Malappuram Development Forum

Malappuram Development Forum Malappuram Development Forum is a non profit public initiative formed for the development of Malappuram City and thereby the progress of the district.

മലപ്പുറം ജില്ലയിൽ ദേശീയപാത 66 നിർമ്മാണം ഏകദേശം പൂർത്തിയായിരിക്കുന്ന ഈ വേളയിൽ മലപ്പുറം എംപി, എംഎൽഎ, മുനിസിപ്പൽ ചെയർമാൻ, മ...
27/09/2025

മലപ്പുറം ജില്ലയിൽ ദേശീയപാത 66 നിർമ്മാണം ഏകദേശം പൂർത്തിയായിരിക്കുന്ന ഈ വേളയിൽ മലപ്പുറം എംപി, എംഎൽഎ, മുനിസിപ്പൽ ചെയർമാൻ, മലപ്പുറത്തെ മുതിർന്ന രാഷ്ട്രീയ സാംസ്കാരിക സാമൂഹിക നേതാക്കളുടെ ശ്രദ്ധയിലേക്ക്,

മലപ്പുറം നഗരത്തിൽ നിന്ന് 13 മുതൽ 15 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് പ്രസ്തുത ഹൈവേ പോകുന്നത്. നഗരസഭ ബോർഡറിൽ കാരാത്തോട് നിന്ന് നോക്കിയാൽ അത് വീണ്ടും കുറയും. സമാനമായി നോക്കിയാൽ കോഴിക്കോട് KSRTC സ്റ്റാൻഡിൽ നിന്ന് പന്തീരാങ്കാവ് ഒക്കെ പോകുന്ന ദൂരം മാത്രം ( കോഴിക്കോട് നഗരത്തിൽ നിന്ന് ഹൈവേയിലേക് ഉള്ള വിവിധ റോഡുകൾ നാലു വരിയാക്കാൻ നിലവിൽ തന്നെ അവിടെയുള്ള ജനപ്രതിനിധികൾ മുഖേന പദ്ധതികൾ തയ്യാറായിട്ടുള്ള കാര്യം കൂട്ടിവായിക്കുക), അതായത് ഹൈവേയിൽ നിന്ന് മലപ്പുറത്തേക്ക് നാലുവരി പാത നിർമിക്കാൻ മാത്രം ഉളള ദൂരം. ഒരു ജില്ലാ ആസ്ഥാനത്തിന്റെ CBD യിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന സുപ്രധാന ഹൈവേയിലേക്ക് ഇത്ര കുറഞ്ഞ ദൂരം ഉള്ളത് വലിയ നേട്ടമാണ്. എന്നാൽ ആ നേട്ടം ഉപകാരമാകണമെങ്കിൽ നഗരത്തിൽ നിന്ന് നേരിട്ടുള്ള നാലു വരി പാത ഹൈവേയിലേക്ക് വേണം.

മലപ്പുറത്തു നിന്ന് ചുരുങ്ങിയ പക്ഷം മൂന്ന് ഭാഗങ്ങളിലേക്ക് ഇങ്ങനെ ആക്സസ് റോഡ്നു സാധ്യത ഉണ്ട്. അത് ബ്രൗൺഫീൽഡ് ആയും (അതായത് നിലവിൽ ഉള്ള റോഡ് നാലു വരി ആക്കുക) ഗ്രീൻഫീൽഡ് ആയും (പുതിയ ഭൂമി ഏറ്റെടുത്ത് നാലു വരി സ്ഥാപിക്കുക) അല്ലെങ്കിൽ സമ്മിശ്രമായും (നിലവിൽ ഉള്ളവയും ട്രാഫിക് കൂടിയ ഭാഗങ്ങളിൽ ബൈപാസ് നിർമിച്ചു കൊണ്ടും) സാധ്യമാണ്. മലപ്പുറം തിരൂർ റോഡ് മുതൽ കോട്ടക്കൽ ടൌൺ ബന്ധപ്പെടാതെ പുത്തൂർ -ചെനക്കൽ ബൈപാസ് വഴി ആണ് ഒരു സാധ്യതയുള്ള റൂട്ട്, മറ്റൊന്ന് മലപ്പുറത്തു നിന്ന് കാടാമ്പുഴ വഴി വളാഞ്ചേരി ഭാഗത്തേക്ക് ചെറിയ റോഡുകൾ ഉള്ളവ ചേർത്ത് നാലു വരി പാതയാക്കി നിർമിക്കുക എന്നതാണ്. ഇതേ പദ്ധതി മുമ്പ് ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി പ്രൊപ്പോസ് ചെയ്തിരുന്നു. മൂന്നാമതായി ഉള്ളത് മലപ്പുറം പരപ്പനങ്ങാടി റോഡ് വികസിപ്പിച്ച് വേങ്ങര എത്തുന്നതിനു മുമ്പ് ബൈപാസ് നിർമിച്ച് കൂരിയാട് ഭാഗത്തു ഹൈവേയിലേക്ക് ബന്ധിപ്പിക്കുക എന്നതാണ്. താരതമ്യേനെ ബിൽറ്റ് അപ്പ്‌ കുറഞ്ഞ പ്രദേശങ്ങൾ ഈ റൂട്ടിൽ ലഭിക്കും എന്നതിനാൽ മലപ്പുറം - കൂരിയാട് കണക്ടിവിറ്റി കൂടുതൽ ഗ്രീൻഫീൽഡ് ആയി, സെമി ആക്സസ് കൺട്രോൾഡ് ആയിട്ട് പോലും ചെയ്യുക സാധ്യമാണ്.

