Youth Congress Chamakala

Youth Congress Chamakala Youth Congress chamakala unit

13/12/2025

*ഇനി ചെങ്കൊടിയും കൊണ്ട് ആരും മാഞ്ഞൂർ പഞ്ചായത്തിലേക്ക് വരണ്ട 😌*

_മാഞ്ഞൂരിലെ വാർഡുകളായ 1,2,4,5,6,8,9,10,12,13,14,15,16,17,18,19 എന്നീ വാർഡുകളിലേല്ലാം UDF 🥹🔥_

19ൽ 16സീറ്റിൽ യുഡിഫ് 🧡🤍💚

*മാഞ്ഞൂരിലെ സിപിഎമ്മും കേരള കോൺഗ്രസ് എമ്മും ചത്തു!!!*
*കോൺഗ്രസ്സ് കൊന്നു 😌✅*

മടിയിൽ കനമില്ലാത്ത , കൈകൾ ശുദ്ധമായിട്ടുള്ള , തീയിൽ കുരുത്ത കുതിരയായ, കൊടുംങ്കാറ്റിൽ പറക്കുന്ന കഴുകനായ മൾട്ടിഹേർട്ടഡ് സീയ...
25/02/2024

മടിയിൽ കനമില്ലാത്ത , കൈകൾ ശുദ്ധമായിട്ടുള്ള , തീയിൽ കുരുത്ത കുതിരയായ, കൊടുംങ്കാറ്റിൽ പറക്കുന്ന കഴുകനായ മൾട്ടിഹേർട്ടഡ് സീയെമ്മിനെ വെല്ലുവിലിക്കുന്നൊ ?

തൂക്കിയെടുത്ത് അകത്തിട്ട് ധൈര്യം കാണിക്ക് സീയെമ്മേ!

വിജയാശംസകൾ....
06/12/2021

വിജയാശംസകൾ....

06/12/2021

മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്‌ 12ആം വാർഡ് ഉപതിരഞ്ഞെടുപ്പ്‌ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായിരുന്ന ഇന്നലെ (05/12/2021) തിരഞ്ഞെടുപ്പ് കൊട്ടികലാശത്തിനോടനുബന്ധിച്ച് യുഡിഎഫ് ന്റെ നിരവധിയായ പ്രവർത്തകരുടെയും, അനൗൺസ്മെന്റ് വാഹനത്തിന്റെയും അകമ്പടിയോട് കൂടി ആലപ്പുറം ജഗ്ഷനിൽ ഉള്ള തങ്ങളുടെ പാർട്ടിഓഫീസിലേയ്ക്ക് വന്ന യുഡിഎഫ് സ്ഥാനാർത്ഥിയെയും പ്രവർത്തകരെയും; മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും, മറ്റ് ഇടതുപക്ഷ നേതാക്കന്മാരുടെയും, പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുവഴിയിൽ തടഞ്ഞ് നിർത്തി ആക്രമിയ്ക്കുകയും, അസഭ്യം പറയുകയും ചെയ്യുകയുണ്ടായി.യുഡിഎഫ് തിരഞ്ഞെടുപ്പ് സമാപനത്തിൽ ആക്രമണം ഉണ്ടാക്കുക എന്ന മുൻ നിശ്ചയപ്രകാരമാണ് യുഡി എഫ് ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനോട് തൊട്ട് ചേർന്ന് തന്നെ ഇടത് പക്ഷനേതാക്കന്മാരുടെ നേതൃത്വത്തിൽ സമ്മേളനം സംഘടിപ്പിച്ചത്. എന്നാൽ യുഡിഎഫ് നേതാക്കന്മാരുടെയും പ്രവർത്തകരുടെയും അവസരോചിതമായ ഇടപെടലും, സംയമനവും മൂലം ഒര് വൻ സംഘർഷം ആണ് ഇന്നലെ ഒഴിവായത്

