President - Velom Grama Panchayath

President - Velom Grama Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from President - Velom Grama Panchayath, Government Official, velom, Kuttiadi.

08/10/2025
ഓണക്കനി നിറപൊലിമ പദ്ധതി ഉദ്ഘാടനം ചെയ്തു.വേളം അരമ്പോൽ : പൂക്കളുടെ വസന്തകാലമായ ഓണത്തേ വരവേൽക്കാൻ ഓണക്കനി നിറപൊലിമ നടീൽ ഉദ്...
30/06/2025

ഓണക്കനി നിറപൊലിമ പദ്ധതി ഉദ്ഘാടനം ചെയ്തു.
വേളം അരമ്പോൽ : പൂക്കളുടെ വസന്തകാലമായ ഓണത്തേ വരവേൽക്കാൻ ഓണക്കനി നിറപൊലിമ നടീൽ ഉദ്ഘാടനം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത ഇനത്തിലും, വർണ്ണങ്ങളിലുമുള്ള ചെണ്ടുമല്ലി ഉൾപ്പെടെയുള്ള ചെടികളാണ് നട്ടത്.
മാതൃകാ ദീപം,കനകം, റോസി, വൈഗ ,പുലരി , എന്നീ ജെ.എൽ.ജി ഗ്രൂപ്പുകൾ സംയുക്തമായിട്ടാണ് കൃഷി ഇറക്കിയത്. വാർഡ് മെമ്പർ സി.പി. ഫാത്തിമ സ്വാഗതവും, സി.ഡി എസ് ചെയർപേഴ്സൺ കെ. തങ്കം അധ്യക്ഷയുമായി. കൃഷി അസിസ്റ്റൻ്റ് വിനേഷ്, എ.ഡി.സി. അംഗം കെ.എം. രാജീവൻ, വാർഡ് കൺവീനർ റഫീഖ് മാസ്റ്റർ, ജെ.എൽ.ജി, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സി.ആർ.പി. പി.കെ. ശൈലജ നന്ദിയും പറഞ്ഞു.

*കരുണയും കരുതലും വിഭിന്നങ്ങളായ ചിന്തകളും കരവിരുതും കൊണ്ട് താങ്ങാവുന്ന ന വേളം സാന്ത്വനം ബി.ആർ. സി.യിൽ . കുടുംമ്പശ്രീ ജില്...
30/06/2025

*കരുണയും കരുതലും വിഭിന്നങ്ങളായ ചിന്തകളും കരവിരുതും കൊണ്ട് താങ്ങാവുന്ന ന വേളം സാന്ത്വനം ബി.ആർ. സി.യിൽ . കുടുംമ്പശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സർക്കാർ മാതൃകാ ഹോമിയോ ഡിസ്പൻസറി,ആയുഷ്മാൻ ഭാരത് ,ആയുഷ് ഹെൽത്ത്,സംഘടിപ്പിച്ച വേളം ഗ്രാമപഞ്ചായത്തും ചേർന്ന് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മാധുര്യവും സംരക്ഷണ കവചവും ഒരുക്കി തന്റെ കുട്ടികൾക്ക് പുതിയ സന്ദേശം പകർത്ത് യോഗയുടെ മഹത്വം പകർന്ന് നൽകി....*

*സ്വാഗതം: CDS .CP . ശ്രീമതി തങ്കം*
*അദ്ധ്യക്ഷൻ : വൈ.പ്രസി. എം കുമാരൻ മാസ്റ്റർ*

*ഉത്ഘാടനം:പഞ്ചായത്ത് പ്രസിഡന്റ് നയീമാ കുളമുള്ളതിൽ* .
*യോഗ മാസ്റ്റർ : ശ്രീജിത്ത്*
*നന്ദി : ഷീന ടീച്ചർ,*
*മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.*

