Kite Malappuram

Kite Malappuram Kerala Infrastructure and Technology for Education

08/02/2026
ലിറ്റിൽകൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്സംഘാടക സമിതി രൂപീകരിച്ചുഫെബ്രുവരി 07, 08 തിയ്യതികളിൽ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്ക...
29/01/2026

ലിറ്റിൽകൈറ്റ്സ് ജില്ലാ സഹവാസ ക്യാമ്പ്
സംഘാടക സമിതി രൂപീകരിച്ചു

ഫെബ്രുവരി 07, 08 തിയ്യതികളിൽ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടക്കുന്ന ഈ അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് മലപ്പുറം ജില്ലാ തല സഹവാസ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. കോട്ടക്കൽ ഗവ. രാജാസ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന യോഗം പിടിഎ പ്രസി‍ഡണ്ട് കെ വിജയകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി മജീദ് അധ്യക്ഷതവഹിച്ചു. കൈറ്റ് മലപ്പുറം ജില്ലാ കോഡിനേറ്റർ കെ മുഹമ്മദ് ഷെരീഫ് ക്യാമ്പ് വിശദീകരണം നടത്തി.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 104 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുക. അഡ്വാൻസ് റോബോട്ടിക്സ്, പ്രോഗ്രാമിങ്, ആനിമേഷൻ മേഖലകളിലെ പുതിയ സങ്കേതങ്ങൾ ആണ് കുട്ടികൾക്ക് ക്യാമ്പിൽ പരിചയപ്പെടുത്തുക. സ്കൂളുകൾക്ക് ലഭ്യമാക്കാനുദ്ദേശിക്കുന്ന അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റിന്റെ വിതരണോദ്ഘാടനവും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി. സുലൈമാൻ ചെയർമാനും പ്രിൻസിപ്പൽ കെ പി മജീദ് കൺവീനറും ആയി സംഘാടകസമിതി രൂപീകരിച്ചു. എസ് എം സി ചെയർമാൻ സജി ആരതിൽ, വൈസ് പ്രിൻസിപ്പൽ പി.ജെ ബബിത, കൈറ്റ് മാസ്റ്റർ ട്രെയിനർ പി കെ കുട്ടിഹസ്സൻ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെന്റർ എ. സമീർ ബാബു സ്വാഗതവും കൈറ്റ് മാസ്റ്റർ ട്രെയിനർ എം ജാഫറലി നന്ദിയും പറഞ്ഞു

എന്റെ സ്കൂള്‍ എന്റെ അഭിമാനംവിജയികൾക്കുള്ള അനുമോദനം2025 നവം 15 (10 AM) | MSPHSS--------------------------------സംസ്ഥാനത്ത...
13/11/2025

എന്റെ സ്കൂള്‍ എന്റെ അഭിമാനം
വിജയികൾക്കുള്ള അനുമോദനം
2025 നവം 15 (10 AM) | MSPHSS
--------------------------------
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിച്ച 'എന്റെ സ്കൂള്‍ എന്റെ അഭിമാനം’ റീല്‍സ് മത്സരത്തില്‍ സംസ്ഥാനത്ത് ആകെ തെരഞ്ഞടുക്കപ്പെട്ട 100 സ്കൂളുകളിൽ 26 ഉം മലപ്പുറത്തുള്ളതാണ്. സമ്മാനാർഹരായ സ്കൂളുകൾക്കുള്ള ആദരം 2025 നവംബർ 15 ശനിയാഴ്ച രാവിലെ 10 ന് മലപ്പുറം MSP സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. സമ്മാനാർഹരായ സ്കൂളുകളിൽ നിന്നും പ്രധാനാധ്യാപിക, കൈറ്റ് മെന്റർ, ഒരു ലിറ്റിൽ കൈറ്റ്സ് അംഗം എന്നിവരാണ് പങ്കെടുക്കേണ്ടത്.

