D Y F I Pondayatt Unit Mahe

D Y F I Pondayatt Unit Mahe Socialism Is The Future
__________________

The Future Is Ours

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ1980 നവംബർ 3 നാണ്‌ ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്. ഒക്ടോബർ 31 മുതൽ നവംബർ 3 വരെ പഞ്ചാബിലെ ലുധിയാനയിലെ സഹീദ് കർത്താർ സിംഹ് ശരബ ഗ്രാമത്തിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ഡി‌വൈ‌എഫ്‌ഐ രൂപീകൃതമായത്.

അഭിവാദ്യങ്ങൾ സഖാക്കളെ
02/01/2022

അഭിവാദ്യങ്ങൾ സഖാക്കളെ

02/01/2022
ആഗസ്ത് 19 സ. പി കൃഷ്ണപിള്ള ദിനം
18/08/2021

ആഗസ്ത് 19
സ. പി കൃഷ്ണപിള്ള ദിനം

23/01/2020

ഇല്ലാ.... ഇല്ല പുറകോട്ട് ഓരോ ചുവടും മുന്നോട്ട്... 💪💪💪

തിരഞ്ഞെടുപ്പ് നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കേണ്ട സമയമാണിത്.
19/01/2020

തിരഞ്ഞെടുപ്പ് നേട്ടത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സങ്കുചിത രാഷ്ട്രീയം മാറ്റിവയ്ക്കേണ്ട സമയമാണിത്.

18/01/2020
അഫ്സൽ എഴുതിയത്"മലപ്പുറത്തിന്ന് അത്ര പ്രിയപ്പെട്ടൊരു പേരായിരുന്നില്ല "പിണറായി വിജയൻ" എന്നത്...  പിണറായി വിജയൻ എന്ന മനുഷ്യ...
18/01/2020

അഫ്സൽ എഴുതിയത്

"മലപ്പുറത്തിന്ന് അത്ര പ്രിയപ്പെട്ടൊരു പേരായിരുന്നില്ല "പിണറായി വിജയൻ" എന്നത്...

പിണറായി വിജയൻ എന്ന മനുഷ്യനെ വെറുപ്പോടെ മാത്രം നോക്കി കാണുന്ന, കണ്ടിരുന്ന ഒരു വലിയ വിഭാഗം തന്നെ ഉണ്ട് മലപ്പുറത്ത്, മലപ്പുറത്തിന്റെ മനസ്സിൽ ഈ മനുഷ്യനെ വെറുപ്പിന്റെയും ഭീകരതയുടെയും പര്യായമാക്കി മാറ്റിയതിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് അവിസ്മരണീയമാണ്.

ലീഗിന്റെ ഏറ്റവും വലിയ വോട്ട് ബാങ്കാണ് സമസ്ത എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല, മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സമരങ്ങളിൽ പങ്കെടുക്കരുത് എന്ന് സമസ്തക്ക് ലീഗ് നിർദേശം നൽകിയിരുന്നു, എന്നിട്ടും സമസ്തയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ കുഞ്ഞാലിക്കുട്ടിയുടെയും തങ്ങളുടേയും മൂക്കിൻ തുമ്പിൽ, ലീഗിന്റെ തറവാട്ടിൽ മുഖ്യമന്ത്രിക്കൊപ്പം അവർ വേദി പങ്കിട്ടു. സമസ്ത മാത്രമല്ല, AP വിഭാഗവും.

ഇന്നലെ നടന്ന പരിപാടിയിൽ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു എന്നത് ലീഗിന് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടാവണമെന്നില്ല.
"ന്യൂനപക്ഷങ്ങൾക്ക് പ്രതിസന്ധിയുണ്ടായപ്പോൾ പിണറായി ധൈര്യം പകർന്നു തന്നു എന്നും, ഒരു നേതാവിന് വേണ്ട ഗുണമാണിതെന്നും" ജിഫ്രി മുത്ത് കോയ തങ്ങൾ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞപ്പോൾ ഉയർന്ന കേട്ട കൈയ്യടികളുടെയും, "നട്ടെല്ലൊടിഞ്ഞു എന്ന് കരുതിയ കേരളത്തെ സംരക്ഷിച്ചത് നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്" എന്ന്
ഖലീൽ തങ്ങൾ പറഞ്ഞപ്പോയുള്ള കൈയ്യടികളുടെയും ശബ്ദം ചരിത്രം രേഖപ്പെടുത്തും.