*സദസ്സിനെ ധന്യമാക്കിയ മുഴുവൻ പഠിതാക്കൾക്കും രക്ഷിതാക്കൾക്കും മറ്റ് കാരുണ്യമതികൾക്കും സാന്ത്വനം ബി.ആർ.സി യുടെ നന്ദിയും കടപ്പാടും അറിയിക്കട്ടെ....*
🙏🙏🙏❣️❣️❣️🙏🙏🙏🙏

ചേരാപുരം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചേരാപുരം ഗവ: എൽ.പി. സ്കൂളിൽ ബഹു: വേളം ഗ്രാമ പഞ്ചായത്ത്...
05/06/2025

ചേരാപുരം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചേരാപുരം ഗവ: എൽ.പി. സ്കൂളിൽ ബഹു: വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നയിമ കുളമുള്ളതിൽ നിർവ്വഹിച്ചു. സ്കൂൾ വളപ്പിൽ വൃക്ഷത്തെ നടുകയും വിദ്യാർത്ഥി കൾക്ക് പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്ത യോഗത്തിൽ ഹരിത സേനാംഗം ബ വിതയെ ആദരിക്കുകയും ചെയ്തു. ബഹു: കൃഷി ഓഫീസർ അനിഷ കെ പരിസ്ഥിതി ദിനസന്ദേശം കൈമാറി . മെമ്പർ ഇ.പി. സലീം അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർമാരായ ബീന.കെ.,അനീഷ കെ , ഫാത്തിമ സി.പി., അസി. അഗ്രികൾച്ചറൽ ഓഫീസർ വിനേഷ് , സ്റ്റാഫ് സിക്രട്ടറി കെ.ലജീത്ത് എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡൻ്റ് അജയകുമാർ സ്വാഗതവും ഹെഡ്മാസ്റ്റർ പ്രകാശ ൻ നന്ദിയും അറിയിച്ചു.

ഹരിത കേരളം മിഷൻ പച്ചതുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്തിലെ ഉത്തായി മണപ്പുറത്ത് വെച്ചു നടന്നു. ...
05/06/2025

ഹരിത കേരളം മിഷൻ പച്ചതുരുത്ത് വ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം വേളം ഗ്രാമപഞ്ചായത്തിലെ ഉത്തായി മണപ്പുറത്ത് വെച്ചു നടന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റ്യാടി നിയോജക മണ്ഡലം എം എൽ എ ശ്രീ കെ.പി കുഞ്ഞമ്മദ്ക്കുട്ടി മാസ്റ്റർ ഉദ്ഘാടന കർമം നിർവഹിച്ചു.
യോഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസിഡന്റ്‌ ഷീജാ ശശി മുഖ്യാതിഥിയായി.

ഉത്തായി മണപ്പുറത്തെ ഒരു ഏക്കർ സ്ഥലത്ത് പച്ചത്തുരുത്ത് സ്ഥാപിച്ചുകൊണ്ടാണ് ഉദ്ഘാടക കർമം നിർവഹിച്ചത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പിടി പ്രസാദ്,കുന്നുമ്മൽ BDO മനോജ് കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുമാരൻ മാസ്റ്റർ, സറീന നടുക്കണ്ടി, പി സൂപ്പി മാസ്റ്റർ, സുമ മലയിൽ, കെ സി മുജീബ് റഹ്മാൻ, ടി വി കുഞ്ഞിക്കണ്ണൻ, ബീന കോട്ടെമ്മൽ, നൊച്ചാട് കുഞ്ഞബ്ദുള്ള, ടി വി മനോജൻ‌, മഠത്തിൽ ശ്രീധരൻ, കെ പി ബിനൂപ്, തായന ശശിന്ദ്രൻ മാസ്റ്റർ, ഒ പി മഹേഷ്‌, കെ കെ മുഹമ്മദ്‌ മാസ്റ്റർ, യൂസഫ് പള്ളിയത്ത്, ടി വി ഗംഗാദരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സിബി സ്വാഗതവും, NREG AE ഷംസീറ നന്ദിയും പറഞ്ഞു

