SFI JCET

SFI JCET Revolution

SFI JCET LAKKIDI
10/01/2022

SFI JCET LAKKIDI

10/01/2022
നമ്മളെ നയിച്ച... നമ്മുടെ നേതൃത്വം...ഇവർ ജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യത...
05/04/2021

നമ്മളെ നയിച്ച... നമ്മുടെ നേതൃത്വം...
ഇവർ ജയിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യത...




ജനുവരി 6ജിഷ്ണു പ്രണോയ് ദിനം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അജ്ഞതയുടെ രക്തസാക്ഷി...കലയും സൗഹൃദവും നിറഞ്ഞു പൂക്കേണ്ട ക്യാംപ...
06/01/2021

ജനുവരി 6
ജിഷ്ണു പ്രണോയ് ദിനം

സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അജ്ഞതയുടെ രക്തസാക്ഷി...
കലയും സൗഹൃദവും നിറഞ്ഞു പൂക്കേണ്ട ക്യാംപസിൽ ഇന്റർണൽ മാർക്കും, അറ്റെൻ്റൻസും മാനേജ്മെന്റിൻ്റെ കൈത്തോക്കുകളായി മാറിയപ്പോൾ പിടഞ്ഞു വീണ പ്രിയപ്പെട്ടവൻ... നെഹ്രുവിന്റെ നാമമുള്ള കലാലയത്തിൽ മുസ്സോളിനിയുടെ തന്ത്രങ്ങൾ നടപ്പിലാക്കിയ കാലത്ത് കറുത്ത ബോർഡിൽ ചുവന്ന മഷി കൊണ്ട് വിപ്ലവം തീർത്തവൻ....
ഇടിമുറികൾ തകരട്ടേ.....
വിപ്ലവം ജയിക്കട്ടേ...

ജനുവരി 6 നാളെയാണ്ജിഷ്ണു പ്രണോയ് രക്തസാക്ഷി ദിനം.സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന സമാനതകളില്ലാത്ത വിദ്യാർ...
05/01/2021

ജനുവരി 6 നാളെയാണ്
ജിഷ്ണു പ്രണോയ് രക്തസാക്ഷി ദിനം.

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിന്നിരുന്ന സമാനതകളില്ലാത്ത വിദ്യാർത്ഥി പീഡനങ്ങൾ പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെട്ട ദിനം.

SFI പ്രസ്ഥാനത്തിന് 50 വയസ്.50 ദിവസം നീണ്ടു നിന്ന സമരം.സമാനതകളില്ലാത്ത വിദ്യാർത്ഥി പീഡനങ്ങളുടെ കേന്ദ്രമായിരുന്ന സ്വാശ്രയ ...
30/12/2020

SFI പ്രസ്ഥാനത്തിന് 50 വയസ്.

50 ദിവസം നീണ്ടു നിന്ന സമരം.
സമാനതകളില്ലാത്ത വിദ്യാർത്ഥി പീഡനങ്ങളുടെ കേന്ദ്രമായിരുന്ന സ്വാശ്രയ കലാലയങ്ങളിൽ ഇന്ന് ഒരു പരിധിവരെ എങ്കിലും ആ ചൂഷണങ്ങൾക്ക് അറുതി വന്നിട്ടുണ്ട് എങ്കിൽ അത് നാം ഈ SFI പ്രസ്ഥാനത്തിന്റെ തണലിൽ നടത്തിയ ഐതിഹാസിക സമരത്തിന്റെ വിജയത്തിന്റെ കൂടി ഭാഗമാണ്.
സഖാവ് ജിഷ്ണു പ്രണോയുടെ മരണത്തെ തുടർന്ന് ആളി പടർന്ന വിദ്യാർത്ഥി രോഷം,.. ഇനിയും നമ്മൾ നിശ്ശബ്ദരായാൽ അനേകായിരം ജിഷ്ണു പ്രണോയിമാരുടെ ജീവൻ ഈ സ്വാശ്രയ കച്ചവടക്കാർക്ക് മുന്നിൽ പൊലിഞ്ഞു വീഴും എന്ന യാഥാർത്ഥ്യം... നെഹ്റു കോളേജിൽ നിന്നും ഉയർന്ന സമാരാഗ്നി കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള സ്വാശ്രയ കലാലയങ്ങളിൽ ആളി കത്തി.
ഒടുവിൽ 50 ദിവസത്തോളം നീണ്ട സമരം, സകല വെല്ലുവിളികളെയും അതിജീവിച്ച് സമരം വിജയിച്ചു. നാം ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച നെഹ്റു മാനേജ്‌മെന്റ്. SFI യുടെ സമരത്തിന് മുന്നിൽ മുട്ടുമടക്കി. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം വരും തലമുറക്കും പകർന്ന് നൽകണമെങ്കിൽ സകല വെല്ലുവിളികളെയും അതിജീവിച്ച് ആ ശുഭ്രപതാക ഇനിയും ഉയരത്തിൽ പാരിപറക്കുക തന്നെ വേണം.
സ്വാശ്രയ കലാലയങ്ങളിൽ വിദ്യാർത്ഥികളുടെ ജീവിതം ജിഷ്ണു പ്രണോയ് സമരത്തിന് മുമ്പും, ശേഷവും എന്ന് ചരിത്രത്തിൽ രേഖപെടും.


