Payyoli

Payyoli Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Payyoli, Kozhikode.

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റ്-പോൾ പ്രാഥമിക രാഷ്ട്രീയ വിലയിരുത്തൽSeat Projection • UDF: 91 – 102 seats(41.5% – 45%...
09/04/2026

കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റ്-പോൾ പ്രാഥമിക രാഷ്ട്രീയ വിലയിരുത്തൽ

Seat Projection
• UDF: 91 – 102 seats
(41.5% – 45% vote share)
• LDF: 38 – 48 seats
(36.5% – 39.5% vote share)
• NDA: 1 – 3 seats
(14% – 17% vote share)

പ്രധാന രാഷ്ട്രീയ നിരീക്ഷണങ്ങൾ

1) 2001ന് ശേഷം ഇടതുപക്ഷത്തേക്ക് വന്നിരുന്ന ന്യൂനപക്ഷ വോട്ടിന്റെ വലിയ തിരിച്ചുപോക്ക്

രണ്ടായിരത്തി ഒന്നിന് ശേഷം വിവിധ ഘട്ടങ്ങളിലായി ഇടതുപക്ഷത്തോട് അടുപ്പം പുലർത്തിയിരുന്ന ന്യൂനപക്ഷ വോട്ടിന്റെ ഒരു വലിയ വിഭാഗം ഈ തിരഞ്ഞെടുപ്പിൽ പൂർണമായും റിവേഴ്‌സ് സ്വീപ് ചെയ്തതായി കാണുന്നു.

ഇത് സാധാരണ anti-incumbency shift മാത്രമല്ല;
വിശ്വാസത്തിന്റെ രാഷ്ട്രീയ പുനഃക്രമീകരണം എന്ന നിലയിലാണ് ഇത് വായിക്കപ്പെടേണ്ടത്.

2) “സ്വജനപക്ഷ പാതം” എന്ന ധാരണ ഇടത് വോട്ടുബേസിൽ തന്നെ ക്ഷീണം സൃഷ്ടിച്ചു

സർക്കാരിനെയും അധികാരകേന്ദ്രങ്ങളെയും ചുറ്റിപ്പറ്റി രൂപപ്പെട്ട സ്വജനപക്ഷത്വം / അടുപ്പക്കാർക്ക് മുൻഗണന എന്ന പൊതുബോധം,
സാധാരണ പ്രതിപക്ഷ വോട്ടർമാരെ മാത്രമല്ല,
ഇടത് അടിസ്ഥാന-അനുഭാവ വോട്ടർമാരെയും ഒരുപോലെ നിരാശപ്പെടുത്തി.

ഇത് cadre confidence erosion എന്ന രീതിയിൽ പല മണ്ഡലങ്ങളിലും പ്രകടമായി.

3) രാഷ്ട്രീയ നിലപാടിലെ തുടർച്ചയായ അസ്ഥിരത ബോധമുള്ള ഇടത് വോട്ടറെ അകറ്റി

ഇടതുപക്ഷത്തിന്റെ പരമ്പരാഗത ബലമായിരുന്നത്
രാഷ്ട്രീയ വ്യക്തത, ആശയപരമായ നിലപാട്, സ്ഥിരത എന്നിവയായിരുന്നു.

എന്നാൽ സമീപകാലത്ത് പല വിഷയങ്ങളിലും കണ്ട
• പരസ്പരവിരുദ്ധമായ സന്ദേശങ്ങൾ
• tactical ambiguity
• issue-based inconsistency

ഇവയെല്ലാം ചേർന്ന്
രാഷ്ട്രീയ ബോധമുള്ള ഇടത് മനസ്സുകളെ ആഴത്തിൽ നിരാശപ്പെടുത്തിയിട്ടുണ്ട്.

അത് നേരിട്ട് എല്ലായിടത്തും NDA-യിലേക്ക് പോയില്ലെങ്കിലും,
LDF-ന്റെ moral vote energy കുറയാൻ കാരണമായി.

4) മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ അപൂർവ്വമായ ഇടിവ്

ഇതുവരെ പല തിരഞ്ഞെടുപ്പുകളിലും LDF-ന്റെ പ്രധാന strength ആയിരുന്നത്
മുഖ്യമന്ത്രിയുടെ വ്യക്തിഗത acceptabilityയും leadership stabilityയും ആയിരുന്നു.

എന്നാൽ ഈ തവണ
മുഖ്യമന്ത്രിയുടെ വ്യക്തിഗത ഗ്രാഫിൽ മുൻകാലങ്ങളുമായി താരതമ്യം ചെയ്യാനാകാത്ത തരത്തിലുള്ള കുറവ് ദൃശ്യമാണ്.

ഇത് മൂന്ന് തലങ്ങളിൽ പ്രതിഫലിച്ചു:
• neutral voters ഇടയിൽ appeal കുറവ്
• minority & urban middle class വിഭാഗങ്ങളിൽ trust erosion
• core supporters ഇടയിൽ പോലും emotional disconnect

ഈ തിരഞ്ഞെടുപ്പ് LDF-യ്ക്ക് വെറും seat loss election മാത്രമായിരിക്കില്ല,
മറിച്ച് ഒരു social coalition breakdown election ആകാനുള്ള സാധ്യതയാണ് കൂടുതൽ.

UDF-ന്റെ നേട്ടം ഒറ്റയ്ക്ക് അവരുടെ വളർച്ച കൊണ്ട് മാത്രമല്ല,
LDF-ന്റെ പരമ്പരാഗത സാമൂഹിക-രാഷ്ട്രീയ കൂട്ടുകെട്ടിൽ വന്ന പിളർച്ചകളുടെ സംയുക്ത ഫലവും കൂടിയാണ്.

ഇത് വെറും anti-incumbency അല്ല;
ഇടതുപക്ഷത്തിന്റെ സാമൂഹിക വിശ്വാസവലയത്തിൽ സംഭവിച്ച ഗൗരവമായ പൊളിച്ചെഴുത്താണ്.

(വിവരങ്ങൾക്ക് കടപ്പാട്: റാഷിദ് സി പി, ഇലക്ഷൻ അനലിസ്റ്റ്)

ചികിത്സ ഇനി ഭാരമാകില്ല; ജനകീയ ഫാർമസി ഒപ്പമുണ്ട്.. 🤝ചികിത്സാ ചെലവുകൾ നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നുണ്ടോ? സാധാരണക്...
18/01/2026

ചികിത്സ ഇനി ഭാരമാകില്ല; ജനകീയ ഫാർമസി ഒപ്പമുണ്ട്.. 🤝

ചികിത്സാ ചെലവുകൾ നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നുണ്ടോ? സാധാരണക്കാർക്ക് ഒരു തണലായി, ആശ്വാസമായി പയ്യോളിയിൽ വരുന്നു 'ജനകീയ ഫാർമസി'. 🏥

ഗുണനിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾക്ക് 15% മുതൽ 65% വരെ വൻ വിലക്കുറവ്! 💊✨

നമ്മുടെ ലക്ഷ്യം: "ആരോഗ്യത്തിന് ഒരു ജനകീയ സുരക്ഷ" ❤️

📍 ലൊക്കേഷൻ:
ട്രഷറി ബിൽഡിംഗ്, പേരാമ്പ്ര റോഡ്, പയ്യോളി.

📞 വിവരങ്ങൾക്ക് വിളിക്കൂ:
907244 53 53

ജനകീയ ഫാർമസി - Affordable Healthcare for Everyone 🌿

മയക്കുമരുന്നിനെതിരെ പയ്യോളിയിൽ പടയൊരുങ്ങുന്നു. വളണ്ടിയർ വിംഗ് രൂപീകരിച്ചു.പട (പയ്യോളി അഗെയ്ൻസ്റ്റ് ഡ്രഗ് അബ്യൂസ്) ജനകീയ ...
23/04/2025

മയക്കുമരുന്നിനെതിരെ പയ്യോളിയിൽ പടയൊരുങ്ങുന്നു. വളണ്ടിയർ വിംഗ് രൂപീകരിച്ചു.