ഒരു കുന്നിൻ ചെരുവിനെ പറ്റി മുഖ്യമന്ത്രി പറഞ്ഞില്ലേ? അതാണ് കോട്ടക്കുന്ന്, ഫുടബാൾ പോലെ ഞങ്ങൾ മലപ്പുറത്തുകാരുടെ മറ്റൊരു വികാരമാണ് ഞങ്ങടെ കോട്ടക്കുന്ന്, അത് പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ആ കോട്ടക്കുന്നിനെ ചൂണ്ടി കാണിച്ച് മുഖ്യമന്ത്രി മലപ്പുറത്തിന്റെ ചരിത്രം പറഞ്ഞ് തുടങ്ങിയപ്പോൾ ശ്വാസം അടക്കിപ്പിടിച്ചിട്ടല്ലാതെ ഒരു മലപ്പുറക്കാരനും അത് കേട്ട് തീർത്തിട്ടുണ്ടാവില്ല.

മലപ്പുറത്തിന്റെ ഒരു പിടി മണ്ണ് എടുത്ത് പരിശോധിച്ചാൽ മതി, പോരാട്ടത്തിൽ വെടിയേറ്റ് മരിച്ച ദേശസ്നേഹികളുടെ രക്തത്തിന്റെ മണം ഇപ്പോഴും ആ മണ്ണിൽ കാണാൻ സാധിക്കും എന്നദ്ദേഹം പറഞ്ഞപ്പോൾ ആത്മാഭിമാനം കൊണ്ട് ഞാനടക്കമുള്ള ഒരോ മലപ്പുറക്കാരന്റേയും രോമങ്ങൾ എഴുന്നേറ്റ് നിന്നിട്ടുണ്ട്.

പ്രസംഗത്തിന്റെ അവസാന നാൽപ്പത് സെക്കന്റ് എത്തിയപ്പോൾ മുഖ്യമന്ത്രി മലപ്പുറത്തിന്റെ ഹൃദയത്തിൽ കൈ വെച്ച് കൊണ്ട് "ജനം സാക്ഷി, ഈ നാട് സാക്ഷി, ഈ നാട് ഈ സർക്കാറിൽ അർപ്പിച്ച ഉത്തരവാദിത്വം ഞങ്ങൾ നിറവേറ്റും, അതിന് നിങ്ങളുടെ എല്ലാവരുടെയും പിന്തുണയുണ്ടാവണം" എന്ന് പറഞ്ഞപ്പോൾ ഒരാളുടെയും ആഹ്വാനമില്ലാതെ സദസ്സിലിരുന്ന മുഴുവൻ മനുഷ്യരും എഴുന്നേറ്റുനിന്നു, ചിലർ മുഷ്ടിചുരുട്ടി ഇങ്കുലാബ് വിളിച്ചു, മറ്റുചിലർ നിർത്താതെ കൈയ്യടിച്ചു, മറ്റു ചിലർ അവരുടെ നിറകണ്ണുകൾ തുടച്ചു. അതൊരു പ്രഖ്യാപനമായിരുന്നു ഒരു സമരപ്രഖ്യാപനം...

പ്രളയം നടന്ന സമയത്ത് ഇ മനുഷ്യൻ നടത്തിയ വാർത്താ സമ്മേളനങ്ങൾ നിങ്ങൾ ഓർക്കുന്നില്ലേ? അത് ഒരോ മലയാളിക്കും നൽകിയ ആത്മ വിശ്വാസം എത്ര വലുതായിരുന്നു, അന്ന് ഈ മനുഷ്യൻ നടത്തിയ ഇടപെടലുകളും നമുക്ക് മറക്കുവാൻ കഴിയുമോ, ഇന്ന് എല്ലാ മേഖലകളിലും നമ്മുടെ കേരളം ഒന്നാമതാണ്..

രണ്ട് മഹാ പ്രളയങ്ങൾ വന്നു, ഓഖി വന്നു, നിപ വന്നു അന്നൊന്നും കുലുങ്ങാത്ത ഒരു മനുഷ്യൻ സംഘപരിവാറിന്റെ പേക്കൂത്തുകൾക്ക് മുന്നിൽ വിറങ്ങലിച്ച് നിന്ന് അവർക്ക് കീറി മുറിക്കാൻ വേണ്ടി ഈ നാടിനെ വിട്ടുകൊടുക്കുമെന്നാണൊ ???

മാധ്യമ വേട്ടയാടലുകൾ കൊണ്ടും കള്ളപ്രചരണങ്ങൾ കൊണ്ടും ഈ മനുഷ്യനെ ചുരുങ്ങിയത് ഒരു പത്ത് വർഷമെങ്കിലും കേരളത്തിന് നഷ്ടപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഇന്നിന്റെ മലപ്പുറവും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്... "

17/01/2020

മോഹനൻ നായരുടെ വീട്ടിൽനിന്ന് ഐശ്വര്യമായി തുടങ്ങാമെന്ന്
സംഘം തീരുമാനിച്ചു.

ഗേറ്റിനുപുറത്ത് ആറേഴു പേരുടെ കൂട്ടം കണ്ടപ്പോൾ വീട്ടിലെ സിറ്റൗട്ടിൽ നിന്ന മോഹനൻ നായർ ഗേറ്റിനടുത്തേക്ക് ചെന്നു.