പരാജയം ഉറപ്പാകുന്ന സമയത്ത് ആക്രമണം അഴിച്ച് വിട്ട് നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ജനങ്ങളിൽ ഭീതി സൃഷ്ടിയ്ക്കുക എന്നുള്ളത് മാഞ്ഞൂരിലെയും പ്രത്യേകിച്ച് വാർഡ് 12ലെയും ഇടത് പക്ഷത്തിന്റെ സ്ഥിരം ശൈലിയാണ്. വാർഡ്‌ 12 ലെ മുൻകാലചരിത്രം അതിനുള്ള തെളിവുകളാണ്. സാധാരണ വോട്ടെടുപ്പ് അവസാനിയ്ക്കുമ്പോളാണ് അക്രമണമെങ്കിൽ ഈ വർഷം അത് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ തന്നെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിന് മുൻപേ തുടങ്ങി എന്നത് ഇപ്പോളത്തെ അവരുടെ പരാജയഭീതി എത്രമാത്രമാണ് എന്നതിനുള്ള ഉത്തമമായ ഉദാഹരണമാണ്.

മുൻ വർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അക്രമസാധ്യത മുന്നിൽക്കണ്ട് യുഡിഎഫ് ന്റെ പ്രത്യേക അപേക്ഷയെ മാനിച്ച്; ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ തിരഞ്ഞെടുപ്പിൽ പ്രത്യേക നിരീക്ഷണ ക്യാമറകളും, അധികപോലീസ് സംരക്ഷണവുമൊക്കെ ഒരുക്കിയിരിയ്ക്കുന്നതിൽ ഇടത് പക്ഷം വിളറിപൂണ്ടിരിയ്ക്കുകയാണ്. ഈ അവസരത്തിൽ കഴിഞ്ഞ വർഷം ഇതേ സമയം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ഓർമ്മയിൽ വരുന്നത്. കാരണം അന്ന് ഇടത് പക്ഷനേതാക്കന്മാരുടെയും, ഗുണ്ടകളുടെയുംനേതൃത്വത്തിൽ അന്നത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും, വാർഡ് 12ലെ ജനപ്രതിനിധിയുമായിരുന്ന ആകാലത്തിൽ നമ്മെ വിട്ട്പിരിഞ്ഞ നമ്മുടെ ഏവരുടെയും പ്രിയങ്കരനായ

ശ്രീ സണ്ണി മണിത്തൊട്ടിൽ നും,

പ്രവർത്തകർക്കെതിരെയും അഴിച്ച് വിട്ട അക്രമങ്ങളും, പറഞ്ഞ് പരത്തിയ കള്ള കഥകളും മറ്റാര് മറന്നാലും വാർഡ് 12ലെ ജനങ്ങൾ അത്ര പെട്ടെന്ന് മറക്കില്ല...
അന്ന് വോട്ടെടുപ്പ് കഴിഞ്ഞത് മുതൽ ഇടത് പക്ഷ ഗുണ്ടകൾ; യുഡിഎഫ് അനുഭാവികളെയും, വോട്ടർമാരെയും പ്രായഭേദമന്യേ സ്ത്രീയെന്നോ, പുരുഷനെന്നോ ഉള്ള പരിഗണനപോലും ഇല്ലാതെ 12ആം വാർഡിൽ അങ്ങോളമിങ്ങോളം ആക്രമിച്ച് പരിക്കേല്പിയ്ക്കുകയും, അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയും, വാർഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയുമാണ് ഉണ്ടായത് ...
അതിൽ ഒന്നാണ് 60വയസ്സിന് മുകളിൽ പ്രായമുള്ള

ശ്രീ ഫിലിപ്പ് ചേട്ടൻ തൈപറമ്പിലിനെ"

യുഡിഎഫ് ന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി വീട്ടിൽ വെച്ചു എന്ന കാരണത്താൽ കമ്മ്യുണിസ്റ്റ് ഗുണ്ടകൾ വഴിയിൽ വച്ച് കരിങ്കല്ലിനിടിച്ച് പരിക്കേല്പിക്കുകയും , മാരകമായി പരിക്കേറ്റ അദ്ദേഹതിനെ അന്ന് ആസ്പത്രിയിൽ പ്രവേശിപ്പിയ്ക്കുകയും ചെയ്തു.