പട (പയ്യോളി അഗെയ്ൻസ്റ്റ് ഡ്രഗ് അബ്യൂസ്) ജനകീയ കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി വിളിച്ചുചേർത്ത വളണ്ടിയേഴ്സ് ജനറൽ ബോഡി യോഗം ഇമാദുദ്ദീൻ മദ്രസ്സ ഹാളിൽ ചേർന്നു. മയക്കുമരുന്ന് വിരുദ്ധ കൺവെൻഷൻ വിജയിപ്പിക്കുന്നതിനായി വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. വളണ്ടിയർ വിങ് രൂപീകരിച്ചു. കൺവീനറായി അർജുൻ ചാത്തോത്ത്, ജോ കൺവീനർമാരായി സവാദ് വയരോളി, ലിജീഷ്, നബീൽ പാറേമ്മൽ, ഫൈസൽ കുരിക്കൾകണ്ടി എന്നിവരെ തെരഞ്ഞെടുത്തു.

ജി ഡൽസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യോഗത്തിൽ ശുഐബ് മൂലൂർ ,കൗൺസിലർ എ.സി സുനൈദ്, കെ.ടി. സിന്ധു, മഠത്തിൽ അബ്ദുറഹ്മാൻ, രമേശൻ കൊക്കാലേരി, ഹസനുൽ ബന്ന, റസാഖ് മേലടി, രാജൻ കൊളാവിപ്പാലം, സജീവൻ. ടി, പവിത്രൻ ഒതയോത്ത്, കളത്തിൽ മജീദ്, മായമാരി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


പയ്യോളി: ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വീടിന് മുന്നിൽ ഡമ്പ് ചെയ്തതായി പരാതി. റെയിൽവെ രണ്ടാം ഗേറ്റിന് സപീപ...
17/01/2025

പയ്യോളി: ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം വീടിന് മുന്നിൽ ഡമ്പ് ചെയ്തതായി പരാതി. റെയിൽവെ രണ്ടാം ഗേറ്റിന് സപീപത്തുള്ള വീട്ടുകാർക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായിക്കുന്നത്. ഹരിതകർമ്മ സേനയുടെ നിരുത്തരവാദപരയ നടപടിയിൽ മുനിസിപ്പാലിറ്റിയിലും മറ്റും പരാതി നൽകാനൊരുങ്ങുകയാണ് വീട്ടുകാർ.



ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരഞ്ച് വയസ്സുകാരിഏകയായ ഒരു സ്ത്രീയുടെ ഒറ്റ മകൾ.അവളുടെ അമ്മ അവളെ ഒരു റൊട്ടി വാങ്ങാൻ കടയിലേക്ക...
24/09/2024

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരഞ്ച് വയസ്സുകാരി

ഏകയായ ഒരു സ്ത്രീയുടെ ഒറ്റ മകൾ.

അവളുടെ അമ്മ അവളെ ഒരു റൊട്ടി വാങ്ങാൻ കടയിലേക്ക് അയച്ചു.

റൊട്ടിയുമായി അവൾ മടങ്ങുമ്പോൾ ഒരു അപരിചിതൻ അവളുടെ ഫോട്ടോ എടുത്തു.

അവളുടെ അതിരറ്റ സന്തോഷം തുടിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി.

പൊതുജന സമ്മർദത്തെത്തുടർന്ന് ബ്രെഡ് കമ്പനി അവളെ ആ കമ്പനിയുടെ ബ്രാൻഡ് അംബാസഡറാക്കി.

അവളുടെ ഫോട്ടോ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലുടനീളം ആ ബ്രെഡ് കമ്പനി പരസ്യം ചെയ്യുന്ന ബിൽബോർഡുകളിൽ ഉണ്ട്.

