10/03/2026
മാനത്ത്മംഗലം - കാര്യവട്ടം ബൈപ്പാസ് റോഡിലെ മാട് പ്രദേശം ഭാഗം നിരന്തരമായി അപകടങ്ങൾ സംഭവിക്കുന്ന സ്ഥലമാണ്. മലഞ്ചെരിവുള്ള ഈ റോഡിൽ വാഹനങ്ങൾ താഴ്ചയിലേക്ക് വീണ് ജീവഹാനിയും സാരമായ പരിക്കുകളും സംഭവിക്കുന്നു. കഴിഞ്ഞ 26/02/2026 തിയ്യതിയിലടക്കം താഴ്ചയിലേക്ക് മറിഞ്ഞ് മരണം സംഭവിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശവും മലഞ്ചെരിവായതിനാൽ അപകട സാധ്യത കൂടുതലാണ്. അതിനാൽ ഈ റോഡിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് നിരന്തരം അപകടം സംഭവിക്കുന്ന പള്ളിപ്പടി ഭാഗത്തെ വളവില്‍ സൂപ്പര്‍ എലവേഷൻ , ക്രാഷ് ബാരിയേഴ്സ് പോലുള്ളവ നിർമ്മിച്ച് അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വിദ്യാപോഷിണി ഗ്രന്ഥാലയം ഭാരവാഹികൾ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറെ കാണുകയും നിവേദനം നൽകുകയും ചെയ്തു.