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടു കൂടിയാണ് സ്ഥമൊരുക്കുകയും കുഴികളെടുക്കുകയും ചെയ്തത് ഹരിത കേരളം മിഷനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും സംയുക്തമായാണ് ഈ പരിപാടി നടത്തിയത്. കോഴിക്കോട് ബോട്ടാനിക്കൽ ഗാർഡനിൽ നിന്ന് തീരസംരക്ഷണത്തിന് അനുയോജ്യമായ തൈകൾ നട്ടുകൊണ്ടാണ് പച്ചത്തുരുത്ത് സ്ഥാപിച്ചത്

പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായിചേരാപുരം: വേളം ഗ്രാമ പഞ്ചായത്തിലെ പൂളക്കൂൽ ടൗണിലും ,കടകളിലും വെള്ളം കയറിയതിന് ഗ്രാ...
30/05/2025

പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി
ചേരാപുരം: വേളം ഗ്രാമ പഞ്ചായത്തിലെ പൂളക്കൂൽ ടൗണിലും ,കടകളിലും വെള്ളം കയറിയതിന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിലിൻ്റെ നേതൃത്വത്തിൽ പരിഹാരമായി. റവന്യൂ, പോലീസ്, പഞ്ചായത്ത്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം വൻ പ്രതിസന്ധിക്ക് പരിഹാരമായി. ഇത് മായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത സർ വ്വ കക്ഷി യോഗത്തിൽ പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അദ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി എം കുമാരൻ മാസ്റ്റർ , പി സൂപ്പി മാസ്റ്റർ, സുമ മലയിൽ , ബ്ലോക്ക് മെമ്പർ കെ സി മുജീബ് റഹ്മാൻ ,ഇ.പി സലീം , ഫാത്തിമ സി പി, അനീഷ പ്രതീപ് , എം.സി മൊയ്തു, പി പി ചന്ദ്രൻ മാസ്റ്റർ, അസി: സെക്രട്ടറി സിബി , വില്ലേജ് ഓഫീസർ രാജേഷ് , പോലീസ് ഇൻസെപക്ടർ ജിഷ്ണു LSGD എഞ്ചിനിയർ ആഷിഖ് കെ ടി സർവ്വ കക്ഷി പ്രതിനിധികളായ വി പി അബ്ദുല്ല , മoത്തിൽ ശ്രീധരൻ, വി.പി ശശി, കെ സത്യൻ , കുനിയിൽ രാഘവൻ , ഉദ്യോഗസ്ഥരായ ശംസീർ, ഗഫൂർ കെ , ശമീന സിനൂപ് , ശാഹിദ് നേതൃത്വം നൽകി.

ഹരിത കർമ്മ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു.ചേരാപുരം: വേളം പഞ്ചായത്തിലെ മാലിന്യ സംസ്ക്കരണ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്...
30/05/2025

ഹരിത കർമ്മ സേനയ്ക്ക് യൂണിഫോം വിതരണം ചെയ്തു.
ചേരാപുരം: വേളം പഞ്ചായത്തിലെ മാലിന്യ സംസ്ക്കരണ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹരിത കർമ്മ സേന വളണ്ടിയർ മാർക്കും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യൂണിഫോമും, മഴക്കോട്ടും മറ്റ് സുരക്ഷ ഉപകരണങ്ങളും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് നയീമ കുള മുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് പി.എം കുമാരൻ മാസ്റ്റർ അദ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി സൂപ്പി മാസ്റ്റർ, സുമ മലയിൽ , സിതാര കെ.സി , ബീന കെ ,എച്ച് സി. ശമീന , നിഖിൽ രാജ്, വി ഇ ഒ നിത്യ , ശ്രീജ പ്രസംഗിച്ചു.

Address

Velom
Kuttiadi
673507

Telephone

+4962770109

Website

Alerts

Be the first to know and let us send you an email when President - Velom Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share