നിലവിൽ തന്നെ NH 66ലേക്ക് മലപ്പുറം വഴി വയനാട് - മുക്കം ഭാഗത്ത് നിന്നുള്ള സ്വകാര്യ വാഹനങ്ങൾ വരുന്നുണ്ട്. ഹൈവേ പൂർണ്ണമായും തുറക്കുന്ന മുറയ്ക്ക് അത്തരം ട്രാഫിക് മലപ്പുറം വഴി കൂടും. മലപ്പുറത്തു നിന്ന് നാലു വരി ഉണ്ടാവുന്ന പക്ഷം അത് നഗരത്തിനും നഗരം വഴിയുള്ള ട്രാഫിക്കിനും ഒരുപോലെ ഗുണം ചെയ്യും. മലപ്പുറം നഗരത്തിൽ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും വലിയ വ്യവസായ മേഖലയായ ഇൻകെൽ സിറ്റിയിലേക്ക് നിലവിൽ തന്നെ കണ്ടയ്നറുകളും ലോജിസ്റ്റിക്സ് ട്രാൻസ്പോർട്ടേഷനും ദിവസവും നടക്കുന്നുണ്ട്. കൂരിയാട് നിന്ന് ഉള്ള നാലുവരി പാത ഇൻകെൽ മേഖലക്കും വലിയ ഗുണം ചെയ്യും. സമീപ ഭാവിയിൽ തന്നെ ഇൻകെൽ കേന്ദ്രീകരിച്ച് കൂടുതൽ ദേശീയ തലത്തിൽ ഉള്ള ഇൻവെസ്റ്റ്മെന്റസും, IT പാർക്ക് പോലെയുള്ളവയ്ക്കും വാതിലുകൾ തുറക്കാവുന്നതാണ്.

കാലങ്ങളായി വളരെയേറെ അവഗണ സർക്കാർ പദ്ധതികളുടെ കാര്യത്തിൽ മലപ്പുറം നഗരം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും, സ്വകാര്യ വാണിജ്യ മേഖലയിലെ മാറ്റം ഇന്ന് നഗരത്തിൽ പ്രകടമാണ്. രാജ്യത്തെ തന്നെ 7ആമത് ടാറ്റ ഇ.വി സ്റ്റോർ നഗരത്തിൽ കോഴിക്കോട് റോഡിൽ തുറന്നത് ഈയടുത്താണ്. 20 നിലകളിലായി 144 യൂണിറ്റുകളുമായി ജില്ലയിലെ ഏറ്റവും വലിയ അപാർട്മെന്റ് സമുച്ചയമായ ഹോസറ്റഡ് റിവെറൈൻ മലപ്പുറം പട്ടർകടവിൽ നിർമാണത്തിന്റെ ആവസാനഘട്ടത്തിൽ ആണ്. നഗരത്തിൽ കാവുങ്ങൽ ബൈപാസിൽ ജില്ലയിലെ ഏറ്റവും വലിയ സ്റ്റാർ ഹോട്ടലായ വൂഡ്‌ബൈൻ ഫോളിയേജ് അവരുടെ ബിൽറ്റ്അപ്പ് ഏരിയയിലേക്ക് മറ്റൊരു സ്ട്രക്ച്ചർ കൂടി ചേർക്കുന്നതിന്റെ പണിയും നടക്കുന്നു. മലപ്പുറം കൊളായി ഹില്ലിൽ നിർമാണം പാതിവഴിയിലായിരുന്ന അബീർ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വൈകാതെ പ്രവൃത്തി പുനരാരംഭിച്ചേക്കും എന്ന് ബന്ധപ്പെട്ടവർ പങ്കുവെക്കുന്നു.

ഇതിനെല്ലാം പുറമെ ഹൈലൈറ്റ് പോലെയുള്ള ഗ്രൂപ്പിന്റെ വൻകിട പദ്ധതികളും മലപ്പുറം നഗരത്തിൽ തിരൂർ റോഡിൽ വരുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ ഇനിയും ഒരുപാട് വളരാൻ ഉള്ള മലപ്പുറം അതിന്റെ ചെറിയ ചുവടുവെപ്പുകൾ മെല്ലെ മെല്ലെ നടത്തുന്ന സമയമാണ് ഇപ്പോൾ. ജനപ്രതിനിതികളുടെയും നേതാക്കളുടെയും ദീർഘവീക്ഷണമില്ലായ്മയും ജില്ലാ ആസ്ഥാന കേന്ദ്രീകൃത വികസന കാഴ്ചപ്പാട് ഇല്ലായ്മയും കാരണം മലപ്പുറം നഗരത്തിനു ഇത് വരെ ഉണ്ടായ നഷ്ടങ്ങൾ ചില്ലറയല്ല. അത് ഇനിയെങ്കിലും തിരുത്താനുള്ള അവസരങ്ങളാണ് ഉപയോഗപ്പെടുത്തേണ്ടത്. അത്തരത്തിൽ ഒന്നാണ് NH66ലേക്ക് ഉള്ള മലപ്പുറത്തു നിന്നുള്ള സെമി ആക്സസ് കൺട്രോൾഡ് നാലു വരി പാതകൾ. ഇത് വേണോ എന്ന് ഇനിയും ചിന്തിക്കുന്നവർ ഒരു പത്ത് വർഷം പിറകിൽ നിന്ന്, അടുത്ത പത്ത് വർഷം മുന്നോട്ട് കാണാവുന്ന തരത്തിൽ സ്വന്തം ചിന്തകൾ കൊണ്ട് വരണം. ഈ ആവശ്യം കേവലം ആഗ്രഹം എന്നതിൽ കവിഞ്ഞ് യാഥാർഥ്യമാകാൻ തന്നാൽ കഴിയുന്ന ഇടപെടൽ മലപ്പുറത്തെ ഓരോ മേഖലയിലെയും നേതൃത്വങ്ങൾ ചെയ്താൽ, ഇത് തീർച്ചയായും സംഭവിക്കും, മലപ്പുറത്തെ ഭാവി തലമുറ നിങ്ങളോട് ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ ഈ ഹൈവേ ആക്സസ് റോഡിന് പിൽകാലത്ത് നന്ദി പറയും.