സ്വാശ്രയ കോളേജുകളിലെ ഫീസിന്റെ  പേരിലെ വിദ്യാർത്ഥി പീഡനം ശക്തമായി ചെറുക്കും   -എസ്.എഫ്.ഐസ്വകാര്യ-സ്വാശ്രയ കോളേജുകളിൽ ഫീസി...
17/08/2020

സ്വാശ്രയ കോളേജുകളിലെ ഫീസിന്റെ പേരിലെ വിദ്യാർത്ഥി പീഡനം ശക്തമായി ചെറുക്കും -എസ്.എഫ്.ഐ

സ്വകാര്യ-സ്വാശ്രയ കോളേജുകളിൽ ഫീസിന്റെ പേരിൽ വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയെ ശക്തമായി ചെറുക്കും. ഭൗതിക സൗകര്യങ്ങളായ ഹോസ്റ്റൽ, ലാബ് ഉൾപ്പെടെയുള്ളതിൽ ഇപ്പോഴും കർശനമായി ഫീസ് ഈടാക്കുന്ന രീതിയാണ് തുടർന്ന് വരുന്നത്. ഫീസ് വാങ്ങി എടുക്കുന്നതിൽ മതിയായ സാവകാശമോ മനുഷ്യത്വപൂർണ്ണമായ ഇളവോ നൽകാൻ അധികാരികൾ തയ്യാറാവണം. കോവിഡ് - 19 സാഹചര്യത്തിലെ ഇത്തരം നിലപാടുകൾ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുകയാണ്. മനുഷത്വ പൂർണ്ണമായ സമീപനമാണ് ഈ ഘട്ടത്തിൽ മാനേജുമെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത് . ഈ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും.
വിദ്യാർത്ഥി പക്ഷവും, മനുഷത്വ പൂർണവുമായ അന്തരീക്ഷമുയർത്തുന്നതിന് വേണ്ടി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നിയമ പോരാട്ടം നടത്തുമെന്നും ഫീസടക്കാൻ പ്രയാസം നേരിടുന്ന വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസ്സുകളിൽ നിന്നും പുറത്താകുന്ന രീതിയുണ്ടായാൽ സമരമേറ്റെടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

17/08/2020
തിരുവനന്തപുരം

*ജൂലൈ 22**രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനം*വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ്‌ ഭരണത്...
21/07/2020

*ജൂലൈ 22*
*രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനം*

വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ്‌ ഭരണത്തിന്റെ രക്തസാക്ഷിയാണ് രജനി. എസ്. ആനന്ദ്. രജനിയെപ്പോലെ എത്രയോ വിദ്യാർഥികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഉന്നതവിദ്യാഭ്യാസ രംഗം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമാക്കിയ കോൺഗ്രസ്‌ ഭരണത്തിന്റെ നെറികേടുകളോട് കാലവും ചരിത്രവും പൊറുക്കില്ല.

രക്തസാക്ഷിത്വത്തിന്റെ രണ്ടാണ്ട് #വർഗീയത_തുലയട്ടെ
01/07/2020

രക്തസാക്ഷിത്വത്തിന്റെ രണ്ടാണ്ട്

#വർഗീയത_തുലയട്ടെ

കേരളത്തിലെ വിവിധ സർവ്വകലാശാല പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കകളാണ് ഉയർന്നുവരുന്നത്. ഈ സാഹചര്യ...
28/06/2020

