10/07/2021
#ഇതരസംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ ഉടൻ നൽകണം.
#വാഴയൂർ_പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി നിവേദനം നൽകി
കാരാട് :ബിരുദ , ബിരുതാനാന്തര പഠനങ്ങൾക്ക് കേരളത്തിന്ന് പുറത്തുള്ള സർവകലശാലകളിൽ പഠിക്കുന്നവർക്കും , പഠിക്കാൻ തയ്യാറെടുക്കുന്നവർക്കും മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി നിവേദനം നൽകി.
വാഴയൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി എം.കെ മൂസ്സാ ഫൗലദ്, കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് വൈസ് പ്രസിഡന്റ് ടി.സി മുർഷിദ് എന്നിവരുടെ സാന്നിധ്യത്തിൽ വാഴയൂർ പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ഷവാസ് കാരാട്, ജനറൽ സെക്രട്ടറി ഹാഷിർ കോട്ടുപാടം , സെക്രട്ടറി റഹീം ചെണ്ണയിൽ എന്നിവർ ചേർന്ന് വാഴയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി വാസുദേവൻ മാസ്റ്റർക്ക് നിവേദനം കൈമാറി.