23/06/2025
തുടർച്ചയായി SSLC പരീക്ഷയിൽ സമ്പൂർണ വിജയം കരസ്ഥമാക്കുന്ന കടവല്ലൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിനെ 21.06.2025 ന് KADEX (കടവല്ലൂർ പ്രവാസി കൂട്ടായ്മ-UAE) ആദരിച്ചു.
സ്കൂളിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി ബിന്ദു ടീച്ചർക്ക് KADEX അംഗങ്ങൾ മൊമെന്റോ കൈമാറി.
പ്രസ്തുത ചടങ്ങിൽ KADEX സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശ്രീ മുത്തു,
CC കൺവീനർ ശ്രീ ഹംസ, കടവല്ലൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് ശ്രീ വത്സൺ, യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ പ്രേം കുമാർ, കടവല്ലൂർ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീമതി വൃന്ദ, PTA മെംബേഴ്സും പങ്കെടുത്തു.