എന്താ..?

''പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് ബോധവൽക്കരണത്തിനു വന്നതാ..''

മോഹനൻ നായർ അവരെ അടിമുടിയൊന്ന് നോക്കി.
എന്നിട്ട് ചോദിച്ചു.

"നിങ്ങളിൽ ബ്രാഹ്മണർ ആരൊക്കെയാ ഉള്ളത്..?"

''ആരുമില്ലല്ലോ ചേട്ടാ..!''
സംഘമിത്രങ്ങൾ പറഞ്ഞു.

''നായന്മാരുണ്ടോ നിങ്ങടെ കൂട്ടത്തിൽ..?"

സംഘത്തിൽ നിന്നും മൂന്നുപേർ കൈപൊക്കി.

''ഞങ്ങൾ നായരാണ്..!"

"എങ്കിൽ നിങ്ങൾ മാത്രം കേറിവരൂ.."

ബാക്കിയുള്ളവരെ ഗേറ്റിനു പുറത്തുനിർത്തിക്കൊണ്ട് മൂന്നു നായന്മാരേയും കൂട്ടി മോഹനൻ നായർ അകത്തേക്കുപോയി.

ശാഖയിൽ നിന്നു പഠിച്ച ഇൻഡ്യയുടെ എവിടെയും ഇതുവരെ കാണാത്ത, കേൾക്കാത്ത പുതിയ ചരിത്രം മോഹൻനായർ അവരിൽനിന്നു വിശദമായികേട്ടു.

എല്ലാം കഴിഞ്ഞ് കൂട്ടത്തിലുള്ള നായന്മാരെ യാത്രയാക്കാൻ മോഹനൻ നായർ വീണ്ടും ഗേറ്റിനടുത്തെത്തി.

ബാക്കിയുള്ളവർ നിരാശരായി ഗേറ്റിനു പുറത്ത് നിൽക്കുന്നു.

"നിങ്ങളെ ഞാൻ അകത്തേക്കു കയറ്റാത്തതിൽ വിഷമമായോ..?"
മോഹനൻ നായർ ചോദിച്ചു.

ജാതി വേർതിരിവോടെ ഗേറ്റിനു പുറത്തു നിൽക്കേണ്ടിവന്നവരിൽ ഒരാൾ അക്ഷമയോടെ പറഞ്ഞു.

" പിന്നില്ലേ..! ചേട്ടൻ കാണിച്ചത് വളരെ മോശമായിപ്പോയി. ഞങ്ങളെ പുറത്തുനിർത്തി ഇഷ്ടപ്പെട്ടവരെമാത്രം അകത്തേക്ക് കയറ്റി. അതത്ര ശെരിയായില്ല."

" ആണോ..? നിങ്ങൾക്കൊരുപാട് വിഷമായി അല്ലേ..?

ഇതാണ് മക്കളേ പൗരത്വബില്ല്.

നമുക്കിഷ്ടപ്പെട്ടവരെ അകത്തേക്ക് കയറ്റാനും മറ്റുള്ളവരെ പുറത്തു നിർത്താനുമുള്ള ചിലരുടെ തന്ത്രം.

ജാതിതിരിച്ച് നിങ്ങളെ ഞാൻ പുറത്തുനിർത്തിയപ്പോൾ നിങ്ങളനുഭവിച്ച വേദനയുണ്ടല്ലോ..?

ആ ആശങ്കയാണ് ഇന്നൊരു സമുദായം ഇൻഡ്യയിൽ നേരിടുന്നത്. അസ്ഥിത്വം കൈവിട്ടു പോകുന്നതിന്റെ വേദന..!!!

ഇന്നവർ കഴിഞ്ഞാൽ നാളെ നിങ്ങളും നേരിടാൻ പോകുന്നത്..!!!"

പൗരത്വ ബില്ലിനെ കുറിച്ച് പഠിപ്പിക്കാൻപോയ സംഘ പരിവാരത്തെ,
വളരെ ലളിതമായി തിരുവനന്തപുരത്തുകാരൻ മോഹൻ നായർ പാരത്വ ഭേദഗതിയെക്കുറിച്ചു പഠിപ്പിച്ച് തിരിച്ചയച്ചു.

ഇങ്ങനെയുള്ള മോഹനൻ നായരുമാരുടെ നാടാണ് ഭാരതം.
Crtsy..

16/01/2020

💪💪💪💪

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ അണിനിരക്കുക.
15/01/2020

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖലയിൽ അണിനിരക്കുക.

Address

Pondayatt , Chalakkara Mahe
Mahe
673311

Website

Alerts

Be the first to know and let us send you an email when D Y F I Pondayatt Unit Mahe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share