25/04/2024
പ്രിയപ്പെട്ടവരെ,
18-ാമത് ലോകസഭാ തിരഞ്ഞെടുപ്പ്
കേരളത്തിൽ നാളെ 26/4/2024 ന്
നടക്കുകയാണല്ലോ!
ഒന്നര മാസക്കാലം നടത്തിയ പ്രചരണ പ്രവർത്തനങ്ങളെല്ലാം കേട്ടവരും,
കണ്ടവരും, അറിഞ്ഞവരുമാണ് നാം.
ഇന്ത്യൻ ജനാധിപത്യത്തിൻ്റെ
മരണമണി മുഴക്കാൻ തയ്യാറായി
സംഘ പരിവാർ, ഭീഭൽസമായ
പ്രചരണ സംവിധാനങ്ങളും,
രാഷ്ട്രീയ അഴിമതിയിലൂടെ നേടിയ
കോടികളുടെ ദുർവ്യയവും നടത്തുകയാണ്.
ആരെയും വിലക്കു വാങ്ങാം എന്ന ധാർഷ്ട്യം
അവരെ അഹങ്കാരത്തിൻ്റെ കൊടുമുടിയിൽ
എത്തിച്ചിരിക്കുകയാണ്.
ഇതിനെതിരായ പ്രതിരോധം തീർക്കാൻ
ബാദ്ധ്യതയുള്ള കോൺഗ്രസ്സ് കപ്പിത്താനില്ലാത്ത
കപ്പലുപോലെ ലക്ഷ്യമില്ലാതെ പോകുന്നതാണ്
നാം കാണുന്നത്. വാളയാർ ചുരത്തിനിപ്പുറം
ഇടതുപക്ഷത്ത മുഖ്യ ശത്രുവായിക്കണ്ട്
കള്ള പ്രചരണങ്ങൾ സംഘടിപ്പിച്ച്
BJP യുടെ B ടീം ആയി അവർ മാറി.
ഇന്ത്യൻ മതനിരപേക്ഷതയും. ജനാധിപത്യവും
സംരക്ഷിക്കാൻ ദേശീയ തലത്തിൽ സംഘപരിവാറിനെ പരാജയപ്പെടുത്തുക
എന്ന മുഖ്യ ലക്ഷ്യം നിർവ്വഹിക്കാൻ
ഇടതുപക്ഷ ജനാധിപത്യ മുന്നണി
സർവ്വ സജ്ജമായി ഈ തിരഞ്ഞെടുപ്പിൽ
ദേശീയ തലത്തിൽ മുന്നോട്ടു പോകുന്നു.
ഞങ്ങൾക്ക് ഉറച്ച ബോധ്യമുണ്ട്.
ഞങ്ങൾ ഒറ്റക്ക് നിന്നാൽ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല.
പക്ഷേ സംഘപരിവാറിൻ്റെ ഭീഷണിക്കു മുന്നിൽ
ഭയപ്പെടാതെ പാർലിമെൻ്റിനകത്തും , പുറത്തും
ജനാധിപത്യ - മതനിരപേക്ഷ- ഫെഡറൽ
റിപ്പബ്ലിക്കായി "ഇന്ത്യയെ " നിലനിർത്താൻ
ഞങ്ങൾ പൊരുതി നിൽക്കും.
മുത്തലാഖ് ബിൽ,
ഏകീകൃത സിവിൽ കോഡ്,
പൗരത്വ ഭേദഗതി നിയമം,
കർഷക വിരുദ്ധ നിയമങ്ങൾ,
കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കൽ,
കാശ്മീരിൻ്റ പ്രത്യേക പദവി റദ്ദാക്കൽ
ഈ സന്ദർഭങ്ങളിലെല്ലാം ഇടതു പക്ഷം
കടുത്ത പ്രതിരോധം പാർലിമെൻ്റിനകത്തും ,
ശക്തമായ സമരം പാർലിമെൻ്റിന് പുറത്തും
നടത്തിയിട്ടുണ്ട് എന്നത് ചരിത്രത്തിൻ്റെ ഭാഗമാണ്.