അന്ന് ശ്രീ സണ്ണി മണിത്തൊട്ടിലിനെതിരെ വർഗീയത പറഞ്ഞും, ഇല്ലാ കഥകൾ പറഞ്ഞ് പരത്തിയും, ജാതിയും മതവും പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിയ്ക്കുവാൻ ശ്രമിയ്ക്കുകയും, സമൂഹമാധ്യമങ്ങളിലൂടെയും, നേരിട്ടും അദ്ദേഹത്തെ പേരെടുത്തുപറഞ്ഞും, വ്യക്തിപരമായിട്ടും വരെ ആക്ഷേപിയ്ക്കുകയും ചെയ്തവർ ആരൊക്കെയെന്നത് മറ്റാര് മറന്നാലും വാർഡ് 12 ലെ ജനങ്ങൾ മറക്കുകയും, പൊറുക്കുകയുമില്ല...
അന്ന് അദ്ദേഹത്തിനെതിരെ ഇല്ലാകഥകളും, വർഗീയതയും പറഞ്ഞ് പരത്തിയ ഇടത് പക്ഷക്കാർ ഇന്നും യാതൊരു മാറ്റവുമില്ലാതെ തങ്ങളുടെ സ്വതസിദ്ധമായശൈലിയിൽ വാർഡിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ തന്നെയുണ്ട്‌ ....
ഇത്‌ പോലുള്ള ആണും പെണ്ണും കെട്ട പ്രവർത്തികൾക്ക് പ്രബുദ്ധരായ 12ആം വാർഡിലെ വോട്ടർമാർ മുൻവർഷങ്ങളിലേത് പോലെ തന്നെ; നിങ്ങൾക്ക് മറുപടി നൽകുന്നത് തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിലൂടെയായിരിയ്ക്കുംഎന്നത് നിങ്ങൾ മറക്കരുത് ...

മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റും, ഭരണസമതിഅംഗങ്ങളും,  പാർട്ടിക്കാരും, അവരുടെ ആശ്രിതരും;  ടെൻഡർ ഇല്ലാതെയും മറ്റുമായി ഒരു വർഷ...
19/11/2021

മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റും, ഭരണസമതിഅംഗങ്ങളും, പാർട്ടിക്കാരും, അവരുടെ ആശ്രിതരും; ടെൻഡർ ഇല്ലാതെയും മറ്റുമായി ഒരു വർഷം കൊണ്ട് കട്ട് മുടിച്ച് കുട്ടിച്ചോറാക്കിയ പഞ്ചായത്തിലെ കൊടിയ അഴിമതികൾ വെള്ളപൂശുന്നതിനായി ഈ അഴിമതികളുടെ നല്ലൊരു വീതം തിന്ന്‌ വീർത്തിട്ട് ഇരുട്ട് കൊണ്ട് ഓട്ട അടക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുള്ള മറുപടി....

ഇടതുപക്ഷഭരണസമതി മാഞ്ഞൂർ പഞ്ചായത്ത്‌ ഭരിച്ച് മുടിക്കാൻതുടങ്ങിയിട്ട് ഒരു വർഷം പോലും പൂർത്തിയാകുന്നതിന് മുൻപേ; സാധാരണക്കാരന്റെ നികുതി വരുമാനത്തിന്റെ നല്ലൊരു ഭാഗം കട്ട് മുടിച്ച് പോകറ്റിൽ ആക്കി പഞ്ചായത്ത് ഖജനാവ് കാലിയാക്കി തിന്ന് വീർത്തതുപോലെ ആണ് മാഞ്ഞൂർ പഞ്ചായത്തിന്റെ മുൻകാല ചരിത്രം എന്ന് നിങ്ങൾ കരുതുന്നെങ്കിൽ നിങ്ങൾക്ക് തെറ്റി...

