Team MYL Valiyad

Team MYL Valiyad Muslim Youth league Valiyad Town Committee

10/11/2025
മൊട്ടയടിച്ച തൊഗാഡിയമാരേയും..തട്ടമിട്ട ശശികലമാരേയും..മറക്കില്ല ഈ സമൂഹം.
17/10/2025

മൊട്ടയടിച്ച തൊഗാഡിയമാരേയും..
തട്ടമിട്ട ശശികലമാരേയും..

മറക്കില്ല ഈ സമൂഹം.

മുക്‌താ ബാഹിനി..ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഗറില്ലാ സായുധ സംഘമാണത്..എന്താണ് പ്രസക്തി എന്നാണ് ചിന്തിക്കു...
10/05/2025

മുക്‌താ ബാഹിനി..

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഗറില്ലാ സായുധ സംഘമാണത്..

എന്താണ് പ്രസക്തി എന്നാണ് ചിന്തിക്കുന്നതെങ്കിൽ ബാക്കി വായിക്കുക..

കിഴക്കൻ പാക്കിസ്‌ഥാനും പടിഞ്ഞാറും തമ്മിൽ രൂക്ഷമായ പോരാട്ടം ആരംഭിച്ച കാലം..

കിഴക്കൻ പാക്കിസ്ഥാന്റെ പരമോന്നത നേതാവ് മുജീബുറഹ്‌മാൻ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു..

മുക്താബാഹിനി എന്ന സായുധ സംഘം പിറവി കൊണ്ടു..

നിലയ്ക്കാത്ത അഭയാർത്ഥി പ്രവാഹവും , അതിർത്തിയിലെ പ്രകോപനവും കൊണ്ട് പാക്കിസ്ഥാനെ ആക്രമിച്ച് കിഴക്കൻ പാക്കിസ്‌ഥാനെ സ്വതന്ത്രമാക്കി ബംഗ്ലാദേശ് രൂപീകരിക്കണമെന്ന് ഇന്ദിരാ ഗാന്ധി തീരുമാനമെടുത്തിരുന്നു..

അതിനായി ഇന്ദിരാ ഗാന്ധി ആദ്യം ചെയ്തത് ഗറില്ലാ പോരാട്ടം നടത്തുന്ന മുക്താ ബാഹിനിയെ സഹായിക്കുകയായിരുന്നു..

അവർക്ക് ഇന്ത്യൻ മിലിട്ടറിയും സോവ്യയറ്റ് മിലിട്ടറിയും പരിശീലനം നൽകി..

ആയുധങ്ങൾ നൽകി , സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് പിന്തുണ കൊടുത്തു..

കാശ്മീരിൽ മഞ്ഞ് പെയ്യുന്ന കാലത്ത് ചൈനയ്ക്ക് കൂടുതലായി പാക്കിസ്ഥാനെ സഹായിക്കാൻ കഴിയാത്ത സമയത്ത് ഇന്ദിരാ ഗാന്ധി ആഗ്രഹിച്ചത് പോലെ ഇന്ത്യയെ പാക്കിസ്‌ഥാൻ പ്രകോപിപ്പിച്ചു..

ഇന്ത്യൻ വ്യോമതാവളങ്ങൾ പാക്കിസ്‌ഥാൻ ആക്രമിച്ചു..

കൃത്യമായ പദ്ധതി മനസ്സിൽ ഉറപ്പിച്ചിരുന്ന ഇന്ദിരാ ഗാന്ധി അവസരം മുതലെടുക്കുകയും വെറും 14 ദിവസത്തിനകം ബംഗ്ലാദേശിനെ രൂപീകരിച്ച് പാക്കിസ്‌ഥാന്റെ ഭൂപടം വെട്ടി മുറിച്ചു..

ഇവിടെ പറയാൻ എന്താണ് കാരണമെന്നല്ലേ..

സ്വതന്ത്ര്യ രാജ്യത്തിനായി ബലൂചിസ്‌ഥാൻ പ്രദേശം പോരാട്ടത്തിലാണ്..

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമ്മി ഒരു പ്രദേശത്ത് നിന്ന് പാക്കിസ്ഥാനെ ആക്രമിക്കുന്നുണ്ട്..

ധീരന്മാരാണവർ , നന്ദി ഉള്ളവരാണവർ..

ബലൂചിസ്‌ഥാൻ രൂപീകരിച്ചാൽ അഫ്ഗാൻ പോലെ നല്ലൊരു അയൽ രാജ്യത്തിനെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു..