കേരളത്തിലെ വിവിധ സർവ്വകലാശാല പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കകളാണ് ഉയർന്നുവരുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളിൽ നിന്നും ഉയർന്നു വരുന്ന ആശങ്കൾ സർവ്വകലാശാല അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ എസ്.എഫ്.ഐ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക സർവ്വകലാശാലകളും അനുഭാവപൂർവം കാര്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുന്നുണ്ടെങ്കിലും സങ്കേതിക സർവകലാശാല തികച്ചും വിദ്യാർത്ഥി വിരുദ്ധമായ സമീപനമാണ് തുടരുന്നത്..
ഉദ്യോഗസ്ഥ ഉപദേശങ്ങൾ മാത്രം നടപ്പാക്കുന്ന കേന്ദ്രമായി കെ.ടി.യു വിനെ മാറ്റാൻ ചിലർ ശ്രമിക്കുകയാണ്. നിരന്തരം സർവ്വകലാശാലയ്ക്ക് മുന്നിൽ വിവിധ ആവശ്യങ്ങൾമുന്നോട്ട് വെച്ചപ്പേഴും അവ ഗൗരവമായികാണാൻ വി.സി ഉൾപ്പെടെയുള്ളവർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഈ കഴിഞ്ഞ 24ാം തിയ്യതി എസ്.എഫ്.ഐ നൽകിയ അഭ്യർത്ഥന കത്തിൽ തീരുമാനമുണ്ടാക്കാൻ വകുപ്പ് മന്ത്രിയും മുൻകൈയെടുക്കേണ്ടതുണ്ട്.

SFI ടെക്നോസ് ഇടപെടൽ വിജയംകേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ  ക്ലാസുകൾ ലഭിച്ചത്‌ വളരെ കുറവായിരുന്നു...
22/04/2020

SFI ടെക്നോസ് ഇടപെടൽ വിജയം

കേരള സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്ക് ഈ സെമസ്റ്ററിൽ ക്ലാസുകൾ ലഭിച്ചത്‌ വളരെ കുറവായിരുന്നു. അവ തീരാതെ പരീക്ഷ എഴുതാൻ പോവുക എന്നു പറഞ്ഞാൽ അത് വിദ്യാർത്ഥികൾക്ക് ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ്.

ഈ സാഹചര്യം കണക്കിൽ എടുത്തു SFI ടെക്നോസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ അക്കാദമിക്ക് കൗണ്സിൽ കൂടുന്ന സമയത്തു പരിഗണിക്കുവാൻ വേണ്ടി അക്കാദമിക്ക് ഡീനിന് നിവേദനം സമർപ്പിച്ചിരുന്നു.

1. The University has a large number of students from almost all regions in India, ranging from Andaman to Kashmir. All of them may not be have access to internet connectivity in their homes. These students may find it difficult to attend the online internal assessments carried out for this semester. These children should be given a chance to write the internal assessments once again when colleges are properly reopened. Moreover, the portions that are required for the exams have not been covered fully. Hence, it is essential to ensure the proper coverage of the portions before conducting the exams.

2. Since a large number of regular classes have been lost, some students who were not able to attend the initial classes, hoping to make up the required attendance quota in the coming months, are now left with very low attendance. In view of the remarkable and traumatic times that we live in, it would be appropriate if the University decides to cancel the minimum attendance required for appearing in final examinations for this one semester. It would be a great relief to the distressed students in these trying times.

3. In these difficult times, the students may not have been able to adequately prepare for their online internal assessments. The lack of proper classroom teaching that they received for these subjects would also prevent the weaker students from scoring adequately. As such, the minimum marks required in the internal assessments to attend the semester examinations should also not be considered for this one semester.

4.S8 students are to be provided with a fixed time period for the completion of their projects, as they should get proper access to various facilities such as labs.

ഇത്രയുമാണ് SFIടെക്നോസ് സമർപ്പിച്ച വിഷയങ്ങൾ.

SFI ടെക്നോസ്‌ നൽകിയ ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ലോക്ക് ഡൗണ് കഴിഞ്ഞു 20 ദിവസം ക്ലാസും 9 ദിവസം ലീവും കഴിഞ്ഞു മാത്രമേ S8 പരീക്ഷ നടത്തുകയോള്ളൂ എന്നും, അത് പോലെ 30 ദിവസം ക്ലാസിനും 10 ദിവസം സ്റ്റഡി ലീവിനും ശേഷം മാത്രമേ മറ്റു പരീക്ഷകളും സംഘടിപ്പിക്കുകയോള്ളൂ എന്നും അക്കാദമിക്ക് കൗൺസിൽ തീരുമാനം കൈകൊണ്ടു.

ബാക്കി വിദ്യാർത്ഥികൾ നേരിടുന്ന മുഴുവൻ വിഷയങ്ങളും കൃത്യമായി പരിഗണിച്ചു SFI ടെക്നോസ് അവ ഇഖ്ബാൽ കമ്മിറ്റി മുമ്പാകെ സംരപ്പിക്കുന്നതാണ്.

SFI എന്നും വിദ്യാർത്ഥി പക്ഷത്ത്

Address

Jawaharlal College Of Engineering And Technology
Lakkidi

Website

Alerts

Be the first to know and let us send you an email when SFI JCET posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share