കോൺഗ്രസ്സ് ഈ സന്ദർഭങ്ങളിലെല്ലാം
സ്വീകരിച്ചത് അവസരവാദ നിലപാടാണ്
എന്നതും നാം കണ്ടതാണ്.
കേരളം ഇക്കാര്യങ്ങളിലെല്ലാം ഇടതുപക്ഷം
എടുത്ത നിലപാടിനൊപ്പം ആയിരുന്നു എന്നത്
2020 ലും 2021 ലും നാം കണ്ടതാണ്.
ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഭൂരിപക്ഷമുള്ള
നമ്മുടെ സംസ്ഥാനത്ത് സംഘ പരിവാർ ഭീഷണിക്കു മുന്നിൽ നിർഭയമായി
ജനാധിപത്യ - മതനിരപേക്ഷ സംരക്ഷണത്തിനായി പൊരുതുന്ന
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ
പോരാളികളെ പാർലിമെൻ്റിൽ എത്തിക്കുക
എന്നത് ഏതൊരു മലയാളിയുടെയും
ഉത്തരവാദിത്വമായി ഏറ്റെടുത്തേ മതിയാകൂ
നാം അയ്യങ്കാളിയുടെയും, ശ്രീനാരായണ ഗുരുവിൻ്റെയും, സഹോദരൻ അയ്യപ്പൻ്റെയും,
വയ്ക്കം അബ്ദുൾ ഖാദർ മൗലവിയുടെയും,
ചാവറ കുരിയാക്കോസിൻ്റെയും, ചട്ടമ്പിസ്വാമികളുടെയും പിൻ മുറക്കാരാണ്.
P കൃഷ്ണപിള്ളയും, AKG യും , ഇ എം എസ്സും,
കേളപ്പജിയും, നയിച്ച ക്ഷേത്ര പ്രവേശന സമരത്തിലൂടെ വളർന്നു വന്ന നാടാണ്.
അതു കൊണ്ട് തന്നെ സംഘ പരിവാറിൻ്റെ
തീട്ടൂരങ്ങൾക്കെതിരെ, ഭയമില്ലാതെ
പൊരുതി മുന്നേറിയേ തീരൂ.
ഇതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി
സ്ഥാനാർത്ഥികളായി മൽസരിക്കുന്ന
20 പേരെയും കേരളത്തിൽ നിന്ന് വിജയിപ്പിക്കേണ്ടതുണ്ട്.
ആലത്തൂർ 2019 ൽ സംഭവിച്ച കൈ തെറ്റ്
തിരുത്താൻ തയ്യാറായി നിൽക്കുകയാണ്
അധ:സ്ഥിത ജനവിഭാഗങ്ങളുടെ
വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന ദളിത് ശോഷൺ മുക്തി മഞ്ചിൻ്റെ
അഖിലേന്ത്യാ പ്രസിഡണ്ടായ
കെ. രാധാകൃഷ്ണനെയാണ് ഇടതു പക്ഷം ആലത്തൂരിൽ സ്ഥാനാർത്ഥിയായി മൽസരിപ്പിക്കുന്നത്.
തീർച്ചയായും ഇന്ത്യൻ പാർലിമെൻ്റിൽ
K രാധാകൃഷ്ണൻ ഉണ്ടാവണം.
അതിനായി നിങ്ങളുടെ വിലയേറിയ വോട്ടുകൾ
ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ
രേഖപ്പെടുത്തിയും, അതിനായി മറ്റുള്ളവരെ
പ്രേരിപ്പിച്ചും സഖാവ്. K രാധാകൃഷ്ണനെ
വിജയിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ത്യ ഇന്ത്യയായി നിലനിർത്താൻ
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി
സംഘ പരിവാർ ആധിപത്യമില്ലാത്ത
ജനാധിപത്യ - മതനിരപേക്ഷ സർക്കാർ
അധികാരത്തിൽ വരുന്നതിനായി
നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തുക.
എം. എൻ. സത്യൻ. K T ഷാജൻ
കൺവീനർ. ചെയർമാൻ
LDF തിരഞ്ഞെടുപ്പ് കമ്മറ്റി
കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റി