ലോകം മുഴുവൻ പോവാനൊരു രാജ്യമില്ലാതെ ഉഴറുന്ന ബലൂച്ചികൾക്ക് ആശ്വാസമാകുമായിരുന്നു..

ഭരണാധികാരിക്ക് ദീർഘ വീക്ഷണമുണ്ടായിരുന്നെങ്കിൽ..

ഇന്ദിരയെ പോലൊരാൾ ഇന്ത്യയെ നയിക്കാൻ ഉണ്ടായിരുന്നെങ്കിൽ..

പെഹൽഗാമിൽ സിന്ദൂരം മായ്ച്ച തീവ്രവാദികളുടെ പ്രകോപനങ്ങൾക്ക്..

പാക്കിസ്‌ഥാന്റെ ഭൂപടം വീണ്ടും കീറി മുറിച്ച് മറുപടി നൽകുമായിരുന്നു..

ബലൂചിസ്ഥാൻ രാജ്യം നിലവിൽ വരുമായിരുന്നു..

1971 ൽ നില നിൽക്കുന്ന സാഹചര്യങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്....

രാജ്യത്തെ നയിക്കാൻ ഇന്ദിരാ ഗാന്ധി എന്ന ഭരണാധികാരി ഒഴികെ..

ഇന്ദിര എന്നാൽ ഇന്ത്യയെന്ന് പറയാറില്ലേ..

സിനിമാ പേജുകൾ വിലക്കെടുത്ത തള്ളുകളല്ല ഇന്ദിരാ ജി യുടെ ധീര ചരിത്രം..

മറ്റാർക്കും അനുകരിക്കാനോ എഴുതി ഫലിപ്പിക്കാനോ കഴിയാത്ത അസാമാന്യ ജീവിതം കൊണ്ടുള്ള അടയാളപ്പെടുത്തലാണത്..

ഇർഷാദ് ലാവണ്ടർ

💚💚
04/09/2024

💚💚

വലിയാട്ടിലെ മുസ്ലിം ലീഗിന്റെ കഴിഞ്ഞ പത്തറുപത് വർഷത്തെ ചരിത്രത്തിൽ നിസ്വാർത്ഥമായി പാർട്ടിക്കൊപ്പം നിന്ന് നയിച്ച  അപൂർവം വ...
30/08/2024

വലിയാട്ടിലെ മുസ്ലിം ലീഗിന്റെ കഴിഞ്ഞ പത്തറുപത് വർഷത്തെ ചരിത്രത്തിൽ നിസ്വാർത്ഥമായി പാർട്ടിക്കൊപ്പം നിന്ന് നയിച്ച അപൂർവം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ബാപ്പുകാക്ക.

പാർട്ടി പ്രവർത്തകർക്ക് ഉപദേശ നിർദേശങ്ങൾ നൽകിയും പഴയകാലത്തെയും പുതിയ കാലത്തെയും പ്രവർത്തങ്ങൾ മനസ്സിലാക്കി സ്ഥാനങ്ങളിരിക്കാതെ തന്നെ ബാപ്പുകാക്ക പാർട്ടിയെ മുന്നോട്ട് നയിച്ചു..

2018 ൽ വലിയാട്ടിലെ മുസ്ലിം ലീഗ് ഓഫീസിന്റെ പഴയ മിനുട്സ് പരിശോധിച്ചപ്പോൾ കടമ്പോട്ട് ബാപ്പുകാക്ക ഇല്ലാത്ത ഒരു മീറ്റിങ്ങും മിനുട്സിൽ കണ്ടില്ല എന്ന് തന്നെ പറയാം ! എല്ലാത്തിലും ബാപ്പുകാക്കയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ..പാർട്ടിക്കൊപ്പം നടന്നു ചിന്തിച്ചു ഗുണകരമെന്ന് തോന്നുന്നത് ഉപദേശിച്ചും ബാപ്പുകാക്ക പാർട്ടിയുടെ കാരണവരായിരുന്നു !

തിരഞ്ഞെടുപ്പ് കാലത്തെ തന്ത്രങ്ങൾ മിനയുന്നതിനും , നിർണായക മീറ്റിങ്ങുകളിലും സജീവ സാന്നിധ്യമായി സ്‌കോഡു വർക്കിന്‌ വരെ ബാപ്പു കാക്ക സജീവമായി ! വലിയാടിന്റെ ഹൃദയമറിയുന്ന മറ്റാരുണ്ട് ഈ നാട്ടിൽ !