പകരമായി, അമ്മയ്ക്കും മകൾക്കും രണ്ട് മുറികളുള്ള ഒരു വീട് കമ്പനി പണിത് നൽകി.

മാത്രമല്ല, ബിരുദം വരെ ആ പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകളും കമ്പനി വഹിക്കും.

ലോകത്ത് ഇത്തരം കാര്യങ്ങളും സംഭവിക്കുന്നു_ !!!!!

ഒരു ഫോട്ടോയിൽ പകർത്തിയ സന്തോഷത്തിന്റെ ലാളിത്യം നിറഞ്ഞ ഒരു നിമിഷം ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മികച്ച രീതിയിൽ മാറ്റും എന്നതിന്റെ ഹൃദയസ്പർശിയായ കഥയാണിത്.

26/02/2022

പയ്യോളി: ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവർക്ക് താങ്ങും തണലുമായ തണൽ പയ്യോളി വിഭവസമാഹരണത്തിനായി ബിരിയാണി ചലഞ....

19/02/2022

Watch Rizia Gives a Heart-warming Performance 5th February 2022's best scene of Swarna Swar Bharat TV serial online, starring -. Watch best scenes, clips, previews & more of Swarna Swar Bharat in HD on ZEE5

22/01/2022

കുട്ടിക്കാലം മുതൽ പാട്ടിനോട് താല്പര്യം ഉണ്ടായിരുന്ന ആളാണ് റിജിയ റിയാസ്. പിതാവ് യൂസഫ് എൻഎം നിർമ്മിച്ച ഒരു ആൽബത....

05/01/2021

പുതുവർഷത്തിൽ നല്ല കാര്യങ്ങൾ ചെയ്യാൻ പലരും തീരുമാനമെടുക്കാറുണ്ട്. പയ്യോളിയിലെ മീൻകട പുതുവൽസര ദിനം തന്നെയാണ് മ...

ബഷീർ ഉസ്താദിന് രണ്ടാം തവണയും ഫോക് ലോർ ഫെല്ലോഷിപ്പ് =====================================കോൽക്കളിയും, ദഫ് മുട്ടും, അർബനമു...
03/01/2021

ബഷീർ ഉസ്താദിന് രണ്ടാം തവണയും ഫോക് ലോർ ഫെല്ലോഷിപ്പ്
=====================================

കോൽക്കളിയും, ദഫ് മുട്ടും, അർബനമുട്ടും, കുത്തീറാതീബും ഏറെ ചിരപരിചിതമാണ് പയ്യോളിക്കാർക്ക്. പയ്യോളിക്കാരനായ അബ്ദുള്ള ഉസ്താദിൻ്റേയും പേരാമ്പ്രക്കാരനായ സൂപ്പി ഉസ്താദിൻ്റേയും ശിക്ഷണത്തിൽ നൂറുക്കണക്കിന് യുവാക്കൾ ഇത്തരം കലകൾ പഠിക്കുകയും അവ പൊതുപരിപാടികളിലും കല്യാണ വീടുകളിലും അവതരിപ്പിച്ച് ജനശ്രദ്ധ നേടിയിരുന്നു.

