം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.

മലയാളികളെ സംബന്ധിച്ച വിവരങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി ശേഖരിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കാണാതായെന്ന് സംശയിക്കുന്നവരുടെ വിവരങ്ങള്‍ 1070ല്‍ അറിയിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. പേര്, യാത്ര ചെയ്ത തീയതി, പ്രളയ ബാധിത പ്രദേശത്തെത്തിയ തീയതി, അവസാനം ബന്ധപ്പെടാന്‍ സാധിച്ച തീയതി, മൊബൈല്‍ നമ്പര്‍ , യാത്രാ ഏജന്‍സിയുടെ പേര് – വിവരങ്ങൾ, എന്നിവ അറിയിക്കണമെന്നാണ് നിർദേശം. ലഭിക്കുന്ന വിവരങ്ങള്‍ നേപ്പാള്‍ സര്‍ക്കാരിന് കൈമാറുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മിന്നല്‍ പ്രളയത്തില്‍ മലയാളികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡല്‍ഹി എന്‍ ആര്‍ കെ ഡെവലപ്‌മെന്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സേവനങ്ങള്‍ക്കായി നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററില്‍ ഈ നമ്പറില്‍ 18004253939 ബന്ധപ്പെടാം. ഇന്ത്യയില്‍ നിന്ന് ടോള്‍ഫ്രീ നമ്പറിലും +91 8802012345 ബന്ധപ്പെടാം

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന പ്രാഥമിക വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രളയത്തിൽ മരണസംഖ്യ 22 ആയി ഉയർന്നു. നൂറിലേറെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിനോദ സഞ്ചാരികളെ കാണാനില്ല. ഇതുവരെ 17 മരണം സ്ഥിരീകരിച്ചതായാണ് നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 26 നേപ്പാള്‍ പൊലീസ് ഉദ്യോഗസ്ഥരെയും കാണാതായതായി.

ടിബറ്റിലെ ഭോട്ടെ കോശി നദിയിലാണ് ശക്തമായ മിന്നല്‍പ്രളയമുണ്ടായത്. നദിക്ക് സമീപം നിരവധി ഗ്രാമങ്ങള്‍ ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയത്തില്‍ വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ടിബറ്റ് ഭാഗത്തുനിന്ന് ഭോട്ടെ കോശി നദിയിലേക്ക് വലിയ അളവില്‍ വെള്ളമെത്തി. ഇതുവരെ 50 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 14 ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചു. കാണാതായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് ബാലേന്ദ്ര ഷാ അറിയിച്ചു. തെരച്ചിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

കുന്നമംഗലം ഭാഗത്തു പൂനൂർ പുഴയിൽ കാണാതായ വായോധികക്ക് വേണ്ടി  റെസ്ക്യൂ പ്രവർത്തനത്തിൽ പങ്കടുത്ത HCF ഡിസാസ്റ്റർ മാനേജ്മെന്റ...
16/08/2026

കുന്നമംഗലം ഭാഗത്തു പൂനൂർ പുഴയിൽ കാണാതായ വായോധികക്ക് വേണ്ടി റെസ്ക്യൂ പ്രവർത്തനത്തിൽ പങ്കടുത്ത HCF ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗങ്ങൾ.

4 ദിവസത്തെ തിരച്ചിലിനൊടുവിൽ 16-08-26 ന് ഉച്ചയോടെ വയോധികയുടെ മൃതദേഹം കണ്ടെത്തി.

06/08/2026

#കക്കയം #ഡാമിന്റെ #ഷട്ടറുകള്‍ #അടച്ചു

കനത്ത മഴയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി തുറന്നിരുന്ന കക്കയം ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച (ഓഗസ്റ്റ് 6) വൈകീട്ട് 3.40ന് പൂര്‍ണമായി അടച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് രണ്ട് മുതല്‍ ഡാമില്‍നിന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിട്ടിരുന്നു. മഴയുടെ ശക്തി കുറഞ്ഞതും ജലനിരപ്പ് നിയന്ത്രണവിധേയമായതും പരിഗണിച്ചാണ് ഷട്ടറുകള്‍ പൂര്‍ണമായി അടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ഷട്ടറുകള്‍ അടച്ചതോടെ കുറ്റ്യാടി പുഴയോരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അഭ്യര്‍ഥിച്ചു.

02/08/2026

കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ 2026 ആഗസ്ത് 2 ഞായറാഴ്ച രാത്രി 7:45 ഓടെ ഷട്ടറുകൾ തുറക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിക്കുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.

01/08/2026

താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക.

ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

വൈത്തിരി, ലക്കിടി മേഖലകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിതീവ്ര മഴ രേഖപ്പെടുത്തിയ സാഹചര്യത്തിൽ, വയനാട് ജില്ലയിൽ നിന്നു കോഴിക്കോട്ടേക്കും കോഴിക്കോട് ജില്ലയിൽ നിന്നു വയനാട്ടിലേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണം.

താമരശ്ശേരി ചുരത്തിലൂടെ അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും അനുമതി. ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

-ജില്ലാ കളക്ടർ, വയനാട്

01/08/2026

🚨 അടിയന്തര ജാഗ്രതാ നിർദ്ദേശം: കനത്ത മഴ മുന്നറിയിപ്പ് 🚨

​🚫 മലയോര യാത്രകൾ ഒഴിവാക്കുക: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. രാത്രിയാത്രകൾ കർശനമായി ഒഴിവാക്കുക.

​🌊 ജലാശയങ്ങളിൽ ഇറങ്ങരുത്: നദികൾ, തോടുകൾ, അരുവികൾ എന്നിവയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങൾക്ക് സമീപത്തേക്ക് പോകരുത്.

​🏖️ തീരദേശവാസികൾ ശ്രദ്ധിക്കുക: കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കുക. അധികൃതർ നിർദ്ദേശിച്ചാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.

​⚡ വൈദ്യുതി സുരക്ഷ: പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ തൊടരുത്. അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബി അധികൃതരെ വിവരം അറിയിക്കുക.

​🏠 അനാവശ്യ യാത്രകൾ വേണ്ട: അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പുറത്തിറങ്ങാതിരിക്കുക. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക നിർദ്ദേശങ്ങൾ നിരന്തരം ശ്രദ്ധിക്കുക.

​സുരക്ഷയാണ് പ്രധാനം | ജാഗ്രത പാലിക്കുക

Be carefull
01/08/2026

Be carefull

01/08/2026

പുഴ, തോട് എന്നിവക്കരികിൽ ഉള്ളവർ സൂക്ഷിക്കണേ... നല്ല മഴയാണ്..

പലയിടങ്ങളിലും വെള്ളം കയറിതുടങ്ങി.

01-08-2026
8:10am

 #ജൂലൈ 30 വയനാട് ചൂരൽമല ദുരന്തത്തിന് രണ്ട് ആണ്ട്....
30/07/2026

#ജൂലൈ 30 വയനാട് ചൂരൽമല ദുരന്തത്തിന് രണ്ട് ആണ്ട്....

Address

POONOOR, UNNIKULAM (PO)
Kozhikode

Alerts

Be the first to know and let us send you an email when Health Care Foundation Disaster Management Team Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Health Care Foundation Disaster Management Team Kerala:

Shortcuts

Share