1. Achutha Varriar HSS Ponnani
2. AMLP School Edayur North
3. GHS Vadasseri
4. Ghss Irumbuzhi Malappuram
5. GHS Marutha, Malappuram
6. VMCGHSS Wandoor
7. GHSS Moothedath _ Malappuram
8. IUHSS Parappur
9. GHSS Perassannur
10. GHSS Thuvvur
11. DUHSS Panakkad
12. VPKMM HSS Puthur
13. OHSS Thirurangadi
14. EMEAHSS Kondotty, Malappuram
15. SSHSS Moorkanad Malappuram
16. GVHSS Nellikuth
17. GHS Cheriyam Mankada
18. GRHSS Kottakkal
19. PMSA HSS Charankavu
20. N H S S Kolathur
21. SNMHSS Parappanangadi
22. SOHSS Areekode
23. TECHNICAL HS Perinthalmanna
24. PPTMY HSS Cherur
25. AMLPS Chengottur
26. SHMGVHSS Edavanna

ജില്ലാ കോഡിനേറ്റർ
കൈറ്റ് മലപ്പുറം

മലപ്പുറം ജില്ലാ ഐ ടി ക്വിസ്കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള ജില്ലാതല ഐ ടി ക്വിസ് മത്സരം മലപ്പുറം കൈറ്റ് ഹാളിൽ ...
04/10/2025

മലപ്പുറം ജില്ലാ ഐ ടി ക്വിസ്

കേരള സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ചുള്ള ജില്ലാതല ഐ ടി ക്വിസ് മത്സരം മലപ്പുറം കൈറ്റ് ഹാളിൽ നടന്നു. വിവിധ ഉപജില്ലകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഹൈസ്കൂൾ വിഭാഗം
---------------------------------------------
ഒന്നാം സ്ഥാനം
കെ നിവേദ് (ജി എച്ച് എസ് എസ് കുറ്റിപ്പുറം)
രണ്ടാം സ്ഥാനം
നവനീത് ബി (ആർ എം എച്ച് എസ് മേലാറ്റൂർ)
മൂന്നാം സ്ഥാനം
നസ്മിൽ അഹ്‌മദ്‌ (ക്രസന്റ് എച്ച് എസ് ഒഴുകൂർ)
സാന്ത്വൻ സുജോ (എം എസ് പി എച്ച് എസ് മലപ്പുറം)

ഹയർ സെക്കണ്ടറി വിഭാഗം
---------------------------------------------
ഒന്നാം സ്ഥാനം
ആദികൃഷ്ണ എം ചന്ദ്രൻ (ടി എച്ച് എസ് എസ് വട്ടംകുളം)
രണ്ടാം സ്ഥാനം
അദ്വൈത് ടി പി (നാഷണൽ എച്ച് എസ് എസ് കൊളത്തൂർ)
മൂന്നാം സ്ഥാനം
റാദിൻ അബ്ദുൽ റഷീദ് സി (ജി വി എച്ച് എസ് എസ് ചെട്ടിയാംകിണർ)

അഭിനന്ദനങ്ങൾ💞

Dist IT Quiz 2025--------------------------ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലാ തല ഐ ടി ക്വിസ്, 2025 ഒ...
27/09/2025

Dist IT Quiz 2025
--------------------------
ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള മലപ്പുറം ജില്ലാ തല ഐ ടി ക്വിസ്, 2025 ഒക്ടോബർ 04 (ശനി) മലപ്പുറം കൈറ്റ് ഹാളിൽ വെച്ച് നടക്കുന്നതാണ്.
ഉപജില്ലാ ഐ ടി ക്വിസിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ താഴെ കൊടുത്ത മാതൃകയിലുള്ള ഐഡന്റിറ്റി കാർഡുമായി മത്സരത്തിന് അര മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യുക.
--------------------------
HS: 10.30 AM
HSS/VHSS: 2 PM
IDCard: https://tinyurl.com/3mpr8adn
--------------------------

കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള  IT Quiz ഉപജില്ലാതല മത്സരങ്ങൾ 2025 സെപ്തംബർ 23 (ചൊവ്വ) നടക്കുകയാണ്.UP: രാവിലെ...
22/09/2025

കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള IT Quiz ഉപജില്ലാതല മത്സരങ്ങൾ 2025 സെപ്തംബർ 23 (ചൊവ്വ) നടക്കുകയാണ്.