കടവിലെ കുളം അടക്കം മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ കാർഷികമേഖലയ്ക്കും പാടശേഖരങ്ങൾക്കും വേണ്ടുന്ന പെട്ടി പറ, മോട്ടോർപെര നവീകരണം തുടങ്ങി മറ്റ് പല പദ്ധതികൾ ഉൾകൊള്ളിച്ച് തുക അനുവദിച്ചതും, പണിപൂർത്തീകരിച്ചതും ; മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന സുനു ജോർജിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണസമിതിയുടെ ശ്രമഫലമായി; മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന്‌ അനുവദിച്ച ഒന്നര കോടി രൂപ ഉപയോഗിച്ചാണ്..
അത് പോലെ തന്നെ കടവിലെ കുളത്തിന്റെ പണി പൂർത്തീകരിച്ചത് നീ ഉന്നയിച്ചത് പോലെ 3 കോടി രൂപാ മുടക്കിയല്ല.. മറിച്ച് 45 ലക്ഷത്തിൽ താഴെയുള്ള മുതൽ മുടക്കിലാണ്. എന്നാൽ ഈ കരാറുകൾക്കൊന്നും പഞ്ചായത്തുമായിട്ടോ, മുൻഭരണസമതിയുമായിട്ടോ, മുൻഭരണസമതിലെ അംഗങ്ങളുമായിട്ടോ നേരിട്ടോ, അല്ലാതെയോ യാതൊരുവിധത്തിലുമുള്ള ബന്ധവുമില്ല എന്നതാണ് സത്യം..
നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നേരായ മാർഗത്തിൽ പൊതു ടെൻഡർ വിളിച്ച് കരാറുകാരനെ ഏല്പിച്ച് ഇറിഗേഷൻ വകുപ്പ് തന്നെ അവരുടെ മേൽനോട്ടത്തിൽ നേരിട്ട് പൂർത്തീകരിച്ചതാണ് ആ പദ്ധതി.
അല്ലാതെ ഇന്നത്തെ മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണസമതിയുടെയും പോലെ ടെൻഡർ ഇല്ലാതെ ചട്ടവിരുദ്ധമായി പണം അനുവദിച്ച് നടത്തിയിട്ടുള്ളതല്ല ആ പദ്ധതി എന്നതാണ് സത്യം...
ഇത്രയും ഭംഗിയായി പണികഴിപ്പിച്ചിട്ടും കടവിലെ കുളം വേണ്ട രീതിയിൽ പരിപാലിയ്ക്കാതെ ഉപയോഗശൂന്യമായി അതിൽ താറാവുകൾ നീന്തൽ പരിശീലിക്കുന്നുണ്ടെങ്കിൽ അതിന്റ പൂർണഉത്തരവാദികൾ ഇന്നത്തെ പഞ്ചായത്ത്‌ ഭരണസമതി തന്നെയാണ് എന്ന് കൂടി മാഞ്ഞൂരിലെ പ്രബുദ്ധരായ ജനങ്ങളെയും, ഇടത് പക്ഷത്തെയും, നിന്നെയും ഞങ്ങൾ ഓർമിപ്പിയ്ക്കുന്നു....

കടവിലെ കുളം നവീകരിച്ചതിൽ മുൻഭരണസമിതി കോടികളുടെ (ഇന്നലത്തെ ആരോപണം 3കോടി )വൻ അഴിമതിനടത്തിയെന്നും, അതിന്റെ പങ്ക് പറ്റിയെന്നും നീയും, നിങ്ങളുടെ കൂലി പ്രാസംഘികന്മാരും, കൂലിഎഴുത്തുകാരും സോഷ്യൽ മീഡിയയിലും അല്ലാതെയും പാടിനടക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അത് തെളിയിയ്ക്കുവാനും, അതിനെതിരെ പരാതി കൊടുക്കുവാനും നാളിത്ര ആയിട്ടും നീയോ നിന്റെ നേതാക്കന്മാരോ എന്ത് കൊണ്ട് ഇന്നേവരെ മുതിർന്നില്ല ????