നഗരത്തിന്റെ മറ്റൊരു വികസന വിഷയവുമായി വരുന്നത് വരെ, നന്ദി.
-മലപ്പുറം ഡെവലപ്മെന്റ് ഫോറം

മാതൃഭൂമി - 29 / 8 / 2022 മലപ്പുറം നഗരവും സമീപ പ്രദേശങ്ങളായ കൂട്ടിലങ്ങാടി, കോഡൂര്‍, ഊരകം, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, പൊന...
29/08/2022

മാതൃഭൂമി - 29 / 8 / 2022

മലപ്പുറം നഗരവും സമീപ പ്രദേശങ്ങളായ കൂട്ടിലങ്ങാടി, കോഡൂര്‍, ഊരകം, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, പൊന്മള, കോട്ടക്കൽ തുടങ്ങിയവയിലെ വില്ലേജുകളും നിര്‍ദ്ദിഷ്ട മലപ്പുറം താലൂക്കിന്‍റെ പരിധിയിൽ വരാവുന്നവയാണ്. ഇവയെല്ലാം നഗരത്തിനോട് അടുത്തതും ഗതാഗത മാർഗം എളുപ്പം എത്തിച്ചേരാവുന്നവ ആണെങ്കിലും മലപ്പുറം കേന്ദ്രീകരിച്ചുള്ള താലൂക്കിന്‍റെ അഭാവം കാരണം ജില്ലയിലെ പല താലൂക്കുകളിലായി ചിതറിക്കിടക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ്.

മലപ്പുറം വലിയങ്ങാടിയിൽ നൂറു വര്ഷം പഴക്കമുള്ള ഒരു പൊതുകിണറുണ്ട് , അത് നിർമിച്ചവർ ചുവരിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു 'മലപ്പുറം താലൂക്ക് ബോർഡ് - 1916 '. മലപ്പുറം താലൂക് എന്നത് ചരിത്രത്തിൽ മാത്രം അവശേഷിക്കപ്പെടേണ്ട ഒന്നല്ല, വർത്തമാന കാലത്തെ ന്യായമായ ആവശ്യകത കൂടിയാണത്.

ഈ മഹാമാരി കാലത്തെങ്കിലും ആരോഗ്യ രംഗത്ത് മലപ്പുറത്തോടു ചെയുന്ന അനീതിയെ കണ്ടില്ലെന്നു നടിക്കരുത്. ഒരു ജില്ലാ ആശുപത്രി പോലു...
21/05/2021

ഈ മഹാമാരി കാലത്തെങ്കിലും ആരോഗ്യ രംഗത്ത് മലപ്പുറത്തോടു ചെയുന്ന അനീതിയെ കണ്ടില്ലെന്നു നടിക്കരുത്. ഒരു ജില്ലാ ആശുപത്രി പോലും ഇല്ലാത്ത, കേരളത്തിലെ ഏക ജില്ലാ ആസ്ഥാന നഗരമാണ് മലപ്പുറം. ഇനി പഴിചാരൽ അല്ല നമുക്ക് വേണ്ടത്, പരിഹാരം ആണ്.
നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും, കോട്ടക്കൽ, വേങ്ങര പ്രദേശത്തുകാർ അടക്കം ജന ലക്ഷങ്ങൾക്ക് ചികിത്സ ചെയ്യാൻ സർക്കാർ ആശുപത്രിയായി, പരിമിതികൾ ഒരുപാടുള്ള മലപ്പുറത്തെ കോട്ടപ്പടി താലൂക്ക് ആശുപത്രി മാത്രമാണ് ഉള്ളത്. ഒരു പട്ടി കടിച്ചാലും, ഗുരുതരമായി ആക്സിഡന്റ് സംഭവിച്ചാലും പതിനഞ്ചും ഇരുപതും കിലോമീറ്റർ സഞ്ചരിക്കേണ്ട ദയനീയ അവസ്ഥയാണ് കാലങ്ങളായി. ഇനിയും ഒരു ചർച്ചക്ക് പോലും പ്രസക്തിയില്ലാത്ത കാര്യമാണ് മലപ്പുറത്ത് സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രി എന്ന ആവശ്യം. ഇനിയുമത് കണ്ടില്ലെന്ന് നടിക്കരുത് എന്ന് ജനപ്രധിനിതകളോടും സർക്കാരിനോടും അപേക്ഷിക്കുന്നു. DDE ഓഫിസ് സ്ഥലം കൂടി ചേർത്ത് നിലവിലെ ആശുപത്രി വികസിപ്പിക്കാൻ ശ്രമിക്കാം, സ്ഥലം പര്യാപ്തമല്ലെങ്കിൽ നഗരസഭയിൽ തന്നെ പുതിയ സ്ഥലം ഏറ്റെടുത്ത് ഭാവി കൂടി പരിഗണിച്ചുള്ള മാസ്റ്റർപ്ലാനോട് കൂടിയ ആധുനിക ആശുപത്രി ഉൾപ്പടെ ആലോചിക്കേണ്ട കാലം എന്നോ അതിക്രമിച്ചു.
Malappuram District HQ Super Speciality General Hospital ഉടൻ സ്ഥാപിക്കുക.
- Malappuram Development Forum

മലപ്പുറം നഗരത്തിന്റെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാരുമായും കേന്ദ്ര വകുപ്പുകളുമായി സഹകരിച്ച് തുടർന്നും അർഹമായ പദ്ധതിക...
03/05/2021

മലപ്പുറം നഗരത്തിന്റെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാരുമായും കേന്ദ്ര വകുപ്പുകളുമായി സഹകരിച്ച് തുടർന്നും അർഹമായ പദ്ധതികൾക്കായി ഇടപെടാൻ മലപ്പുറത്തിന്റെ എംഎൽഎ എന്ന നിലക്ക് താങ്കൾക്ക് സാധിക്കട്ടെ.

