Cpim kuthuparamba Ac

Cpim kuthuparamba Ac CPIM KUTHUPARAMBA AC

10/08/2026

ഭരണാനുകൂല സംഘടനകളുടെയും സർക്കാറിന്റെയും തെറ്റായ നടപടികൾ മൂലം സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുളളത്. കാസർകോട് കലക്ട്രേറ്റിലെ സീനിയർ ക്ലർക്ക് ആശാലത ജീവനൊടുക്കിയ വാർത്ത ഞെട്ടിക്കുന്നതാണ്. ഭരണമാറ്റത്തെ തുടർന്ന് നടപ്പിലാക്കിയ നിർബന്ധ സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷമാണ് ഈ യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നാണ് വിവരം. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ശിശുരോഗ വിഭാഗത്തിലെ സീനിയർ ഡോക്ടർ കെ. വി. രാധാമണിയെ എൻജിഒ അസോസിയേഷൻ നേതാക്കൾ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് അവർക്ക് ഹൃദയാഘാതമുണ്ടായതാണ് മറ്റൊരു സംഭവം.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി തയ്യാറാക്കിയ ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാൻ തയ്യാറാകാത്തതിൻ്റെ വൈരാഗ്യത്തിലാണ് രോഗികളുടെ മുന്നിൽവെച്ച് വനിതാ ഡോക്ടറെ അധിക്ഷേപിച്ചത്. ഭരണത്തണലിൽ അഴിഞ്ഞാടുന്ന ഇത്തരം ഗുണ്ടാസംഘങ്ങളെ നിലയ്ക്കുനിർത്താൻ സർക്കാർ തയ്യാറാകണം.
യാതൊരു മാനദണ്ഡവും പാലിക്കാതെ, തികച്ചും രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന കൂട്ടസ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിനെ പൂർണ്ണമായി സ്തംഭിപ്പിച്ചിരിക്കുന്നു. സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ഈ രീതി നിർബാധം തുടരുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കം സ്വീകരിക്കുന്നത്.
ജീവനക്കാരുടെ അവകാശപോരാട്ടങ്ങളെ തികഞ്ഞ അഹങ്കാരത്തോടെ അപഹസിക്കുകയും പൊതുവേദിയിൽ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് പദവിയുടെ അന്തസ്സിന് ഒട്ടും യോജിക്കാത്തതും അങ്ങേയറ്റം അപലപനീയവുമാണ്. ഭരണമാറ്റത്തിൻ്റെ മറവിൽ സ്വന്തം അണികൾ നടത്തുന്ന അഴിമതിക്കും ഭീഷണികൾക്കും പച്ചക്കൊടി കാണിക്കുകയാണ് മുഖ്യമന്ത്രി.
ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയായിരുന്നു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണ്. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കാനും, 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ച് വേതന വർധനയ്ക്കുള്ള നടപടികൾക്ക് എൽഡിഎഫ് സർക്കാർ മുൻകൈയെടുത്തു.
എന്നാൽ യുഡിഎഫ് സർക്കാരാകട്ടെ, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ മതിയെന്ന നിലപാടെടുത്ത് ജീവനക്കാരെ വഞ്ചിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക, ഏൺഡ് ലീവ് സറണ്ടർ, അഷ്വേർഡ് പെൻഷൻ എന്നിവയെല്ലാം തടഞ്ഞുവെച്ച് ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നയമാണ് ഇന്ന് സംസ്ഥാനത്തുള്ളത്.
സ്ഥിരം ജീവനക്കാരോടുള്ള ഈ പ്രതികാര നടപടികൾക്ക് പുറമെ, സാധാരണക്കാരായ താൽക്കാലിക ജീവനക്കാരെയും സർക്കാർ പെരുവഴിയിലാക്കുകയാണ്. ഡിജിറ്റൽ സർവേക്കായി രാപ്പകലില്ലാതെ അധ്വാനിച്ച 2,800 ജീവനക്കാരെ അർഹതപ്പെട്ട ശമ്പള കുടിശ്ശിക പോലും നൽകാതെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്.
കുടുംബശ്രീയിലും കെഎസ്ആർടിസിയിലും മുൻപ് നടന്ന കൂട്ടപ്പിരിച്ചുവിടലുകൾക്ക് പിന്നാലെ, പി.എസ്.സി വഴി ജോലിയിൽ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചു വിടുന്നതാണ് നാം കാണുന്നത്. ജീവനക്കാരോട് ശത്രുതാമനോഭാവം പുലർത്തുകയും, പൊതുസമൂഹത്തിന് മുന്നിൽ അവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് സർക്കാരിന്റെ ഈ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ട്.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

10/08/2026
09/08/2026

സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേമാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സർക്കാരിന്റെ സമ്പൂർണ ആർഎസ്എസ് വിധേയത്വമാണ് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കിയ യുഡിഎഫ് സർക്കാരിന്റെ നിലപാട് ആർഎസ്എസ് മനസ്സിൻ്റെ പ്രതിഫലനമാണ്. വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നത് ആർഎസ്എസ് നയമാണ്. ഇത് രാജ്യം അംഗീകരിച്ചതല്ല. ഗാനത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമാണ് ദേശീയഗീതമായി അംഗീകരിച്ചിരുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും മതേതര സ്വഭാവം നിലനിർത്താനുമായിരുന്നു ഇ‍ൗ തീരുമാനം. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെ ഈ നിർദ്ദേശവുമായി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി നൽകിയ കത്ത് മതനിരപേക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നതാണ്.
ദേശീയ ഗാനത്തെ അവഗണിച്ചുകൊണ്ടാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ ഉത്തരവിട്ടത്. കേന്ദ്രം വന്ദേമാതരം ആലപിക്കണമെന്നാണ് ഉത്തരവിട്ടതെങ്കിൽ കേരള ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് നിർബന്ധിക്കുന്നു. ആർഎസ്എസ് നയം നടപ്പിലാക്കാൻ കേന്ദ്രവും സംസ്ഥാനവും മത്സരിക്കുകയാണ്.
പ്രൈമറി സ്‌കൂളുകളിലെ വിദ്യാർഥികളുടെ ക്വിസ് മത്സരത്തിൽ ഹിന്ദുത്വവാദി വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി തയ്യാറാക്കിയത് കേരളത്തെ കാവിവൽക്കരിക്കുവാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതാണ്.
ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്രസമരസേനാനി ആര് എന്ന ചോദ്യത്തിനാണ് സവർക്കറെ ഉത്തരമായി നൽകിയത്. ബ്രിട്ടീഷുകാർക്ക് നിരവധി തവണ മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ സവർക്കർ ബ്രിട്ടീഷ് അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രീയ ധാരയുടെ ഭാഗമായിരുന്നു. വി ഡി സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലിയും വന്ദേ മാതരം മുഴുവനായി ആലപിക്കുവാനുള്ള ഉത്തരവും യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണനത്തിൻ്റെ ഭാഗമാണ്. ഇതിനെതിരെ എല്ലാ മതനിരപേക്ഷവാദികളും മുന്നോട്ടുവരണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

31/07/2026

✊🏻

Address

Cpim Kuthuparamba Area Commitee Office
Kuthuparamba
670643

Website

Alerts

Be the first to know and let us send you an email when Cpim kuthuparamba Ac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share