UP: രാവിലെ 10 മണിക്ക്
HS: രാവിെല 11.30ന്
HSS/VHSS: ഉച്ചയ്ക്ക് 2 മണിക്ക്

ഉപജില്ലാ മത്സര കേന്ദ്രങ്ങൾ
---------------------
Malappuram - GBHS Malappuram
Perinthalmanna - GMLPS Thazhekode
Manjeri - GGHSS Manjeri
Mankada- GHSS Mankada
Kondotty - GHSS Kottappuram
Kizhisseri - Izathul Islam HSS Kizhissery

Melattur- PTMAUPS Mulliyakurissi
Wandoor - AEO Office
Nilambur - MPM Chunkathara
Areekode - GMUPS Areekode

Vengara - GHSS Othukkungal
Tanur - DGHSS Tanur
Parappanangadi - CBHSS Vallikkunnu

Tirur - GBHSS Tirur
Kuttippuram - VVMHSS Marakkara
Ponnani - MIHSS Ponnani
Edappal - BRC Edappal
------------------------
പങ്കെടുക്കുന്ന കുട്ടികൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം മത്സരത്തിന് അര മണിക്കൂർ മുൻപ് എത്തിച്ചേരുക.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും ഇൻസ്റ്റാൾ ഫെസ്റ്റുംഅറിവിന്റെയും നൂതനാശയ നിര്‍മ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയ...
19/09/2025

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണവും ഇൻസ്റ്റാൾ ഫെസ്റ്റും

അറിവിന്റെയും നൂതനാശയ നിര്‍മ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഈ വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കേരള ഇൻഫ്രാ സ്ട്രക്ചർ & ടെക്നോളജി ഫോർ എജ്യൂക്കേഷൻ സിഇഒ കെ അൻവർ സാദത്ത് ആമുഖ പ്രഭാഷണം നടത്തും.

മലപ്പുറം ജില്ലാതല പരിപാടികൾ സിവിൽ സ്റ്റേഷനിലെ കൈറ്റ് മലപ്പുറം ഓഫീസിൽ വെച്ചാണ് നടക്കുന്നത്. ഇന്ന് രാവിലെ മുതൽ നടക്കുന്ന ഇൻസ്റ്റാൾ ഫെസ്റ്റിന്റെ ഭാഗമായി കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ആവശ്യമുള്ള എല്ലാവർക്കും സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്നതാണ്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. സോഫ്‌റ്റ്‌വെയർ സ്വാതന്ത്ര്യം: പഠനത്തിനും പങ്കുവെക്കലിനും എന്ന വിഷയത്തെക്കുറിച്ച് ന്യൂഡൽഹി ഇൻറ്റർ -യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെൻറ്ററിലെ റിട്ടയഡ് സയന്റിസ്റ്റ് ഡോ. അജിത് കുമാർ ബി.പി യും, ഡീപ് സീക്ക് പഠിപ്പിച്ച പാഠങ്ങള്‍ എന്ന വിഷയത്തക്കുറിച്ച് കാലിക്കറ്റ് സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വകുപ്പ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ലജിഷ് വി.എൽ-ഉം ആണ് ക്ലാസുകൾ നയിക്കുന്നത്.

ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലും വിവിധ ആഘോഷ പരിപാടികളും പ്രത്യേക അസംബ്ലി ചേർന്ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ പ്രതിജ്ഞയും എടുക്കുന്നതാണ്.

07/07/2025

Address

Malappuram

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+914832731692

Alerts

Be the first to know and let us send you an email when Kite Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kite Malappuram:

Share