kunnamangalam.asks

kunnamangalam.asks കുന്നമംഗലം ചോദിക്കുന്നു

08/04/2026

എന്ത് കൊണ്ട് റസാഖ്‌ മാഷ് ജയിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരം.

മാറ്റം ഒരു പുലരിയിൽ വിരിയുന്ന പൂവല്ലഗതികെട്ട ജനതയുടെഒരു തിരുത്താണ്വേണം കുന്ദമംഗലത്തിനും ഒരു മാറ്റം.
08/04/2026

മാറ്റം ഒരു പുലരിയിൽ വിരിയുന്ന പൂവല്ല

ഗതികെട്ട ജനതയുടെ
ഒരു തിരുത്താണ്

വേണം കുന്ദമംഗലത്തിനും ഒരു മാറ്റം.

08/04/2026

പന്തീരാങ്കാവ് ടോൾ പ്ലാസ

ഗുണ്ടാപ്പിരിവിൻ്റെ ആധുനിക മുഖം!
പ്രതിഷേധിക്കുന്നവരെ തല്ലിച്ചതക്കുന്ന സർക്കാർ!

നമ്മുടെ ശബ്ദമാകാൻ,
നമ്മുടെ പ്രശ്നങ്ങളറിയുന്ന
ഒരാൾ വരണം

അവഗണനകൾക്ക് ഉള്ള മറുപടിയിൽ മഷി പുരളും കുന്ദമംഗലം ജയിക്കും.

08/04/2026

മറ്റൊരു മണ്ഡലത്തിലെ എം എൽ എ K K രമയാണ് നിയമസഭയിൽ കുന്ദമംഗലത്തിന്വേണ്ടി സംസാരിക്കുന്നത്!
പിന്നെഎന്തിനാണ് നമുക്ക് ഇങ്ങനെഒരുഎംഎൽഎ ?

നിയമസഭയിൽ ഉറങ്ങാനും മണ്ഡലത്തിൽ വിരുന്നുണ്ണാനും മാത്രമായി നമുക്കൊരു എം. എൽ എ ?
വരണം ഇനി നമുക്കുവേണ്ടി സംസാരിക്കാൻ ഒരാൾ.

08/04/2026

ലൈഫ് കിട്ടാത്തത് കൊണ്ട് ലൈഫ് നഷ്ടപ്പെട്ട ആയിരങ്ങളുടെ അവസ്ഥയെ കുറിച്ച് അറിയുമോ നിങ്ങൾക്ക്?
15 വർഷം എം എൽ എ ആയിട്ട് മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു എം എൽ എ?

കുന്ദമംഗലത്തിന് നഷ്ടമായ 15 വർഷത്തിന്റെ കണക്ക് നാളെ ചോദിക്കാം, നമുക്ക് നഷ്‍ടമായ വികസനങ്ങളുടെ കണക്ക് നാളെ ചോദിക്കാം. കുന്ദ...
08/04/2026

കുന്ദമംഗലത്തിന് നഷ്ടമായ 15 വർഷത്തിന്റെ കണക്ക് നാളെ ചോദിക്കാം, നമുക്ക് നഷ്‍ടമായ വികസനങ്ങളുടെ കണക്ക് നാളെ ചോദിക്കാം.
കുന്ദമംഗലം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്.

കുന്ദമംഗലത്തിന് അനുവദിച്ച ഫണ്ട് കൊടുവള്ളിയിലേക്ക് മാറ്റിയ പി ടി എ റഹീം. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾക്ക് അന...
08/04/2026

കുന്ദമംഗലത്തിന് അനുവദിച്ച ഫണ്ട് കൊടുവള്ളിയിലേക്ക് മാറ്റിയ പി ടി എ റഹീം.

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡുകൾക്ക് അനുവദിച്ച ഫണ്ടുകൾ കൊടുവള്ളിയിലെ സ്വന്തക്കാർക്ക് വേണ്ടി മണ്ഡലം മാറ്റുന്നത് പിടിഎ റഹീമിന്റെ പതിവ് രീതിയാണ്. കുന്നമംഗലത്തേക്ക് അനുവദിച്ച നിരവധി ഫണ്ടുകളാണ് കൊടുവള്ളിയിലേക്ക് മാറ്റിയത്.

1) ചാത്തമംഗലം പഞ്ചായത്തിലെ എളാം കുന്നുമ്മൽ ത്രിവേണി റോഡിന് 3/2018 DMD നമ്പറായി അനുവദിച്ച 3.2 ലക്ഷം രൂപ പി ടി എ റഹീമിൻ്റെ 28.09.2023 ലെ കെ 351 /2023 നമ്പർ കത്ത് പ്രകാരം കൊടുവള്ളി നിയോജകമണ്ഡലത്തിലെ നൂഞ്ഞിക്കര ചോലയിൽ എൻ കെ എച്ച് റോഡിലേക്ക് വക മാറ്റുകയുണ്ടായി. 28.11.2023 ലെ 688 / 2023 / DMD നമ്പർ പ്രകാരമാണ് കുന്നമംഗലം നിയോജക മണ്ഡലത്തിലെ ഫണ്ട് കൊടുവള്ളിയിലേക്ക് മാറ്റിയത്. (ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം വെക്കുന്നു)