തിരഞ്ഞെടുപ്പുകളിൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സംഭവവികാസങ്ങൾ വിഷയമാകുന്നത് സ്വാഭാവികം, എന്നാൽ  അത് മാത്രമായി ഒരു തിരഞ്ഞെട...
22/03/2021

തിരഞ്ഞെടുപ്പുകളിൽ സാമൂഹിക രാഷ്ട്രീയ സാമുദായിക സംഭവവികാസങ്ങൾ വിഷയമാകുന്നത് സ്വാഭാവികം, എന്നാൽ അത് മാത്രമായി ഒരു തിരഞ്ഞെടുപ്പും ചുരുങ്ങി പോകാതെ ഓരോ പൗരനും ശ്രദ്ധിക്കണം. ലോകസഭയിലേക്കും നിയമസഭയിലേക്കും മലപ്പുറത്തു നിന്ന് ഒരു ജനപ്രധിനിതിയെ നമ്മുടെ നാടും നഗരവും വികസിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്വം കൂടി ഏല്പിച്ചുകൊണ്ടാണ് തിരഞ്ഞെടുക്കുന്നത്. ആ കർത്തവ്യം പിന്നണിയിലേക്ക് പോയിട്ടുണ്ടെങ്കിൽ അത് ഓർമിപ്പിക്കാനും കൂടി തിരഞ്ഞെടുപ്പ് സമയം വിനിയോഗിക്കുക. മുന്നണി ഏതായാലും 'നാട് നന്നാകാനും' 'ഉറപ്പിനും' വേണ്ടത് നഗരവികാസത്തിനുതകുന്ന പദ്ധതികളും അവയുടെ സമയബന്ധിത പൂർത്തീകരണവുമാണ്. അതിനാൽ ഉത്തരവാദിത്തത്തോടെയാകട്ടെ നമ്മുടെ വോട്ട്, വികസനമാവട്ടെ പ്രഥമ പരിഗണന. കാരണം വളരുന്ന നമ്മുടെ മലപ്പുറത്തിന് നാളെയുടെ മുൻനിര നഗരമായി മാറാൻ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. അതിനായ് ഒരുമിച്ച് കൈകോർക്കാം.

- Malappuram Development Forum

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വന്നെത്തിയിരിക്കുകയാണല്ലോ. ആർക്ക് വോട്ടു ചെയ്യണം എന്നത് പൊതുജന തീരുമാനമാണ്, വ്യക്തി കേന്ദ്...
29/11/2020

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വന്നെത്തിയിരിക്കുകയാണല്ലോ. ആർക്ക് വോട്ടു ചെയ്യണം എന്നത് പൊതുജന തീരുമാനമാണ്, വ്യക്തി കേന്ദ്രീകൃതമാണ്. ഏത് മുന്നണി ഭരണത്തിൽ വന്നാലും നഗരത്തിന്റെ ആവശ്യങ്ങളും നഗരത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും മാറുന്നില്ല.
വളരുന്ന മലപ്പുറം നഗരത്തിനു ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ ആവശ്യമാണ്, അവ നടപ്പിലാക്കുവാൻ ദീർഘ വീക്ഷണമുള്ള നേതൃത്വം ഉണ്ടാവേണ്ടതും അത്യന്താപേക്ഷിതമാണ്. അത്തരത്തിൽ ഒരു പുതിയ കൗൺസിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

പ്രകടന പത്രികയിലേക്ക് വന്നാൽ, UDF കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച നഗര വികസനത്തിനു പ്രാമുഖ്യം നൽകിയുള്ള പ്രകടന പത്രിക സ്വാഗതാർഹമാണ്. നഗരത്തിൽ പുതിയ പ്രൈവറ്റ് ബസ് ടെർമിനൽ എന്ന ആശയത്തെ മലപ്പുറം ഡെവലപ്മെന്റ് ഫോറം പിന്തുണക്കുന്നു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മെട്രോ കേരളത്തിൽ ഇനി കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങൾക്കാണ് മുൻഗണന എന്നത് നമുക്കെല്ലാവർക്കും അറിവുള്ളതാണെങ്കിലും തുടർന്നുള്ള ലിസ്റ്റിൽ കണ്ണൂർ, മലപ്പുറം തുടങ്ങിയ ഇടത്തരം നഗരങ്ങളും പരിഗണനയിലുണ്ട് എന്നതും വാസ്തവമാണ്. ഗതാഗത മേഖലയിൽ നഗരത്തിനും ജില്ലക്കും മുതൽകൂട്ടാവുന്ന മലപ്പുറം മെട്രോക്ക് വേണ്ടി നഗരസഭ ഇടപെടുന്നത് നല്ലത് തന്നെ. അതേ സമയം കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ദേശീയ സ്മാർട്ട് സിറ്റി മിഷൻ, അമൃത് തുടങ്ങിയവയുടെ പ്രഥമ ലിസ്റ്റിൽ നിന്ന് അവസാന നിമിഷം ഉൾപ്പെടാതെ പോയ മലപ്പുറത്തെ വീണ്ടും പരിഗണിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുന്നതിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

നഗരസൗന്ദര്യവത്കരണത്തിൽ ടൈൽ പതിച്ച്‌ കൈവരികൾ വെച്ച നടപ്പാതകളും മീഡിയൻ സ്ട്രീറ്റ് ലൈറ്റുകളും ഉൾപെടെണ്ടതുണ്ട്. ആരോഗ്യമേഖലയിൽ കോട്ടപ്പടി സർക്കാർ ആശുപത്രിയെ ജില്ലാ/ ജനറൽ ആശുപത്രിയായി ഉയർത്തുവാൻ പരിശ്രമിക്കുമെന്നതും പ്രതീക്ഷയേകുന്ന കാര്യമാണ്.

ലളിതമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന നഗര വികസന കാഴ്ചപ്പാടിൽ നിന്ന് ബ്രഹത്തായ ഭാവി നിർണയിക്കുന്ന പദ്ധതികളെ കുറിച്ച് ഇരു മുന്നണികളും നഗരവാസികളും ചിന്തിക്കുന്ന കാലം സംജാതമായത് ശുഭസൂചകമായി തന്നെ ഫോറവും കാണുന്നു. കഴിഞ്ഞ കാലം ചികയാതെ, എന്നാൽ അതിൽ നിന്ന് പാഠം ഉൾകൊണ്ട് തിരുത്തി മുന്നണികൾ / ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. പ്രഖ്യാപനങ്ങൾ ആവോളം മലപ്പുറത്തിന് ലഭിച്ചിട്ടുണ്ട്, അവയുടെ യാഥാർഥ്യവത്കരണത്തിലാണ് പിഴവുകൾ സംഭവിക്കാറുള്ളത്. വരുന്ന അഞ്ചു വർഷം പദ്ധതികളുടെ യാഥാർഥ്യവത്കരണത്തിലൂടെ കേരളത്തിന് മാതൃകയാകുന്ന നഗരമായി മലപ്പുറം മാറണം. നഗരവീഥികൾ പോലെ മലപ്പുറത്തിന്റെ നഗര വികസനം കണ്മുന്നിൽ കാണുമ്പോൾ നിരാകരിക്കാൻ സാധിക്കാത്തവിധം സത്യമായി മാറട്ടെ. കാരണം പൂർത്തിയായ പദ്ധതികളെക്കാൾ വലിയ അംഗീകാരവും പരസ്യവും വേറെയില്ലതന്നെ.
-മലപ്പുറം ഡെവലപ്മെന്റ് ഫോറം

*LDF പ്രകടന പത്രിക ലഭ്യമാകാത്തതിനാൽ പരാമർശിച്ചിട്ടില്ല.

മലപ്പുറം - മൈസൂർ ദേശീയപാത: സത്യവും മിഥ്യയും, വിശദമായി● പദ്ധതി എന്ത്?നിർദിഷ്ട മലപ്പുറം-മൈസൂർ ഹൈവേ ഭാരത സർക്കാർ വിഭാവനം ചെ...
20/10/2020

