10/01/2026
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
നമ്മുടെ പ്രിയപെട്ട അബ്ബാസ്‌ക്ക അല്ലാഹുവിന്റെ റഹ്‌മത്തിലേക്ക് മടങ്ങിയിരിക്കുന്നു . അള്ളാഹു അവരുടെ ബർസഖിയായ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ . ആമീൻ
നമ്മുക്ക് ഓരോരുത്തർക്കും അദ്ദേഹത്തെ കുറിച്ച് ഒരുപാടു പറയാൻ ഉണ്ടാവും . നമ്മുക്ക് എല്ലാവർക്കും ഒരു വലിയ പ്രചോദനം ആയിരുന്നു . നമ്മുടെ MSO പ്രസ്ഥാനത്തിന്റെ സ്ഥാപകനും ഈ പേര് MSO ക്ക് നിർദേശിച്ചതും അവിടെ ഈ പ്രസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളിലും വലിയ താല്പര്യം കാണിച്ചു നമ്മടെ കൂടെ നിന്ന് നമ്മുക്ക് ഒരു കാലത്തു വഴി കാട്ടിയായതും നമ്മുക്ക് ആർക്കും മറക്കാൻ കഴിയില്ല . നാട്ടിൽ വന്നാലും നമ്മളോടൊക്കെ എല്ലാ വിശേഷവും ചോദിച്ചറിഞ്ഞിരുന്ന നമ്മുടെ അബ്ബാസ്‌ക്ക ഒട്ടു മിക്ക ആളുകളുടെയും പേര് എടുത്തു അവരുടെയൊക്കെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്ന ഒരു വലിയ വ്യക്തിത്വത്തിന്റെ ഒരു ഉടമയാണ് അദ്ദേഹം . മറക്കാൻ കഴിയില്ല അദ്ദേഹം നൽകിയ സംഘടനാ പാടവം വളരെ മഹനീയമാണ് ,
MSO എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരൻ , നമ്മുടെ വഴി കാട്ടി, മാത്രവുമല്ല പണ്ഡിതമ്മാരുമായി അദ്ദേഹത്തിനുള്ള അഭേദ്യമായ ബന്ധം ഇതെല്ലാം നമ്മുടെ MSO എന്ന പ്രസ്ഥാനത്തിനു വലിയ രീതിയിൽ നമ്മുക്ക് സഹായകരമായിട്ടുണ്ട് . സാധുവായ ,പച്ചയായ മനുഷ്യൻ ഒരു പാട് കാര്യങ്ങൾ സംസാരിക്കുകയും ചോദിച്ചറിയുകയും ചെയ്തിരുന്ന നമ്മുടെ അബ്ബാസ്‌ക്ക , നാട്ടിൽ വരുമ്പോൾ വീട്ടിൽ വന്നു വീടിന്ടെ ഉമ്മറത്ത് ഇരുന്ന് കുറെ കാര്യങ്ങൾ സംസാരിക്കാറുള്ള അബ്ബാസ്‌ക്ക നമ്മുക്ക് എല്ലാവര്ക്കും വളരെ പ്രിയപ്പെട്ടവൻ ആണ് .
നമ്മുടെ പ്രസ്ഥാനത്തിന് അദ്ദേഹത്തോട് ഒരുപാട് കടപ്പാട് ഉണ്ട് .
നമ്മുക്ക് അദ്ദേഹത്തിന്റെ ബാർസഖിയായ ജീവിതം സന്തോഷകരാകാൻ വേണ്ടി പ്രാർത്ഥിക്കാം . അള്ളാഹു നമ്മുടെ പ്രിയപ്പെട്ട അബ്ബാസ്‌ക്കാടെ ആഖിറം വെളിച്ചമാക്കികൊടുക്കട്ടെ ഖബർ ജീവിതം ആനന്ദകരമാക്കി കൊടുക്കട്ടെ ആമീൻ
NB : കഴിയുന്നവരൊക്കെ മയ്യിത്ത് നിസ്കരിക്കണം