മാപ്പിള കലകൾക്കൊപ്പം തിക്കോടിയിലെ ഹാജി ഗുരുക്കളുടെ ശിക്ഷണത്തിൽ കളരിപ്പയറ്റും പഠിച്ച യുവാക്കൾ പയ്യോളിയുടെ കലാ - കായിക രംഗത്തെ നിറസാനിദ്ധ്യമായിരുന്നു.
പ്രവാസത്തിൻ്റെ നീരൊഴുക്കിൽ പലരും ജീവിതോപാധി തേടി പേർഷ്യൻ നാടുകളിലേക്ക് ചേക്കോറിയതോടെ ഈ മാപ്പിള കലകൾക്ക് അൽപ്പമെങ്കിലും മങ്ങലേറ്റിരുന്നു.
പക്ഷെ കുഞ്ഞും നാളിൽ തന്നെ ദഫിൻ്റേയും കോൽക്കളിയുടേയും മർമ്മര ശബ്ദത്തിൽ ആകൃഷ്ടനായ വി.കെ.ബഷീർ നീണ്ട ഇരുപത് വർഷത്തെ പ്രവാസത്തിനിടയിലും ഈ കലയുടെ പ്രചാരകനാവുകയും നിരവധി ശിഷ്യഗണങ്ങൾക്ക് ഗുരുവാകുകയും ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം മണിയുരിലെ പതിയാരക്കരയിലേക്ക് താമസം മാറിയെങ്കിലും താൻ നിരവധി ഗുരുവര്യരിൽ നിന്നു് ആർജ്ജിയെടുത്ത കഴിവുകൾ പുതു തലമുറക്ക് പകർന്നു നൽകാനുള്ള ഭഗീര ശ്രമത്തിലായിരുന്നു.
ഇതിനായി പരിയാരക്കരയിൽ "അലിഫ് രിഫായി കലാകേന്ദ്രം " ആരംഭിച്ചു.
കൂടാതെ അനുബന്ധ സ്ഥാപനമായി രിഫായി റാത്തീബ് സംഘവും ആരംഭിച്ചു.
ഇതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ദഫ് മുട്ടും ,കോൽക്കളിയും ,അർബനമുട്ടും ഒപ്പം കുത്തി റാത്തിബും അവതരിപ്പിച്ച ബഷീർ ഉസ്താദ് മാപ്പിള കലയുടെ പ്രചാരകനും പരിശീലകനുമായി പ്രസിദ്ധനായി.
സ്കൂൾ കലോൽത്സവ വേദികളിൽ കോൽക്കളിയുടേയും ദഫ്മുട്ടിൻ്റേയും പരിശീലകനും ,വിധി കർത്താവും ആയിരുന്നു.
ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്ത ബഷീർ ഉസ്താദിനെ
2018ൽ കേരള ഫോക് ലോർ അകാദമി ഫെല്ലോഷിപ്പ് നൽകി ആദരിക്കുകയുണ്ടായി.
മാപ്പിള കലകളുടെ, കോഴിക്കോട് ജില്ലയിലെ മികച്ച പരിശീലകൻ കൂടിയായ ബഷീർ ഉസ്താദിനെ തേടി ഈ വർഷവും കേരള സർക്കാരിൻ്റെ കീഴിലുള്ള ഫോക്ക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ് എത്തിയിരിക്കുന്നു.
പതിയാരക്കരയിലാണ് താമസമെങ്കിലും പയ്യോളിക്കാരനായ ബഷീർ ഉസ്താദിന് ലഭ്യമായ ഈ ആദരവ് പയ്യോളിക്ക് ഏറെ അഭിമാനകരമാണ്. പയ്യോളിയിലെ പരേതനായ വി.കെ.മൊയതു സാഹിബിൻ്റേയും കദീജ ഹജ്ജുമ്മയുടേയും മകനായ ബഷീർ ഉസ്താദ് ,നഗരസഭ കൗൺസിലർ വി.കെ.അബ്ദുറഹിമാൻ്റെ ജേഷ്ട സഹോദരൻ കൂടിയാണ്.
പിതാവിൻ്റെ പാതയിൽ മാപ്പിള കലകളിൽ പ്രാവീണ്യം നേടിയവരാണ് ബഷീറിൻ്റെ മക്കളായ യാസിറും ,താഹിറും .
കേരളത്തിൻ്റെ തനത് കലാരൂപങ്ങൾ പലതും അന്യം നിന്നു പോവുന്ന വർത്തമാനകാലത്ത് ബഷീർ ഉസ്താദിനെപ്പോലുള്ളവരുടെ മാപ്പിള കലയോടുള്ള അർപ്പണബോധം ഏറെ ശ്ലാഘനീയമാണ്.

-ബഷീർ മേലടി -

Address

Kozhikode
673522

Website

Alerts

Be the first to know and let us send you an email when Payyoli posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share