മലപ്പുറം - മൈസൂർ ദേശീയപാത: സത്യവും മിഥ്യയും, വിശദമായി

● പദ്ധതി എന്ത്?
നിർദിഷ്ട മലപ്പുറം-മൈസൂർ ഹൈവേ ഭാരത സർക്കാർ വിഭാവനം ചെയ്ത ഭാരത്മാല പരിയോജനയിൽ ഉൾപ്പെടുന്ന മലപ്പുറം - ബംഗളുരു എക്കണോമിക് കോറിഡോർ (EC - 32) ന്റെ ഭാഗമായി നിർമിക്കാൻ ഉദ്ദേശിക്കുന്ന ഒന്നാണ്.
● ഔദ്യോഗിക അലൈൻമെന്റ് ഇങ്ങനെ.
2017ൽ പ്രഖ്യാപിച്ച പാതയുടെ ആദ്യ അലൈൻമെന്റ് മൈസൂരു-മാന്ധ്യ-ഗുഡല്ലൂർ -നിലംബൂർ -മലപ്പുറം എന്ന രീതിയിലായിരുന്നു. എന്നാൽ ബന്ദിപ്പൂർ വനമേഖലയും, പാരിസ്ഥിതിക പ്രശ്നങ്ങളും പഠന വിധേയമാക്കി ഹൈവേ മന്ത്രാലയം അലൈൻമെന്റ് പുനഃക്രമീകരിക്കുകയായിരുന്നു. പുതിയ അലൈൻമെന്റ് പ്രകാരം പാത മൈസൂരിൽ നിന്ന് കുട്ടാ - മാനന്തവാടി - കല്പറ്റ - അടിവാരം - എടവണ്ണപ്പാറ - വള്ളുവമ്പ്രം വഴി മലപ്പുറത്തെത്തുന്ന രീതിയിലാക്കി. അത് പ്രകാരം നേരത്തെ ചിത്രത്തിൽ ഇല്ലാതിരുന്ന വായനാടിനും കോഴിക്കോടിനും മലപ്പുറം-മൈസൂർ പാതയുടെ ഭാഗമാകാൻ സാധിക്കുന്നു.
● ഭാരത് മാലയും മലയോര ഹൈവേയും
മലപ്പുറം - മൈസൂർ ഭാരത്മാല ഹൈവേ കേരളത്തിന്റെ മലയോര ഹൈവേയുമായി യാതൊരു തരത്തിൽ ഉള്ള ബന്ധവുമില്ല എന്ന് മാത്രമല്ല അതിനൊരു ബദലായി പദ്ധതി ഇട്ട പാതയുമല്ല. മറിച്ച് മലപ്പുറം - ബംഗളുരു മേഖലകളിലെ ചരക്ക് യാത്ര ഗതാഗതം സുഗമക്കക്കാൻ അടുത്ത ദശകം കൂടി മുന്നിൽ കണ്ടു നിർമിക്കുന്ന പാതയാണ് മലപ്പുറം - മൈസൂർ. ഇപ്രകാരം രാജ്യത്ത് 44 എക്കണോമിക് കോറിഡോറുകൾ നിർമിക്കുന്നുണ്ട്. ഭാരത്മാലയിൽ ഉൾപ്പെടുത്തി കേരളത്തിൽ ഇത് കൂടാതെ വേറെയും പാതകൾ നിർമിക്കുന്നു. ഇവയൊന്നും ഏതെങ്കിലും സംസ്ഥാന പാതകൾക്ക് പകരം നിർമിക്കുന്നവയല്ല.
● ഭാരത്മാല സവിശേഷതകൾ ഒറ്റനോട്ടത്തിൽ
ഭാരത്മാല പദ്ധതികളുടെ പ്രഥമ ഉദ്ദേശം തന്നെ സുഗമമായ ചരക്ക് ഗതാഗതം ഉറപ്പ് വരുത്തി രാജ്യത്തിലെ വ്യാപാര - സമ്പത് വ്യവസ്ഥക്ക് കരുത്തേകുക എന്നതാണ്. ദേശീയപാത വികസന പദ്ധതിയായിരുന്നു NHDP യിൽ നിന്ന് വിപ്ലവകരമായ മാറ്റങ്ങളോടെയാണ് ഭാരത്മാല പരിയോജന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. LIDAR അടക്കം ആധുനിക രീതികൾ ഉപയോഗിച്ചാണ് DPR, സർവ്വേ, ലാൻഡ് പ്ലാൻ എന്നിവ തയ്യാറാക്കുന്നത്. അലൈൻമെന്റ്, ഭൂമിയേറ്റെടുക്കൽ തൊട്ട് നിർമ്മാണം, മെയിന്റനന്സ് തുടങ്ങി എല്ലാ വശങ്ങളിലും കൃത്യമായ മാർഗനിർദേശങ്ങളോടെയുള്ള ഒന്നാണ് ഭാരത്മാല. ഉദാഹരണത്തിന് എക്കണോമിക് കോറിഡോറുകൾ നിർമിക്കുന്നത് സർവീസ് റോഡുകളോട് കൂടി മിനിമം 4 അല്ലെങ്കിൽ 6 വരി പാതകളായാണ്. പ്രതേകിച്ച് കേരളത്തിലെ കാര്യമെടുത്താൽ നിലവിലെ ദേശീയപാതകളുടെ വീതി കുറവ്, ഡിസൈൻ സ്റ്റാൻഡേർഡ്, വളവുകൾ എന്നിവയിൽ കാതലായ മാറ്റം കൊണ്ട് വരാനാണു ഭാരത്മാല പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

● മലപ്പുറം-കല്പറ്റ-മൈസൂർ ചിത്രത്തിൽ നിലംബൂർ?
മൈസൂർ നഗരത്തിൽ നിന്ന് നിന്ന് കുട്ട വഴി മലപ്പുറം നഗരത്തിലേക്ക് ഒരു പാത എത്തിച്ചേരാനായി ഭൂമിശാസ്ത്രപരമായി നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ടതായ കാര്യമില്ല എന്നത് വ്യക്തമാണല്ലോ. ഇവിടെ പ്രശ്നം വയനാട് - മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശത്തെ ബന്ധിപ്പിക്കണം എന്ന ഒരു ആവശ്യത്തെ ചിലർ മനപ്പൂർവമോ അല്ലാതെയോ മലപ്പുറം - മൈസൂർ പാതയുമായി കൂട്ടികുഴക്കുന്നു എന്നതാണ്. മലപ്പുറം ജില്ലയിലെ നിലംബൂർ / പോത്തുകൽ നിന്ന് ചൂരൽമല വഴി വയനാട്ടിലെ മേപ്പടിയിലേക്ക് ഒരു ആസ്ഫാൾട്ട് റോഡ് ഉണ്ടാക്കുന്നത് സംബന്ധിച്ച് വർഷങ്ങളായി വാർത്തകൾ വരുന്നതാണ്. പില്കാലത്ത് മലയോര ഹൈവേയുടെ ഭാഗമായി അത് നടപ്പിലാക്കാൻ പദ്ധതി ഇടുകയുമുണ്ടായി. എന്നാൽ പ്രസ്തുത റോഡ് പോകേണ്ടത് ഉദ്ദേശം 8.5 ഹെക്റ്റർ അതീവ പരിസ്ഥി ലോല പ്രദേശത്തിലൂടെയാണ് എന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മാത്രമല്ല കേരളത്തിലെ സംരക്ഷിത അഞ്ച് ആനത്താരികളിൽ രണ്ടെണ്ണം നിലമ്പൂർ മേഖലയിലാണ്, അതിലൊന്ന് മുണ്ടേരി അടങ്ങുന്ന നിലംബൂർ - അപ്പൻകാപ്പ് ആണ്. നീലഗിരി ബയോസ്‌ഫിയർ റിസർവിന്റെ ഭാഗമായ പ്രസ്തുത സംരക്ഷിത വനമേഖല ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമേറിയ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി UNEP കണക്കാക്കിയിട്ടുണ്ട്. വർഷങ്ങളായിട്ടും പാരിസ്ഥിതിക വിഷയം കാരണം ഈ റോഡ് നിർമാണവുമായി അല്പം പോലും മുന്നോട്ട് പോകാൻ സാധിച്ചിട്ടില്ല. അതെ സമയം സംസ്ഥാന സർക്കാർ തന്നെ താമരശ്ശേരി ചുരത്തിനു ബദലായി നിലവിൽ ആനക്കാംപൊയിൽ നിന്നും കള്ളാടി വഴി മേപ്പടിയിലേക്ക് തുരങ്ക പാത നിർമിക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നുമുണ്ട്. ചെറിയ വീതിയിലുള്ള റോഡ് ആയിട്ടു പോലും യാഥാർഥ്യമാക്കാൻ സാധിക്കാത്ത വനത്തിലൂടെയാണ് ഇപ്പോൾ ഭാരത്മാല ഹൈവേ നടപ്പാക്കാൻ ചിലർ ആവശ്യപ്പെടുന്നത്.