ഇനിയും നീയും നിന്റെ നേതാക്കളും പറയുന്നത് മാഞ്ഞൂരിലെ വിദ്യാസമ്പന്നരായ ജനങ്ങൾ വിശ്വസിക്കണമെങ്കിൽ ആദ്യം നീ ഉന്നയിച്ച ആരോപണത്തിനെതിരെ; നീയോ നിന്റെ സംഘടനയോ നിയമപരമായ അന്വേഷണം ആവശ്യപെട്ട് പരാതി കൊടുത്തിട്ട് അതിന്റെ കോപ്പി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. അതല്ല നിങ്ങളുടെ സ്വന്തം പാർട്ടി ഭരണം നടത്തുന്ന ഈ കാലത്ത് പോലും നിങ്ങളുടെ ഈ അഴിമതി ആരോപണം തെളിയിക്കുവാൻ നിങ്ങളെക്കൊണ്ട് സാധിയ്ക്കുന്നില്ല എങ്കിൽ ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന; ഈ ആരോപണം ഉന്നയിച്ചിട്ടുള്ള നീ അടക്കമുള്ള, നിന്റെ നേതാക്കന്മാർ പൊതുജന സേവനം അവസാനിപ്പിച്ച് മറ്റ് വല്ല പണിയ്ക്കും പോകുന്നതാണ് നല്ലത്...

കുറുപ്പന്തറ കടവിലെ കുളത്തിന്റെ കരാറിന്റ മേൽനോട്ടം വഹിച്ച മൈനർ ഇറിഗേഷൻ വകുപ്പിലെ അന്നത്തെ എഞ്ചിനീയർ ആയിരുന്ന ശ്രീ വിജയൻ സാറിന്റെ ഫോൺ നമ്പറും ഇതോടൊപ്പം ചേർക്കുന്നു..

+91 94473 42578

മാഞ്ഞൂരിലെ പൊതുജനങ്ങൾക്കോ അല്ലെങ്കിൽ നിനക്കോ നിന്റെ സംഘടനക്കോ നിങ്ങൾ ഉന്നയിച്ച അഴിമതി ആരോപനത്തിന്റെ വിശദവിവരങ്ങൾ അറിയുന്നതിനോ, പരാതികൊടുക്കുന്നതിനോ അദ്ദേഹവുമായിട്ട് നേരിട്ടോ അതല്ല എങ്കിൽ കുറുപ്പന്തറയിലുള്ള മൈനർ ഇറിഗേഷൻ ഓഫിസുമായോ ബന്ധപ്പെടാവുന്നതാണ്...

ഈ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട എന്ത് അന്വേഷണത്തെയും മാഞ്ഞൂരിലെ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയും, യൂത്ത്‌ കോൺഗ്രസ്സും,പൂർണമനസ്സോടെ സ്വാഗതം ചെയ്യുകയും,ഇനി നിങ്ങളുടെ ആരോപണം തെളിയിച്ചാൽ,കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നതിന് ഞങ്ങളുടെ എല്ലാവിധ പിന്തുണയും ഇതോടൊപ്പം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു...

സുഹൃത്തുക്കളെ,     ഈ വരുന്ന നവംബർ ഒന്നിന് സ്കൂൾ തുറക്കലിൻ്റെ ഭാഗമായി നമ്മുടെ ചാമക്കാല സെന്റ്.ജോൺസ് സ്കൂളിനെ ഏറ്റെടുത്തു ...
12/10/2021

സുഹൃത്തുക്കളെ,

ഈ വരുന്ന നവംബർ ഒന്നിന് സ്കൂൾ തുറക്കലിൻ്റെ ഭാഗമായി നമ്മുടെ ചാമക്കാല സെന്റ്.ജോൺസ് സ്കൂളിനെ ഏറ്റെടുത്തു കൊണ്ട് യൂത്ത് കോൺഗ്രസ് ചാമക്കാല യൂണിറ്റ് കമ്മിറ്റി, കോവിഡ്- 19 എന്ന മഹാമാരി മൂലം ഒന്നര വർഷമായി അടഞ്ഞു കിടന്ന സ്കൂളിനെ പുനരുദ്ദരിച്ചു കൊണ്ട് വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂൾ പൂർവ വിദ്യാർത്ഥികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്കൂളിനെ തയ്യാറാക്കുന്നു...

