26/09/2021
🔰 സി. എച്ച് നെ അറിയാം 🔰
അനുസ്മരണ സദസ്സും ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു.
കുറ്റിപ്പുറം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസമരണ സദസ്സ് സങ്കടിപ്പിച്ചു , സദസ്സിൽ കുറ്റിപ്പുറം പഞ്ചായത്ത് 14 ആം വാർഡിൽ നിന്നും SSLC ,PLUS TWO ഉന്നത വിജയികളെ എം. എസ്.എഫ് അത്താണി ബസാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.സൈൻ സഖാഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദ്ഘാടനം സയ്യിദ് ലുക്മാൻ ഹദാദ് തങ്ങൾ നിർവഹിച്ചു. ഫൈസൽ വാഫി മുഖ്യപ്രഭാഷണവും ഇസ്മാഈൽ കൊണ്ടോട്ടി പ്രഭാഷണവും നടത്തി. ചടങ്ങിൽ റാഷിദ് ചേലക്കൽ സ്വാഗതവും സിദ്ധീഖ് പരപ്പാര, പൂക്കോയ തങ്ങൾ, ഷമീർ തടത്തിൽ ,സക്കാഫ് തങ്ങൾ, സിദ്ധീഖ് പാലാറാ ,റഹൂഫ് ടി. കെ ,മൊയ്തീൻ കുട്ടി തോട്ടത്തിൽ, ഡാനിഷ് പരപ്പാര ,ഹസീബ് കെ.പി , ഷിയാസ് ടി ,അലി അക്ബർ എ. എ തുടങ്ങിയവർ പ്രസംഗിച്ചു. അബൂ താഹിർ നന്ദിയും പറഞ്ഞു.