06/01/2022
ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വെ; ഉദ്ഘാടനം ജനുവരി 30ന്
സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ റീസര്‍വ്വെ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 18 വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വ്വെ നടത്തും. SVAMITVA (Survey of villages and mapping with improvised technology in village areas) പദ്ധതിയുമായി സഹകരിച്ച് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാണ് റീസര്‍വെ നടത്തുന്നത്. ഡ്രോണ്‍ സര്‍വ്വെ, കോര്‍സ്, ഇ.ടി.എസ്. എന്നിവ ഉപയോഗിച്ച് നടത്തുന്ന റീസര്‍വെയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 30ന് കളക്ടറേറ്റ് ഉള്‍പ്പെടുന്ന മുട്ടത്തൊടി വില്ലേജില്‍ നടക്കും.
ഡിജിറ്റല്‍ റീസര്‍വെയുടെ ഭാഗമായി ജില്ലയിലെ സര്‍വ്വെ ജീവനക്കാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വെ ഡയറക്ടര്‍ സീറാം സാംബശിവ റാവു ആമുഖ പ്രഭാഷണം നടത്തി. സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ പി.വി. രാജശേഖര്‍ പദ്ധതി വിശദീകരിച്ചു. സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പുഷ്പ പി.ആര്., സതീഷ് കുമാര്‍ പി.എസ്, സലിം എസ്. എന്നിവര്‍ പരിശീലന ക്ലാസ്സ് എടുത്തു.. അസിസ്റ്റന്റ് ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് സ്വാഗതവും സര്‍വ്വെ സൂപ്രണ്ട് ഗുരുപ്രസാദ് വി. നന്ദിയും പറഞ്ഞു.
DIGITAL RESERVE IN THE DISTRICT; THE INAUGURATION IS ON JANUARY 30TH
In the first phase, digital reserves will be conducted in 18 villages in the district as part of the completion of digital reserves in all the villages in the state. The reserve is being implemented in collaboration with SVAMITVA (Survey of villages and mapping with improvised technology in village areas) project in Rebuild Kerala. Drone Survey, Course, ETS The district level inauguration of the reserve will be held on January 30 at Muttathodi Village, which includes the Collectorate.
As part of the Digital Reserve, a one-day training program was organized for the survey staff in the district. District Collector Bhandari Swagat Ranveer Chand inaugurated the function. Deputy Director of Survey K.K. Sunil presided. Survey Director Seeram Samba Siva Rao delivered the introductory speech. Survey of India Director P.V. Rajasekhar explained the project. Survey Deputy Directors Pushpa PR, Satish Kumar PS and Salim S. Sunil Joseph Fernandes, Assistant Director welcomed the audience and Guruprasad V, Superintendent of Survey welcomed the audience. Thank you.