ഒന്നാംഘട്ട പ്രവർത്തനങ്ങളായ: ടോയിലറ്റ് ശുചികരണം, ക്ലാസ് റൂം, പരിസര ശുചീകരണം, സ്കൂൾ പൂന്തോട്ട നിർമ്മാണം, എന്നി പ്രവർത്തനങ്ങൾ ഭംഗിയായി ചെയ്യാൻ സാധിച്ചു. 13ാം വാർഡ് കോൺഗ്രസ് നേതാക്കളായ, ദീപു കല്ലിടുക്കിൽ, രാജൻ പാലത്തടം, ഷിജു അയത്തിൽ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി...

സ്കൂൾ മാനേജ്മെൻ്റിനും, അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും യൂത്ത് കോൺഗ്രസ് ചാമക്കാല യൂണിറ്റ് കമ്മിറ്റിയുടെ പ്രവേശനോത്സവ ആശംസകൾ....

ഇന്ത്യൻ യൂത്ത് കോൺഗ്രസ്
ചാമക്കാല യൂണിറ്റ് കമ്മിറ്റി
🧡💙💚

ഒക്ടോബർ 2 രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുന്ന ദിനത്തിൽ, യൂത്ത് കോൺഗ്രസ് ചാമക്കാല യൂണിറ്റിന്റെ നേതൃത്വത്തിൽ, ഗാന്ധി സ്മരണയു...
02/10/2021

ഒക്ടോബർ 2 രാജ്യം ഗാന്ധി ജയന്തി ആഘോഷിക്കുന്ന ദിനത്തിൽ,

യൂത്ത് കോൺഗ്രസ് ചാമക്കാല യൂണിറ്റിന്റെ നേതൃത്വത്തിൽ, ഗാന്ധി സ്മരണയും പുഷ്പാർച്ചനയും നടത്തി. അതോടൊപ്പം ചാമക്കാല കവലയിൽ തണല്മരങ്ങൾ നടുകയും ചെയ്തു..

വ്രക്ഷതൈകളും അനുബന്ധ ഉപകാരണങ്ങളും സംഭാവന ചെയ്ത ശ്രീ. അരുൺ തോമസ് പ്ലാംപറമ്പിൽ ,13- ആം വാർഡ് കോൺഗ്രസ്
യൂത്ത് കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കും നന്ദി.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്
ചാമക്കാല യൂണിറ്റ് കമ്മറ്റി
02-10-2021
💙🧡💚

പ്രിയപ്പെട്ടവരെ........ നമ്മുടെ രാജ്യത്തിന്റെ *75-ാം സ്വാതന്ത്ര്യദിനം യൂത്ത് കോൺഗ്രസ്‌ ചാമക്കാല യൂണിറ്റ് കമ്മറ്റിയുടെ നേ...
15/08/2021

പ്രിയപ്പെട്ടവരെ........

നമ്മുടെ രാജ്യത്തിന്റെ *75-ാം സ്വാതന്ത്ര്യദിനം യൂത്ത് കോൺഗ്രസ്‌ ചാമക്കാല യൂണിറ്റ് കമ്മറ്റിയുടെ നേതൃത്തിൽ വളരെ വിപുലമായി നടത്തപ്പെട്ടു.....

രാജ്യത്തിനുവേണ്ടി പോരാടിയ വിമുക്തഭടന്മാരിൽ ഒരാളായ ചാമക്കാല നിവാസി ശ്രീ. ജെയിംസ് മാക്കിൽ
പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.

കുഞ്ഞുമോൻ മാക്കിൽ , മാത്യു കല്ലിടുക്കിൽ , രാജു കൊളംബ്രായിൽ , സുരേഷ് മഠത്തിപ്പറമ്പിൽ , ബിജു മുടക്കോടിൽ , ജോമോൻ മലയിൽ തുടങി വിമുക്ത ഭടന്മാരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡന്റും സഹകരണ ബാങ്ക് പ്രസിഡന്റും ആയ ശ്രീ.മോൻ മാക്കിൽ പൊന്നാട അണിയിച്ച് ആദരിച്ചു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ചാമക്കാല യൂണിറ്റിലേക്ക് കടന്നുവന്ന പുതിയ യുവാക്കളെ
യൂത്ത് കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് ശ്രീ.ജിസ്സ് കൊല്ലംപറമ്പിൽ Youth Care ജേഴ്‌സി നൽകി സ്വാഗതം ചെയ്തു.

