04/06/2020
അഭിമാനത്തോടെ അന്തസ്സോടെ ഇന്ന് കെ.എം.സി.സി യുടെ ചാർട്ടേർഡ് വിമാനം കരിപ്പൂരിൽ പറന്നിറങ്ങിയപ്പോൾ ഇതിന് വേണ്ടി പ്രയത്നിച്ച ഒരുപാട് പേരുണ്ട്..
കുറേ പരിഹാസങ്ങൾ കേട്ടിട്ടും എടുത്ത തീരുമാനത്തിൽ നിന്നും പിന്മാറാതെ വിമാന അനുമതിക്കായി അക്ഷീണം പ്രയത്നിച്ചവർ അവർക്കെല്ലാം ഒരായിരം ഹരിതാഭിവാദ്യങ്ങൾ..
ഈ അഭിമാന നിമിഷത്തിൽ നമ്മൾ ഓർക്കേണ്ട ഒരു വ്യക്തിയുണ്ട്..
കെ.എം.സി.സി എന്ന സംഘടനക്ക് യു.എ.ഇ ൽ അംഗീകാരത്തോടെ പ്രവർത്തിക്കാൻ അനുമതി നേടി തന്ന പ്രിയപ്പെട്ട എ.പി അസ്ലം സാഹിബ് 😢😢
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിലെ മുസ്ലിം ലീഗുകാരനും തലമുറകളുടെ ഗുരുനാഥനുമായിരുന്ന
ആനപ്പടിക്കൽ മൊയ്തീൻകുട്ടി എന്ന പീച്ചി മാസ്റ്ററുടെ ഇളയമകൻ ആയിരുന്ന എ.പി അസ്ലം സാഹിബ്.
അസാധാരണ പ്രതിഭാസ വിലാസം കൊണ്ടും സ്വപ്രയത്നത്താലും യു.എ.ഇ യിലെ ഏറ്റവും സ്വാധീനമുള്ള മലയാളിലായി നന്നേ ചെറുപ്പത്തിലെ അസ്ലം സാഹിബ് അറിയപ്പെട്ടു..
ദുബായ് ഭരണാധികാരിയുടെ പ്രത്യേക വാത്സല്യം ലഭിച്ച അസ്ലം സാഹിബിനെ ആ രാജ്യത്തിന്റെ പ്രിയ സന്താനമാക്കി..
തന്റെ മുന്നിൽ സഹായത്തിനായി എത്തിയവരെയും പാവപ്പെട്ടവരെയും തന്നെ കൊണ്ട് കഴിയുന്നതിന്റെ പരമാവധി സഹായിച്ചു അസ്ലം സാഹിബ്..
വിവര സാങ്കേതികവിദ്യ ഇത്രത്തോളം വികസിക്കാത്ത ഒരു ഘട്ടത്തിലാണ് ദുബായ് ഇന്റർനെറ്റ് സിറ്റി പോലെ തന്റെ നാട്ടിലും വേണമെന്ന അസ്ലം സാഹിബിന്റെ ആശയമാണ് ഇന്ന് നമ്മൾ അഭിമാനത്തോടെ കാണുന്ന കേരളത്തിന്റെ സ്മാർട്ട് സിറ്റി..
മുപ്പത്തിയെട്ടാമത്തെ വയസ്സിൽ മാർച്ച് 5 ന് പ്രിയപ്പെട്ട അസ്ലം സാഹിബ് ഈ ലോകത്തോട് വിട പറഞ്ഞു..
കല്പകഞ്ചേരി മാമ്പ്ര ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ട നേതാവേ..
നമ്മുടെ സംഘടന ഇന്ന് ലോകം മുഴുവൻ പന്തലിച്ചു നിൽക്കുമ്പോഴും പ്രവാസികളുടെ ആശ്രയമായി,രക്ഷകരായി മാറുമ്പോഴും കൂടെ അങ്ങ് ഇല്ലെന്ന സങ്കടം ഒരുപാടുണ്ട്..😢😢
അള്ളാഹുവേ.....
തന്റെ ചുരുങ്ങിയ ജീവിതം അശരണർക്കും പാവപ്പെട്ടവർക്കും വേണ്ടി മാറ്റിവെച്ച ഞങ്ങളുടെ എ.പി.അസ്ലം സാഹിബിന് നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരിടം നൽകണേ നാഥാ....
ആമീൻ...
Team Youth League EVR
കടപ്പാട് FB