2)പെരുവയൽ ഗ്രാമപഞ്ചായത്തിലെ എടപ്പുനത്തിൽ താഴം -വളപ്പിൽ ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം റോഡ് പ്രവർത്തിക്ക് 3/2018/DMD നമ്പർ ഉത്തരവ് പ്രകാരം അനുവദിച്ച 5 ലക്ഷം രൂപ പിടിഎ റഹീഠ എംഎൽഎയുടെ കെ 557/ 2025 നമ്പർ കത്ത് പ്രകാരം കൊടുവള്ളി നിയോജകമണ്ഡലത്തിലെ ചോലപ്പറമ്പത്ത് താഴെ വെള്ളച്ചാൽ റോഡ് പ്രവർത്തിക്കായി വക മാറ്റുകയുണ്ടായി. 06.01.2026 തീയതിയിലെ 18/2026 / DMD നമ്പർ ഉത്തരവുപ്രകാരമാണ് കുന്നമംഗലം നിയോജകമണ്ഡലത്തിലെ ഫണ്ട് കൊടുവള്ളിയിലേക്ക് മാറ്റിയത്.(ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം വെക്കുന്നു)

ഇവ രണ്ടെണ്ണം അവസാനത്തെ ഉദാഹരണം മാത്രമാണ്. ഇത്തരത്തിൽ കുന്നമംഗലം നിയോജകമണ്ഡലത്തിലേക്ക് അനുവദിച്ച നിരവധി ഫണ്ടുകളാണ് കഴിഞ്ഞ 10 വർഷത്തിനിടെ പി ടി എ റഹീം ഇടപെട്ട് കൊടുവള്ളിയിലേക്ക് മാറ്റിയത്. ഇതിലേറെയും സ്വന്തക്കാരുടെയും ബിനാമികളുടെയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഉള്ള റോഡുകളും ആയിരുന്നു.
കുന്നമംഗലം നിയോജകമണ്ഡലത്തിൽ നിരവധി റോഡുകൾ ഗതാഗതം ദുസ്സഹമായ രീതിയിൽ തകർച്ചയിൽ നിൽക്കുമ്പോഴാണ് ഈ മണ്ഡലത്തിൽ ഉപയോഗിക്കേണ്ട ഫണ്ട് എംഎൽഎ ഇടപെട്ട് മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റുന്നത്.

കുന്നമംഗലത്തെ ജനങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് കൊടുവള്ളിക്ക് വേണ്ടി പണിയെടുക്കുന്ന ഒരു എംഎൽഎയെ ഇനിയും നമുക്ക് വേണോ ?

07/04/2026

നമ്മുടെ കുന്ദമംഗലം 15 വർഷം പിന്നിലാണ്, എന്തിനാണ് നമുക്ക് ഇങ്ങനെ ഒരു എം എൽ എ?

07/04/2026

പാഴായിപ്പോയ 15 വർഷങ്ങൾ എംഎൽഎ കുറ്റസമ്മതം നടത്തുന്നു , ഇനിയും സഹിക്കണോ ഈ എം എൽ എയെ ?

07/04/2026

15 വർഷം എൽഡിഎഫിന്റെ എംഎൽഎ അതിൽ പത്തുവർഷം ആരോഗ്യവകുപ്പ് ഭരിച്ചത് എൽഡിഎഫിന്റെ സർക്കാർ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉണ്ടായത് മുതൽ എൽഡിഎഫ് ആണ് ഭരിക്കുന്നത് എന്നിട്ട് മൂന്നുമാസം മുന്നേ വന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതിക്കാണ് ഉത്തരവാദിത്വം എന്നാണ് എം എൽ എ പറയുന്നത്, നിങ്ങൾ ആരെയാണ് വിഡ്ഢികളാകുന്നത്?

06/04/2026

എവിടെയാണ് എം എൽ എ താങ്കൾ പറഞ്ഞ എക്കോ ടൂറിസം?
തൊട്ടടുത്ത മണ്ഡലത്തിൽ ടൂറിസം മന്ത്രി ഉണ്ടായിട്ടും ടൂറിസം രംഗത്ത് ഒന്നും ചെയ്യാൻ കഴിയാത്തത് നിങ്ങളുടെ കഴിവ് കേടല്ലേ?

06/04/2026

Meet Mr. P T A Raheem

നാട്ടിൽ നടക്കാത്ത പദ്ധതികൾ പ്രിന്റ്‌ ചെയ്ത്‌ നാട്ടിലും വീട്ടിലും 10 കൊല്ലം മുമ്പ്‌ കൊണ്ട്‌ വന്ന പ്രകടന പത്രിക ഓർമ്മയുണ്ടോ?
10 വർഷമായി ആശാൻ തന്നിട്ട്‌ പോയ
കല്ലു വെച്ച നുണകളുടെയും
നട്ടാൽ മുളക്കാത്ത വാഗ്ദാനങ്ങളെയും
ഒന്ന് കണ്ടിട്ട്‌ വരാം...

Address

Kunnamangalam
Kunnamangalam

Website

Alerts

Be the first to know and let us send you an email when kunnamangalam.asks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share