ചടങ്ങിൽ ചാമക്കാലയിലെ മിടുക്കികളായ കുട്ടികളുടെ ദേശഭക്തിഗാനം പ്രേത്യേകം ശ്രദ്ധ ആകർഷിച്ചു, കൂടാതെ ശുചീകരണം നടത്തിയ പരിസരങ്ങളിൽ ചെടികൾ നട്ട് DCC ജനറൽ സെക്രട്ടറിയും മുൻ മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ആയ ശ്രീ. സുനു ജോർജ് തുടക്കം കുറിച്ചു.

നമ്മുടെ നാട്ടിലെ യൂത്ത് കോൺഗ്രസിലേക്ക് കടന്നു വന്ന യുവ നേതാവും പ്രസംഗികനുമായ
അലക്സാണ്ടർ ആട്ടുകുന്നേൽ യോഗപരിപാടികൾക്ക് സ്വാഗതം ആശംസിക്കുകയും, യൂത്ത് കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് ശ്രീ.ജിസ്സ് കൊല്ലംപറമ്പിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ DCC ജനറൽ സെക്രെട്ടറി ശ്രീ . സുനു ജോർജ് മുഖ്യ പ്രഭാഷണവും നടത്തുകയുണ്ടായി കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ് മോൻ മാക്കിൽ ചടങ്ങിൽ ആശംസകൾ അറിയിക്കുകയും, ചാമക്കാല യൂണിറ്റ് വൈസ് പ്രസിഡന്റ് മെൽവിൻ പീഠത്തട്ടെൽ നന്ദി പ്രസംഗവും നടത്തുകയുണ്ടായി.

ബ്ലോക്ക് സെക്രെട്ടറി ശിവദാസ് വാഴപടവിൽ,
INTUC മണ്ഡലം പ്രസിഡന്റ് ജിജോ മുണ്ടുകുഴിക്കര, കോൺഗ്രസ് മണ്ഡലം സെക്രെട്ടറി ജോജോ പൂവക്കാടൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീ ടോമി കാറുകുളം,
ബിനോ സഖറിയാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രെട്ടറി ഡോണിസ് ഇമ്മാനുവേൽ ,
വൈസ് പ്രസിഡന്റ് ടിജോ കാരിക്കാനാൽ , KSU
വൈസ് പ്രസിഡന്റ് ആൽവിൻ തേരകക്കുഴി, KSU
ബ്ളോക്ക് സെക്രെട്ടറി എഡ്വിൻ അപ്പോഴിപറമ്പിൽ, 13- ആം വാർഡ് പ്രസിഡന്റ്
തങ്കപ്പൻ, ബൂത്ത് പ്രെസിഡന്റുമാർ ഷിജു അയത്തിൽ, രാജൻ പാലത്തടം, ഫ്രണ്ട്‌സ് ക്ലബ് പ്രെസിഡന്റും ബൂത്ത് സെക്രട്ടറി ദീപു കല്ലിടുക്കിൽ, ജോസഫ് കല്ലിടുക്കിൽ, ഫ്രാൻസിസ് പുളിങാപള്ളിൽ തുടങ്ങിയവർ സന്നിഹിതർ ആയിരുന്നു.

ഇന്ത്യൻ യൂത്ത് കോൺഗ്രസ്
ചാമക്കാല യൂണിറ്റ് കമ്മറ്റി

നമ്മുടെ സ്ഥാനാർത്ഥികളുടെ വോട്ടിംഗ് മിഷനിലെ ക്രമം.
08/12/2020

നമ്മുടെ സ്ഥാനാർത്ഥികളുടെ വോട്ടിംഗ് മിഷനിലെ ക്രമം.

തിരഞ്ഞെടുപ്പ് പ്രചാരണം
05/12/2020

തിരഞ്ഞെടുപ്പ് പ്രചാരണം

Address

Kuruppanthara

Website

Alerts

Be the first to know and let us send you an email when Youth Congress Chamakala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share