Kunnamkulam Municipality

Kunnamkulam Municipality Official page of Kunnamkulam Muncipal Council

30/10/2024
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 'ഉത്സവഘോഷങ്ങൾ ഹരിതാഭമാവട്ടെ' എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യ...
25/10/2024

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി 'ഉത്സവഘോഷങ്ങൾ ഹരിതാഭമാവട്ടെ' എന്ന ലക്ഷ്യത്തോടെ കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ കുന്നംകുളം നഗരസഭ പരിധിയിലെ ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം സംഘടിപ്പിച്ചു.നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ക്ലീൻ സിറ്റി മാനേജർ ശ്രീ ആറ്റ്ലി പി ജോൺ സ്വാഗതം പറഞ്ഞു. ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻ്റിംഗ് ചെയർമാൻ ശ്രീ.പി.എം സുരേഷ്, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. പ്രിയ സജീഷ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സജിനി പ്രേമൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും, അതിന്റെ ആവശ്യകതയെ സംബന്ധിച്ചും തൃശ്ശൂർ ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ശ്രീ രജിനേഷ് രാജൻ, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ശ്രീമതി ദിദിക സി എന്നിവർ വിഷയാവതരണം നടത്തി. തുടർന്നുള്ള ചർച്ചയിൽ വിവിധ ആരാധനാലയങ്ങളുടെ ഭാരവാഹികൾ അവരുടെ സംശയങ്ങൾ പങ്കുവെച്ചു. വിവിധ ഉത്സവാഘോഷ കമ്മിറ്റികളിലേക്ക് ക്യാമ്പയിൻ്റെ സന്ദേശം എത്തിക്കുമെന്ന് ആരാധനാലയ ഭാരവാഹികൾ അറിയിച്ചു. കുന്നംകുളം നഗരസഭാ പരിധിയിലെ എല്ലാ ഉത്സവാഘോഷങ്ങളും പരമാവധി മാലിന്യത്തിൻ്റെ അളവ് കുറച്ച് പ്രകൃതി സൗഹൃദമാക്കുന്നതിനും, ജൈവ- അജൈവ മാലിന്യങ്ങളുടെ കൈമാറൽ, സംസ്കരണം എന്നിവ കൃത്യത ഉറപ്പുവരുത്തുന്നതിനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ആരോഗ്യ വിഭാഗം സീനിയർ പബ്ലിക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ പി എ വിനോദ് യോഗത്തിന് നന്ദി അറിയിച്ചു

കുന്നംകുളം നഗരസഭയില്‍ഡയപ്പറുകള്‍/സാനിറ്ററി നാപ്കിനുകള്‍നിര്‍മാര്‍ജനം ഇനി ആപ്ലിക്കേഷന്‍ വഴിബുക്ക്‌ചെയ്യാന്‍ ലിങ്കില്‍ ക്ല...
15/10/2024

കുന്നംകുളം നഗരസഭയില്‍
ഡയപ്പറുകള്‍/സാനിറ്ററി നാപ്കിനുകള്‍
നിര്‍മാര്‍ജനം ഇനി ആപ്ലിക്കേഷന്‍ വഴി

ബുക്ക്‌ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
App Link : https://onelink.to/fmm3pw

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബന്ധപ്പെടാം : 18008905089 (ടോള്‍ഫ്രീ)
ഓഫീസ് സമയം :
തിങ്കള്‍ മുതല്‍ വെള്ളി വരെ 9.30am 6pm

Address

Municipal Office Kunnamkulam
Kunnamkulam
680503

Alerts

Be the first to know and let us send you an email when Kunnamkulam Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kunnamkulam Municipality:

Share