● മലപ്പുറം-കല്പറ്റ-മൈസൂർ, അടിവാരം വഴി.
ഔദ്യോഗിക അലൈൻമെന്റ് പ്രകാരം പുതിയ പാത അടിവാരം വഴി മുത്തേരി - എടവണ്ണപ്പാറ - കുഴിമണ്ണ എന്നിവിടങ്ങളിലൂടെ വള്ളുവമ്പ്രം എത്തി നിലവിലെ റോഡിലൂടെ സഞ്ചരിച്ച് മലപ്പുറം കിഴക്കേത്തലയിൽ എത്തിച്ചേരുന്നു. ഇത് 2017ൽ ഗുഡല്ലൂർ - മലപ്പുറം വഴി വിഭാവനം ചെയ്ത അലൈന്മെന്റിനേക്കാൾ വളരെ കുറച്ച് ഭൂമി മാത്രമേ മലപ്പുറം ജില്ലയിൽ ഏറ്റെടുക്കേണ്ടതായി വരുന്നുള്ളു. അതായത് അലൈൻമെന്റ് മേപ്പാടി - നിലംബൂർ വഴി വനത്തിലൂടെ സാധ്യമായി എന്ന് തന്നെ കരുതിയാലും അവിടെ നിന്ന് മലപ്പുറം നഗരം വരെ എത്തിപ്പെടാൻ വിവിധ ടൗണുകളിലൂടെയോ അല്ലാതെയോ കൂടുതൽ ഭൂമി ഏറ്റെടുക്കൽ കുടിയൊഴിപ്പിക്കൽ വേണ്ടി വരും. എന്നാൽ അടിവാരം വഴിയുള്ള ചീക്കോട് മുതൽ വള്ളുവമ്പ്രം വരെയുള്ള അലൈന്മെന്റ് വഴി ജില്ലയിൽ കൂടുതൽ ഭൂമി ആവശ്യമായി വരില്ല എന്നതിൽ സംശയമില്ല. കേരളത്തിൽ, പ്രതേകിച്ച് മലപ്പുറം പോലെ ഒരു ജില്ലയിൽ ഭൂമിയേറ്റെടുക്കൽ പ്രക്രിയ കുറച്ച് കൊണ്ട് ഒരു പാത നിർമിക്കാൻ സാധിക്കും എന്നിരിക്കെ എന്തിനു വളഞ്ഞ വഴി അന്വേഷിക്കുന്നു എന്നതാണ് ചോദ്യം.

അലൈന്മെന്റിൽ വരുന്ന താമരശ്ശേരി ചുരവുമായി ബന്ധപ്പെട്ട് സന്ദേഹവും അസ്ഥാനത്താണ്, വീതി കൂട്ടാൻ ആവശ്യമായിരുന്നു രണ്ടര ഹെക്ടർ ഭൂമി പകരം അഞ്ചേക്കർ വനം വകുപ്പിന് നൽകുക വഴി അടുത്ത കാലത്തായി ലഭ്യമായിട്ടുള്ളതാണ്. മുകളിൽ ഉള്ള ഹെയർ പിൻ വളവുകൾ നികത്താനുള്ള പ്രോജക്ടാണ് ബാക്കിയുള്ളത്. കൂടതെ ഭാരത്മാലയുടെ ഭാഗമായതിനാൽ ചുരം ഇനി ഒന്ന് കൂടി ബലപ്പെടുത്തും. ഇനി ഇതല്ല മറ്റു മാർഗം വേണം എങ്കിൽ പ്രസ്തുത അലൈൻമെന്റ് മുന്നോട് വെച്ച ഹൈവേ വകുപ്പിന് തന്നെ അത് പരിഹരിക്കാനും സാധിക്കുന്നതാണ്. സാങ്കേതികമായ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ട സാങ്കേതിക പരിജ്ഞാനമുള്ളവർ തന്നെ ചെയ്യട്ടെ. അതിനാവശ്യമായ സാമ്പത്തിക, ഘടനാപരമായ സംവിധാനം ഭാര്തമാലയിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. ഈ പാത കൊണ്ട് പ്രഥമമായി മലപ്പുറം - മൈസൂർ/ ബാംഗ്ലൂർ കണക്ടിവിറ്റിയാണ് ഉദ്ദേശിക്കുന്നത്. ഇത് മലപ്പുറത്തിനു വേണ്ടിയുള്ളതാണ്, അല്ലാതെ തെക്കൻ കേരളത്തിന്റെ ആവശ്യത്തിന് വേണ്ടി ഉണ്ടാകുന്നതല്ല. മലപ്പുറം-മൈസൂരിന്റെ കൂടെ തന്നെ പ്രഖ്യാപിച്ച കൊച്ചി- തേനി, കൊല്ലം - ചെങ്കോട്ട എന്നിവ അതാത് പ്രദേശങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന പദ്ധതികളാണ് എന്ന പോലെ. മറിച്ചുള്ള പ്രചാരണങ്ങൾ മലപ്പുറം - മൈസൂർ പാതയുടെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാവാത്തത് കൊണ്ടോ അല്ലെങ്കിൽ മനഃപൂർവം തെറ്റിദ്ധാരണ പരത്താൻ വേണ്ടിയുള്ളതോ ആകുന്നു.