പാർട്ടി പ്രവർത്തകർക്ക് മാത്രമല്ല നാട്ടിലുള്ളവർക്കെല്ലാം മുതിർന്ന കരണവരായിരുന്നു ബാപ്പുകാക്ക ഇടപെടൽ വേണ്ടയിടത്തെല്ലാം കൃത്യമായി ഇടപെടും അഭിപ്രായങ്ങൾ പറയും , മദ്രസ , പള്ളി കമ്മിറ്റി പ്രവർത്തങ്ങളിലും സാന്നിധ്യമായി !
ചിലയിടത്ത് അഭിപ്രായം പറയുന്നതിന് പകരം ബാപ്പുകാക്കയുടെ തീഷ്ണമായ ഒരു നോട്ടമുണ്ടാവും അതിലുണ്ടാവും എല്ലാം.. !

തിരഞ്ഞെടുപ്പ് കാലത്ത് സ്‌കോഡ് വർക്കിനിടയിൽ ബാപ്പുകാക്കയുടെ വീട്ടിലെത്തിയാൽ ഒരു സൽകാരമുണ്ട് , നമ്മളെ ലീഗിന്റെ കുട്ട്യാളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ലല്ലോ... സ്നേഹവും കരുതലും അങ്ങനെ ചായയും വെള്ളവുമായൊക്കെ എത്തും.

തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും മുസ്ലിം ലീഗിന്റെ വലിയ സമ്മേളനങ്ങൾക്ക് കാൽ നടയായി യാത്ര ചെയ്തതായി ബാപ്പുകാക്ക പറഞ്ഞു കേട്ടിട്ടുണ്ട് ! ലീഗനുഭവങ്ങളിലേക്ക് നടന്നു പോയി അതിന്റെ ആഴങ്ങളിലെത്തിയ മനുഷ്യൻ ! 2004 ൽ മഞ്ചേരിയിൽ പാർട്ടി തോറ്റപ്പോൾ വളരെ വികാരീതാനായി ബാപ്പുകാക്ക പി പി കമ്മു സാഹിബിന്റെ വീട്ടിലെത്തിയതോർമ്മയുണ്ട്.

എല്ലാത്തിലും ഉപരി വലിയാട്ടിലെ പവർഫുള്ളായ കമാൻഡിങ് പവർഉള്ള ഒരു വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം ! അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ടമായിരുന്നു ബഹുമാനമായിരുന്നു!

ഓർമ്മകളുടെ കരുത്തിൽ അദ്ദേഹം എല്ലാ ഘട്ടത്തിലും മുറുകെപ്പിടിച്ച ഹരിത രാഷ്ട്രീയത്തോടൊപ്പം നമുക്ക് പ്രയാണം തുടരാൻ സാധിക്കട്ടെ…

കാരുണ്യവാനായ അല്ലാഹു പരേതന്റെ എല്ലാ ദോഷങ്ങളും പോറുത്ത് കോടുക്കുകയും സ്വർഗീയ അനുഗ്രങ്ങൾ നൽകുകയും ചെയ്യട്ടെ ആമീൻ...

𝄞പിരിയുകയാണീ
ദുനിയാവിൽ നിന്നും,
പറയാതെ ഓരോ
നിമിഷം തോറും..
പറവകൾ പോലേ
പറന്നകലുന്നൂ...
പ്രിയപ്പെട്ട പലരും
അരികിൽ നിന്നും..!

മറയുന്ന പകലും,
ഉറക്കുന്ന രാവും,
മടങ്ങി വരുമെന്ന്
കരുതരുതാരും..
മറക്കേണ്ട മരണം..
അത്‌ നിശ്ചയം..
മയക്കുന്ന ഈ ലോകം,
വെറും നശ്വരം..!

ഓർക്കുമ്പോ പരലോകം
ഒരു പാട് ദൂരേ..
ഒരു നിമിഷം ശ്വാസം
നിലച്ചാൽ നാം അവിടേ..
ഓരോരോ മരണവും
പറയുന്നു നേരേ..
ഒരുങ്ങി ഇരുന്നോ
നിൻ യാത്ര അരികേ..!🎵


✍️ആഫിൽ

Address

Valiyad
Malappuram
676504

Website

Alerts

Be the first to know and let us send you an email when Team MYL Valiyad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share