19/07/2022
ഹനുമാൻ നഗര കടപ്പുറം, ഉപ്പളയിൽ കടൽക്ഷോഭം മൂലം കടൽ ഭിത്തിയും റോഡും പൂർണമായി തകർന്നു. ഇതുമൂലം സമീപപ്രദേശങ്ങളിലെ ജനങ്ങളെ വല്ലാതെ ഭയാശങ്കയിലാണ് അവിടെ താമസിക്കുന്നത്. കടൽവെള്ളം വീടുകളിലേക്കും മറ്റും കയറിച്ചെല്ലുന്നു. കടൽ ഭിത്തിയുടെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനമാണ് ഇത്രയും ദുരന്തത്തിന് കാരണം. ജില്ലാ കളക്ടർക്കും, ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ഫോൺ മുഖാന്തരം പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ വിജയകുമാർ റൈ, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ വസന്ത മയ്യ, മണ്ഡലം കർഷക മോർച്ച പ്രസിഡൻറ് ശ്രീ ഭരത് റൈ എന്നിവരുടെ കൂടെ സംഭവ സ്ഥലം സന്ദർശിച്ചു.