● ഉപസംഹാരം
മലപ്പുറം - മൈസൂർ പോലെ വലിയ ചരക്കു, യാത്ര ഗതാഗതം മുന്നിൽ കണ്ടു നിർമിക്കുന്ന ഹൈവേ വനത്തിലൂടെ പോകേണ്ട ഒന്നല്ല എന്നത് ആർക്കും ചിന്തിക്കാവുന്നതേയുളളു. നിലവിലെ അലൈൻമെന്റ് പ്രകാരം തന്നെയാണ് അത് മുന്നോട്ട് പോകേണ്ടത്. അതെ സമയം മലപ്പുറം ജില്ലയുടെ നിലംബൂർ ഉൾപ്രദേശങ്ങളിൽ ഉള്ള സാധാരണക്കാരുടെ യാത്ര പ്രശ്നം ന്യായമാണ്, പക്ഷെ അതിനു പരിഹാരം എക്സ്പ്രസ്സ് വേയോ, എക്കണോമിക് കോറിഡോറോ പോലെ ഉള്ള വലിയ പദ്ധതികൾ അത് വഴി കൊണ്ട് വരിക എന്നതല്ല. അവിടെ മുടങ്ങി കിടക്കുന്ന റോഡ് ഭാരത്മാലയിലൂടെ എങ്കിലും നടക്കട്ടെ, കേന്ദ്രം ഇടപെട്ടാൽ സാധിച്ചേക്കും എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ കാരണമാകാം ഒരുപക്ഷെ ഇത്തരം ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങൾ കണിശമാണ് എന്നത് കൊണ്ടാണ് ആദ്യം വിഭാവനം ചെയ്ത ഗുഡല്ലൂർ - നിലംബൂർ വഴിയുള്ള മലപ്പുറം - മൈസൂർ അലൈൻമെന്റ് കേന്ദ്ര ഹൈവേ വകുപ്പിന് മാറ്റി ചിന്തിക്കേണ്ടി വന്നത് തന്നെ. സമാന സാഹചര്യമാണ് മേപ്പാടി - നിലമ്പൂർ വഴി ആണെങ്കിലും അഭിമുകീകരിക്കുക. കേരളത്തിൽ തന്നെ കുതിരാൻ ടണൽ നിർമാണവുമായി ബന്ധപ്പെട്ട മണ്ണിടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്യാൻ പോലും അനുമതി നല്കാൻ അതിന്റെതായ സമയമെടുക്കുന്നു വനം വകുപ്പ് നാളെ മുണ്ടേരി - മേപ്പാടി റോഡിന് പച്ചക്കൊടി കാണിക്കുന്നു എങ്കിൽ തന്നെ അവിടെ നിലവിൽ പ്രൊപ്പോസൽ ഉള്ള മലയോര ഹൈവേ അല്ലെ നിർമ്മിക്കേണ്ടത്? ഇതിലേക്ക് മലപ്പുറം - മൈസൂർ കൊണ്ട് വരുന്നത് യുക്തിസഹമല്ല എന്ന് മാത്രമല്ല ദുരുദ്വേശപരവുമാണ്.
കാരണം മുമ്പ് പറഞ്ഞ പോലെ, മലപ്പുറം - മൈസൂർ ഭാരത്മാലയും നിലമ്പൂർ - മേപ്പാടി റോഡും തമ്മിൽ യാതൊരു ബന്ധവുമില്ല. അപ്രായോഗികമായ ഒന്നുമായി ബന്ധമുണ്ടാക്കി അതിലൂടെ വിവാദമാക്കി നിലവിലെ മലപ്പുറം - മൈസൂർ എന്ന നാടിൻറെ മാറ്റത്തിനു ഉതകുന്ന ഒരു ഹൈവേ പദ്ധതി അട്ടിമറിക്കാനുള്ള ഏത് നീക്കവും തടയേണ്ടതുണ്ട്. വികാരപരത മാറ്റി വെച്ച് വിവേകത്തോടെ വിഷയത്തെ സമീപിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.

പൊതുജന താല്പര്യാർത്ഥം,
- മലപ്പുറം ഡെവലപ്മെന്റ് ഫോറം.

മൈസൂരു - മലപ്പുറം ഭാരത്മാല ദേശീയപാത:കുട്ട- മാനന്തവാടി-കല്പറ്റ-അടിവാരം-എടവണ്ണപ്പാറ- കിഴിശ്ശേരി-വള്ളുവമ്പ്രം വഴി  കിഴക്കേത...
19/10/2020

മൈസൂരു - മലപ്പുറം ഭാരത്മാല ദേശീയപാത:
കുട്ട- മാനന്തവാടി-കല്പറ്റ-അടിവാരം-എടവണ്ണപ്പാറ- കിഴിശ്ശേരി-വള്ളുവമ്പ്രം വഴി കിഴക്കേത്തല എത്തുന്ന നിലവിലെ അലൈൻമെന്റ് തന്നെ പ്രായോഗികം.

മാധ്യമം പത്രം - 28/09/2020
28/09/2020

മാധ്യമം പത്രം - 28/09/2020

19/07/2020

Mathrubhumi Daily 19 July 2020

25/04/2020

(y)

Address

Down Hill
Malappuram
676519

Website

Alerts

Be the first to know and let us send you an email when Malappuram Development Forum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malappuram Development Forum:

Share

Category